കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന അഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. ഏറ്റുപറയുന്ന പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന അഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. ഏറ്റുപറയുന്ന പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ്.   കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഏഴരപ്പൊന്നാനപ്പുറത്ത് ഭഗവാൻ എഴുന്നള്ളുന്ന ക്ഷേത്രവും ഇതുതന്നെയാണ്.ഭക്തരുടെ മനസ്സിൽ കുളിർമയും സമാധാനവും സന്തോഷവും നൽകുന്ന ഒരനുഭവമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ദർശനം. അഘോരമൂർത്തിയായ ഭഗവാനാണ് ഏറ്റുമാനൂരപ്പൻ. എട്ട് ദിക്ക് പാലകരും ഒരു പോലെ തൊഴുന്ന ഉഗ്രമൂർത്തിയായാണ് ഏറ്റുമാനൂരപ്പനെ വിശേഷിപ്പിക്കുന്നത്. വെറും കൈയ്യോടെ വന്ന് ഏറ്റുമാനൂരപ്പനെ തൊഴരുതെന്നും മറിച്ച് ഒരു കൂവളത്തില എങ്കിലും ഭഗവാനു സമർപ്പിക്കണം എന്നാണ് ഇവിടുത്തെ വിശ്വാസം. കൊടുക്കുന്നതിനു ഇരട്ടിയായി ഭഗവാൻ തിരിച്ചു തരും എന്നത് കാലങ്ങളായുള്ള ഉറച്ച വിശ്വാസവുമാണ്. 

  • Also Read

ജന്മനാളിലെ ദോഷം നീങ്ങാനും ഐശ്വര്യവും സമ്പൽസമൃദ്ധിയുമുണ്ടാകാനാണ് ഭഗവാന് പറയിടീൽ വഴിപാട് സമർപ്പിക്കുന്നത്. അഞ്ച് പറ സമർപ്പിക്കുന്നതിന് അയിമ്പറ അല്ലെങ്കിൽ അൻപൊലി എന്നാണ് പറയപ്പെടുന്നത്. ഏറ്റുമാനൂരപ്പനു വലിയവിളക്കിൽ എണ്ണ, ധാര വഴിപാടുപോലെ പ്രധാനമാണ് അയിമ്പറ. നെല്ലുൾപ്പെടെ അവിൽ, മലർ, ശർക്കര, പഴം തുടങ്ങിയവയാണ് അയിമ്പറയിൽ ഉൾപ്പെടുന്നത്. ആഗ്രഹപൂർത്തീകരണത്തിനും ഭക്തർ വഴിപാടായി അൻപൊലി നടത്താറുണ്ട്. 

ADVERTISEMENT

പറയിൽ നിറയ്ക്കുന്ന ഓരോ വസ്‌തുക്കൾക്കും ഓരോ ഫലങ്ങളാണ്. അതിൽ പ്രധാനപ്പെട്ടതാണ് നെൽപറ. കുടുംബത്തിൽ ഐശ്വര്യവും ഉയർച്ചയും ഉണ്ടാകാനാണ് നെൽപറ വയ്ക്കുന്നത്. ശത്രുദോഷം മാറുന്നതിനു വേണ്ടിയാണ് ശർക്കര പറ വയ്ക്കുന്നത്. ദാരിദ്ര്യം മാറുന്നതിന് അവിൽ പറയും രോഗശമനത്തിനു മലർ പറയും സമർപ്പിക്കുന്നത്. കാർഷിക അഭിവൃദ്ധിക്കാണ് പഴം പറ വയ്ക്കുന്നത്. 

English Summary:

Significance of Nirapara Offering to Ettumanoorappan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT