(2018 ഡിസംബർ 22 മുതൽ 2019 ജനുവരി 14 വരെ)
ഡിസംബർ 22 (ധനു 7, ശനി)
രാത്രി 11:14 വരെ മകയിരം. ഒപ്പം രാത്രി 11:18 വരെ പൗർണ്ണമി. മാസത്തിലെ മകയിരം പൗർണ്ണമി ശ്രാദ്ധം മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശനിയാഴ്ചയും പൗർണ്ണമിയും ചേർന്നു വരുന്ന ഈ ദിനം ശൈവമായ ആരാധനകൾ നടത്തുന്നതിന് ചേർന്നതാണ്. ശിവക്ഷേത്രത്തിൽ ഉമേമഹേശ്വരപൂജ നടത്തുക. യാത്രകൾ, പണിമിടപാടുകൾ, ബിസിനസ്സ് വിപുലീകരണ ചർച്ചകൾ എന്നിവയ്ക്ക് ദിനം ഉത്തമം.
തിരുവോണം, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ധർമ്മശാസ്താവിനെ ഭജിക്കുക. ശാസ്താവിന് നീരാഞ്ജനം സമർപ്പിച്ച് എള്ളുപായസം നിവേദിക്കുക. ലാൽകിതാബ് പരിഹാരം: ചുവന്ന വസ്ത്രം ഉപയോഗിക്കരുത്, കിഴി കെട്ടിയ നാണയം ദാനം ചെയ്യുക. ദിവസത്തിനു ചേർന്ന നിറം: കറുപ്പ്.
ഡിസംബർ 23 (ധനു 8, ഞായർ)
രാത്രി 08:51 വരെ തിരുവാതിര. ഒപ്പം രാത്രി 08:11 വരെ കൃഷ്ണപക്ഷപ്രഥമ. മാസത്തിലെ തിരുവാതിര കൃഷ്ണപക്ഷപ്രഥമ ശ്രാദ്ധം തിരുവാതിര പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്.പിണ്ഡനൂൽ ദോഷമുള്ളതിനാൽ ഇന്നു സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
തിരുവോണം, രോഹിണി, ഭരണി, രേവതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ആരോഗ്യസ്ഥിതി അനുസരിച്ച് കാലത്ത് പത്തുനാഴിക പുലരുന്നതുവരെ ഉപവസിച്ച് ആദിത്യ ഭജനം നടത്തുക. (പത്തുനാഴിക = 4 മണിക്കൂർ). ലാൽകിതാബ് പരിഹാരം: വൃദ്ധർക്ക് വസ്ത്രം, ചെരുപ്പ് ഇവ ദാനം ചെയ്യുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്.
ഡിസംബർ 24 (ധനു 9, തിങ്കൾ)
വൈകിട്ട് 06:21 വരെ പുണർതം. ഒപ്പം വൈകിട്ട് 04:58 വരെ കൃഷ്ണപക്ഷദ്വിതീയ. മാസത്തിലെ പുണർതം കൃഷ്ണപക്ഷദ്വിതീയ ശ്രാദ്ധം പുണര്‍തം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദീർഘകാലഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതാണ്. നിക്ഷേപങ്ങൾ നടത്തുക, യാത്രകൾ നടത്തുക, വാഹനം വാങ്ങുക ഇവയ്ക്ക് ഉത്തമം.
ഉത്രാടം, മകയിരം, കാർത്തിക, അശ്വതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്കായി ദുർഗ്ഗാഭജനം നടത്തുക. ദുർഗ്ഗാക്ഷേത്രങ്ങളിൽ ദർശനം നടത്തി ശാന്തി ദുര്‍ഗ്ഗാ മന്ത്രത്താൽ പുഷ്പാഞ്ജലി നടത്തിക്കുന്നത് ഉത്തമമാണ്. ലാൽകിതാബ് പരിഹാരം: ഒരു പിടി പച്ചരി കുതിർത്ത് അൽപം പഞ്ചസാര വിതറി പറവകൾക്കു നൽകുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്, ക്രീം.
ഡിസംബർ 25 (ധനു 10, ചൊവ്വ)
പകൽ 03:54 വരെ പൂയം. ഒപ്പം പകൽ 01:47 വരെ കൃഷ്ണപക്ഷതൃതീയ. മാസത്തിലെ പൂയം കൃഷ്ണപക്ഷതൃതീയ, ചതുർത്ഥി ശ്രാദ്ധം പൂയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സൽസന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. യാത്രകൾക്കും ദിനം ചേർന്നതല്ല.
പൂരാടം, ചതയം, തിരുവാതിര, രോഹിണി, ഭരണി, മൂലം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്കായി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുക. തൃമധുരം നിവേദിച്ച് പ്രാർഥിക്കുക. ക്ഷേത്രദര്‍ശനത്തിനു സൗകര്യമില്ലാത്തവർ ഭവനത്തിലിരുന്ന് സുബ്രഹ്മണ്യ ഭജനം നടത്തുക. ലാൽകിതാബ് നിർദേശം: കുങ്കുമം പനിനീരിൽ ചാലിച്ച് തിലകം ധരിക്കുക.
ഡിസംബർ 26 (ധനു 11, ബുധൻ)
പകൽ 01:38 വരെ ആയില്യം. ഒപ്പം പകൽ 10:46 വരെ കൃഷ്ണപക്ഷപഞ്ചമി . മാസത്തിലെ ആയില്യം, മകം കൃഷ്ണപക്ഷപഞ്ചമി ശ്രാദ്ധം ആയില്യം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 01:38വരെ പിണ്ഡനൂല്‍ ദോഷം ഉള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.
പൂരാടം, മൂലം, പുണർതം, മകയിരം, കാർത്തിക, ചതയം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്കായി ഹനുമദ്ഭജനം നടത്തുക. ഹനുമാൻ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തുക. അതിനു കഴിയാത്തവർ രാമായണം സുന്ദരകാണ്ഡം പാരായണം ചെയ്യുക. ലാൽകിതാബ് പരിഹാരം: ഭക്ഷണത്തിൽ ചെറുപയർ ഉൾപ്പെടുത്തുക.
ഡിസംബർ 27 (ധനു 12, വ്യാഴം)
പകൽ 11:41 വരെ മകം. ഒപ്പം കാലത്ത് 08:03 വരെ കൃഷ്ണപക്ഷപഞ്ചമി. തുടർന്ന് ഷഷ്ഠി. മാസത്തിലെ പൂരം, കൃഷ്ണപക്ഷഷഷ്ഠി ശ്രാദ്ധം മകം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മദ്ധ്യാഹ്നത്തിനു മുമ്പ് ദിവസത്തിന് ശുഭബന്ധം ഉണ്ട്. അതുവരെ മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉത്തമം. സൽസന്താനയോഗമുള്ള ദിനമാണ്.
ഉത്രട്ടാതി, രേവതി, പൂയം, തിരുവാതിര, രോഹിണി, തിരുവോണം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ശിവനെ ദക്ഷിണാമൂർത്തി ഭാവത്തിൽ ഭജിക്കുക. ശിവങ്കൽ ദർശനം നടത്തി നെയ്‌വിളക്കു കത്തിച്ചു പ്രാർഥിക്കുക. ലാൽകിതാബ് പരിഹാരം: മത്സ്യങ്ങൾക്കോ ജലജീവികൾക്കോ ഭക്ഷണം നൽകുക. ദിവസത്തിനു ചേർന്ന നിറം: മഞ്ഞ, ക്രീം.
ഡിസംബർ 28 (ധനു 13, വെള്ളി)
കാലത്ത് 10:06 വരെ പൂരം. ഒപ്പം രാത്രി 03:49 വരെ കൃഷ്ണപക്ഷസപ്തമി. മാസത്തിലെ ഉത്രം കൃഷ്ണപക്ഷസപ്തമി ശ്രാദ്ധം, പൂരം, ഉത്രം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വ്യവഹാരങ്ങൾ തയാറാക്കി നൽകുന്നതിന് ദിനം ഉത്തമം. ബിസിനസ്സ് സംബന്ധമായ യാത്രകള്‍ നടത്താം. സ്ഥിരനിക്ഷേപങ്ങൾ നടത്താം. ബന്ധുജന സന്ദർശനം നടത്താം. സ്വർണ്ണാഭരണങ്ങൾ വാങ്ങാം.
