നവംബർ 1 മുതൽ 30വരെയുള്ള ഒരു മാസത്തെസാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിയ്ക്കുവാൻ തയ്യാറാകും. കഴിവും അറിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. ഗർഭിണികൾ ദൂരയാത്രയും

നവംബർ 1 മുതൽ 30വരെയുള്ള ഒരു മാസത്തെസാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിയ്ക്കുവാൻ തയ്യാറാകും. കഴിവും അറിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. ഗർഭിണികൾ ദൂരയാത്രയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 1 മുതൽ 30വരെയുള്ള ഒരു മാസത്തെസാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിയ്ക്കുവാൻ തയ്യാറാകും. കഴിവും അറിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. ഗർഭിണികൾ ദൂരയാത്രയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 1 മുതൽ  30വരെയുള്ള ഒരു മാസത്തെസാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി: യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിയ്ക്കുവാൻ തയ്യാറാകും. കഴിവും അറിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും.  ഗർഭിണികൾ ദൂരയാത്രയും സാഹസിക പ്രവൃത്തിയും ഉപേക്ഷിക്കണം. ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ദുശ്ശീലങ്ങൾ ഒഴിവാക്കാൻ നിർബദ്ധിതനാകും. 

ADVERTISEMENT

ഭരണി: ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.  മേലധികാരികളുമായി തർക്കത്തിൽ ഏർപ്പെടാതെ നോക്കണം. സന്താനങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കൂടുതൽ ധനം ചെലവഴിക്കേണ്ടതായി വരും. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

കാർത്തിക: ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ സാധ്യത വർധിക്കും. മാനസിക ദൗർബല്യം മാറി തിരിച്ചറിവ് വേഗത്തിൽ ഉണ്ടാകും . അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകുമെങ്കിലും പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം . ദമ്പതികൾക്ക്  വിട്ടുവീഴ്ചാ മനോഭാവം നിർബദ്ധമായും വേണ്ടി വരും.

രോഹിണി: സൽകീർത്തി പ്രതീക്ഷിക്കാം എന്നാൽ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ നടക്കാതെ വരും  ധനനഷ്ട സാധ്യത ഉള്ളതിനാൽ ധനപരമായ കാര്യത്തിൽ വളരെ ശ്രദ്ധിക്കുക. ഏഷണികളിൽ വീണ് മനോസുഖം നഷ്ടപ്പെടുത്താതിരിക്കുക  പുതിയ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏർപ്പെടാനിടയുണ്ട്. നിയമപരമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനാകും. വാതരോഗങ്ങളും കഫജന്യ രോഗങ്ങളും ബുദ്ധിമുട്ടിച്ചേക്കാം. 

മകയിരം: ഗൃഹത്തിൽ സമാധാനന്തരീക്ഷം ഉണ്ടാകും കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും . ഗുരുകാരണവൻമാരെ അനുസരികുന്നത് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും.

ADVERTISEMENT

തിരുവാതിര: ജീവിതനിലവാരം മുൻപത്തേക്കാൾ മെച്ചപ്പെടും ധനാഗമം വർദ്ധിക്കും എന്നാൽ അപ്രതീക്ഷിതമായി ചില ചെലവുകളും ഉണ്ടാകും. കർമ്മരംഗത്ത് ചില വിഷമങ്ങൾ ഉണ്ടാകാം എങ്കിലും തൊഴിൽ രഹിതർക്ക് തൊഴിലവസരങ്ങൾ കൈവരും. ആത്മാർത്ഥ സുഹൃത്തിനെ അബദ്ധത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

പുണർതം: മേലുദ്യോഗസ്ഥരുടെ കാർക്കശ്യ സ്വഭാവം മാനസിക സമ്മർദ്ധത്തിന് ഇടയാക്കും. ഗൃഹാന്തരീക്ഷം പൊതുവെ സന്തോഷപ്രദമായിരിക്കും. കുടുംബാംഗങ്ങളുടെ നിസ്സീമമായ സഹകരണം എല്ലാ പ്രതിസന്ധികളേയും നേരിടാൻ സഹായിക്കും കാലിനോ നടുവിനോ പരിക്കു പറ്റാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം.

പൂയം: പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കുക. ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുവാൻ നിർബദ്ധിതനാകും. ജോലിയിൽ പിരിമുറുക്കം ഉണ്ടാകും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. 

