ഈ ആഴ്ചയിലെ ദോഷപരിഹാരങ്ങൾ (ജൂൺ 23 - 29)
ഈ ആഴ്ചയിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ വിശദമാക്കുകയാണ് ജ്യോതിഷി ദേവകി അന്തർജനം. മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:) നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ശിവ അഷ്ടോത്തരം നിത്യവും ജപിക്കുക. ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈ ആഴ്ചയിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ വിശദമാക്കുകയാണ് ജ്യോതിഷി ദേവകി അന്തർജനം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)
നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ശിവ അഷ്ടോത്തരം നിത്യവും ജപിക്കുക.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ദേവിക്ക് നെയ് വിളക്ക് സമർപ്പിക്കുക.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ദേവിക്ക് ഭാഗ്യസൂക്ത അർച്ചന, മഹാദേവന് ധാരഎന്നിവ സമർപ്പിക്കുക.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപ്പിക്കുക.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ശാസ്താവിന് നീരാഞ്ജനം സമർപ്പിക്കുക.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല, ദേവിക്ക് ചുവന്ന ഹാരം എന്നിവ സമർപ്പിക്കുക.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, നിത്യവും വിഷ്ണു സഹസ്രനാമം കൃത്യനിഷ്ഠയോടെ ജപിക്കേണ്ടതുമാണ്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം സമർപ്പിക്കുക.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
മഹാവിഷ്ണുവിന് പാൽപ്പായസം സമർപ്പിക്കുക.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
ഹനൂമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, വെറ്റില മാല എന്നിവ സമർപ്പിക്കുക.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
ഹനൂമാൻ സ്വാമിക്ക് വടമാല സമർപ്പിക്കുക.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങാ മാല, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.