ജ്യോതിഷപ്രകാരം ചില നക്ഷത്രജാതർ കുബേരഭാഗ്യം ഉള്ളവരായി പറയപ്പെടുന്നു. ജീവിതത്തിലുടനീളം ഇക്കൂട്ടരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 6 നക്ഷത്രക്കാർക്കാണ് കുബേരഭാഗ്യമുള്ളത്, ജനനസമയപ്രകാരം വ്യതാസങ്ങൾ ഉണ്ടാവാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: ഏതു മേഖലയിലും തിളങ്ങുന്നവരാണ് അശ്വതി നക്ഷത്രക്കാർ. പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. ചെറുപ്പത്തിൽ തന്നെ സ്വന്തമായി സമ്പാദിക്കാന്‍ ഇവര്‍ക്ക് യോഗമുണ്ട്.

ADVERTISEMENT

ഭരണി :  ജീവിതത്തിലുടനീളം സമ്പന്നരായിരിക്കും ഈ നക്ഷത്രജാതർ. ഭൂസ്വത്തുക്കൾ ഏറെ ലഭിക്കാനിടയുള്ള  ഇക്കൂട്ടർ  കഠിനാധ്വാനികളാണ്. ഭരണി നക്ഷത്രത്തിന്റെ അധിപൻ  ശുക്രനാകയാൽ ആഡംബരപ്രിയനും സൗന്ദര്യ ആരാധകനും സുഖലോലുപനും  കലാസ്വാദകനുമാകും ഇക്കൂട്ടർ.

കാർത്തിക: ഈ നാളുകൾ പൊതുവെ വിദ്യാഭ്യാസ സമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത. വിദേശവാസം യോഗവും ഉണ്ട്. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും. 

ADVERTISEMENT

മകം: മകം നക്ഷത്രത്തിൽ‌ പിറന്നവർ  നേതൃഗുണം, ധാർമികബോധം ഇവ ഉള്ളവരായിരിക്കും. ജീവിതത്തിലുടനീളം സമ്പത്തും ഭാഗ്യാനുകൂല്യമുള്ളവരായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള ഭാഗ്യം ഇക്കൂട്ടർക്ക് ഉണ്ട് .

പൂരം: സൗന്ദര്യവും സാമർഥ്യവും തികഞ്ഞവരാണ് പൂരം നക്ഷത്രക്കാർ. നന്നായി സംസാരിക്കുന്ന ഇവർ ആജ്ഞാശക്തി, സഹൃദയത്വം എന്നീ ഗുണങ്ങളുള്ളവരാണ്. എന്നാൽ മറ്റുള്ളവർക്ക് കീഴ്‌വഴങ്ങി ജോലി ചെയ്യാൻ വിമുഖതയുള്ള സ്വതന്ത്ര ബുദ്ധികളാണ് . തൊട്ടതെല്ലാം പൊന്നാക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടർ . കലാതാൽപര്യവും ആഡംബര ഭ്രമവും ഇവരുടെ പ്രത്യേകതയാണ്.  

ADVERTISEMENT

ഉത്രം:സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരും അതിൽ വിജയിക്കുന്നവരുമാണ് ഉത്രം നക്ഷത്രജാതർ. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഇക്കൂട്ടർക്ക് ഏതു പ്രതികൂലസാഹചര്യത്തെയും അനുകൂലമാക്കാനുള്ള കഴിവുണ്ട്.

English Summary:

6 lucky stars blessed by Kubera, the god of wealth, and learn about the potential financial fortune associated with each birth star.