ദീർഘപ്പൊരുത്തം പോരേ വിവാഹത്തിന്?

എന്റെ മകൾ 1993 ഓഗസ്റ്റ് 18ന് രാവിലെ 1.13നു  ജനിച്ചു. ഇപ്പോൾ പഠിക്കുന്നു. വിവാഹമൊന്നും ശരിയാകുന്നില്ല. നല്ല ആലോചനകൾ വന്നിരുന്നു. ജാതകങ്ങളും നക്ഷത്രവും കുടുംബവുമൊക്കെ നോക്കുമ്പം മാറിപ്പോകുന്നു. ഗണം നോക്കേണ്ടതുണ്ടോ. വിവാഹസമയം എത്ര വരെയുണ്ട്. വീട്ടിൽ കല്യാണത്തിനുള്ള ഭാഗ്യം വന്നു ചേരുന്നില്ലയെന്നും ഗുളികന് കലശം വയ്ക്കണം എന്നും ജ്യോത്സ്യർ പറഞ്ഞതനുസരിച്ച് എല്ലാ നേർച്ചകളും കഴിച്ചു. ഇനി എന്തു ചെയ്യണം. വിവാഹ സമയവും എത്രവരെ ഉണ്ട് എന്നും വിവാഹ ഭാഗ്യം ഉണ്ടോ എന്നും അറിയിക്കുക.  

– ബി.കെ.രത്നമ്മ, കാക്കനാട്.

ചേച്ചീ,

മോളുടെ കാര്യത്തിൽ വിവാഹകാര്യത്തിൽ അത്ര ടെൻഷൻ ആകേണ്ട ആവശ്യമില്ല. 2018 ഒക്ടോബർ 10 വരെയുള്ള ശുക്രദശയിലെ ബുധഅപഹാരകാലമാണ് മോളുടെ വിവാഹസമയം. പെട്ടെന്നു വിവാഹം നടക്കുക എന്നതിനെക്കാൾ ആജീവനാന്തം സംതൃപ്തമായ ഒരു ജീവിതം മുന്നോട്ടു നയിക്കുന്നതല്ലേ ചേച്ചീ വേണ്ടത്. എല്ലാ നക്ഷത്രങ്ങളുമായി ഗണപ്പൊരുത്തം ഉത്തമമായി വരികയില്ല. അങ്ങനെ വരുമ്പോൾ സ്ത്രീ ദീർഘപ്പൊരുത്തം ഉത്തമമാകുന്നത് ഗണപ്പൊരുത്തമില്ലായ്മയ്ക്ക് ഒരു പരിഹാരമാണ്. ജ്യോതിഷമനുസരിച്ച് ഏഴാം ഭാവത്തിൽ പാപഗ്രഹമുള്ള പുരുഷജാതകം യോജിപ്പിക്കുന്നതാണ് അനുകൂലം.

Read more : Soul mate,  Super horoscope, Soul mate, Full Horoscope