നമ്മുടെ ജീവിതം എന്ന സ്വകാര്യതയ്ക്കപ്പുറത്ത് നമ്മുടെ സമൂഹം, നമ്മൾ ആരാധിക്കുന്ന പവിത്രമായ ആരാധനാലയങ്ങൾ, അനാധാലയങ്ങൾ, ആതുരാലയങ്ങൾ, ഒാഫീസ്, ഫാക്ടറി അങ്ങനെ എല്ലാത്തിനും സർവസുരക്ഷയൊരുക്കാൻ പ്രാപ്തിയുളള പ്രബലമായ ഫെങ്ങ്ഷൂയി പ്രതിഷ്ഠയാണ് സിംഹവ്യാളികൾ. സൗഭാഗ്യരക്ഷ, വാസ്തുരക്ഷ, ആരോഗ്യരക്ഷ, ഭവനരക്ഷ, ശിശുരക്ഷ തുടങ്ങി പരിമിതികളില്ലാത്ത സുരക്ഷ പ്രദാനം ചെയ്യാൻ സിംഹവ്യാളികൾക്ക് പ്രാപ്തിയുണ്ടെന്ന് ഫെങ്ങ്ഷൂയി സാക്ഷ്യപ്പെടുത്തുന്നു.
നാം വസിക്കുന്ന ഭവനമുൾപ്പെടെയുളള കെട്ടിടങ്ങൾക്ക് ദോഷകരമായ സന്ധികൾ ദുരീകരിച്ച് വാസയോഗ്യമാക്കാൻ ചൈനീസ് ഇതിഹാസങ്ങൾ സിംഹവ്യാളീരൂപങ്ങളെ ശുപാർശ ചെയ്യുന്നു. ദീരോദത്തമായ ഊർജ്ജം പ്രസരിപ്പിക്കുന്ന ഈ രൂപങ്ങൾക്ക് ഉൽകൃഷ്ടസ്ഥാനാമാണ് ഫെങ്ങ്ഷൂയി നൽകുന്നത്. ചൈനീസ് യൂണിക്കോൺസ് എന്ന് പൊതുവേ പരാമർശിക്കുന്ന സിംഹവ്യാളികൾ നാമങ്ങളിലും. ചീ ലിൻഡ്, പിയാവോ, പിക് ചെൻസ്, കീ ലൂൺസ്, കിറിൻസ് അങ്ങനെ വ്യത്യസ്ത നാമങ്ങളിലും അറിയപ്പെടുന്നു.
ശിശുസംരക്ഷണം ഫൂഡോഗിലൂടെ
വരാഹദേഹവും വ്യാളിശിരസുമായ ഫൂഡോഗിന്റെ മുകളിൽ കൈ ഉയർത്തിപ്പിടിച്ച് ആഹ്ലാദവദനനായ ശിശുരൂപം ഫെങ്ങ്ഷൂയിയിൽ ഏറെ പ്രസക്തമാണ്. കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പരിപാലിക്കുന്ന ഒരു ജനതയ്ക്ക്, ശിശുക്കളുടെ സംരക്ഷണവും, ബാല്യചാപല്യങ്ങൾ തരണം ചെയ്യാനും ഈ ഉഗ്രപ്രതാപമായ രൂപങ്ങളെ ആശ്രയിക്കാനാകുമെന്ന്് മണ്ഡേറിയൻ പുരാണങ്ങൾ സമര്‍ത്ഥിക്കുന്നു.
സ്വഭവനമോ, സ്ഥാപനങ്ങളോ പുനരുദ്ധരിക്കാനൊരുങ്ങുമ്പോൾ നേരിടേണ്ടി വരുന്ന തടസങ്ങളെ ദൂരീകരിക്കാൻ സിംഹവ്യാളികള്‍ക്ക് സാധ്യമാണ്. നിരന്തരം അനാദരവിനും അവഗണനയ്ക്കും പാത്രമായി അപകർഷതയുമായി കഴിയുന്നവർക്ക് ആത്മവിശ്വാസവും ഒാജസും നൽകാന്‍ ഇത്തരം സിംഹവ്യാളികൾക്ക് കഴിയുമെത്രെ. ജോഡികളായി മാത്രമേ സിംഹവ്യാളികളെ പ്രതിഷ്ഠിക്കാവൂ എന്ന് ഫെങ്ങ്ഷൂയി നിർദ്ദേശിക്കുന്നു. നമ്മുടെ അതിഥികളെ സ്വീകരിക്കുന്ന വിധത്തിൽ സ്വീകരണമുറിയിൽ പ്രധാനവാതിലിന് അഭിമുഖമായിവേണം സിംഹവ്യാളിയെ സജ്ജമാക്കേണ്ടത്.
ലേഖകൻ
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772
Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam