Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കൾക്ക് ഒരാപത്തും സംഭവിക്കില്ല, ഇത് നിത്യവും ജപിച്ചോളൂ

Ramayanam

മക്കളുടെ ഉയർച്ചയും നന്മയും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. മക്കൾ പുറത്തുപോയി തിരിച്ചെത്തുന്നത് വരെ മാതാപിതാക്കളുടെ ഉള്ളിൽ ആധിയായിരിക്കും. ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയെങ്കിൽ മാത്രമേ ആ ആധിക്കൊരു ശമനമുണ്ടാകുകയുള്ളു. ഇന്നത്തെ കാലത്തു മക്കൾക്കായി എന്തും ചെയ്യാൻ മാതാപിതാക്കൾ തയാറാണ്. മക്കൾക്ക് ആപത്തു വരാതെ കാക്കാൻ രാമായണത്തിലുള്ള കൗസല്യാദേവിയുടെ പ്രാർഥന അതിവിശിഷ്ടമാണ്.

മാതൃത്വത്തിന്റെ പ്രതിരൂപമാണ് ശ്രീരാമചന്ദ്രന്റെ മാതാവ് കൗസല്യാദേവി. മാതൃപുത്രബന്ധത്തിന്റെ പവിത്രത ഏറ്റവും മനോഹരമായി രാമായണത്തിലൂടെ എഴുത്തച്ഛന്‍ വർണ്ണിക്കുന്നുണ്ട്. മകനെ പിരിയുമ്പോൾ അമ്മയുടെ വേദന ഊഹിക്കാൻ  കഴിയുന്നതിനപ്പുറമാണെന്ന് കൗസല്യാദേവി നമുക്ക് കാട്ടിത്തരുന്നു. വനവാസം കഴിഞ്ഞ് രാമൻ തിരിച്ചെത്തിയപ്പോൾ സ്നേഹാധിക്യത്താൽ കൗസല്യക്ക് പാൽ ചുരന്നതായി രാമായണത്തിൽ സൂചിപ്പിക്കുന്നുണ്ട്. അത്രമേൽ പുത്രസ്നേഹം നിറഞ്ഞ  കൗസല്യാദേവി പുത്രരക്ഷയ്ക്കായി ദേവകളോട് നടത്തിയ പ്രാർത്ഥന ലക്ഷ്മണോപദേശത്തിൽ വിവരിക്കുന്നു. 

‘സൃഷ്ടികർത്താവേ വിരിഞ്ച പത്മാസന

പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ!’

മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ

വൃത്രാരിമുമ്പായ ദിക്പാലകന്മാരേ!

ദുർഗ്ഗേ ഭഗവതി ദുഃഖവിനാശിനീ

സർഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ!

എൻമകനാശു നടക്കുന്ന നേരവും

കൽമഷം തീർന്നിരുന്നീടും നേരവും

തന്മതി കെട്ടുറങ്ങുന്ന നേരവും

സമ്മോദമാർന്നു രക്ഷിച്ചിടുവിൻ നിങ്ങൾ.

സകലദേവീദേവന്മാരുടെയും അനുഗ്രഹം മക്കൾക്കു ലഭിക്കുവാൻ രാമായണത്തിലെ ഈ വരികൾ നിത്യവും ജപിക്കാവുന്നതാണ്.