വിദ്യാർത്ഥികളിലെ ആലസ്യവും, സമ്മർദ്ദവും അകറ്റി ഉണർവും, ഏകാഗ്രതയും, സമചിത്തതയും നൽകുന്ന പഗോഡാ ഗോപുരങ്ങളെ വിദ്യാഗോപുരങ്ങളായിട്ടാണ് ചീനക്കാർ കാണുന്നത്. ചൈനീസ് വിശ്വാസപ്രമാണങ്ങൾ ഒൻപത് എന്ന സംഖ്യയെ ഭാഗ്യസംഖ്യയായിട്ടാണ് പരിഗണിക്കുന്നത്. കാര്യക്ഷമത, പുഷ്കലത്വം, പര്യാപ്തത എന്നീ സമസ്യകളുടെ പൂർണതയാണ് ഒൻപത് എന്ന സംഖ്യയുടെ മൻഡേറിയന്‍ ഭാഷ്യം. അതുകൊണ്ട് തന്നെ ഒൻപത് തട്ടുകളുളള പഗോഡാ ഗോപുരം വിദ്യാലാഭത്തിന്റെ പ്രതീകമായി ഫെങ്ങ്ഷൂയിയും വിശേഷിപ്പിക്കുന്നു. എന്നാൽ വിജ്ഞാനം എന്ന അമൂല്യ പദത്തിന്റെ ദിവ്യപ്രതീകമായി ചീനക്കാർ വിശ്വസിച്ചുപോരുന്നതിനാൽ എട്ട് നിലകളുളള പഗോഡാ ഗോപുരവും ഏറെ പ്രാധാന്യമർഹിക്കുന്നു.
അത്യുന്നതമായ ബുദ്ധിശക്തിയുടെ ദാതാവായ പഗോഡാ ഗോപുരം ബഹുമതിക്ക് അർഹമായ വിജയത്തിന് കാരണമാകുന്നു. അതിലൂടെ ഇഛാനുസൃതമായ ഉദ്യോഗവും ആർജ്ജിക്കാനാവുന്നതാണ്. ക്വിയാൻ യിൻ എന്ന ചീനയിലെ കാരുണ്യദേവതയുടെ മുദ്ര പതിപ്പിച്ച പഗോഡാ ഗോപുരങ്ങൾ ആരാധകന് സമ്മാനിക്കന്നത് ആസന്നമായ വിദ്യാകടാക്ഷമാണ്. നമ്മൾ അഭിമുഖീകരിക്കുന്ന പരീക്ഷകളിൽ പ്രബലമായ ഊർജവും പ്രോത്സാഹനവും ജാഗ്രതയും നേടാൻ പഗോഡാ ഗോപുരങ്ങൾ സഹായകമാകുന്നു. ടീചിംഗ്, അക്കാഡമിക് കരിയർ, ദീർഘകാല ഗവേഷണ ഉദ്യമങ്ങൾ എന്നിവയിൽ ഫലപ്രാപ്തിക്കായി ചീനാക്കാർ പഗോഡ ഗോപുരങ്ങളെ ആരാധിച്ച് പോരുന്നു.
വാസ്തുവിന്റെ സന്തുലനം ഒാടക്കുഴലിലൂടെ
നമ്മുടെ ഭവനത്തിലെ ബീമുകൾ, തൂണുകള്‍ എന്നിവയിൽ അനുഭവപ്പെടുന്ന അസന്തുലനം വസിക്കുന്നവരുടെ ആയുസിനേയും, ജീവിതചര്യകളേയും, സൗഭാഗ്യങ്ങളേയും അട്ടിമറിക്കുമെന്ന് ഫെങ്ങ്ഷൂയി മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സന്ദർഭങ്ങളില്‍ ഇവയുടെ സന്തുലനം ക്രമീകരിച്ച്് ദോഷങ്ങൾ ദൂരീകരിക്കാൻ ഫെങ്ങ്ഷൂയി ഒാടക്കുഴലുകൾക്ക് കഴിയുമെന്നാണ് വിശ്വാസം. ഒരു ഗുരുനാഥന്റെ നിർദ്ദേശപ്രകാരം ഭവനത്തിലോ സ്ഥാപനത്തിലോ ഇത്തരം ബാംബൂ ഫ്ലൂട്ടുകൾ സ്ഥാപിച്ചാൽ ദോഷങ്ങളെ ഒരുപരിധിവരെ തരണം ചെയ്യാനാവും. വീടിനുളളിൽ ക്രമീകരിച്ചിരിക്കുന്ന ഫർണിച്ചറുകൾ, ചുവരിന്റെ മൂലകൾ എന്നിവ കേന്ദ്രമാക്കി ഷാർ ക്വീ എന്ന് വിളിക്കുന്ന നെഗറ്റീവ് എനർജിയുടെ ഉറവിടങ്ങൾ സംജാതമാകുന്നു. ഇവ വസിക്കുന്നവരുടെ മനശാന്തി നഷ്ടപ്പെടുത്തുന്നു. വീടിനുളളിലേക്ക് പ്രവേശിക്കാൻ സാധ്യതയുളള വിഷാംശം നിർമ്മാർജ്ജനം ചെയ്യാനും ചരടിൽ കെട്ടിത്തൂക്കിയിടുന്ന ഒാടക്കുഴലിലൂടെ സാധ്യമേകുന്നു.
ലേഖകൻ
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772
Read more: Astrology news, Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam