ചിങ്ങത്തിൽ ഈ നാളുകാർ മഹാവിഷ്ണുപ്രീതി നേടണം , കാരണം
ചിങ്ങമാസത്തിൽ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) ദോഷശാന്തിക്കായി ശിവഭഗവാന് ക്ഷീരധാര, മഹാവിഷ്ണുവിന് തുളസിമാല, നാഗപ്രീതി, ശാസ്താ പ്രീതി വരുത്തുക. ഗണപതിക്ക് തേങ്ങാ ഉടക്കുക. ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി, മകയിരം 1/2

ചിങ്ങമാസത്തിൽ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)
ദോഷശാന്തിക്കായി ശിവഭഗവാന് ക്ഷീരധാര, മഹാവിഷ്ണുവിന് തുളസിമാല, നാഗപ്രീതി, ശാസ്താ പ്രീതി വരുത്തുക. ഗണപതിക്ക് തേങ്ങാ ഉടക്കുക.
ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി, മകയിരം 1/2 )
ദോഷശാന്തിക്കായി ശിവഭഗവാന് ധാര, പിൻ വിളക്ക്. ശാസ്താവിന് നീരാഞ്ജനം. ദേവിക്ക് ത്രിമധുരം ഇവ ചെയ്യുക.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ദോഷശാന്തിക്കായി മഹാവിഷ്ണുവിന് തുളസിമാല, സർപ്പത്തിന് അഭിഷേകം, ശാസ്താവിന് എള്ളുപായസം ചെയ്ത് കാക്കയ്ക്ക് നൽകുക.
കർക്കടകക്കൂറ് (പുണർതം 1/4 പൂയം, ആയില്യം)
ദോഷശാന്തിക്കായി ശിവഭഗവാന് കൂവളമാല, ശാസ്താവിന് നീരാജനം, സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം, ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ ഇവ ചെയ്യുക
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)
ദോഷശാന്തിക്കായി നാഗപ്രീതി, ശിവക്ഷേത്രത്തിൽ ധാര ഇവ ചെയ്യുക.
കന്നിക്കൂറ് (ഉത്രം 3/4 അത്തം , ചിത്തിര 1/2)
ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ക്ഷീരധാര, ദേവീ ക്ഷേത്രത്തിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി, നാഗത്തിന് നൂറും പാലും ഇവ ചെയ്യുക.
തുലാക്കൂറ്
(ചിത്തിര 1/2 ചോതി , വിശാഖം 3/4)
ദോഷശാന്തിക്കായി അയ്യപ്പ ക്ഷേത്രത്തിൽ നെയ്യഭിഷേകം, നാഗത്തിന് നൂറും പാലും, ലക്ഷ്മി പൂജ ഗണപതിക്ക് മോദകം ഇവ ചെയ്യുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദോഷശാന്തിക്കായി ഗണപതിക്ക് മോദകം, സുബ്രമണ്യസ്വാമിക്ക് പഞ്ചാമൃതം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )
ദോഷശാന്തിക്കായി വിഷ്ണുവിന് പായസം, സുദർശനാർച്ചന, ശാസ്താവിന് നീരാഞ്ജനം, ശ്രീരാമസ്വാമിക്ക് നെയ് വിളക്ക്, ഹനൂമാൻ സ്വാമിക്ക് ദീപസ്തംഭം, ദേവിക്ക് ഭഗവതി സേവ ഇവ ചെയ്യുക.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
ദോഷശാന്തിക്കയി ശിവക്ഷേത്രത്തിൽ ഭസ്മാഭിക്ഷേകം, ശാസ്താവിന് എള്ളു പായസം, സർപ്പക്ഷേത്രത്തിൽ അഭിഷേകം, ഗണപതി പ്രീതിയും നേടുക
കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)
ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ കൂവളാർച്ചന, പിൻ വിളക്ക്. ശനിക്ക് നീല പുഷ്പങ്ങൾ, എള്ള് എന്നിവ കൊണ്ട് ആരാധനയും ദാനവും നൽകുക.
മീനക്കൂർ (പൂരുട്ടാതി 1/4 ഉതൃട്ടാതി , രേവതി )
ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രത്തിൽ പായസം, ഗണപതി ഹോമം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, നാഗത്തിന് അഭിഷേകം
ലേഖിക
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID: prabhaseenacp@gmail.com
English Summary : Dosha Remedy in Chingam 1198