ഉത്തരാഖണ്ഡിലെ അളകനന്ദാനദീതീരത്താണ് ഹിന്ദു വിശ്വാസം അനുസരിച്ചുളള ചതുർധാമ തീർഥാടനങ്ങളിൽ ഒന്നായ ബദരീനാഥ ക്ഷേത്രം.108 വൈഷ്ണവ ദിവ്യ സ്ഥലങ്ങളിൽ ഒന്നാണിത്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, പിപ്പൽക്കോട്ടി, ജോഷിമഠ് എന്നീ സ്ഥലങ്ങൾ കടന്നാണ് ബദരിയിലെത്തുന്നത്. ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ബദരീനാഥ

ഉത്തരാഖണ്ഡിലെ അളകനന്ദാനദീതീരത്താണ് ഹിന്ദു വിശ്വാസം അനുസരിച്ചുളള ചതുർധാമ തീർഥാടനങ്ങളിൽ ഒന്നായ ബദരീനാഥ ക്ഷേത്രം.108 വൈഷ്ണവ ദിവ്യ സ്ഥലങ്ങളിൽ ഒന്നാണിത്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, പിപ്പൽക്കോട്ടി, ജോഷിമഠ് എന്നീ സ്ഥലങ്ങൾ കടന്നാണ് ബദരിയിലെത്തുന്നത്. ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ബദരീനാഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരാഖണ്ഡിലെ അളകനന്ദാനദീതീരത്താണ് ഹിന്ദു വിശ്വാസം അനുസരിച്ചുളള ചതുർധാമ തീർഥാടനങ്ങളിൽ ഒന്നായ ബദരീനാഥ ക്ഷേത്രം.108 വൈഷ്ണവ ദിവ്യ സ്ഥലങ്ങളിൽ ഒന്നാണിത്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, പിപ്പൽക്കോട്ടി, ജോഷിമഠ് എന്നീ സ്ഥലങ്ങൾ കടന്നാണ് ബദരിയിലെത്തുന്നത്. ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ബദരീനാഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

ഉത്തരാഖണ്ഡിലെ അളകനന്ദാനദീതീരത്താണ് ഹിന്ദു വിശ്വാസം അനുസരിച്ചുളള ചതുർധാമ തീർഥാടനങ്ങളിൽ ഒന്നായ ബദരീനാഥ ക്ഷേത്രം.108 വൈഷ്ണവ ദിവ്യ സ്ഥലങ്ങളിൽ ഒന്നാണിത്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, പിപ്പൽക്കോട്ടി, ജോഷിമഠ് എന്നീ സ്ഥലങ്ങൾ കടന്നാണ് ബദരീയിലെത്തുന്നത്. ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ബദരീനാഥ ക്ഷേത്രം നിലകൊള്ളുന്നത്. സമുദ്രനിരപ്പില്‍ നിന്നും 10,585 അടി ഉയരത്തില്‍ അളകനന്ദയുടെ വലതു തീരത്ത് നര-നാരാണന്‍ കൊടുമുടികള്‍ക്കിടയിലാണ് അതിപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

വിശാലപുരി, ഋഷീ ക്ഷേത്രം എന്ന പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു.  ഋഷിമാരും സന്യാസിമാരും തപസ് ചെയ്തതാണ്  ഈ സ്ഥലം. ഭഗവത്പുരാണം, സ്കന്ദപുരാണം, മഹാഭാരതം എന്നിവയിൽ ഈ ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ജഗത് ഗുരു ശങ്കരാചാര്യർ അളകനന്ദയില്‍ മുങ്ങി എടുത്ത് പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ വിഗ്രഹം. ഗണപതി, ലക്ഷ്മീദേവി, കുബേരന്‍, ഉദ്ധവര്‍, നരന്‍, നാരദന്‍, ചതുര്‍ഭുജനാരായണന്‍, ഗരുഡന്‍ എന്നീ ഉപദേവതകളും ഉണ്ട്. 

 

കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം തറനിരപ്പില്‍ നിന്നും ഏകദേശം 15 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തെ മൂന്നായി വിഭജിച്ചിട്ടുണ്ട്. ആദ്യം എത്തുന്നത് സഭാ മണ്ഡപത്തിലാണ്. ഇവിടെ നിന്നാല്‍ വിഗ്രഹം കാണാം. പിന്നെ ദര്‍ശന മണ്ഡപം. പൂജയും ആരാധനയും നടത്താൻ സൗകര്യമുണ്ട്. അത് കഴിഞ്ഞ് ശ്രീകോവില്‍, ഗര്‍ഭഗൃഹത്തിൽ പത്മാസനത്തിൽ  നാലു കൈകളില്‍ ഒന്നില്‍ ജപമാലയും മറ്റൊന്നിൽ കമണ്ഡലവുമായി ഇരിക്കുന്ന ബദരീനാഥൻ. സാളഗ്രാമം എന്ന കൃഷ്ണശിലയിൽ ആണത് നിർമ്മിച്ചിട്ടുളളത്. നവരത്‌നം പതിച്ചതാണ് ഗര്‍ഭഗൃഹം. 

 

ADVERTISEMENT

ഐതിഹ്യവും ചരിത്രവും 

 

ശ്രീ പരമശിവനും പാര്‍വതിദേവിയും താമസിച്ച സ്ഥലമായിരുന്നു ബദരീനാഥ്. ഒരു ദിവസം ഇരുവരും പുറത്തുപോയി തിരിച്ചു വന്നപ്പോള്‍ ഒരു കുട്ടി കരഞ്ഞുകൊണ്ട് വീടിന് മുന്നിൽ നില്‍ക്കുന്നു. പാർവതീദേവി കുട്ടിയെ വാൽസല്യത്തോടെ എടുത്ത് അകത്ത് പോയി ഭക്ഷണം നല്‍കി ആശ്വസിപ്പിച്ചിരുത്തി.  ശേഷം ഇരുവരും നദിയിൽ കുളിക്കാന്‍ പോയി. മടങ്ങി വന്നപ്പോള്‍ വാതിൽ അകത്തു നിന്നും ആരോ പൂട്ടിയിരിക്കുന്നു. സ്ഥലം ഏറെ ഇഷ്ടപ്പെട്ട മഹാവിഷ്ണു ആയിരുന്നു കുട്ടിയായി എത്തിയത്. വിഷ്ണു തപസ്സിനായി ചെയ്ത തന്ത്രമായിരുന്നത്രേ അത്. വിഷ്ണുഭഗവാന് സ്ഥലം വിട്ടുനൽകി ശിവപാർവതിമാർ കേദാർനാഥിലേക്ക് മാറി എന്നാണ് ഐതീഹ്യം. 

 

ADVERTISEMENT

ശങ്കരാചാര്യർ നിഷ്കർഷിച്ചതനുസരിച്ച് ബദരീനാഥിലെ പ്രധാന പൂജാരി കേരളത്തിൽ നിന്നുളള നമ്പൂതിരിയാണ്. അദ്ദേഹത്തെ റാവൽജി എന്നാണ് വിളിക്കുക. കണ്ണൂരിലെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ഇപ്പോൾ റാവൽ. പൂജാരി നിത്യബ്രഹ്മചാരി ആയിരിക്കണം. തെഹ്‌രി ഗഢ്വാളിലെ രാജാവും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കമ്മിറ്റിയും ചേര്‍ന്നാണ് റാവലിനെ തിരഞ്ഞെടുക്കുന്നത്. അത്യുന്നതമായ നീലകണ്ഠ കൊടുമുടിയുടെ പശ്ചാത്തല ശോഭയില്‍ പരിലസിക്കുന്ന ഈ പുണ്യസ്ഥലത്ത് നരനാരായണന്മാര്‍ തപസനുഷ്ഠിച്ചിരുന്നു എന്നും പറയപ്പെടുന്നു. 

 

ക്ഷേത്രവും പൂജാ സമയവും

 

അതികഠിനമായ മഞ്ഞു വീഴ്ചയായതിനാൽ ക്ഷേത്രം ആറുമാസക്കാലം (ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ. മേയ് മുതൽ തീർഥാടക പ്രവാഹമാണ്. അക്ഷയത്രിതീയയ്ക്ക് ശേഷം പ്രത്യേക പൂജയോടു കൂടി തുറക്കുന്ന ക്ഷേത്രം പിന്നീട് 6 മാസം കഴിഞ്ഞ് വൃശ്ചിക മാസത്തിൽ അടയ്ക്കുകയാണ് പതിവ്. മറ്റെവിടെയും ഇല്ലാത്ത രീതിയില്‍ വിഗ്രഹം കമ്പിളികൊണ്ട് പുതപ്പിക്കും. പിന്നീട് ആറുമാസം അമ്പലം അടഞ്ഞു കിടക്കും. പിന്നീട് തണുപ്പുകാലം കഴിഞ്ഞ് വീണ്ടും തുറക്കും. അടുത്തുളള ജോഷിമഠത്തില്‍ അഖണ്ഡ ജ്യോതി തെളിയുന്നതോടെ തീർഥാടനം തുടങ്ങും. അഭിഷേക പൂജ, വിഷ്ണുസഹസ്രനാമ ജപം തുടങ്ങിയ പൂജകളാണ് ഇവിടെ ഉള്ളത്. മഞ്ഞ് മലകള്‍ക്കിടയില്‍ ചൂടുവെളളം വരുന്ന തപ്തകുണ്ഡ് അത്ഭുതകരമാണ്. 

എങ്ങനെ എത്താം?

ട്രെയിന്‍ മാര്‍ഗ്ഗം ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ബദരീലേക്ക് ബസ്സിലോ കാറിലോ  എത്തിച്ചേരാം. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഋഷികേശിലെ ആശ്രമത്തിൽ വിശ്രമിക്കാം. പിന്നീട് ഭാഗീരഥി അളകനന്ദ സംഗമത്തിൽ ഗംഗാ ആരതി കണ്ട് ദേവപ്രയാഗും രുദ്രപ്രയാഗും കഴിഞ്ഞ് കര്‍ണ്ണ പ്രയാഗ് വഴി ജോഷിമഠത്തിലെത്തി 25 കിലോ മീറ്റര്‍ കഴിഞ്ഞ് പാണ്‍വേശ്വരപുരം വഴി ബദരീനാഥില്‍ എത്തും.  ക്ഷേത്രപ്രദേശം പൂർണമായും ഭാരത സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

English Summary : Significance of Badrinath Temple

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT