എന്താണ് ദശ? ദശ എന്ന പദത്തിനു കാലം സമയം തുടങ്ങിയ അർഥങ്ങളാണു ജ്യോതിഷത്തിലുള്ളത്. വിദ്യാലയത്തിൽ ഒരു അധ്യയന ദിവസം പല പീരിയഡുകൾ ഉള്ളതു പോലെ മനുഷ്യജീവിതത്തിലും പല ഘട്ടങ്ങളുണ്ട്. അഥവാ പീരിയഡുകൾ ഉണ്ട്. ഇതാണു ദശ. ഓരോ ഗ്രഹത്തിനും ആധിപത്യമുള്ള കാലഘട്ടമെന്നും ദശയെ നിർവചിക്കാം. ഒരു വ്യക്തിക്ക് അയാളുടെ

എന്താണ് ദശ? ദശ എന്ന പദത്തിനു കാലം സമയം തുടങ്ങിയ അർഥങ്ങളാണു ജ്യോതിഷത്തിലുള്ളത്. വിദ്യാലയത്തിൽ ഒരു അധ്യയന ദിവസം പല പീരിയഡുകൾ ഉള്ളതു പോലെ മനുഷ്യജീവിതത്തിലും പല ഘട്ടങ്ങളുണ്ട്. അഥവാ പീരിയഡുകൾ ഉണ്ട്. ഇതാണു ദശ. ഓരോ ഗ്രഹത്തിനും ആധിപത്യമുള്ള കാലഘട്ടമെന്നും ദശയെ നിർവചിക്കാം. ഒരു വ്യക്തിക്ക് അയാളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണ് ദശ? ദശ എന്ന പദത്തിനു കാലം സമയം തുടങ്ങിയ അർഥങ്ങളാണു ജ്യോതിഷത്തിലുള്ളത്. വിദ്യാലയത്തിൽ ഒരു അധ്യയന ദിവസം പല പീരിയഡുകൾ ഉള്ളതു പോലെ മനുഷ്യജീവിതത്തിലും പല ഘട്ടങ്ങളുണ്ട്. അഥവാ പീരിയഡുകൾ ഉണ്ട്. ഇതാണു ദശ. ഓരോ ഗ്രഹത്തിനും ആധിപത്യമുള്ള കാലഘട്ടമെന്നും ദശയെ നിർവചിക്കാം. ഒരു വ്യക്തിക്ക് അയാളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണ് ദശ?

 

ADVERTISEMENT

ദശ എന്ന പദത്തിനു കാലം  സമയം തുടങ്ങിയ അർഥങ്ങളാണു ജ്യോതിഷത്തിലുള്ളത്. വിദ്യാലയത്തിൽ ഒരു അധ്യയന ദിവസം പല പീരിയഡുകൾ ഉള്ളതു പോലെ മനുഷ്യജീവിതത്തിലും പല ഘട്ടങ്ങളുണ്ട്. അഥവാ പീരിയഡുകൾ ഉണ്ട്. ഇതാണു ദശ. ഓരോ ഗ്രഹത്തിനും ആധിപത്യമുള്ള കാലഘട്ടമെന്നും ദശയെ നിർവചിക്കാം. ഒരു വ്യക്തിക്ക് അയാളുടെ ഗ്രഹസ്ഥിതി പ്രകാരം തന്റെ ജീവിത കാലഘട്ടത്തിൽ പലതരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഈ അനുഭവങ്ങൾക്കു കാരണമാകുന്നതു ഗ്രഹങ്ങളാണ്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഗ്രഹങ്ങൾ മൂലം ഉണ്ടാകും. ഗ്രഹങ്ങൾ നൽകുന്ന അനുഭവങ്ങൾ അഥവാ ഗ്രഹങ്ങളുടെ ഫലങ്ങൾ എപ്പോൾ അനുഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ദശ അഥവാ ദശാകാലം

 

 വിംശോത്തരിദശ 

 

ADVERTISEMENT

∙ ദശാവർഷങ്ങൾ ആകെ കൂട്ടിയാൽ 120 എന്നു കിട്ടും. അതിനാലാണ് വിംശോത്തരി എന്നു പറയുന്നത് .മനുഷ്യന്റെ പരമായുസ്സ് 120 വർഷമെന്നു സങ്കൽപിച്ചിട്ടാണ് ആചാര്യന്മാർ ഇപ്രകാരമൊരു ദശാപദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 9 ഗ്രഹങ്ങൾക്കായി 120 വർഷത്തെ വിഭവിച്ചിരിക്കുന്നു. പക്ഷേ തുല്യമായിട്ടല്ല. നക്ഷത്രങ്ങളാണു ഗ്രഹങ്ങളുടെ ദശാനിർണയത്തിന് ആധാരം. അവ താഴെ കൊടുക്കുന്നു: 

അശ്വതി, മകം, മൂലം - കേതുദശ (7 വർഷം)

ഭരണി, പൂരം, പൂരാടം- ശുക്രദശ (20 വർഷം)

കാർത്തിക, ഉത്രം, ഉത്രാടം - സൂര്യദശ (6 വർഷം)

ADVERTISEMENT

രോഹിണി, അത്തം, തിരുവോണം - ചന്ദ്രദശ (10 വർഷം)

മകയിരം, ചിത്തിര, അവിട്ടം- ചൊവ്വാദശ (7 വർഷം )

തിരുവാതിര, ചോതി, ചതയം - രാഹുദശ (18 വർഷം)

പുണർതം, വിശാഖം, പൂരൂരുട്ടാതി - വ്യാശദശ (16 വർഷം)

പൂയം, അനിഴം, ഉത്രട്ടാതി - ശനിദശ (19 വർഷം)

ആയില്യം തൃക്കേട്ട , രേവതി - ബുധദശ ( 17 വർഷം)

 

ജാതകത്തിൽ ഏതേതു ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളുടെ ഫലങ്ങൾ എപ്പോഴാണ് അനുഭവത്തിൽ വരിക എന്നറിയുന്നതു ദശാഫലങ്ങളിലൂടെയാണ്. ദശാഫലങ്ങൾ യോഗഫലങ്ങൾക്കു വിധേയമായിരിക്കും. ഇഷ്ടഭാവങ്ങളിൽ ബലവാനായി നിൽക്കുന്ന ഗ്രഹം തന്റെ ദശാപഹാരകാലങ്ങളിൽ ഫലത്തെ കൊടുക്കും 

ഏതൊക്കെ ദശയാണു ഗുണഫലം തരിക, ഏതൊക്കെ ദശയാണു തിക്താനുഭവം തരിക എന്നു നോക്കാം. ജാതകത്തിൽ ലഗ്നമാണു പ്രധാനം. ലഗ്നത്തിന്റെ ത്രികോണാധിപന്മാരായ ഗ്രഹങ്ങൾ തങ്ങളുടെ ദശയിലും അപഹാരകാലങ്ങളിലും നല്ല ഫലങ്ങളെ ചെയ്യും.  ഇക്കാര്യത്തിൽ ശുഭനെന്നോ പാപനെന്നോ ഭേദമില്ല. ശുഭഗ്രഹങ്ങളായ ചന്ദ്രൻ, ബുധൻ, വ്യാഴൻ, ശുക്രൻ എന്നിവർക്കു കേന്ദ്രാധിപത്യമുണ്ടെങ്കിൽ അവരുടെ ദശ നല്ലതായിരിക്കില്ല. അവരിൽ വ്യാഴനും ശുക്രനും ദോഷാധിക്യമുണ്ട്. വ്യാഴ ശുക്രൻമാർക്ക് കേന്ദ്രാധിപത്യവും മാരകസ്ഥാന സ്ഥിതിയുമുണ്ടെങ്കിൽ അവരുടെ ദശ മരണതുല്യ ദോഷഫലങ്ങൾ ചെയ്യും. ഇവരെക്കാൾ ബുധനും ബുധനെക്കാൾ ചന്ദ്രനും ദോഷം കുറയും. മാരകസ്ഥാനാധിപതിയെക്കാൾ മാരകസ്ഥാനത്തു നിൽക്കുന്ന ഗ്രഹവും മാരകസ്ഥാനാധിപനോടു ചേരുന്ന ഗ്രഹവുമാണു കൂടുതൽ അപകടകാരി. അവരുടെ ദശാപഹാരങ്ങളും ദോഷപ്രദമാണ്.

എന്നാൽ പാപഗ്രഹങ്ങളായ ആദിത്യൻ, ചൊവ്വ, ശനി എന്നിവർ കേന്ദ്രാധിപന്മാരായാൽ അവരുടെ ദശാപഹാരകാലങ്ങളിൽ നല്ല ഫലങ്ങളെ കൊടുക്കും. രാഹുകേതുക്കൾ പാപൻമാരാണ്. എന്നാൽ അവർക്ക് സ്വക്ഷേത്രങ്ങളില്ല. അതുകൊണ്ട് രാഹുകേതുക്കൾ നിൽക്കുന്ന രാശിയുടെ അധിപന്റെയും അവരോടു ചേർന്നുനിൽക്കുന്നവരിൽ പ്രബലമായ ഗ്രഹത്തിന്റെയും ഫലങ്ങളെ അവർ കൊടുക്കും. വ്യയാധിപനും ദ്വിതീയ ഭാവാധിപനും ദോഷകാരികളാണെങ്കിലും മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ കൊണ്ടും സ്ഥാനാന്തര ഗുണം കൊണ്ടും ഫലദായകരാകും. അഷ്ടമാധിപതി പ്രായേണ സൗഭാഗ്യഹാനിയെ ചെയ്യും. എന്നാൽ ചന്ദ്രനും ആദിത്യനും ആ ദോഷമില്ല.

ഇവിടെ ചില സവിശേഷതകളുള്ളതു കൂടി പറയാം. കേന്ദ്രാധിപനും ത്രികോണാധിപനും തമ്മിൽ യോഗദൃഷ്ടികളോടെ - മറ്റുള്ളവരുടെ ബന്ധമില്ലാതെ -നിന്നാൽ യോഗകർത്താക്കളാകും രാജയോഗ തുല്യമായ ഫലങ്ങൾ അനുഭവപ്പെടും. കേന്ദ്രസ്ഥാനങ്ങളിൽ പത്താം ഭാവാധിപനും ത്രികോണാധിപൻമാരിൽ ഭാഗ്യാധിപനും ഒന്നിച്ചു ചേരുന്നതാണ് ഉത്തമയോഗമാവുക. എന്നാൽ ഇവരിൽ ഒരാൾക്ക് അശുഭ സ്ഥാനത്തിന്റെ ആധിപത്യം കൂടിയുണ്ടെങ്കിൽ യോഗത്തിനു ശക്തി കുറയും.

ഇവിടെ മറ്റു ചിലതു കൂടി അറിയേണ്ടതുണ്ട്. കേന്ദ്രാധിപന്റെയും ത്രികോണാധിപന്റെയും ദശകൾക്കിടയിൽ വരുന്ന ഗ്രഹം കേന്ദ്രത്തിലോ ത്രികോണത്തിലോ നിൽക്കുകയും അഥവാ ആ ഭാവങ്ങളുടെ ബന്ധം വരികയും ചെയ്താൽ ആ ഗ്രഹവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യും. ശുഭകാരിയായ ഗ്രഹത്തിന്റെ ദശയിൽ ദോഷകാരിയായ ഗ്രഹത്തിന്റെ അപഹാരം വന്നാൽ അക്കാലത്ത് ദോഷഫലങ്ങൾക്ക് സംഗതി വരും. എങ്കിലും യോഗഫലത്തിന് വലിയ ന്യൂനത അനുഭവപ്പെടുകയില്ല. ഏതു ദശയിലും മറ്റു ഗ്രഹങ്ങൾക്കു വരുന്ന അപഹാരകാലത്ത് ആ അപഹാരനാഥന്റെ ഫലങ്ങൾക്കാണു പ്രസക്തി.

 

ജന്മനക്ഷത്രാദി 

ദശകളിലെ ഫലം  

 

 ജന്മനക്ഷത്രത്തിന്റെ അധിപന്റെ ദശയിൽ മാതാപിതാക്കൾക്ക് അരിഷ്ടതയും കുടുംബത്തിൽ അശാന്തിയും ഫലം. കുട്ടിക്കു ബാലപീഡയുമുണ്ടാകും. സമ്പന്നക്ഷത്രാധിപന്റെ ദശയിൽ (രണ്ടാമത്തെ ദശ ) കുടുംബത്തിൽ അഭിവൃദ്ധി പുലരും. ധനപുഷ്ടി ഉണ്ടാവും മനസ്സിന് സുഖമുണ്ടാവും. വിദ്യാഭ്യാസം ലഭിക്കും. 

വിപന്നക്ഷത്രമെന്നാൽ (മൂന്നാമത്തെ ദശ) ആപത്തുണ്ടാക്കുന്ന നക്ഷത്രമെന്നാണ് ആശയം. ഈ ദശാധിപന്റെ കാലത്ത് പലവിധ ദുരിതങ്ങൾ ജാതകൻ നേരിടും. വ്യാധികളും ശത്രുപദ്രവും ധനനഷ്ടവും സഹോദര ക്ലേശവും മൃതി തുല്യമായ അനുഭവങ്ങളും ഫലം. 

ക്ഷേമ നക്ഷത്രാധിപന്റെ ദശയിൽ (നാലാമത്തെ ദശ) പേരു പോലെ ക്ഷേമവും ഐശ്വര്യവും സുഖസമ്യദ്ധിയും ഭവിക്കും. ഭാര്യാ–സന്താന ലബ്ധി, ഉദ്യേഗാഭിവൃദ്ധി, ഭൂമിലാഭം, ബന്ധുഗുണം എന്നിവ പൊതുവായ ഫലങ്ങൾ.

പ്രത്യര നക്ഷത്രത്തിന്റെ ദശയിൽ (അഞ്ചാമത്തെ ദശ) മനസ്സ് അശാന്തമാവും. അധികാരികൾ കോപിക്കും. കർമഭംഗം, പലവിധ ക്ലേശങ്ങൾ എന്നിവ അനുഭവിക്കേണ്ടിവരും. 

സാധക നക്ഷത്രാധിപന്റെ ദശയിൽ (ആറാമത്തെ ദശ) നല്ല അനുഭവങ്ങൾക്ക് മുൻതൂക്കമുണ്ടാവും. മംഗളകർമ്മങ്ങൾ ചെയ്യും. ആസ്തിക്യബുദ്ധിയുണ്ടാവും. മൂല്യബോധമുള്ള ജീവിതം നയിക്കുന്നതിന്റെ പേരിൽ പ്രശസ്തി നേടും. 

വധനക്ഷത്രാധിപന്റെ ദശയിൽ (ഏഴാമത്തെ ദശ) ക്ലേശങ്ങൾ പലതുണ്ടാവും. രോഗങ്ങൾ കൂടും. ശരീരം ദുർബലമാവും. ധനനാശം, ശത്രുഭയം, മാനഹാനി തുടങ്ങിയ ഫലങ്ങളും അനുഭവപ്പെടും.

മൈത്രി നക്ഷത്രാധിപന്റെ ദശയിൽ (എട്ടാമത്തെ ദശ) ബഹുമതികൾ തേടി വരും. ആരോഗ്യം നന്നായിരിക്കും. പരമമൈത്രി നക്ഷത്രാധിപന്റെ ദശയിൽ (ഒൻപതാമത്തെ ദശ) സർവകാര്യസിദ്ധി, ക്ഷേമൈശ്വര്യം, രാജാനുകൂല്യം തുടങ്ങിയവയാണു ഫലങ്ങൾ.

ഇങ്ങനെ ദശാപഹാരങ്ങളെക്കുറിച്ചു പൊതുനിയമങ്ങൾ പലതുണ്ട്. ഗോചരഫലം, ദശാനാഥനും അപഹാരനാഥനും തമ്മിലുള്ള പാരസ്പര്യം, ലഗ്നാധിപൻ, ഭാഗ്യാധിപൻ തുടങ്ങിയവരുടെ പുഷ്ടി എന്നിവ പരിഗണിച്ചു വേണം ഫലനിർണയം നടത്താൻ.

 

 

ജ്യോതിഷി സി.പി.പ്രഭാസീന 

ഹരിശ്രീ 

പി : മമ്പറം 

വഴി: പിണറായി

കണ്ണൂർ ജില്ല 

ഫോൺ: 9961442256

Email ID: prabhaseeencp@gmail.com

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT