തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ മാനസിക സമ്മർദം അഥവാ ടെൻഷൻ അനുഭവിക്കാത്തവർ വിരളമായിരിക്കും. എല്ലാറ്റിലും മത്സരം നടക്കുന്ന ഈ കാലഘട്ടത്തിൽ അകാരണഭീതിയും മാനസിക സമ്മർദവും വച്ചുപുലർത്തുന്നവർക്കു ഒന്നിലും വിജയിക്കാൻ സാധിക്കുന്നില്ല. അതേസമയം ഏതൊരുകാര്യത്തെയും സമ്മർദമില്ലാതെ സമീപിക്കുന്നവര്‍ വിജയം നേടുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ മാനസിക സമ്മർദം അഥവാ ടെൻഷൻ അനുഭവിക്കാത്തവർ വിരളമായിരിക്കും. എല്ലാറ്റിലും മത്സരം നടക്കുന്ന ഈ കാലഘട്ടത്തിൽ അകാരണഭീതിയും മാനസിക സമ്മർദവും വച്ചുപുലർത്തുന്നവർക്കു ഒന്നിലും വിജയിക്കാൻ സാധിക്കുന്നില്ല. അതേസമയം ഏതൊരുകാര്യത്തെയും സമ്മർദമില്ലാതെ സമീപിക്കുന്നവര്‍ വിജയം നേടുക തന്നെ ചെയ്യും. മാനസികസമ്മർദമകറ്റാൻ പല മാർഗങ്ങളും ഉണ്ടെങ്കിലും ഏറ്റവും പ്രധാനം അടിയുറച്ച ഈശ്വര വിശ്വാസമാണ്. ഏതു ദുർഘടഘട്ടത്തിലും ഭഗവാൻ കൂടെയുണ്ടാകുമെന്ന ബോധമാണ് നമുക്കാദ്യം വേണ്ടത്. കൂടെ നിസ്വാർഥമായ ഭക്തിയും ചേരുമ്പോൾ വിജയം സുനിശ്ചയം.

ഉദാത്തഭക്തിയിലൂടെ വിജയം കൈവരിച്ചവരുടെ ഉദാഹരണങ്ങൾ നമ്മുടെ പുരാണങ്ങളിൽ ധാരാളം ഉണ്ട്. ശ്രീരാമഭക്തനായ ഹനൂമാൻ സ്വാമിയുടെയും ശ്രീകൃഷ്ണ ഭക്തനായ അർജുനന്റെയും വിജയകഥകൾ ഏറെ പ്രശസ്തം. ഭഗവാൻ കൃഷ്ണൻ എപ്പോഴും രക്ഷിക്കും എന്ന അടിയുറച്ച വിശ്വാസമായിരുന്നു അര്‍ജുനവിജയങ്ങളുടെ അടിസ്ഥാനം.

ADVERTISEMENT

ഭഗവാൻ കൃഷ്ണനെ പ്രകീർത്തിച്ചുകൊണ്ടുള്ള മന്ത്രങ്ങൾ ജപിക്കുന്നത് മാനസിക സമ്മർദമകറ്റാൻ ഉത്തമമാണ്. വേദവ്യാസനാൽ എഴുതപ്പെട്ട പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ശ്രീമദ്ഭാഗവതത്തിലെ ഒരു മന്ത്രമാണ് ഇതിൽ ഏറ്റവും ശ്രേഷ്ഠം.

കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ

ADVERTISEMENT

വസുദേവപുത്രനും ഭക്തരുടെ പാപങ്ങളെ ഹരിക്കുന്നവനും പ്രണമിക്കുന്നവരുടെ ക്ലേശങ്ങളെ ഇല്ലാതാക്കുന്നവനും സകലചരാചരങ്ങൾക്കും ആശ്രയവുമായ ഭഗവാൻ ശ്രീകൃഷ്ണനെ എപ്പോഴും നമിക്കുന്നു എന്നാണ് അർഥം. ഈ മന്ത്രം നിത്യവും പ്രഭാതത്തിൽ നിലവിളക്കിനു മുന്നിലിരുന്നു 108 തവണ ജപിക്കാവുന്നതാണ്. അർഥം മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നൽകും. ഈ മന്ത്രജപത്തിലൂടെ അകാരണഭയവും സമ്മർദവും നീങ്ങി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടാനുള്ള ഉൾക്കരുത്ത് ലഭിക്കും.

English Summary:

Overcoming Mental Stress with Spiritual Devotion: A Guide to Success