തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് സൂര്യനാര്‍ കോവില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം സൂര്യദേവന് സമര്‍പ്പിക്കപ്പെട്ടതാണ്. ജ്യോതിഷസംബന്ധമായി ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. കഷ്ടതകള്‍ മാറാനും സാമ്പത്തിക ഉന്നതി നേടാനുമായി ഏറെ വിശ്വാസികള്‍ ഇവിടെ സന്ദർശിക്കുന്നു. സൂര്യനാർ കോവിലിൽ സൂര്യനും പത്നിമാരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് സൂര്യനാര്‍ കോവില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം സൂര്യദേവന് സമര്‍പ്പിക്കപ്പെട്ടതാണ്. ജ്യോതിഷസംബന്ധമായി ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. കഷ്ടതകള്‍ മാറാനും സാമ്പത്തിക ഉന്നതി നേടാനുമായി ഏറെ വിശ്വാസികള്‍ ഇവിടെ സന്ദർശിക്കുന്നു. സൂര്യനാർ കോവിലിൽ സൂര്യനും പത്നിമാരായ ഉഷയും പ്രത്യുഷയും ഒരുമിച്ചിരിക്കുന്നതാണ് പ്രതിഷ്ഠ. തമിഴ്നാട്ടിലെ നവഗ്രഹ ക്ഷേത്രങ്ങളിൽ ഒന്നാണ്. എല്ലാ ഗ്രഹദേവതകൾക്കും പ്രതിഷ്ഠയുള്ള തമിഴ്‌നാട്ടിലെ ഏക ക്ഷേത്രം കൂടിയാണിത്.  

ADVERTISEMENT

പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഈ ക്ഷേത്രം ഗ്രഹങ്ങളില്‍ നിന്നുള്ള പരമാവധി കിരണങ്ങള്‍ ലഭിക്കാന്‍ ലക്ഷ്യമിട്ടുള്ള നിലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. മുകളില്‍ മൂന്ന് ചക്രങ്ങളും അഞ്ച് മകുടങ്ങളുമുള്ള ഭീമാകാരമായ ഒരു സ്തൂപം ഇവിടെയുണ്ട്. സൂര്യതീർഥം എന്ന വിശുദ്ധ കുളവുമുണ്ട്. 

കാലവ മുനിക്ക് കുഷ്ഠരോഗവും മറ്റു ഗുരുതര രോഗങ്ങളും ബാധിച്ചപ്പോൾ നവഗ്രഹ ദേവതകളോട് പ്രാർഥിച്ചതിനെ തുടർന്ന് അദ്ദേഹത്തെ രോഗശാന്തി നൽകി അനുഗ്രഹിച്ചു. ഇതിൽ കുപിതനായ ബ്രഹ്മാവ് അവർക്ക് കുഷ്ഠ രോഗം പിടിപെടാൻ ശപിക്കുകയും ചെയ്തു.  

ADVERTISEMENT

വെള്ളെരുക്ക്  വനത്തിൽ വസിക്കാൻ ഗ്രഹ ദേവതകൾ ബ്രഹ്മാവിനാൽ ശപിക്കപ്പെട്ടുവെന്നും അത് ഭക്തർക്ക് വാസസ്ഥലമാക്കാൻ 

ശിവന്റെ അനുഗ്രഹം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു. ശാപമോചനത്തിന് ഗ്രഹദേവതകൾ ശിവനെ പ്രാർഥിച്ചു. ഇവിടെ തങ്ങളെ ആരാധിക്കുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നവർ പറഞ്ഞു. ശിവൻ അവർക്ക് ശാപമോക്ഷം നൽകി അനുഗ്രഹിച്ചു. അന്നു മുതൽ ഇവിടെ നവഗ്രഹാരാധന തുടങ്ങുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഓരോ ഗ്രഹദേവതകൾക്കും വെവ്വേറെ ശ്രീ കോവിലുകലുള്ള ക്ഷേത്രമാണിത്. നവഗ്രഹ ക്ഷേത്രങ്ങളിൽ ശിവൻ അധിപനല്ലാത്ത ക്ഷേത്രം കൂടിയാണിത്.  

ADVERTISEMENT

ദിവസേന ആറ് തവണ പൂജ നടത്തുന്നു. രാവിലെ 5:30-ന് ഉഷകാലം, 8:00-ന് കാലശാന്തി, 10:00-ന് ഉച്ചകാലം, വൈകുന്നേരം 6:00-ന് സായരക്ഷയ്, രാത്രി 8:00-ന് ഇരണ്ടാംകാലം, രാത്രി 10:00-ന് അർദ്ധജാമം . 

മന്ത്രിമാരും ഭരണത്തിലിരിക്കുന്നവരും സർക്കാർ ജോലിയിൽ ഇരിക്കുന്നവരും അതിനു ശ്രമിക്കുന്നവരും ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അവരുടെ കർമ്മ മേഖലയിൽ ശോഭിക്കും എന്നാണ് വിശ്വാസം. സൂര്യ ദശാകാലം മെച്ചമാകാനും ജാതകത്തിലെ സൂര്യന്റെ അനിഷ്ഠ സ്ഥിതിക്ക്  പരിഹാരമായും ഇവിടെ ദർശനം നടത്തുന്നത് നല്ലതാണ്. കുഷ്ഠ രോഗം, ത്വക്ക് രോഗം, ഹൃദ്രോഗം, നേത്രരോഗം എന്നിവയ്ക്കും  ഈ ക്ഷേത്രത്തിലെ ദർശനം ഉത്തമമാണ്. കാർത്തിക, ഉത്രം, ഉത്രാടം നാളുകാരുടെ നക്ഷത്രദേവത സൂര്യൻ ആയതിനാൽ ഒരിക്കലെങ്കിലും അവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി സൂര്യഗായത്രി ജപിക്കേണ്ടതാണ്. 

സൂര്യ ഗായത്രി:-  

ഓം ഭാസ്‌കരായ വിദ്മഹേ

മഹാദ്യുതി കരായ ധീമഹി

തന്നോ ആദിത്യഃ പ്രചോദയാത് !!

ഫലം : അധികാരം നേടും .ഹൃദയ/നേത്ര രോഗങ്ങൾ മാറും. ആരോഗ്യം വർധിക്കും. 

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

English Summary : Significance of Suryanar Kovil Thanjavur