‘കാത്തുവാക്കുല രണ്ടു കാതൽ’ ചിത്രത്തിന്റെ വിജയത്തിൽ നന്ദി പ്രകടിപ്പിച്ച് വീണ്ടും തിരുപ്പതി ദർശനം നടത്തി സംവിധായകൻ വിഘ്നേശ് ശിവനും നയൻതാരയും. ‘ഞങ്ങൾ പ്രാർഥിച്ചതും ചോദിച്ചതും ഒരു ബ്ലോക്ബസ്റ്ററിനു വേണ്ടിയാണ്, അതു നിങ്ങൾതന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞങ്ങൾക്കു വേണ്ടത് നിങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കാത്തുവാക്കുല രണ്ടു കാതൽ’ ചിത്രത്തിന്റെ വിജയത്തിൽ നന്ദി പ്രകടിപ്പിച്ച് തിരുപ്പതി ദർശനം നടത്തി സംവിധായകൻ വിഘ്നേശ് ശിവനും നയൻതാരയും. ‘ഞങ്ങൾ പ്രാർഥിച്ചതും ചോദിച്ചതും ഒരു ബ്ലോക്ബസ്റ്ററിനു വേണ്ടിയാണ്, അത് അങ്ങ് തന്നു. അങ്ങയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. അങ്ങയുടെ അനുഗ്രഹവും പിന്തുണയും മാത്രമേ ഞങ്ങൾക്കു വേണ്ടൂ’ തിരുപ്പതി ക്ഷേത്രത്തിനു സമീപം നയൻതാരയുടെ കൈപിടിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഘ്നേശ് കുറിച്ചു.

ADVERTISEMENT

വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘കാതുവാക്കിലെ രണ്ടു കാതല്‍’ സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേശ് ശിവനാണ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനു മുൻപ് ഏപ്രിൽ 28നും വിഘ്നേശും നയൻസും തിരുപ്പതി ദർശനം നടത്തിയിരുന്നു. അന്ന് ചിത്രത്തിന്റെ ഹാഷ്ടാഗോടു കൂടിയുള്ള ചിത്രവും സമൂഹമാധ്യമത്തിൽ വിഘ്നേശ് പങ്കുവച്ചിരുന്നു. 

ADVERTISEMENT

ഇതിനിടയിൽ ജൂൺ 9ന് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തിരുപ്പതി ക്ഷേത്രത്തിൽ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയും തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 

ADVERTISEMENT

സാമ്പത്തിക ഉന്നമനത്തിനും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്. ഭഗവാനെ ദർശിക്കുന്നതിലൂടെ കലിയുഗദുരിതങ്ങളിൽ നിന്നും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം .ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും. സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും  കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.