പരിശുദ്ധനായ പരുമലത്തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാളാണ് 2024 നവംബർ 1, 2 തീയതികളിൽ നടക്കുന്നത്. ജാതി– മത–സഭാ–സമുദായ സങ്കൽപങ്ങൾക്കതീതമായ ജനപങ്കാളിത്തം അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാളിന്റെ സവിശേഷതയായി കാണുന്നു. വിശുദ്ധന്മാരുടെ സങ്കൽപവും സമീപനവും അപ്രകാരം തന്നെയാണ്.

പരിശുദ്ധനായ പരുമലത്തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാളാണ് 2024 നവംബർ 1, 2 തീയതികളിൽ നടക്കുന്നത്. ജാതി– മത–സഭാ–സമുദായ സങ്കൽപങ്ങൾക്കതീതമായ ജനപങ്കാളിത്തം അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാളിന്റെ സവിശേഷതയായി കാണുന്നു. വിശുദ്ധന്മാരുടെ സങ്കൽപവും സമീപനവും അപ്രകാരം തന്നെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശുദ്ധനായ പരുമലത്തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാളാണ് 2024 നവംബർ 1, 2 തീയതികളിൽ നടക്കുന്നത്. ജാതി– മത–സഭാ–സമുദായ സങ്കൽപങ്ങൾക്കതീതമായ ജനപങ്കാളിത്തം അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാളിന്റെ സവിശേഷതയായി കാണുന്നു. വിശുദ്ധന്മാരുടെ സങ്കൽപവും സമീപനവും അപ്രകാരം തന്നെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശുദ്ധനായ പരുമലത്തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാളാണ് 2024 നവംബർ 1, 2 തീയതികളിൽ നടക്കുന്നത്. ജാതി– മത–സഭാ–സമുദായ സങ്കൽപങ്ങൾക്കതീതമായ ജനപങ്കാളിത്തം അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാളിന്റെ സവിശേഷതയായി കാണുന്നു. വിശുദ്ധന്മാരുടെ സങ്കൽപവും സമീപനവും അപ്രകാരം തന്നെയാണ്. മനുഷ്യ സമൂഹത്തിൽ പെരുകിവരുന്ന വന്യമായ ആക്രമോത്സുകത ഇന്നു പരക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. പുതിയ സെലിബ്രിറ്റി ധാരണകളും ആരാധനാ മനോഭാവങ്ങളും മനുഷ്യ മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന അസുരഭാവങ്ങളുടെ പ്രത്യക്ഷമായ അടയാളങ്ങളാണ്. അമിത സ്വാതന്ത്ര്യ ചിന്തകളും നവമാധ്യമ സന്നാഹങ്ങളും മനുഷ്യ മനസ്സുകളെ അപകടകരമായി ഇളക്കി മറിക്കുന്നു. വ്യാപകമാകുന്ന വന്യഭാവങ്ങളെ സൗമ്യഭാവങ്ങളാക്കുന്നതിനെയാണല്ലോ സംസ്ക്കാരം എന്നു വിശേഷിപ്പിക്കുന്നത്. 

ഭാരതീയ ചിന്താധാരയിൽ: യത് ഭാവ തത് ഭവതി നമ്മുടെ ഭാവം എന്താണോ അത് അനുസരിച്ചു കാര്യങ്ങൾ സംഭവിക്കുന്നു എന്നു സാരം. സമാന ആശയം ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോനും മുന്നോട്ടു വയ്ക്കുന്നു. As a man thinks in his heart,so is he  (ഒരു മനുഷ്യൻ തന്റെ ഹൃദയത്തിൽ എന്തു ചിന്തിക്കുന്നുവോ അപ്രകാരം അയാൾ ആകുന്നു) സദൃശ്യവാക്യങ്ങൾ 23:7. യഥാർഥ ആത്മീയത സൽഭാവങ്ങളിലെ വളർച്ചയാണ്. അതു ദൈവോന്മുഖമാകുന്നതിനു ആനുപാതികമായി അപരോന്മുഖവും ആകും. ആത്മീയതയുടെ സുവർണനിയമമായി സൂചിപ്പിക്കുന്നത്. മനുഷ്യർ നിങ്ങൾക്കു ചെയ്യണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്‌വീൻ എന്ന തത്വമാണ് ഈ പ്രമാണം. വ്യത്യസ്ഥ രൂപത്തിൽ എല്ലാ മതങ്ങളിലും കണ്ടെത്താവുന്നതാണ്. ആത്മീയതയുടെ അടിസ്ഥാനാ ധാർമ്മിക പ്രമാണമായി ഇതു പരിഗണിക്കുന്നു.

ADVERTISEMENT

പരുമലതിരുമേനിയുടെ രണ്ടു പ്രബോധന ശകലങ്ങൾ ഇവിടെ പ്രസക്തമാകുകയാണ്.

1. മറ്റുള്ളവരെ ദുഃഖിപ്പിക്കരുത്. നിങ്ങളുടെ നിമിത്തം ആരും വ്യസനിപ്പാൻ ഇടവരരുത്.

ADVERTISEMENT

2. മറ്റുള്ളവരേക്കാൾ വലിയവൻ എന്നോർക്കരുത്. എത്ര ദരിദ്രനായാലും അയാൾ വലിയവൻ എന്നോർക്ക. ഈ ഓർമ്മ വച്ചുകൊണ്ട് എല്ലാവരേയും ബഹുമാനിക്കുകയും ആരേയും നിന്ദിക്കാതിരിക്കുകയും ചെയ്‌വീൻ.

കലിക്കളമായി നമ്മുടെ നാടു മാറിക്കഴിഞ്ഞപ്പോൾ, സൈബർ ക്രൂരത വിളയാടുന്ന ഈ നിഷ്ഠൂര കാലത്ത്, കൈയ്യടിക്കും ക്രൂര വിനോദത്തിനുമാണ് സൈബർ പോകുന്നത്. പെരുകുമ്പോൾ മറ്റുള്ളവരെ നിർദാക്ഷിണ്യം കളിയാക്കാനും ഹീനമായി അപമാനിക്കുവാനുമുള്ള ശ്രമം ശക്തമാകുമ്പോൾ, ആരും ചോദിക്കാനില്ല എന്ന ചിന്തയിൽ വൃത്തികേടിന്റെ ഏതറ്റം വരേയും പോകുവാൻ യാതൊരു മടിയുമില്ലാത്ത ചുറ്റുപാടിൽ, ഇവയെല്ലാം നമ്മുടെ നാടിന്റെ ദുരവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പരുമലത്തിരുമേനിയുടെ മേലുദ്ധരിച്ച പ്രബോധനങ്ങൾ കാലത്തിനൊരു കുറിവാക്യങ്ങളായിരിക്കട്ടെ.

ADVERTISEMENT

ഈ കുറി വാക്യങ്ങൾക്കൊരു ഉത്തമ ഉദാഹരണമായിരുന്നു അടുത്തയിടെ നിര്യാതനായ രത്തൻ റ്റാറ്റായുടെ ജീവിതം. കുടുംബചുറ്റുപാടിൽ തന്റെ ജീവിതത്തെ ധന്യമാക്കുവാനുള്ള അടിസ്ഥാന പ്രമാണങ്ങൾ തന്റെ മുത്തശ്ശിയിൽ നിന്നാണ് ഉൾക്കൊണ്ടതെന്നദ്ദേഹം സാക്ഷിക്കുന്നു. അതിലെ മൂന്നു പാഠങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിൽ കുറിക്കട്ടെ.

1. എന്തെല്ലാം പ്രകോപനമുണ്ടായാലും അന്തസ്സുവിട്ട് പെരുമാറരുത് !

2. അപവാദം പ്രചരിപ്പിക്കുന്നവരുടെ വായടപ്പിക്കുവാൻ ആർക്കും കഴിഞ്ഞെന്നുവരില്ല. അവരെ നേരിടാൻ പോകരുത്. അവരിൽ നിന്നും മാറിപ്പോകുക.

3. അപവാദങ്ങളും അധിക്ഷേപങ്ങളും അധികരിക്കുമ്പോഴും നിശബ്ദത പാലിച്ചു കൊണ്ട് ജോലിയിൽ വ്യാപൃതനാകുക !

ഇക്കാലമത്രയും ഈ പാഠങ്ങളാണ് തന്നെ നയിച്ചതെന്നദ്ദേഹം അവകാശപ്പെടുന്നു.

ജീവിതത്തെ ധന്യമാക്കിത്തീർക്കുവാൻ ആഗ്രഹിക്കുന്നവർക്കു പ. പരുമലത്തിരുമേനിയുടെ പ്രബോധനങ്ങൾ കുറി വാക്യങ്ങളായിരിക്കട്ടെ!

English Summary:

Explore the timeless wisdom of Saint Parumala Thirumeni on his 122nd Memorial Feast. Discover how his teachings on respect, dignity, and positive living offer guidance in today's challenging world