12 രാശികളിലായാണ് ഗ്രഹനില എഴുതുന്നത്. മേട മാസത്തിലാണ് ജനനം എങ്കിൽ സൂര്യൻ മേടം രാശിയിൽ ആയിരിക്കും. ഒരാൾ ജനിച്ച മാസം പറയുമ്പോൾ തന്നെ ഈ രീതിയിൽ സൂര്യൻ എവിടെയാണെന്നും നക്ഷത്രം പറയുമ്പോൾ ചന്ദ്രൻ എവിടെയാണെന്നും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ചില നക്ഷത്രങ്ങൾ രണ്ട് രാശിയിലായി വരും. അത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12 രാശികളിലായാണ് ഗ്രഹനില എഴുതുന്നത്. മേട മാസത്തിലാണ് ജനനം എങ്കിൽ സൂര്യൻ മേടം രാശിയിൽ ആയിരിക്കും. ഒരാൾ ജനിച്ച മാസം പറയുമ്പോൾ തന്നെ ഈ രീതിയിൽ സൂര്യൻ എവിടെയാണെന്നും നക്ഷത്രം പറയുമ്പോൾ ചന്ദ്രൻ എവിടെയാണെന്നും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ചില നക്ഷത്രങ്ങൾ രണ്ട് രാശിയിലായി വരും. അത്തരം സന്ദർഭങ്ങളിലാണ് ഏത് കൂറാണ് എന്ന ചോദ്യം വരുന്നത്. 

ഉദാഹരണത്തിന് കാർത്തിക, കാർത്തിക കാൽ ആണെങ്കിൽ മേടം രാശിയിലും കാർത്തിക മുക്കാൽ ആണെങ്കിൽ എടവം രാശിയിലുമായി വരും.  തെറ്റായ ജാതകമാണെങ്കിൽ ജനനത്തീയതിയും മാസവും വർഷവും നക്ഷത്രവുമൊക്കെ പറയുമ്പോൾ തന്നെ ഗ്രഹനിലയെക്കുറിച്ച് ഏതാണ്ടൊരു സൂചന ജ്യോതിഷം അറിയുന്നവർക്ക് മനസ്സിലായിരിക്കും. ആ കാരണം കൊണ്ട് തന്നെ തെറ്റായ ജാതകം പെട്ടെന്ന് തിരിച്ചറിയാനും പറ്റും. ഇപ്പോൾ എല്ലാവർക്കും ഹോസ്പിറ്റലിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് കൊടുക്കുന്നതുകൊണ്ട് തന്നെ കൃത്യമായ കാര്യങ്ങൾ അറിയാൻ പറ്റും. പഴയകാലത്ത് ജനനത്തീയതിയും നക്ഷത്രവുമായി പലരുടെയും ഒത്തുവരില്ല. പലരും സ്കൂളിൽ ചേർത്ത ഡേറ്റ് ആയിരിക്കും പറയുന്നത് .

ADVERTISEMENT

പിന്നീട് അമ്മയോട് പോയി ചോദിച്ച് മലയാള വർഷവും മാസവും ആഴ്ചയും സമയവുമൊക്കെ ചോദിച്ച് മനസ്സിലാക്കി കഴിയുമ്പോളാണ് ജനിച്ച വർഷം തന്നെ മാറിപ്പോയി എന്ന് തിരിച്ചറിയാൻ സാധിക്കുന്നത്. പലരും കലണ്ടറിലെ നക്ഷത്രം ആയിരിക്കും നോക്കി വച്ചിട്ടുണ്ടാവുക. 'മ' എന്ന ചുരുക്കെഴുത്ത് കണ്ട് മകം ആണെന്ന് കരുതിയിരിക്കും എന്നാൽ അത് പക്ഷേ മകയിരം ആയിരിക്കാം. മകമാണെങ്കിൽ തന്നെ ജനന സമയത്ത് അത് കഴിഞ്ഞ് പൂരം തുടങ്ങിയിട്ടുണ്ടാകാം. എത്ര നാഴിക ഉദയാൽപരം ഈ നക്ഷത്രമുണ്ട് എന്നുള്ളതിനെ അടിസ്ഥാനമാക്കി നക്ഷത്രം മാറിക്കൊണ്ടിരിക്കും.

ജനിച്ച നാൾ തൊട്ട് ഇതുവരെ നേർച്ചകളും വഴിപാടുകളുമൊക്കെ നടത്തിയ നക്ഷത്രം തെറ്റാണെന്ന് പലരും വൈകിയാവും മനസ്സിലാക്കുക. ഇത്തരം തെറ്റുകൾ സംഭവിക്കാതിരിക്കാൻ ജനിച്ച ഉടനെ ഒരു ജ്യോത്സനെ സമീപിച്ച് ഗ്രഹനിലയെങ്കിലും തയാറാക്കി വയ്ക്കുന്നതാണ് ഉത്തമം. ഇതുവരെ നക്ഷത്രം ഏതെന്ന് അറിയാത്തവരും വീട്ടിൽ അമ്മയോടോ അച്ഛനോടോ അല്ലെങ്കിൽ മുതിർന്ന മറ്റു ബന്ധുക്കളോടോ ചോദിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം ജ്യോത്സനെ സമീപിച്ചാൽ അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാൻ സാധിക്കും.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Birth Star Confusion: The Key to an Accurate Horoscope