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം, തിരുവോണം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് മഹാഗണപതിയെ ഭജിക്കുക. സാധിക്കുന്നവർ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തുക. ക്ഷേത്രദർശനത്തിനു സാധിക്കാത്തവർ വീട്ടിൽ നെയ്‌വിളക്ക് കാലത്ത് കത്തിച്ച് ഗണപതി ഭജനം നടത്തുക. ലാൽകിതാബ് പരിഹാരം: ഒരു നേരം ഉപ്പു ചേരാത്ത ഭക്ഷണം കഴിക്കുക.
ഡിസംബർ 29 (ധനു 14, ശനി)
കാലത്ത് 09:00 വരെ ഉത്രം. ഒപ്പം രാത്രി 02:26 വരെ കൃഷ്ണപക്ഷഅഷ്ടമി. അത്തം, കൃഷ്ണപക്ഷഅഷ്ടമി ശ്രാദ്ധം അത്തം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മുൻപ് തുടങ്ങിവെച്ച് മുടങ്ങിപ്പോയ കാര്യങ്ങൾ വീണ്ടും ആരംഭിക്കാം. ഗൃഹനിർമാണത്തിലെ പെയിന്റിങ് ജോലികൾക്ക് തുടക്കം കുറിക്കാം. യാത്രകൾ നടത്താം.
പൂരുരുട്ടാതി, ചതയം, മകം, പൂരം, പൂയം, തിരുവാതിര, അശ്വതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ശ്രീധർമ്മശാസ്താവിനെ ഭജിക്കുക. ധർമ്മശാസ്താവിന്റെ അഷ്ടോത്തരശതനാമ ജപം നടത്തുക. ലാൽകിതാബ് പരിഹാരം: കാക്കയ്ക്ക് അന്നം നൽകുക.
ഡിസംബർ 30 (ധനു 15, ഞായർ)
കാലത്ത് 08:23 വരെ അത്തം. ഒപ്പം രാത്രി 01:35 വരെ കൃഷ്ണപക്ഷനവമി. മാസത്തിലെ ചിത്തിര, കൃഷ്ണപക്ഷനവമി ശ്രാദ്ധം ചിത്തിര പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമല്ല. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേർന്നതല്ല. പണമിടപാടുകൾക്ക് ഉത്തമം.
ചതയം, അവിട്ടം, മകയിരം, ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ശിവഭജനം നടത്തുക. ശിവങ്കൽ ദർശനം നടത്തി ജലധാര നടത്തിക്കുക. അതിനു സാധിക്കാത്തവർ വീട്ടിലിരുന്ന് ശിവനാമജപം നടത്തുക. ലാൽകിതാബ് പരിഹാരം: നുറുക്കിയ ധാന്യം ജീവജാലങ്ങൾക്കായി നൽകുക.
ഡിസംബർ 31 (ധനു 16, തിങ്കൾ)
കാലത്ത് 08:18 വരെ ചിത്തിര. തുടർന്ന് ചോതി. ഒപ്പം രാത്രി 01:16 വരെ കൃഷ്ണപക്ഷദശമി. മാസത്തിലെ ചോതി കൃഷ്ണപക്ഷദശമി ശ്രാദ്ധം ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. നാമകരണം, കാതുകുത്ത്, വിവാഹ വസ്ത്രാഭരണങ്ങൾ വാങ്ങൽ, ഗൃഹനിർമ്മാണത്തിലെ തടിപ്പണികൾ ആരംഭിക്കൽ, ബിസിനസ്സ് ആരംഭം, ദീർഘദൂരയാത്രകൾ, വിദ്യാരംഭം എന്നിവയ്ക്ക് ദിനം അനുകൂലമാണ്.
മകയിരം, ചിത്തിര, അവിട്ടം, രോഹിണി, മകം, പൂരം, പുണർതം, പൂയം, ഉത്രം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് പാർവതിസമേതനായ ശിവനെ ഭജിക്കുക. ദേവിക്ക് മഞ്ഞ പുഷ്പങ്ങളാല്‍ അർച്ചന നടത്തിക്കുക. ലാൽകിതാബ് പരിഹാരം: പാൽച്ചോറ് മുതിർന്നവർക്കും ശിശുക്കൾക്കും നൽകിയ ശേഷം സ്വയം ഭക്ഷിക്കുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്.
ജനുവരി 1 (ധനു 17, ചൊവ്വ)
കാലത്ത് 08:43 വരെ ചോതി. തുടർന്ന് വിശാഖം. ഒപ്പം രാത്രി 01:28 വരെ കൃഷ്ണപക്ഷഏകാദശി. മാസത്തിലെ വിശാഖം, കൃഷ്ണപക്ഷഏകാദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകൾ, ഭൂമി കൊടുക്കൽ വാങ്ങൽ എന്നിവ പാടില്ല. സൽസന്താനയോഗമുള്ള ദിനമല്ല. സാധിച്ചാൽ സിസേറിയൻ പ്രസവങ്ങള്‍ ഒഴിവാക്കുക.
രോഹിണി, കാർത്തിക, അത്തം, ചിത്തിര, മകം, പൂരം, തിരുവാതിര നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ഭദ്രകാളി ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രാർഥിക്കുക. അതിനു സാധിക്കാത്തവർ ദേവീ സങ്കൽപത്തിൽ ഭജിക്കുക. ലാൽകിതാബ് പരിഹാരം: ഓറഞ്ച് നിറത്തിലുള്ള തുണി മടക്കി പ്രധാന മുറിയിൽ സൂക്ഷിക്കുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്.
ജനുവരി 2 (ധനു 18, ബുധൻ)
കാലത്ത് 09:38 വരെ വിശാഖം. തുടർന്ന് അനിഴം. ഒപ്പം രാത്രി 02:10 വരെ കൃഷ്ണപക്ഷദ്വാദശി. മാസത്തിലെ അനിഴം, കൃഷ്ണപക്ഷദ്വാദശി ശ്രാദ്ധം വിശാഖം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലം. സൽസന്താനയോഗമുള്ള ദിനമാണ്. സർക്കാരിലേക്കുള്ള അപേക്ഷകൾ തയാറാക്കി നൽകാം.
കാർത്തിക, അശ്വതി, ഭരണി, ചിത്തിര, ചോതി, അത്തം, പൂരം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ശ്രീകൃഷ്ണഭജനം നടത്തുക. ശ്രീകൃഷ്ണക്ഷേത്രദർശനം നടത്തി വെണ്ണ നിവേദിച്ച് തുളസിമാല ചാർത്തിക്കുക. അതിനു സാധിക്കാത്തവർ സ്വഭവനത്തിലിരുന്ന് പ്രാർഥിക്കുക. ലാൽകിതാബ് പരിഹാരം: മുട്ട ഭക്ഷിക്കാതെയിരിക്കുക. ദിവസത്തിനു ചേർന്ന നിറം: പച്ച.
ജനുവരി 3 (ധനു 19, വ്യാഴം)
പകൽ 11:02 വരെ അനിഴം. തുടർന്ന് തൃക്കേട്ട. ഒപ്പം രാത്രി 03:20 വരെ കൃഷ്ണപക്ഷത്രയോദശി. മാസത്തിലെ തൃക്കേട്ട കൃഷ്ണപക്ഷത്രയോദശി ശ്രാദ്ധം അനിഴം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മദ്ധ്യാഹ്നത്തിനു മുമ്പ് ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ആ സമയം ഉപയോഗിക്കാം. ദീർഘകാലഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങൾ ആരംഭിക്കാം.
അശ്വതി, ഭരണി, ചോതി, അത്തം, പൂരം, തിരുവാതിര നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് അന്നപൂർണ്ണേശ്വരീ സങ്കൽപത്തിൽ ദേവിയെ ഭജിക്കുക. ദേവി ക്ഷേത്രത്തിൽ നെയ്പ്പായസ നിവേദ്യം നടത്തി വാങ്ങി ശിശുക്കൾക്ക് നൽകുക. ലാൽകിതാബ് പരിഹാരം: പനിനീർ തളിച്ച വെളുത്ത പുഷ്പം ഭവനത്തിൽ/ ഓഫീസിൽ സൂക്ഷിക്കുക. ദിവസത്തിനു ചേർന്ന നിറം: മഞ്ഞ.
ജനുവരി 4 (ധനു 20, വെള്ളി)
പകൽ 12:52 വരെ തൃക്കേട്ട. തുടർന്ന് മൂലം. രാത്രി പുലർന്നു വരുന്ന 04:57 വരെ കൃഷ്ണപക്ഷചതുർദശി. മാസത്തിലെ മൂലം കൃഷ്ണപക്ഷചതുർദശി ശ്രാദ്ധം തൃക്കേട്ട പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 10:52 മുതൽ 02:52 വരെ ഗണ്ഡാന്തസന്ധി ദോഷമുള്ളതിനാൽ ശുഭകാര്യങ്ങൾക്കു ചേർന്നതല്ല. ചികിത്സാരംഭം, ഔഷധസേവാരംഭം എന്നിവയ്ക്ക് ദിനം അനുകൂലമല്ല.
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം, തിരുവാതിര നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ഗണപതി ഭജനം നടത്തുക. ഗണപതിഹോമം നടത്താൻ സാധിക്കുന്നവർ ഹോമം നടത്തിക്കുക. അതിനു കഴിയാത്തവർ ഗണപതിയുടെ സ്തോത്രങ്ങൾ സ്വഭവനത്തിൽ ജപിക്കുക. ദിവസത്തിനു ചേർന്ന നിറം: വെള്ള
ജനുവരി 5 (ധനു 21, ശനി)
പകൽ 03:07 വരെ മൂലം. തുടർന്ന് പൂരാടം. ഒപ്പം ദിനം മുഴുവൻ അമാവാസി. മാസത്തിലെ പൂരാടം, അമാവാസി ശ്രാദ്ധം മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 03:07 മുതൽ പിണ്ഡനൂൽ ദോഷം. ദിനം ശുഭകാര്യങ്ങൾക്കു ചേർന്നതല്ല. സൽസന്താനയോഗമുള്ള ദിനമല്ല.
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ശാസ്താഭജനം നടത്തുക. ശാസ്താവിന് നീലശംഖുപുഷ്പം സമർപ്പിക്കുക. ലാൽകിതാബ് പരിഹാരം: മുതിർന്ന കുടുംബാംഗത്തിന് നാണയം നൽകി വന്ദിക്കുക. ദിവസത്തിനു ചേർന്ന നിറം: കറുപ്പ്, കടുംനീലം.
ജനുവരി 6 (ധനു 22, ഞായർ)
പകൽ 05:42 വരെ പൂരാടം. തുടർന്ന് ഉത്രാടം. ഒപ്പം കാലത്ത് 06:57 വരെ അമാവാസി. തുടർന്ന് ശുക്ലപക്ഷപ്രഥമ. മാസത്തിലെ ശുക്ലപക്ഷപ്രഥമ ശ്രാദ്ധം പൂരാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 05:42 വരെ പിണ്ഡനൂല്‍ ദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സൽസന്താനയോഗമുള്ള ദിനമല്ല.
പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ശിവഭജനം നടത്തുക. ശിവങ്കൽ ജലധാര, കൂവളമാല സമർപ്പണം, പിൻവിളക്കിൽ എണ്ണ ഒഴിപ്പിക്കൽ എന്നിവ നടത്തിക്കുക. ശിവാഷ്ടോത്തര ശതനാമം ജപിക്കുന്നതും ഉത്തമമാണ്. ലാൽകിതാബ് പരിഹാരം: ഗോതമ്പു ഭക്ഷണം കഴിക്കുക. ദിവസത്തിനു ചേർന്ന നിറം: ഓറഞ്ച്, കാവി.
ജനുവരി 7 (ധനു 23, തിങ്കൾ)
രാത്രി 08:35 വരെ ഉത്രാടം. ഒപ്പം കാലത്ത് 09:18 വരെ ശുക്ലപക്ഷപ്രഥമ. തുടർന്ന് ദ്വിതീയ. മാസത്തിലെ ഉത്രാടം, ശുക്ലപക്ഷദ്വിതീയ ശ്രാദ്ധം ഉത്രാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകൾ നടത്തുക, വസ്ത്രാഭരണങ്ങൾ വാങ്ങുക, ഗൃഹനിർമ്മാണത്തിലെ അലങ്കാരപ്പണികൾ നടത്തുക എന്നിവയ്ക്ക് ദിനം ചേർന്നതാണ്.
പുണർതം, മൂലം, അനിഴം, ചോതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക. ദേവിക്ഷേത്രത്തിൽ പഞ്ചദുർഗ്ഗാമന്ത്രത്താൽ വിളക്കിൽ നെയ്യൊഴിപ്പിക്കുന്നത് ഉത്തമം. ലാൽകിതാബ് പരിഹാരം: മത്സ്യങ്ങൾക്ക് തീറ്റ നൽകുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്, ക്രീം.
ജനുവരി 8 (ധനു 24, ചൊവ്വ)
രാത്രി 11:40 വരെ തിരുവോണം. ഒപ്പം പകൽ 11:54 വരെ ശുക്ലപക്ഷദ്വിതീയ. തുടർന്ന് തൃതീയ. മാസത്തിലെ തിരുവാതിര ശുക്ലപക്ഷതൃതീയ ശ്രാദ്ധം തിരുവാതിര പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീർഘദൂരയാത്രകൾ ആരംഭിക്കുന്നതിന് നന്ന്. സൽസന്താനയോഗമുള്ള ദിനമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം.
തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുക. സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തി തൃമധുര നിവേദ്യത്തോടെ കുമാരസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക. അതിനു സാധിക്കാത്തവർ സ്വഭവനത്തിൽ വിളക്കു കൊളുത്തി സുബ്രഹ്മണ്യ കീർത്തനങ്ങൾ നടത്തുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്.
ജനുവരി 9 (ധനു 25, ബുധൻ)
രാത്രി 02:50 വരെ അവിട്ടം. ശുക്ലപക്ഷതൃതീയ പകൽ 02:39 വരെ. തുടർന്ന് ചതുർത്ഥി. മാസത്തിലെ അവിട്ടം ശുക്ലപക്ഷചതുർത്ഥി ശ്രാദ്ധം അവിട്ടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകൾ നടത്തുന്നതിനും പണമിടപാടുകൾക്കും ദിനം ചേർന്നതാണ്. ആദ്യമായുള്ള വൈദ്യസന്ദർശനം നടത്തുന്നതിനും ഔഷധസേവ ആരംഭിക്കുന്നതിനും ദിനം ചേർന്നതാണ്. സല്‍സന്താനയോഗമുള്ള ദിനമല്ല.
മകയിരം, ചിത്തിര, അവിട്ടം, ഉത്രാടം, മൂലം, അനിഴം ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് അവതാര വിഷ്ണുഭജനം നടത്തുക. രാമായണ പാരായണം, നാരായണീയ പാരായണം എന്നിവ അൽപ്പനേരം നടത്തുന്നത് ഗുണകരമായിത്തീരും. ലാൽകിതാബ് പരിഹാരം: കുതിർത്ത ധാന്യങ്ങൾ പറവകൾക്കു നൽകുക. ദിവസത്തിനു ചേർന്ന നിറം: പച്ച.
ജനുവരി 10 (ധനു 26, വ്യാഴം)
രാത്രി പുലരുന്ന 04:54 വരെ ചതയം. വൈകിട്ട് 05:22 വരെ ശുക്ലപക്ഷചതുര്‍ത്ഥി. തുടർന്ന് പഞ്ചമി. മാസത്തിലെ ചതയം ശ്രാദ്ധം, ചതയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മൃത്യുയോഗമുള്ളതിനാൽ ശുഭകാര്യങ്ങൾ അനുഷ്ഠിക്കുന്നതിന് ദിനം ചേർന്നതല്ല. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിനും ദിനം ചേർന്നതല്ല. സൽസന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിച്ചാൽ ഒഴിവാക്കുക.
അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ശിവഭജനം നടത്തുക. ശിവനെ ദക്ഷിണാമൂർത്തി ഭാവത്തിൽ പ്രാർഥിച്ച് നെയ്‌വിളക്കു കത്തിക്കുക. ലാൽകിതാബ് പരിഹാരം: ഭവനത്തിൽ/ ഓഫീസിൽ മയിൽപ്പീലിയുടെ ചിത്രം സൂക്ഷിക്കുക. ദിവസത്തിനു ചേർന്ന നിറം: മഞ്ഞ, ക്രീം.
ജനുവരി 11 (ധനു 27, വെള്ളി)
ദിനം മുഴുവൻ പൂരുരുട്ടാതി. ഒപ്പം വൈകിട്ട് 07:54 വരെ പഞ്ചമി. തുടർന്ന് ഷഷ്ഠി. മാസത്തിലെ പൂരുരുട്ടാതി, ശുക്ലപക്ഷപഞ്ചമി ശ്രാദ്ധം പൂരുരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദിനം മുഴുവന്‍ പിണ്ഡനൂല്‍ ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഉത്രം, അത്തം, അവിട്ടം, ഉത്രാടം, മൂലം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് മഹാലക്ഷ്മിഭജനം നടത്തുക. ലക്ഷ്മിസ്തവങ്ങൾ ജപിക്കുന്നത് ഗുണകരമായിരിക്കില്ല. ലാൽകിതാബ് പരിഹാരം: ശിശുക്കൾക്ക് മധുരപലഹാരം നൽകുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്, ചാരനിറം.
ജനുവരി 12 (ധനു 28, ശനി)
കാലത്ത് 08:42 വരെ പൂരുരുട്ടാതി. തുടർന്ന് ഉത്രട്ടാതി. ഒപ്പം രാത്രി 10:04 വരെ ഷഷ്ഠി. മാസത്തിലെ ഷഷ്ഠി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 08:42 വരെ പിണ്ഡനൂല്‍ ദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. കാലത്ത് 08:42 നുശേഷം ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉത്തമം.
ഉത്രം, പൂരം, മകം, ചതയം, തിരുവോണം, പൂരാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ശാസ്താഭജനം നടത്തുക. ധർമ്മശാസ്താവിന്റെ അഷ്ടോത്തര ജപം നടത്തുന്നത് ഉത്തമം. ലാൽകിതാബ് പരിഹാരം: സാധുജനങ്ങൾക്ക് വസ്ത്രദാനം നടത്തുക. ദിവസത്തിനു ചേർന്ന നിറം: കറുപ്പ്, കടുംനീല.
ജനുവരി 13 (ധനു 29, ഞായർ)
പകൽ 11:05 വരെ ഉത്രട്ടാതി. തുടർന്ന് രേവതി. ഒപ്പം രാത്രി 11:41 വരെ ശുക്ലപക്ഷസപ്തമി. മാസത്തിലെ സപ്തമി ശ്രാദ്ധം ഉത്രട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉത്തമം. ദീർഘകാലഫലം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തുടങ്ങിവെയ്ക്കുന്നതിന് ദിനം ഉത്തമം.
മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ആദിത്യഭജനം നടത്തുക. കാലത്ത് ആദിത്യ ഹൃദയം ജപിക്കുക, രക്തചന്ദനം അരച്ചു ധരിക്കുക എന്നിവയും ഗുണകരമാണ്. ലാൽകിതാബ് പരിഹാരം: മധുരപലഹാരം ശിശുക്കൾക്ക് നൽകുക.
ജനുവരി 14 (ധനു 30, തിങ്കൾ)
പകൽ 12:52 വരെ രേവതി. തുടർന്ന് അശ്വതി. ഒപ്പം രാത്രി 12:37 വരെ ശുക്ലപക്ഷഅഷ്ടമി. മാസത്തിലെ ശുക്ല അഷ്ടമി ശ്രാദ്ധം രേവതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 10:52 മുതൽ 02:52 വരെ ഗണ്ഡാന്തസന്ധി ദോഷം ഉണ്ട്. മംഗളകർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേർന്നതല്ല. സൽസന്താനയോഗമുള്ള ദിനമല്ല. ചികിത്സാരംഭം പാടില്ല.
മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് പാർവതി ഭജനം നടത്തുക. പാർവതി ദേവിയെ സ്മരിച്ച് ശിവങ്കലോ സ്വഭവനത്തിലോ നെയ്‌വിളക്കു കത്തിക്കുക. ലാൽകിതാബ് പരിഹാരം: മാംസം ഭക്ഷിക്കാതെയിരിക്കുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്.