പുതിയ അധ്യയനവർഷം ആരംഭിക്കാറായി. മക്കളുടെ വിദ്യാഭ്യാസ ഉന്നതി എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ് അതിനായി എന്ത് കഷ്ടപ്പാടുകളും സഹിക്കാൻ തയാറുമാണ്. അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ ചിട്ടയോടെ പഠനം ആരംഭിക്കണം. ഈ ചിട്ടകൾ വിദ്യാഭ്യാസകാലത്തുടനീളം നിലനിർത്താൻ മാതാപിതാക്കളുടെ സ്നേഹവും കരുതലും അത്യാവശ്യവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ അധ്യയനവർഷം ആരംഭിക്കാറായി . മക്കളുടെ വിദ്യാഭ്യാസ ഉന്നതി എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ് അതിനായി എന്ത് കഷ്ടപ്പാടുകളും സഹിക്കാൻ തയാറുമാണ്. അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ ചിട്ടയോടെ പഠനം ആരംഭിക്കണം. ഈ ചിട്ടകൾ വിദ്യാഭ്യാസകാലത്തുടനീളം നിലനിർത്താൻ മാതാപിതാക്കളുടെ സ്നേഹവും കരുതലും അത്യാവശ്യവുമാണ്. ചുട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ പ്രമാണം.

ഒരാളുടെ കഴിവുകൾ, വ്യക്തിത്വം എന്നിവ രൂപപ്പെടുന്ന കാലഘട്ടമാണ് വിദ്യാഭ്യാസകാലം. അതിനാൽ ഈ കാലഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധയും പരിശീലനവും ഈശ്വരാധീനവും ലഭിച്ചാൽ കുട്ടിയുടെ ഭാവി ശോഭനമാവും. പഠനത്തിൽ വളരെ നന്നായി ശോഭിക്കുന്ന കുട്ടിയാണെങ്കിലും ഈശ്വരാധീനവും ഭാഗ്യവുമില്ലെങ്കിൽ എങ്ങും എത്താനാകില്ല. നിത്യവും പ്രഭാതത്തിൽ പ്രാർഥിക്കണം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും നിത്യേനയുള്ള നാമജപം സഹായകമാണ്. വിദ്യാലയത്തിലേക്ക് പോകുന്നതിനു മുന്നേ പ്രാർഥിച്ചിട്ടു പോവുന്ന രീതി പണ്ടുകാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. ആ പ്രാർഥനാവേളയിൽ ചില മന്ത്രങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.

ADVERTISEMENT

വിഘ്നഹരനായ ഗണപതി ഭഗവാനെയും ജ്ഞാന ദേവതയായ സരസ്വതീദേവിയെയും ശ്രീപരമേശ്വരന്റെ ജ്ഞാനഭാവമായ ദക്ഷിണാമൂർത്തിയെയും വിദ്യാകാരകനായ ബുധദേവപ്രീതിക്കായി ശ്രീകൃഷ്ണനെയും നിത്യവും ഭജിക്കുന്നതിലൂടെ വിദ്യാ തടസ്സങ്ങളെല്ലാം നീങ്ങുകയും വിദ്യാ പുരോഗതി ലഭിക്കുകയും ചെയ്യും. പഠനത്തിൽ പിന്നോക്കമാണ്, ശ്രദ്ധയില്ല, അലസതയാണ് എന്നിങ്ങനെ മക്കളെ കുറ്റപ്പെടുത്തുന്നതിന് മുന്നേ ഈ ശീലം മക്കളിൽ വളർത്താൻ ശ്രമിക്കൂ മാറ്റം അത്ഭുതാവഹമായിരിക്കും. പ്രഭാതത്തിൽ സൂര്യദേവനോടുള്ള പ്രാർഥനയായ ഗായത്രിമന്ത്രജപവും ബുദ്ധിവികാസത്തിന്‌ ഉത്തമമാണ്.

ഗം ഗണപതയേ നമഃ, സം സരസ്വ െത്യെ നമഃ, ഗും ഗുരുഭ്യോ നമഃ എന്നിവ ജപിച്ചശേഷം ദക്ഷിണാമൂർത്തീ മന്ത്രം ജപിക്കാം. യുവഭാവത്തിൽ തെക്കോട്ട് ദർശനമായി ആലിന്റെ ചുവട്ടിലിരിക്കുന്ന ശിവരൂപമാണ്‌ ദക്ഷിണാമൂർത്തി. പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തി പ്രതിഷ്ഠയുണ്ട്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രവും ഏറ്റുമാനൂർ മഹാദേവക്ഷേത്രവും ഇതിനുദാഹരണമാണ്. വിദ്യാ ഗുണത്തിനായി ഇവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം

ADVERTISEMENT

ദക്ഷിണാമൂർത്തീമന്ത്രം
ഗുരവേ സർവലോകാനാം ഭിഷജേ ഭവരോഗിണാം
നിധയേ സർവവിദ്യാനാം ദക്ഷിണാമൂര്‍ത്തയേ നമഃ

കുട്ടികളിൽ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവശുദ്ധിയും വർധിപ്പിക്കാൻ നിത്യേന ഭഗവാൻ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് വിദ്യാഗോപാലമന്ത്രം ജപിക്കണം. അർഥമറിഞ്ഞു ജപിക്കുന്നത് ഇരട്ടിഫലം നൽകും

ADVERTISEMENT

വിദ്യാഗോപാലമന്ത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ
രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ

അർഥം - പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. ഇവ ജപിക്കുന്നതിന് പ്രത്യേക ചിട്ടകളോ രീതികളോ ഇല്ല . ഭക്തിയോടെയുള്ള ജപമാണ് പ്രധാനം. ഇത്ര തവണ ജപിക്കണമെന്ന് നിഷ്ഠയില്ല , മനസ്സറിഞ്ഞു ഒരു തവണയെങ്കിലും ജപിക്കുന്നത് ഭഗവൽ പ്രീതികരമാണ് . പ്രാർത്ഥനകൊണ്ട് മാത്രം വിജയിക്കാനാവുമെന്ന് കരുതരുത്. താൻപാതി ദൈവം പാതി എന്നാണല്ലോ? തെളിഞ്ഞ ഭക്തിയോടെയും നിരന്തരമായ പരിശ്രമത്തോടെയും നമ്മുടെ കഴിവുകളെ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്.

English Summary:

The Ultimate Guide to a Successful Academic Year: Study Tips and Spiritual Practices