വീടിനുള്ളിൽ ദൈവിക സാന്നിധ്യം നിറഞ്ഞ ഇടം എന്ന സങ്കൽപ്പത്തോടെ പരിപാലിക്കുന്ന സ്ഥലമാണ് പൂജാമുറി. ആരാധനാലയങ്ങൾ പോലെ പ്രതിഷ്ഠാ കർമമോ പൂജാവിധികളോ നടക്കുന്നില്ലെങ്കിലും പൂജാമുറിക്ക് അതിന്റേതായ പ്രാധാന്യം കൽപ്പിക്കുകയും ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഏറ്റവും ആത്മാർഥമായി മനസ്സ് തുറന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനുള്ളിൽ ദൈവിക സാന്നിധ്യം നിറഞ്ഞ ഇടം എന്ന സങ്കൽപ്പത്തോടെ പരിപാലിക്കുന്ന സ്ഥലമാണ് പൂജാമുറി. ആരാധനാലയങ്ങൾ പോലെ പ്രതിഷ്ഠാ കർമമോ പൂജാവിധികളോ നടക്കുന്നില്ലെങ്കിലും പൂജാമുറിക്ക് അതിന്റേതായ പ്രാധാന്യം കൽപ്പിക്കുകയും ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഏറ്റവും ആത്മാർഥമായി മനസ്സ് തുറന്ന് ദൈവത്തോട് സംസാരിക്കുന്ന ഇടമായതുകൊണ്ട് തന്നെ വീട്ടിലെ ഏറ്റവും പോസിറ്റിവിറ്റി നിറഞ്ഞ സ്ഥലം കൂടിയാണ് പൂജാമുറികൾ എന്ന് പറയാം. ഈ പവിത്രത നിലനിർത്തിക്കൊണ്ട് പൂജാമുറികൾ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. ഭാഗ്യത്തിനായും ഐശ്വര്യത്തിനായും പ്രാർത്ഥിക്കുന്ന ഇടമാണെങ്കിലും പൂജാമുറികളിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ദോഷഫലം നൽകും. സൗഭാഗ്യത്തിന് പകരം ദൗർഭാഗ്യങ്ങൾ വീട്ടിൽ നിറയുകയും ചെയ്യും. 

പഴകിയ പൂക്കൾ
നഗരങ്ങളിലെ തിരക്കേറിയ ജീവിതത്തിൽ പൂജാമുറിയിൽ അർച്ചിക്കുന്നതിനായി യഥാസമയം പൂക്കൾ വാങ്ങുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അതിനാൽ പിറ്റേന്ന് രാവിലെ ഉപയോഗിക്കാനുള്ള പൂക്കൾ തലേദിവസം വാങ്ങി വയ്ക്കുന്നവരും ഉണ്ട്. ഇതും തെറ്റായ കാര്യമാണ്. പൂജാമുറിയുടെ പവിത്രത ഇതിലൂടെ നഷ്ടപ്പെടും എന്നത് മാത്രമല്ല പ്രതികൂല ശക്തികളെ ക്ഷണിച്ചുവരുത്താനും ഇത് കാരണമാകും.

ADVERTISEMENT

മരണപ്പെട്ടവരുടെ ചിത്രങ്ങൾ
മരിച്ചുപോയവർക്ക് നമ്മുടെ മനസ്സിലുള്ള പ്രാധാന്യം മൂലം ചിലരെങ്കിലും അവരുടെ ചിത്രങ്ങൾക്കും പൂജാമുറികളിൽ ഇടം നൽകാറുണ്ട്. എന്നാൽ വാസ്തുശാസ്ത്രപ്രകാരം ഇത് ശുഭകരമായ കാര്യമല്ല. ദൗർഭാഗ്യങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനും കുടുംബസമാധാനം തകരുന്നതിനുമെല്ലാം ഇത് കാരണമായേക്കാം. ഇത്തരത്തിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഐശ്വര്യക്കേടായും കരുതി പോരുന്നുണ്ട്.

പൊട്ടിയ ചിത്രങ്ങളും പ്രതിമകളും
ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയ ദേവീദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും ചെറിയ കേടുപാടുകൾ സംഭവിച്ചാലും പലരും പൂജാമുറികളിൽ തന്നെ സൂക്ഷിക്കാറുണ്ട്. ഇത് ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. എത്ര വിലപിടിപ്പേറിയ ചിത്രമോ പ്രതിമയോ ആണെങ്കിലും അത് പൊട്ടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പൂജാമുറിയിൽ നിന്നും മാറ്റി സ്ഥാപിക്കുക. ഇത്തരം ചിത്രങ്ങൾ സൂക്ഷിക്കുന്നത് വീടിനുള്ളിൽ നെഗറ്റിവിറ്റി നിറയാൻ കാരണമാകും.

ADVERTISEMENT

പ്രതിമകളുടെ വലുപ്പം
ക്ഷേത്രങ്ങളിലും മറ്റും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നത് വിധിപ്രകാരമുള്ള ആകൃതിയിലും വലുപ്പത്തിലും രൂപത്തിലും ഒക്കെയാണ്. ഇത്തരം ചില കാര്യങ്ങൾ വീട്ടിലെ പൂജാമുറികളിലും പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് വീട്ടിലെ പൂജാമുറിയിൽ ശിവലിംഗം സ്ഥാപിക്കുന്നുണ്ടെങ്കിൽ അത് പെരുവിരലിനേക്കാൾ വലുപ്പത്തിലുള്ളതാവരുതെന്ന് പറയപ്പെടുന്നു. അതിനാൽ പൂജാമുറിയിലേയ്ക്കുള്ള വിഗ്രഹങ്ങളും പ്രതിമകളും തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ലെതർ ബാഗുകൾ
അശുദ്ധമായ വസ്തുക്കൾ പൂജാമുറിക്കുള്ളിൽ ഉണ്ടാവരുത് എന്നത് അടിസ്ഥാനപരമായ കാര്യമാണ്. മൃഗത്തോൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ലെതർ ഉത്പന്നങ്ങൾ അതുകൊണ്ടു തന്നെ പൂജാമുറികൾക്കുള്ളിൽ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. പൂജാമുറിയിൽ നിന്നും നേരിട്ട് ദർശനം എത്തുന്ന സ്ഥലങ്ങളിലും ഇവ വയ്ക്കാതിരിക്കുന്നതാണ് ഉചിതം.

ADVERTISEMENT

പാദരക്ഷകൾ
പൊതുവേ പാദരക്ഷകൾ ആരും പൂജാമുറികളിൽ ഉപയോഗിക്കില്ലെങ്കിലും ചിലരെങ്കിലും വീട്ടിൽ ധരിക്കുന്ന പാദരക്ഷകളിട്ട് പൂജാമുറികളിൽ കയറാറുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. എന്നാൽ പൂജാമുറിക്കുള്ളിൽ മാത്രമല്ല അതിന് വെളിയിൽ പോലും തൊട്ടടുത്തായി പാദരക്ഷകൾ സൂക്ഷിക്കുന്നത് ശുഭകരമല്ല. സ്ഥലപരിമിതി മൂലം പൂജാമുറികൾക്ക് സമീപം ഷൂ റാക്കുകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അവ എത്രയും വേഗം മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കണം.

English Summary:

Essential Pooja Room Guidelines: What to Avoid

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT