അളവറ്റ ഐശ്വര്യവും സമ്പത്തും വിഷ്ണുപ്രീതിയും; വ്യാഴാഴ്ച വ്രതം ഇങ്ങനെ അനുഷ്ഠിക്കാം
തിങ്കളാഴ്ചകൾ മഹാദേവപ്രീതികരമെന്നപോലെ ഭഗവാൻ മഹാവിഷ്ണുവിന് ഏറെ പ്രാധാന്യമുള്ള ദിനമാണ് വ്യാഴാഴ്ചകൾ. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ സത്‌ഫലങ്ങൾ അനുഭവത്തിൽ വരൂ. ഭാഗ്യത്തിന്റെ കാരകനാണ് നവഗ്രഹങ്ങളിൽ ഒന്നായ വ്യാഴം. ഈ ഗ്രഹത്തിന്റെ അധിദേവത മഹാവിഷ്ണുവിഷ്ണുവും . അതായത് വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തോടെയുള്ള

തിങ്കളാഴ്ചകൾ മഹാദേവപ്രീതികരമെന്നപോലെ ഭഗവാൻ മഹാവിഷ്ണുവിന് ഏറെ പ്രാധാന്യമുള്ള ദിനമാണ് വ്യാഴാഴ്ചകൾ. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ സത്‌ഫലങ്ങൾ അനുഭവത്തിൽ വരൂ. ഭാഗ്യത്തിന്റെ കാരകനാണ് നവഗ്രഹങ്ങളിൽ ഒന്നായ വ്യാഴം. ഈ ഗ്രഹത്തിന്റെ അധിദേവത മഹാവിഷ്ണുവിഷ്ണുവും . അതായത് വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തോടെയുള്ള നാരായണ ഭജനത്തിലൂടെ വിഷ്ണുപ്രീതിയും വ്യാഴപ്രീതിയും ലഭിക്കും. മറ്റു ഗ്രഹങ്ങളെല്ലാം അനുകൂലമെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമെങ്കിൽ ഗുണഫലങ്ങളൊന്നും അനുഭവത്തിൽ വരില്ല. വ്യാഴം പിഴച്ചാൽ സർവതും പിഴച്ചു എന്നാണല്ലോ പറയപ്പെടുന്നത്. അതിനാൽ ധനധാന്യ സൗഭാഗ്യകാരകനായ വ്യാഴപ്രീതിക്കായി വ്യാഴഴ്ചതോറുമുള്ള വിഷ്ണുഭജനം അത്യുത്തമമാണ്.
വ്രതം അനുഷ്ഠിക്കാൻ സാധിച്ചില്ലെങ്കിൽ ചില ചിട്ടകൾ അനുഷ്ഠിക്കുന്നതും ഐശ്വര്യം നൽകും. ദിനത്തിലുടനീളം കഴിയാവുന്നത്ര തവണ നാരായണനാമം ജപിക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും പഞ്ഞിത്തിരിയിട്ടു നെയ് വിളക്ക് തെളിയിക്കുക. മഞ്ഞവസ്ത്രം, ചന്ദനം എന്നിവ ധരിക്കുന്നതും നന്ന്. സാധ്യമെങ്കിൽ ക്ഷേത്രദർശനം നടത്തി പാൽപ്പായസം, ഭാഗ്യസൂക്ത അർച്ചന എന്നിവ വഴിപാടായി സമർപ്പിക്കുക. സന്താനങ്ങളുടെ അഭിവൃദ്ധിക്കായി തൃക്കൈവെണ്ണ, ത്രിമധുരം എന്നിവ സമർപ്പിക്കാവുന്നതാണ്. വിഷ്ണു സഹസ്രനാമ ജപവും ഭാഗവത പാരായണവും ഉത്തമഫലം നൽകും.
വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?
12 അല്ലെങ്കിൽ 16 വ്യാഴാഴ്ച അടുപ്പിച്ചോ മാസത്തിൽ ഒന്നോ എന്ന രീതിയിൽ വ്രതം അനുഷ്ഠിക്കാം. എല്ലാ വ്രതങ്ങൾ പോലെ മനഃശുദ്ധി,ശരീരശുദ്ധി എന്നിവ പ്രധാനം. തലേന്ന് സൂര്യാസ്തമയത്തിനു ശേഷം അരിയാഹാരം ഉപേക്ഷിക്കുക. പിറ്റേന്ന് ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം എടുക്കാം. മഹാവിഷ്ണു പ്രീതികരമായ മാർഗമാണ് വസ്ത്രദാനം- പ്രധാനമായും മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ. വ്യാഴദശാകാലമുള്ളവരും ചാരവശാൽ വ്യാഴം അനിഷ്ടസ്ഥാനത്ത് നിൽക്കുന്നവർക്കും ദോഷഫലം കുറയ്ക്കുന്നതിന് അത്യുത്തമമായ മാർഗമാണിത്. ഭവനത്തിൽ പാൽപായസം തയ്യാറാക്കി ദാനം ചെയ്യുന്നതും ഉത്തമമത്രേ. ഈ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ സന്താനലബ്‌ധി, സന്താനങ്ങൾക്ക് ഉയർച്ച, സാമ്പത്തിക ഉന്നമനം, ഭാഗ്യവർധന എന്നിവയാണ് ഫലം.
സാമ്പത്തിക ഉന്നമനത്തിനായി പ്രഭാതത്തിൽ ഗായത്രീ ജപത്തിനു ശേഷം 12 തവണ വിഷ്ണുഗായത്രി ജപിക്കാം.
വിഷ്ണുഗായത്രി
നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്