മണ്ണാറശാല ആയില്യം 2023 നവംബർ 6ന്; തുലാ മാസത്തിലെ ആയില്യം പ്രധാനം
തുലാമാസത്തിലെ ആയില്യത്തിനാണ് ഇവിടെ പ്രാധാന്യം. ഒരിക്കൽ മഹാരാജാവ് തിരുമനസ്സു കൊണ്ട് എഴുന്നെള്ളാൻ തടസം ഉണ്ടായതിനാൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് കന്നിമാസത്തിലെ ആയില്യം മാറ്റി ഇവിടെ തുലാ മാസത്തിൽ ആയില്യം ആഘോഷിക്കുന്ന രീതി തുടങ്ങിയത് എന്നാണ് ഐതിഹ്യം. 2023 നവംബർ 6നാണ് ഈ വർഷത്തെ ആഘോഷം. അതിപുരാതനവും

തുലാമാസത്തിലെ ആയില്യത്തിനാണ് ഇവിടെ പ്രാധാന്യം. ഒരിക്കൽ മഹാരാജാവ് തിരുമനസ്സു കൊണ്ട് എഴുന്നെള്ളാൻ തടസം ഉണ്ടായതിനാൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് കന്നിമാസത്തിലെ ആയില്യം മാറ്റി ഇവിടെ തുലാ മാസത്തിൽ ആയില്യം ആഘോഷിക്കുന്ന രീതി തുടങ്ങിയത് എന്നാണ് ഐതിഹ്യം. 2023 നവംബർ 6നാണ് ഈ വർഷത്തെ ആഘോഷം.
അതിപുരാതനവും പ്രശസ്തവുമായ നാഗരാജ ക്ഷേത്രമാണ് ആലപ്പുഴയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. മഹാദേവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗാമാതാവായ സർപ്പയക്ഷിയുമാണ് മുഖ്യ പ്രതിഷ്ഠകൾ.
നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും സഹോദരി നാഗചാമുണ്ഡിയുമാണ് മറ്റു പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്ണുവിന്റെ ശയനവുമായ നാഗരാജാവായ അനന്തൻകുടി കൊള്ളുന്നു. അപ്പൂപ്പൻ എന്നാണ് ശേഷനാഗം അറിയപ്പെടുന്നത്. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. മഹാഗണപതി, ദുർഗ്ഗ, ഭദ്രകാളി, പരമശിവൻ, ധർമ്മശാസ്താവ് എന്നീ ഉപദേവതകളുണ്ട്. നാഗദേവതകളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിർന്ന സ്ത്രീയാണ്. "വലിയമ്മ" എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്.
നാഗരാജാവിന്റെ "അമ്മയുടെ" സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായ അമ്മയ്ക്ക് മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് കഥ. ഈ ക്ഷേത്രത്തിൽ ഉരുളി കമഴ്ത്തൽ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ അനേകകാലം ചികിത്സ ചെയ്തിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തിന്റെ അഭിവൃദ്ധിക്കും, മക്കളുടെ അഭിവൃദ്ധിക്കും, സർപ്പദോഷം അകലാനും ഭക്തർ ഇവിടേക്കെത്തുന്നു. കാട്ടുതീ കെട്ട് മണ്ണാറിയ ശാല മണ്ണാറശ്ശാലയായി എന്നും മന്ദാരച്ചെടികൾ നിറഞ്ഞ ശാലമണ്ണാറശ്ശാല ആയെന്നും മറ്റൊരു വിശ്വാസവുമുണ്ട്.