ഓഗസ്റ്റ് മാസത്തിൽ ജനിച്ചവരുടെ ഭാഗ്യം വർധിക്കാൻ
പാശ്ചാത്യ ജ്യോതിഷ പ്രകാരം ഓഗസ്റ്റ് മാസത്തിൽ ജനിച്ചവരുടെ ബർത്ത് സ്റ്റോൺ ആണ് പെരിഡോട്ട്. പാവപ്പെട്ടവരുടെ മരതകം. ഈജിപ്റ്റിന്റെ ദേശീയ രത്നമായും പെരിഡോട്ട് അറിയപ്പെടുന്നു. ഇളം കറുകപ്പുല്ലിന്റെ നിറം, തത്തമ്മ പച്ച, ഒലീവിന്റെ പച്ചനിറം, ഇളം മഞ്ഞ കലർന്ന പച്ചനിറത്തിൽ ഈ രത്നം ലഭിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ്,

പാശ്ചാത്യ ജ്യോതിഷ പ്രകാരം ഓഗസ്റ്റ് മാസത്തിൽ ജനിച്ചവരുടെ ബർത്ത് സ്റ്റോൺ ആണ് പെരിഡോട്ട്. പാവപ്പെട്ടവരുടെ മരതകം. ഈജിപ്റ്റിന്റെ ദേശീയ രത്നമായും പെരിഡോട്ട് അറിയപ്പെടുന്നു.
ഇളം കറുകപ്പുല്ലിന്റെ നിറം, തത്തമ്മ പച്ച, ഒലീവിന്റെ പച്ചനിറം, ഇളം മഞ്ഞ കലർന്ന പച്ചനിറത്തിൽ ഈ രത്നം ലഭിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ്, നിക്കൽ, ക്രോമിയം എന്നിവയുടെ സംയുക്തം.
മരതകത്തിന് പകരമായി ധരിക്കുന്നു. ഒപ്പം പലവിധത്തിൽ ഉള്ള തനത് ഗുണങ്ങളും പെരിഡോട്ടിനുണ്ട്.
ശാന്തിയുടെയും സമാധാനത്തിന്റെയും രത്നം. നിരാശബോധം, ഒറ്റപ്പെടൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. സന്തോഷവും ഉല്ലാസവും നൽകുന്നു. പരസ്പര പ്രണയത്തിനും സൗഹൃദത്തിനും ഊഷ്മളത നൽകുന്നു എന്ന് കാലാതീതമായി വിശ്വസിച്ചു പോരുന്നു. സമ്പാദ്യശീലം വർധിക്കുന്നു. സമ്പന്നതയിലേക്ക് വഴിതെളിക്കുന്ന രത്നം.
ശ്വാസകോശം, കരൾ, ആമാശയം, സ്വനപേടകം, തൈറോയ്ഡ്, വൃക്കകൾ, നാഡികൾ എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. നാഡീസംബന്ധമായ രോഗങ്ങൾക്ക് ശമനം നൽകുന്ന രത്നം. ചർമരോഗങ്ങൾക്കും ശമനം. ഓർമശക്തിയെ വർധിപ്പിക്കുന്നതിനാൽ വിദ്യാർഥികൾക്കും ഉത്തമഫലം നൽകുന്നു.
ബർമ, പാകിസ്ഥാൻ, വിയറ്റ്നാം, യു.എസ്.എ, ഇന്ത്യ, ശ്രീലങ്ക എന്നിവ പ്രധാന ഉൽപാദക രാജ്യങ്ങൾ.
ഭാരതീയ ജ്യോതിഷ പ്രകാരം ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം ലഗ്നക്കാർക്ക് ധരിക്കാം. ബുധദശാകാലത്ത് ധരിക്കാം. ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർക്ക് ധരിക്കാം. ചിങ്ങലഗ്നക്കാർക്ക് ഉപാധികളോടെ വിദ്യാവിജയത്തിനും രോഗശമനത്തിനും ധരിക്കാം. ഭാഗ്യസംഖ്യ 5 വരുന്നവർക്കും ധരിക്കാം. അതായത് 5–14–23 തീയതികളിൽ ഏത് ഇംഗ്ലിഷ് മാസത്തിൽ ജനിച്ചവർക്കും ധരിക്കാം. ഓഗസ്റ്റ് മാസത്തിൽ ജനിച്ചവർക്ക് ധരിക്കാം. ഇതാണ് പൊതുവിൽ പെരിഡോട്ടിന്റെ ജ്യോതിഷപരമായ വിവരണം.
പെരിഡോട്ട് 3 മുതല്‍ 5 കാരറ്റ് വരെ ബുധനാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ബുധന്റെ കാലഹോരയിൽ ധരിക്കുക. വലത് അല്ലെങ്കിൽ ഇടത് കയ്യിലെ നടുവിരലിലും, ചെറുവിരലിലും ധരിക്കാം. നടുവിരൽ ആണ് കൂടുതല്‍ പ്രയോജനപ്രദം. സ്വർണത്തിലും വെള്ളിയിലും മോതിരമായും ലോക്കറ്റായും ധരിക്കാം. ലോക്കറ്റായി ധരിക്കുമ്പോൾ ഹൃദയസ്ഥാനത്ത് സ്പർശിക്കും വിധം വേണം ധരിക്കാൻ.
ജാതകത്തിലെ ശനിയുടെയും ബുധന്റെയും ദോഷങ്ങളെ ഒരുമിച്ച് ശമിപ്പിക്കാൻ പെരിഡോട്ട് ധരിച്ചാൽ ഗുണപ്രദമാകും. എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. സമ്പാദ്യശീലത്തിനും, മനഃശാന്തിക്കും പെരിഡോട്ട് ധരിക്കുന്നത് ഗുണപ്രദമാണ് എന്ന് വിശ്വസിച്ച് പോരുന്നു. വിശ്വസുന്ദരിയായി അറിയപ്പെടുന്ന ക്ലിയോപാട്രയുടെ രത്നശേഖരത്തിൽ ഉണ്ടായിരുന്ന രത്നം. പെരിഡോട്ടാണ് ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ ഒരു ഉത്തേജക ഘടകം എന്നും പറയപ്പെടുന്നു. പെരിഡോട്ട് ജീവിതത്തെ പെരുമയുള്ളതാക്കും.
ലേഖകൻ
ആർ. സഞ്ജീവ് കുമാർ PGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ.
തിരുവനന്തപുരം 695014
ഫോൺ– 8078908087, 9526480571
Email : jyothisgems@gmail.com