ഭാഗ്യം കൈപ്പിടിയിലൊടുക്കാൻ 5 കാര്യങ്ങൾ; ഈ നിസ്സാരകാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല , എല്ലാത്തിനും തടസ്സം , മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല , എല്ലാത്തിനും തടസ്സം , മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില സാഹചര്യത്തിൽ നാം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളാവും പ്രതികൂല ഊർജത്തിനു കാരണം.
1.വീടിനു ചുറ്റുപാടുകൾ ആദ്യം ശ്രദ്ധിക്കണം . വീടിന്റെ ഭിത്തിയോട് ചേർന്ന് മരക്കഷ്ണങ്ങൾ , ഇഷ്ടിക , ടൈൽ മുറികൾ , മണൽച്ചാക്കുകൾ എന്നിവ ഉണ്ടേൽ ഉടൻ മാറ്റണം . പുതിയ വീട് പണി കഴിഞ്ഞു മിച്ചം ഉള്ളവ വീടിന്റെ ഭിത്തിയോട് ചേർത്ത് വയ്ക്കരുത് എന്ന് ചുരുക്കം .
2.റോസാ ചെടി ഒഴികെ മുള്ളുള്ള ചെടികൾ വീട്ടിൽ നട്ടു വളർത്തുന്നത് പ്രതികൂല ഊർജ്ജത്തിന് കാരണമാകും . വീടുപണി സമയത്തു ദൃഷ്ടിദോഷം ഏൽക്കാതിരിക്കാൻ കള്ളിമുൾച്ചെടികൾ വയ്ക്കുമെങ്കിലും താമസിക്കാൻ തുടങ്ങിക്കഴിഞ്ഞു ഇവ മാറ്റണം .
3.വാതിലിന്റെയും ജനലിന്റെയും അലമാരയുടെയും കുറ്റിയും മറ്റും ശരിക്ക് പ്രവർത്തിക്കുന്നില്ലെങ്കിലും പ്രശ്നങ്ങളുണ്ടാകാം.
4.കേടായതും പൊട്ടിയതുമായ വസ്തുക്കൾ ഭവനത്തിൽ സൂക്ഷിക്കാൻ പാടില്ല . എത്ര വിലപിടുപ്പുള്ളതാണെങ്കിലും പൊട്ടിയ വസ്തുക്കൾ ഉപേക്ഷിക്കുന്നതാണ് നന്ന് . പൈപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴാൻ പാടില്ല. പുതിയ ടാപ്പ് പിടിപ്പിക്കുക. പൈപ്പുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ നന്നാക്കാൻ ഉപേക്ഷ വിചാരിക്കരുത്.
5.ഭവനത്തിന്റെ വടക്ക് കിഴക്കും തെക്കു പടിഞ്ഞാറും ഭാഗങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഈ ഭാഗം ഒരിക്കലും അലങ്കോലമായി കിടക്കാൻ ഇടയാവരുത്. വീടിന്റെ ഏറ്റവും മധ്യഭാഗമാണ് ബ്രഹ്മസ്ഥാനം എന്നറിയപ്പെടുന്നത്. ഈ ഭാഗം എപ്പോഴും ഒഴിച്ചിടണം എന്നാണ് വാസ്തുശാസ്ത്ര വിധി.