ആയില്യം: ജോലിസ്ഥലത്തെ പുതിയ മാറ്റങ്ങളോട് ഇണങ്ങി വരാൻ താമസം നേരിടും. അശ്രാന്തപരിശ്രമത്താൽ പ്രവർത്തന മേഖലയിൽ പുരോഗതി ഉണ്ടാകും വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. ഗ്യഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ജോലി ഭാരം വർധിക്കുന്നതിനാൽ വീട്ടു കാര്യങ്ങളിൽ ശ്രദ്ധ ഇല്ലാതാവരുത്.  അപ്രധാനങ്ങളായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. 

ADVERTISEMENT

മകം: ചില വൈഷമ്യങ്ങൾ ഉണ്ടാകുമെങ്കിലും പല തരത്തിലുള്ള  ഗുണാനുഭവങ്ങളും കൈവരുന്നതാണ്. ഉപരിപഠനം പൂർത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി, ഭക്ഷ്യ സമ്യദ്ധി ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായങ്ങൾ എന്നിവയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക വഴി ഗുണാനുഭവം ഉണ്ടാകും. .

പൂരം: ശുഭ സൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ആത്മ സംതൃപ്തിയുണ്ടാകും. വെല്ലുവിളികളെ നിഷ്പ്രയാസം അതിജീവിക്കും. വസ്തു തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തും. വാത നിർദ്ദോഷ - ഉദരരോഗങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം

ഉത്രം: ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രതീക്ഷയിൽ കവിഞ്ഞ ചെലവ് വന്നു ചേരും. കർമമേഖലയിൽ കൂടുതൽ ശ്രദ്ധിക്കുക. കീഴ്ജീവനക്കാർ വരുത്തി വെച്ച അബദ്ധങ്ങൾ തിരുത്തുവാൻ നിർബദ്ധിതനാകും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാവാതെ നോക്കണം. വിദ്യാർത്ഥികൾ പഠനത്തിൽ അലസതവരാതെ നോക്കണം

അത്തം: സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിൻമാറണം. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനാദ്ധ്വാനം ചെയ്യും. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. വരവിനേക്കാൾ ചെലവ് അധികരിക്കുന്നതിനാൽ ചില നിയന്ത്രണങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കും.  ശത്രുക്കളെ കരുതിയിരിക്കുക.  ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം 

ചിത്തിര: അർപ്പണ മനോഭാവം പ്രവർത്തന സന്നദ്ധത തുടങ്ങിയവ ലക്ഷ്യപ്രാപ്തി നേടാൻ ഉപകരിക്കും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. പതിവിലും അധികം യാത്ര ചെയ്യേണ്ടതായി വരും. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രവർത്തന മേഖല വിപുലമാക്കും. സന്താനങ്ങളുടെ അഭിവ്യദ്ധിയിൽ സന്തോഷിക്കും. സഹോദരൻമാരുടെ സഹായം ലഭിക്കും

ചോതി: ശത്രുശല്യം വർദ്ധിക്കുന്നതിനാൽ ശ്രദ്ധ വേണം. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അദ്ധ്വാനവും പ്രയത്നവും വേണ്ടി വരും. അഹംഭാവം ഉപേക്ഷിക്കണം. അവസരങ്ങൾ വേണ്ടവിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരം ലഭിക്കും.

വിശാഖം: രക്ഷിതാക്കളുടെ നിർബദ്ധത്തിന് വഴങ്ങി ഇഷ്ടപ്പെടാത്ത കോഴ്സുകൾക്ക് പേരും- ഉത്തര വാദിത്വപരമായ പെരുമാറ്റം ചിലപ്പോഴെങ്കിലും കൈമോശം  വന്നേക്കാം വിചാരിക്കാത്ത പ്രശ്നങ്ങളിൽ കുടുങ്ങി ധനനഷ്ടം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. ചെറിയ ചെറിയ ശാരിരിക വൈഷമ്യങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം . ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. നേത്രരോഗം നാഡീ രോഗം അവഗണിക്കരുത്.

അനിഴം: സാമ്പത്തിക ഞെരുക്കം വർധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അപവാദം കേൾക്കാൻ ഇടവരും. ദമ്പതികൾക്കിടയിൽ വാക്കുതർക്കത്തിന് സാധ്യത. ആരോഗ്യ സ്ഥിതി മോശമാകും . അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും അനുഭാവ പൂർവ്വം പെരുമാറുക തിടുക്കത്തിൽ തീരുമാനം എടുക്കുന്നത് അബദ്ധമായി വരും. ശുഭചിന്തകൾ സമ്മാനിക്കുന്ന വ്യക്തികളുമായി കൂടുതൽ ഇടപെഴകാൻ ശ്രമിക്കണം.

തൃക്കേട്ട:  പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രതികൂലമായ സാഹചര്യങ്ങളെ നേരിടുന്നതിന് ഭാര്യയുടെ തന്മയത്വത്തോടെയുള്ള സമീപനം സഹായിക്കും. ബന്ധുക്കളുടെ തർക്കത്തിൽ മധ്യസ്ഥത വഹിച്ച് അനാവശ്യമായ പേരുദോഷം കേൾക്കും. നീതിപൂർവമായുള്ള സമീപനം സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും

മൂലം: അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും. ആഗ്രഹിക്കുന്നതിലുപരി കാര്യങ്ങൾ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഭരണ സംവിധാനത്തിലുള്ള അപര്യാപ്തതകളെ അതിജീവിക്കുവാൻ ആഹോരാത്രം പ്രവർത്തിക്കും

പൂരാടം: കർമ തടസ്സം മാറി കർമ്മരംഗത്ത് പുരോഗതി ദൃശ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ചതായി ഓർഡർ ലഭിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ജോലി പുനരാരംഭിക്കും. സാഹചര്യങൾക്കനുസരിച്ച് ക്ഷമിക്കുവാനും സഹിക്കുവാനും തയ്യാറാകും. അശ്രദ്ധ കാരണം ധനനഷ്ടത്തിന് സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. മുടങ്ങി കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കും

ഉത്രാടം:വിദ്യാർത്ഥികൾ ഉദാസീന മനോഭാവം കൈവെടിയണം. ആത്മാർഥമായി കഠിനാദ്ധ്വാനം ചെയ്യുക വഴി ഉയർന്ന വിജയം കരസ്ഥമാക്കാൻ കഴിയും  കടം കൊടുക്കുക ജാമ്യം നിൽക്കുക ഇവ ദോഷം ചെയ്യും. ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി ആത്മനിയന്ത്രണത്തോടു കൂടി ഈശ്വര പ്രാർത്ഥനകളോടു കൂടിയ സമീപനം സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും.

തിരുവോണം: ചെയ്യുന്ന കാര്യങ്ങൾ അന്യർക്കു കൂടി ഉപകാരപ്രദമാകുന്നതിനാൽ കൃതാർത്ഥനാകും. അർഹമായ പിത്യസ്വത്ത് രേഖാപരമായി ലഭിക്കും. ശ്രമകരമായ പ്രവർത്തനം ലക്ഷ്യ പ്രാപ്തി നേടും. സ്വതന്ത്ര ചിന്തകൾ പുതിയ ആശയങ്ങൾക്കും വഴിത്തിരിവിനും വഴിയൊരുക്കും.

അവിട്ടം: ക്ലേശകരമാവുമെന്ന് കരുതിയ പല കാര്യങ്ങളും സുഗമമാകും. സ്വാർത്ഥ താല്പര്യം മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് വഴി അപരിചിതരിൽ നിന്നും ഉപകാരങ്ങൾ വന്നു ചേരും. ആത്മ പ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്ഫലമാകും.

ചതയം: വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുവാനുള്ള യുക്തിയും നിഷ്കർഷയും ഉണ്ടാകും. അസാധാരണമായ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാൽ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന പ്രവർത്തനം തിരഞ്ഞെടുക്കും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും 

പൂരുരുട്ടാതി: സാഹസപ്രവൃത്തികളിൽ നിന്നും ഊഹകച്ചവടത്തിൽ നിന്നും പിൻമാറണം. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും. വിദ്യാർത്ഥികൾക്ക് ഉത്സാഹക്കുറവ് ഉദാസീനഭാവം തുടങ്ങിയവ വർധിക്കും അർപ്പണമനോഭാവവും ലക്ഷ്യബോധവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും.

ഉത്ത്യട്ടാതി: ശ്രമകരമായ  പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും നിസ്സാര കാര്യങ്ങൾക്ക് പോലും അഹോരാത്രം പ്രയത്നം വേണ്ടി വരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാൻ സാധ്യത.

രേവതി: വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും. ഈശ്വര പ്രാർത്ഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും പ്രലോഭനങ്ങളിൽ അകപ്പെടരുത്. ധനം വാഹനം തുടങ്ങിയ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ശതുക്കളെ കരുതിയിരിക്കുക ആരോഗ്യകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക

ജ്യോതിഷി പ്രഭാസീന സി.പി 

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി: പിണറായി 

കണ്ണൂർ ജില്ല

ഫോ: 9961442256

Email ID : prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P, 2023 November