സർവരക്ഷയ്ക്കായി പിച്ചള പീരങ്കി

നമ്മുടെ ഗൃഹത്തിന്റെയോ ഓഫീസിന്റെയോ പരിപാലനത്തിൽ വരുന്ന പിഴവുകൾ മൂലം നിറഞ്ഞു നിൽക്കുന്ന നെഗറ്റീവ് എനർജിയും ദൃഷ്ടിദോഷവും പിതൃദോഷങ്ങളും ബലഹീനമാക്കാനും സർവരക്ഷ ഒരുക്കാനും പ്രാപ്തിയുള്ള ഫെങ്ങ്ഷൂയി യന്ത്രമാണ് ബ്രാസ് കാനൻ അഥവാ പിച്ചള പീരങ്കി. നമ്മുടെ ഗൃഹത്തിന് നോട്ടക്കുറവ് സംഭവിച്ചാൽ ദുർദേവതകൾ തൊടുത്ത് വിടുന്ന വിഷാസ്ത്രങ്ങൾ നമ്മുടെ ഗൃഹത്തേയും വസിക്കുന്നവരേയും ക്രമേണ നശിപ്പിക്കുമെന്നും, ഇതിനെ പ്രതിരോധിയ്ക്കാൻ പിച്ചള പീരങ്കിയ്ക്ക് കഴിയുമെന്നും ചീനക്കാർ വിശ്വസിക്കുന്നു. ജാലകപ്പടിയിലൂടെ പുറത്തേയ്ക്ക് ദിശയാക്കി പീരങ്കി സ്ഥാപിച്ചാൽ വീടിനുള്ളിലേയ്ക്ക് പ്രവഹിക്കാൻ സാധ്യതയുള്ള പ്രതികൂല വാതകങ്ങളേയും, ഊർജങ്ങളേയും, ആത്മാക്കളേയും തടയാനാകുമെന്ന് ഫെങ്ങ്ഷൂയി സമർത്ഥിക്കുന്നു.

ഇത്തരം പ്രതിബന്ധങ്ങളെ തടയുന്ന കാര്യത്തിൽ ബഗുവാ (പക്വാ) കണ്ണാടികളേക്കാൾ ശക്തമാണ് പിച്ചള പീരങ്കികളെന്ന് ചീനക്കാർ വിശ്വസിക്കുന്നു. വീടിന്റെ ദർശനം, വ്യക്തികളുടെ രാശിചക്രം എന്നിവയുടെ അടിസ്ഥാനത്തിൽ പീരങ്കിയുടെ ദിശയിൽ മാറ്റം വരാവുന്നതാണ്.

വാസ്തുവിന്റെ അപാകതകൾ പരിഹരിയ്ക്കാൻ തായ് ചി പസ്സിൽ ഭൂമിയുടേയും സ്വർഗ്ഗത്തിന്റേയും മാനവന്റേയും നാൽക്കാലിയുടേയും പരിപൂർണത കാത്തുസൂക്ഷിക്കുന്ന അന്തസത്തയാണ് തായ് ചീ പസ്സിൽ. ഇതിന്റെ ചട്ടക്കൂടിൽ ചിട്ടപ്പെടുത്തിയിട്ടുള്ള പരമമായ ആകാരഭംഗി ആശ്രയിക്കുന്നവരുടെ ആഗ്രഹപൂർത്തീകരണത്തിന്റെ നിർമലമായ പ്രതീകമാണ്. ഇതിനുള്ളിലൂടെ കടന്നുവരുന്ന പ്രാണവായു ശ്വസിച്ചാൽ ദീർഘായുസും പരമോന്നതിയും ലഭിക്കുമെന്ന് മൻഡേറിയൻ ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഫീനിക്സ് പ്രദാനം ചെയ്യുന്ന വിജ്ഞാനവും ഡ്രാഗൺ വാരിയർ സമ്മാനിക്കുന്ന ചലനവേഗവും പീണിപ്പൂക്കൾ ചൊരിയുന്ന നിർമല സ്നേഹവും ഒത്തുചേർന്ന സർവസൗഭാഗ്യങ്ങളും, നേട്ടങ്ങളും തായ് ചീ പസിൽ എന്ന യന്ത്രത്തിലൂടെ സ്വായത്തമാക്കാം. നമ്മുടെ മനസിന് ഇഷ്ടപ്പെട്ട ദിശയിൽ ഭംഗിയോടെ സ്വീകരണ മുറിയിൽ ഇത് സ്ഥാപിച്ച് വാസ്തുദോഷങ്ങൾ പരിഹരിക്കാം..

ലേഖകൻ

Dr. Shaji K Nair (RMP AM)

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9388166888, 9447252772