കാലം അതിന്റെ ഋതുഭേദങ്ങളിൽ കൂട്ടായ്മയുടെ കൈയ്യൊപ്പു ചാർത്തിയ പുണ്യമാണു ചെട്ടികുളങ്ങര കുംഭഭരണി. ചെട്ടികുളങ്ങരയിലെ 13 കരക്കാരുടെയും ബാല്യകൗമാരയൗവനവാർധക്യം ഇഴചേർന്നിരിക്കുന്നതു ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തോ‌ടും ഓണത്തേക്കാൾ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന കുഭഭരണിയോടും കെട്ടുകാഴ്ചയോടുമാണ്. ചെട്ടികുളങ്ങര

കാലം അതിന്റെ ഋതുഭേദങ്ങളിൽ കൂട്ടായ്മയുടെ കൈയ്യൊപ്പു ചാർത്തിയ പുണ്യമാണു ചെട്ടികുളങ്ങര കുംഭഭരണി. ചെട്ടികുളങ്ങരയിലെ 13 കരക്കാരുടെയും ബാല്യകൗമാരയൗവനവാർധക്യം ഇഴചേർന്നിരിക്കുന്നതു ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തോ‌ടും ഓണത്തേക്കാൾ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന കുഭഭരണിയോടും കെട്ടുകാഴ്ചയോടുമാണ്. ചെട്ടികുളങ്ങര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലം അതിന്റെ ഋതുഭേദങ്ങളിൽ കൂട്ടായ്മയുടെ കൈയ്യൊപ്പു ചാർത്തിയ പുണ്യമാണു ചെട്ടികുളങ്ങര കുംഭഭരണി. ചെട്ടികുളങ്ങരയിലെ 13 കരക്കാരുടെയും ബാല്യകൗമാരയൗവനവാർധക്യം ഇഴചേർന്നിരിക്കുന്നതു ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തോ‌ടും ഓണത്തേക്കാൾ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന കുഭഭരണിയോടും കെട്ടുകാഴ്ചയോടുമാണ്. ചെട്ടികുളങ്ങര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലം അതിന്റെ ഋതുഭേദങ്ങളിൽ കൂട്ടായ്മയുടെ കൈയ്യൊപ്പു ചാർത്തിയ പുണ്യമാണു ചെട്ടികുളങ്ങര കുംഭഭരണി. ചെട്ടികുളങ്ങരയിലെ 13 കരക്കാരുടെയും ബാല്യകൗമാരയൗവനവാർധക്യം ഇഴചേർന്നിരിക്കുന്നതു ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തോ‌ടും ഓണത്തേക്കാൾ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന കുഭഭരണിയോടും കെട്ടുകാഴ്ചയോടുമാണ്. ചെട്ടികുളങ്ങര കുംഭഭരണി ഒരു നാടിന്റെ വികാരമാണ്. ഒത്തുചേരലിന്റെയും വലിപ്പച്ചെറുപ്പമില്ലായ്മയുടെയും വികാരം. കെട്ടുകാഴ്ച ഒരുക്കുന്നിടത്തെത്തി ഓലയ്ക്കാൽ എടുത്തു കൊടുക്കുന്ന ബാല്യം മുതൽ കാരണവരുടെ സ്ഥാനത്തെത്തി പുതുതലമുറയ്ക്കു കെട്ടുകാഴ്ചയൊരുക്കുന്നതിന്റെ തനതു രീതികൾ പകർന്നു നൽകുന്ന വാർധക്യം വരെ നീളുന്ന ജീവിതത്തിൽ വേറിട്ടു നിർത്താനാകാത്ത വികാരമാണത്. ആ വികാരത്തിന്റെ നേർക്കാഴ്ചയായി കെട്ടിയൊരുക്കുന്ന ആകാശപ്പൊക്കങ്ങളായ കെട്ടുകാഴ്ചകൾ മാർച്ച് 7നു വൈകിട്ടു ചെട്ടികുളങ്ങര ദേവീ ക്ഷേത്ര നടയിലെത്തിച്ചു ഭഗവതിയെ വണങ്ങി കാഴ്ചക്കണ്ടത്തിൽ അണി നിരക്കുന്ന സുന്ദരക്കാഴ്ചക്കായി നാട്ടിൽ ആവേശം തിരയടിച്ചു തുടങ്ങി.  

 

ADVERTISEMENT

ഇത്തവണ ഇരട്ടി ആവേശപ്പൊക്കം

 

ഇത്തവണത്തെ കുംഭഭരണി കെട്ടുകാഴ്ചയ്ക്ക് ആവേശം ഇരട്ടിയാണ്. ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിലും കെട്ടുകാഴ്ച ഒരുക്കുന്ന പതിവുരീതി കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഉണ്ടായില്ല. അതിനു പകരമായി 13 കരക്കാരും ഒത്തു ചേർന്നു ക്ഷേത്രാങ്കണത്തിൽ വച്ചു ഒരു കുതിരയും തേരും അണിയിച്ചൊരുക്കി അമ്മയ്ക്കു സമർപ്പിച്ചു സായൂജ്യമടഞ്ഞ മക്കൾ അന്നു മുതൽ കാത്തിരിക്കുകയായിരുന്നു. വിഘ്നങ്ങൾ മാറ്റണമേയെന്ന പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പിനു ശിവരാത്രി നാളിൽ ആചാരപരമായി തുടക്കമായി. കെട്ടുകാഴ്ചപ്പുരകളിൽ നിന്നു കെട്ടുകാഴ്ചയുരുപ്പടികൾ കഴിഞ്ഞ വർഷം പുറത്തെടുക്കാനാകാഞ്ഞതിനാൽ ചില കരകളിൽ  പഴക്കമുള്ള തടിയുരുപ്പടികൾ മാറ്റുന്ന ജോലികൾക്കായി നേരുത്തെ നിശ്ചയിച്ച മുഹൂർത്തത്തിൽ നിർമാണം തുടങ്ങി. അതിനാൽ ചില കരകളിൽ കതിരുകാൽ വരെ കെട്ടുകാഴ്ച നിർമാണം ശിവരാത്രി നാളിൽ തന്നെ പൂർത്തിയായിട്ടുണ്ട്.  

 

ADVERTISEMENT

 

കരകളും കെട്ടുകാഴ്ചയും

 

ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിലാണു കെട്ടുകാഴ്ച നിർമാണം പുരോഗമിക്കുന്നത്. 6 കുതിര, 5 തേര്, ഭീമൻ, ഹുനമാൻ, പാഞ്ചാലി എന്നിവയാണു കെട്ടുകാഴ്ചകൾ. കരക്രമത്തിലാണു കെട്ടുകാഴ്ചകൾ ദേവീ ദർശനം നടത്തി കാഴ്ചക്കണ്ടത്തിലിറങ്ങുന്നത്. കുതിര എന്ന കെട്ടുകാഴ്ചയ്ക്കു സാധാരണ കുതിരയുമായി സാമ്യമില്ല. 

ADVERTISEMENT

 

1. ഈരേഴ തെക്ക് – കുതിര

2.  ഈരേഴ വടക്ക് – കുതിര

3. കൈത തെക്ക്– കുതിര

4. കൈത വടക്ക് – കുതിര

5. കണ്ണമംഗലം തെക്ക് –തേര്

6. കണ്ണമംഗലം വടക്ക് – തേര്

7. പേള – കുതിര

8. കടവൂർ– തേര്

9. ആഞ്ഞിലിപ്ര – തേര്

10. മറ്റം വടക്ക്–ഭീമൻ

11. മറ്റം തെക്ക് – ഹനുമാൻ, പാഞ്ചാലി

12. മേനാമ്പള്ളി–തേര്

13. നടയ്ക്കാവ് –കുതിര

 

 

പാവക്കുട്ടിക്ക് ഉടയാട വഴിപാട്

 

ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ ഇടക്കൂടാരത്തിനു താഴെയായി തത്തിക്കളിക്കുന്ന രണ്ടു പാവകളുണ്ട്. ഇലഞ്ഞീലേത്ത് വീട്ടുകാർ വഴിപാടായി സമർപ്പിച്ചതാണിത്. മക്കളില്ലാത്ത ദുഃഖത്തിൽ കഴിഞ്ഞ കുടുംബനാഥൻ, വഴിപാടായി കുതിരയ്ക്കു പാവയെ സമർപ്പിക്കാമെന്നു നേർന്നു. താമസമില്ലാതെ കുടുംബത്തിൽ രണ്ടു പെൺകുട്ടികൾ ജനിച്ചു. കുടുംബനാഥൻ 2 പാവക്കുട്ടികളെ വഴിപാടായി സമർപ്പിച്ചു. ഭകത്ർ ഇപ്പോഴും പാവക്കുട്ടികൾക്കു വഴിപാടായി ഉടയാട (പാവാട) നൽകുന്നുണ്ട്. 

 

ഭീമനും ഹനുമാനും പാ‍ഞ്ചാലിയും

 

മറ്റം വടക്ക് കരയുടെ ഭീമനും മറ്റം തെക്ക് കരയുടെ ഹനുമാനും പാഞ്ചാലിയും ശിൽപ്പകലയുടെ ഉദാത്തമായ നേർക്കാഴ്ചയാണ്. ബകൻ എന്ന രാക്ഷസനു ചോറുമായി പോത്തിനെ കെട്ടിയ വണ്ടിയിൽ പോകുന്ന ഭീമസേനന്റെ ശിൽപ്പത്തിനു മാത്രം മൂന്നര ടണ്ണിലേറെ ഭാരമുണ്ട്. ഉയരം 12 അടിയാണ്. ഉടലിന്റെ വിസ്തീർണം 80 ഇഞ്ച് ആണ്. ഒറ്റത്തടിയിലുള്ള ഉടലിനു ഏഴ് അടിയാണ് ഉയരം. ഉടൽ ഉയർത്തണമെങ്കിൽ കുറഞ്ഞതു 40 പേർ ആത്മാർത്ഥമായി വടം വലിക്കണം. കൈയ്യുടെ ഒരു ഭാഗം പൊക്കാൻ അഞ്ചു പേർ പിടിക്കണം. കൊടിയലങ്കാരമുള്ള ഗദയ്ക്കു തന്നെ നാലു കിലോ ഭാരം ഉണ്ട്. ഹനുമാനു രണ്ടര ടൺ ആണു ഭാരം. 

 

ഈച്ചാടി വല്യമ്മ

 

മറ്റം വടക്ക് കരയുടെ കെട്ടുകാഴ്ച ഭീമസേനന്റേതാണ്. ബകനു ചോറുമായി പോകുന്ന ഭീമസേനന്റെ കെട്ടുകാഴ്ചയുടെ ഇടതുവശത്തു പ്രതിഷ്ഠിച്ചിരിക്കുന്ന ചെറിയ ശിൽപമാണ് ഈച്ചാടി വല്യമ്മ. ഭീമസേനനു കണ്ണുകിട്ടാതിരിക്കാനാണു ഈച്ചാടി വല്യമ്മയുടെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണു വിശ്വാസം. 

 

 

ചെട്ടികുളങ്ങരയിലെ 1001 തിരി വിളക്ക് 

 

'ആയിരം തിരിയിട്ട നെയ്‌വിളക്കിൻ മുന്നിൽ 

ആരാധനയ്ക്കായി നിന്നു, ദീപാരാധനയ്ക്കായി നിന്നു' 

ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പുറത്തിറക്കിയ ഭക്തിഗാന കാസറ്റിനു വേണ്ടി കൈതവടക്ക് തട്ടാരേത്ത് പരേതനായ ജി.ചെല്ലപ്പൻപിള്ള എഴുതിയ വരികൾ ചെട്ടികുളങ്ങര ക്ഷേത്രനടയിൽ പിന്നീട് യാഥാർഥ്യമായ കഥയാണ് 1001 തിരിയുള്ള ആൽവിളിക്കിന്റേത്. ചെട്ടികുളങ്ങര ദേവീ ക്ഷേത്ര തിരുനടയിലെ 1001 തിരികളുള്ള ആൽവിളക്ക് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടുവിളക്ക് എന്ന ഖ്യാതിയോടെ 1988ലാണു ക്ഷേത്രനടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപിച്ചത്. 1350 കിലോ ഭാരവും 11 അടി ഉയരവുമുള്ള വിളക്ക് മാന്നാർ പി.ആർ.എം. ലക്ഷ്മണ അയ്യർ ആൻഡ് സൺസ് ആണു 6 മാസം കൊണ്ടു നിർമ്മിച്ചത്. 13കരകളെ പ്രതിനിധീകരിക്കുന്ന 13തട്ടുകൾ ഉണ്ട്. ഓരോ തട്ടും വെവ്വേറെ ഇളക്കി മാറ്റാം. ഏറ്റവും താഴത്തെ തട്ടിനു ആറരയടി വ്യാസവും മുകളറ്റത്തെ തട്ടിനു മൂന്നരയടി വ്യാസവും ഉണ്ട്. ആൽവിളക്ക് ഒരു തവണ തെളിക്കാൻ 15 കിലോ നെയ്യ് വേണം. വിളക്കു തെളിക്കുന്നത്. ഉദ്ദിഷ്ടകാര്യസാധ്യത്തിനു അനുഗ്രഹകരമാണെന്ന വിശ്വാസം.

 

കുതിരമൂട്ടിൽക്കഞ്ഞി 

 

ഓണാട്ടുകരയുടെ ഏക സഹോദരഭാവത്തിന്റെ പ്രതീകമാണു കുതിരമൂട്ടിൽക്കഞ്ഞി. ദേവീ പ്രീതിക്കായി ഭക്തർ നടത്തുന്ന നേർച്ചക്കഞ്ഞിയാണിത്. കെട്ടുകാഴ്ചകൾ ഒരുക്കുന്നതിനായി കരക്കാർ സന്നദ്ധ സേവനം അനുഷ്ഠിക്കുകയാണു പതിവ്. ഇവർക്കു ഭക്ഷണം ദേവീ കണ്ടെത്തുമെന്നാണു വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായാണു കുതിരമൂട്ടിൽക്ക‍ഞ്ഞി നടത്തുന്നത്. 

കഞ്ഞിസദ്യ നടത്തുന്നയാൾ കെട്ടുകാഴ്ച ഒരുക്കുന്നതിനു സമീപത്തെത്തി വെറ്റില, പുകയില ദക്ഷിണ വച്ചു കരക്കാരെ ക്ഷണിക്കും. കരക്കാർ കുത്തിയോട്ടപ്പാട്ടു പാടിയെത്തി സദ്യയിൽ പങ്കെടുക്കും. പഴയകാലത്തെപ്പോലെ തടയും അതിനുള്ളിൽ വാഴയിലയും വച്ചാണു കഞ്ഞി വിളമ്പുന്നത്. പച്ച ഓലയ്ക്കാൽ വൃത്താകൃതിയിൽ വച്ചതാണ് തട. ഇതിലേക്കു വാഴയില വെയ്ക്കും. അതിനുള്ളിലേക്കാണു ചൂട് കഞ്ഞി ഒഴിക്കുന്നത്. അസ്ത്രവും മുതിരപ്പുഴുക്കും കഞ്ഞിയിലേക്കിട്ടു പ്ലാവില കുമ്പിളിൽ കോരിക്കുടിക്കുമ്പോഴുള്ള രുചി അത് ചെട്ടികുളങ്ങരക്കാരന്റെ രസക്കൂട്ടാണ്.  പപ്പടം അവിൽ, പഴം എന്നിവയൊക്ക കഞ്ഞിസദ്യയ്ക്ക് ഉണ്ടാകും. തറയിൽ ചമ്രം പടഞ്ഞിരുന്നു കുതിരമൂട്ടിൽ കഞ്ഞി കുടിക്കുന്നതിന്റെ സുഖം ലോകത്തിന്റെ ഏതു കോണിൽ പോയാലും കിട്ടില്ലെന്നാണു ഓണാട്ടുകരക്കാരന്റെ പക്ഷം. ഭഗവതി ആദ്യമെത്തിയപ്പോൾ കഴിച്ച ആഹാരത്തിന്റെ സ്മരണ നിലനിർത്താനാണു മുതിരപ്പുഴുക്കും അസ്ത്രവും കഞ്ഞിക്കൊപ്പം വിളമ്പുന്നതെന്നാണ് ഐതിഹ്യം. ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു വിശ്വാസം. 

 

കുംഭഭരണി കെട്ടുകാഴ്ച മാർച്ച് 7ന് 

 

മാർച്ച് 7ന് ആണ് ഇത്തവണ കുംഭഭരണി. അന്നേ ദിവസം കൊഞ്ചും മാങ്ങയും കൂട്ടിയുള്ള ഉച്ചയൂണിനു ശേഷം കരക്കാർ കെട്ടുകാഴ്ചയുടെ സമീപത്തെത്തും. ദിവസങ്ങളുടെ അധ്വാനത്തിൽ നിർമിച്ച കെട്ടുകാഴ്ചയെ വലിയ വടം കെട്ടി വലിച്ചു ക്ഷേത്രത്തിലേക്ക് എത്തിക്കാൻ തുടങ്ങും. അംബരചുംബിയായ കെട്ടുകാഴ്ചയെ ഒരേ മനസ്സോടെ ഒത്തു ചേർന്നു എത്തിക്കുന്ന കാഴ്ചതന്നെ മനോഹരമാണ്. വയലുകളിലൂടെയും ഗ്രാമവീഥികളിലൂടെയും ടാർ റോഡിലൂടെയും ചാഞ്ഞും ചരിഞ്ഞും ആവേശത്തിന്റെ ആർപ്പു വിളികളുയർത്തി കെട്ടുകാഴ്ചയെ ഭഗവതിയുടെ സന്നിധിയിലെത്തിക്കും. തിരുനടയിലെത്തുന്ന കെട്ടുകാഴ്ചകൾ ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ  കരകളുടെ ക്രമത്തിൽ ദേവീ ദർശനം നടത്തിയ ശേഷം കാഴ്ചക്കണ്ടത്തിലേക്ക് ഇറക്കി വെയ്ക്കും. കണ്ണിനു കാഴ്ചയുടെ കുളിരേകി നിരക്കുന്ന കെട്ടുകാഴ്ചകൾ കാണാനായി നാടൊന്നിച്ചു ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. ആ മനോഹര കാഴ്ചയുടെ കുംഭഭരണിയുടെ ചാരുതയ്ക്കു കീർത്തിയാകുന്നത്. 

English Summary : Significance of  Chettikulangara Kumbha Bharani