യാത്ര പുറപ്പെടുമ്പോഴോ രാവിലെയോ ചെമ്പോത്തിനെ കണി കണ്ടാൽ?
യാത്ര പുറപ്പെടുമ്പോഴോ രാവിലെയോ കണികാണുന്നത് ആ ദിവസത്തെ ഗുണദോഷ ഫലങ്ങളെ സ്വാധീനിക്കും എന്നാണ് വിശ്വാസം. നാളികേരം, പാല്, ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ, പൂക്കൾ, വെളുത്ത പശു ഒക്കെ ശുഭകരമായാണ് കണക്കാക്കുന്നത്. മയിലിനെ കാണുന്നതും ഉത്തമമാണ്. യാത്ര പുറപ്പെടുന്ന ആളുടെ വലതുവശത്തായാണ് ഇത് കാണുന്നതെങ്കിൽ കൂടുതൽ

യാത്ര പുറപ്പെടുമ്പോഴോ രാവിലെയോ കണികാണുന്നത് ആ ദിവസത്തെ ഗുണദോഷ ഫലങ്ങളെ സ്വാധീനിക്കും എന്നാണ് വിശ്വാസം. നാളികേരം, പാല്, ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ, പൂക്കൾ, വെളുത്ത പശു ഒക്കെ ശുഭകരമായാണ് കണക്കാക്കുന്നത്. മയിലിനെ കാണുന്നതും ഉത്തമമാണ്. യാത്ര പുറപ്പെടുന്ന ആളുടെ വലതുവശത്തായാണ് ഇത് കാണുന്നതെങ്കിൽ കൂടുതൽ നല്ലതായി കണക്കാക്കുന്നു.
കാക്കകളോട് വളരെ സാദൃശ്യമുള്ള ചെമ്പോത്ത് അഥവാ ഉപ്പൻ കേരളത്തിൽ സാധാരണ കാണുന്ന പക്ഷിയാണ്. ചെമ്പോത്ത് അഥവാ ഉപ്പൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്നു. ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്. ഉപ്-ഉപ് എന്നിങ്ങനെയുള്ള ശബ്ദം തുടർച്ചയായി ചിലക്കുന്നതുവഴി ഇതിനെ പെട്ടെന്ന് തിരി ച്ചറിയാൻ കഴിയും. ശബ്ദത്തിന്റെ പ്രത്യേകത കൊണ്ട് ആണ് ഉപ്പനെന്ന് പേരും വന്നത്. ചെമ്പോത്തുകൾ ഒറ്റക്കാണ് ഇരതേടുക. പ്രത്യുൽപാദന കാലമാണെങ്കിൽ ചിലപ്പോൾ ഇണയും കൂടെയുണ്ടാകും.
രാമപുരത്ത് വാര്യർ എഴുതിയ കുചേലവൃത്തം വഞ്ചിപ്പാട്ടിൽ ചാരെ വലത്തോട്ട് ഒഴിഞ്ഞ ചകോരാദി പക്ഷിയെ വർണിക്കുന്നുണ്ട്. കൃഷ്ണനെ കാണാൻ പുറപ്പെടുന്ന കുചേലൻ ചകോ രത്തിനെ അഥവാ ചെമ്പോത്തിനെ കണികണ്ടാണ് പോകുന്നത് എന്ന് വർണിക്കുന്നത് തന്നെ പോകുന്ന കാര്യം സഫലമാകും എന്നതിന്റെ സൂചനയാണ്. ഇടതുവശത്ത് ആണ് കാണുന്നതെങ്കിൽ അശുഭമായാണ് കണക്കാക്കുന്നത്.
ചെമ്പോത്ത് നീലക്കൊടുവേലിയുടെ കമ്പ് അതിന്റെ കൂട്ടിൽ കൊണ്ടുവന്നു വയ്ക്കുന്നു. ആ കൂട് എടുത്ത് വെള്ളത്തിൽ ഇട്ടാൽ മറ്റെല്ലാ കമ്പുകളും ഒഴുക്കിന് അനുകൂലമായി സഞ്ചരി ക്കുമ്പോൾ ഈ മരക്കമ്പ് മാത്രം ഒഴുക്കിനെതിരായി നീങ്ങുമെന്നാണ് വിശ്വാസം. അതെടുത്ത് ചെമ്പിൽ സ്പർശിച്ചാൽ ചെമ്പ് സ്വർണം ആകും എന്നും പഴയകാലത്ത് ആളുകൾ വിശ്വസിച്ചിരുന്നു.