നവരാത്രിക്ക് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ദേവീ പ്രീതിയാൽ ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും.

നവരാത്രിക്ക് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ദേവീ പ്രീതിയാൽ ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രിക്ക് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ദേവീ പ്രീതിയാൽ ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രിക്ക് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ  വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ദേവീ പ്രീതിയാൽ ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും. ജനനസമയപ്രകാരം ഫലാനുഭവങ്ങളിൽ വ്യത്യാസം വരാമെങ്കിലും ഈ ഒക്ടോബർ 14 മുതൽ പൊതുവെ അനുകൂല കാലമാണ് വരാനിരിക്കുന്നത്.    

ഭരണി :ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. ഈ കാലയളവിൽ സ്വപ്രയത്നത്താലുളള ഫലാനുഭവങ്ങൾ കൂടുതലായിരിക്കും . ഗണിത ശാസ്ത്രം, കാർഷികമേഖല, രാഷ്ട്രിയം, വ്യാപാരം, പ്രഭാഷകൻ, ആരോഗ്യ മേഖല എന്നിവയിൽ ശോഭിക്കാം. മറ്റുളളവർക്ക് തോന്നാത്ത പല ആശയങ്ങളും ഇവരുടെ ബുദ്ധിയിലുദിക്കുകയും അതു പ്രകടിപ്പിക്കുകയും അതനുസരിച്ച് പുതിയ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും.

ADVERTISEMENT

പൂയം :ആരോഗ്യവും അഭിവൃദ്ധിപ്പെടും. കുടുംബാഭിവൃദ്ധിക്കുവേണ്ടി അദ്ധ്വാനിക്കും, ജോലിയും വരുമാനവും ഇക്കാലത്തുണ്ടാകും. പ്രതിബന്ധങ്ങളെ തളളി നീക്കി ലക്ഷ്യപ്രാപ്തിയിലെത്തും. ഈ നക്ഷത്രക്കാർക്ക് ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, ആരോഗ്യമേഖല, പ്രഭാഷണം ഇവയിൽ ശോഭിക്കാൻ കഴിയും. ജനിച്ച വീട്ടിൽ നിന്നു മാറുവാനും സൗഭാഗ്യപൂർണ്ണമായ ജീവിതത്തിനും ഇക്കാലത്ത് യോഗമുണ്ട്.

ആയില്യം:കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വ്യത്യസ്തമായ കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു ചേരും. ലക്ഷ്യപ്രാപ്തിയിലെത്താൻ പല തരത്തിലുള്ള ക്ലേശങ്ങൾ അലട്ടുമെങ്കിലും സാമ്പത്തികമായി ഉയർന്ന നിലയിൽ എത്തും. സർപ്പപ്രീതികരമായ കർമങ്ങളും പ്രാർഥനകളും നടത്തുന്നത് അഭിവൃദ്ധി നൽകുമെന്നാണ് വിശ്വാസം.

ADVERTISEMENT

ഉത്രം:സ്വന്തം നിലപാടിൽ ഉറച്ചുനിന്നു  ഏകാഗ്രതയോടും ദീർഘവീക്ഷണത്തോടെയും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉദ്യോഗത്തില്‍ ഉയർന്ന സ്ഥാനം , അംഗീകാരം എന്നിവ  ലഭിക്കാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. സാഹിത്യം, കല, കായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും.

അനിഴം:പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാരംഭിക്കാൻ സാധിക്കും . ഭൂമി ക്രയവിക്രയങ്ങളിലൂടെ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം . ഏറ്റെടുത്ത ദൗത്യം പ്രതീക്ഷിച്ചതിലുപരി ഭംഗിയായി ചെയ്തു തീർക്കുവാൻ സാധിക്കുന്ന കാലമാണ്.

ADVERTISEMENT

ഉത്രാടം:പുതിയ പദ്ധതികളിൽ പങ്കുചേരുന്നതിലൂടെ  സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം . ജീവിതത്തിലെ ചില  പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം കണ്ടെതാനാകുന്ന കാലമാണ് . സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. കാർഷിക േമഖലകളിൽ നിന്ന് ആദായം വർധിക്കുവാനിടയുണ്ട്. 

ചതയം :ജീവിതത്തിലെ നിർണായകമാറ്റത്തിന്റെ കാലമാണിത് . അലസത മൂലം മാറ്റി വച്ചിരുന്നതോ നീണ്ടുപോയതോ ആയ കർമപദ്ധതികൾ ചിട്ടയോടെ പുനരാരംഭിക്കും. പ്രവർത്തനമേഖലകളിൽ അപ്രതീക്ഷിതമായ  പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT