ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള മാർഗമാണ് വിശുദ്ധി. ഓർത്തഡോക്സ് വിശ്വാസത്തിൽ, വിശുദ്ധി പരിശുദ്ധാത്മാവിലൂടെ ദൈവം മനുഷ്യന് നൽകുന്ന ഒരു ദാനമാണ്. ഇത് ഒരു സിദ്ധാന്തം മാത്രമല്ല, ജീവിതാനുഭവമാണ്. മനുഷ്യമഹത്വത്തിന്റെയും ദൈവകൃപയുടെയും പ്രതീകങ്ങളാണ് വിശുദ്ധർ. ലോകം മാറുമ്പോഴും, വിശുദ്ധർ ക്രിസ്തുവിന്റെ ജീവിക്കുന്ന മുഖമായി തുടരുന്നു. വിശുദ്ധരുടെ ജീവിതം വിശ്വാസികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. വിശുദ്ധരുടെ പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ, വിശ്വാസികൾ വിശുദ്ധരുടെ മധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുന്നു. വിശുദ്ധർക്ക് ആരാധന അർപ്പിക്കുന്നില്ല, മറിച്ച് അവരുടെ മഹത്വവൽക്കരണം ദൈവത്തിന്റെ കൃപയെ അംഗീകരിക്കലാണ്. വിശുദ്ധരുടെ മധ്യസ്ഥത ഓർത്തഡോക്സ് വിശ്വാസത്തിൽ അവിഭാജ്യ ഘടകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"വിശുദ്ധന്മാർ ദൈവസന്നിധിയിൽ പ്രത്യേക 'സ്വാതന്ത്ര്യം' (പരേസിയ) ഉള്ളവരായതിനാൽ നാം അവരുടെ മധ്യസ്ഥതയും തീക്ഷ്ണമായ പ്രാർത്ഥനകളും തേടണം" - വിശുദ്ധ ജോൺ ക്രിസോസ്റ്റം

ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള മാർഗമാണ് വിശുദ്ധി. ഓർത്തഡോക്സ് വിശ്വാസത്തിൽ, വിശുദ്ധി പരിശുദ്ധാത്മാവിലൂടെ ദൈവം മനുഷ്യന് നൽകുന്ന ഒരു ദാനമാണ്. ഇത് ഒരു സിദ്ധാന്തം മാത്രമല്ല, ജീവിതാനുഭവമാണ്. മനുഷ്യമഹത്വത്തിന്റെയും ദൈവകൃപയുടെയും പ്രതീകങ്ങളാണ് വിശുദ്ധർ. ലോകം മാറുമ്പോഴും, വിശുദ്ധർ ക്രിസ്തുവിന്റെ ജീവിക്കുന്ന മുഖമായി തുടരുന്നു. വിശുദ്ധരുടെ ജീവിതം വിശ്വാസികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. വിശുദ്ധരുടെ പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ, വിശ്വാസികൾ വിശുദ്ധരുടെ മധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുന്നു. വിശുദ്ധർക്ക് ആരാധന അർപ്പിക്കുന്നില്ല, മറിച്ച് അവരുടെ മഹത്വവൽക്കരണം ദൈവത്തിന്റെ കൃപയെ അംഗീകരിക്കലാണ്. വിശുദ്ധരുടെ മധ്യസ്ഥത ഓർത്തഡോക്സ് വിശ്വാസത്തിൽ അവിഭാജ്യ ഘടകമാണ്. 

ADVERTISEMENT

വിശുദ്ധരുടെ മധ്യസ്ഥത ലഭിക്കുന്നത് വിശ്വാസികളുടെ ആത്മീയ യാത്രയിൽ ദൈവവുമായുള്ള സംസർഗത്തിന് സഹായകമാകുന്നു. 'സ്വർഗത്തിലും ഭൂമിയിലും, എല്ലാവരും ‘ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഏക മധ്യസ്ഥനായ’ യേശുക്രിസ്തുവിനോട് പ്രാർഥിക്കുന്നു. വിശുദ്ധർ അവനോട് കൂടുതൽ അടുത്തു നിൽക്കുന്നതിനാൽ, നമ്മെക്കാൾ എളുപ്പത്തിൽ കേൾക്കപ്പെടുന്നു, അതിനാലാണ് അവരുടെ മധ്യസ്ഥതകൾ ആഗ്രഹിക്കപ്പെടുന്നതെന്ന് ഓർത്തഡോക്സ് പാരമ്പര്യം പഠിപ്പിക്കുന്നു.

ഈ വിശുദ്ധരിൽ, ‘പരുമല തിരുമേനി’ എന്ന് സ്നേഹപൂർവം അറിയപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസ്, ഓർത്തഡോക്സ് സഭയുടെ ആദ്യ പരിശുദ്ധനായി വേറിട്ടുനിൽക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയിലെ ആദ്യത്തെ വിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതം വിശുദ്ധിയുടെയും സേവനത്തിന്റെയും മാതൃകയാണ്. പ്രാർഥന, തപസ്സ്, സമൂഹസേവനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1848 ജൂൺ 15 ന് കേരളത്തിലെ കൊച്ചിക്കടുത്തുള്ള മുളന്തുരുത്തിയിലെ ചാത്തുരുത്തി കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ഗീവർഗീസ് എന്ന് പേരിട്ടു, കൊച്ചായ്പോര എന്ന് വിളിപ്പേരും. ചെറുപ്പം മുതൽ അദ്ദേഹം കർശനമായ പ്രാർത്ഥനയും ഉപവാസവും നടത്തി, അദ്ദേഹത്തിന്റെ മാതൃസഹോദരമായ ഫാ. ഗീവർഗീസിൽ നിന്ന് വിശ്വാസം, ആരാധനക്രമം, ദൈവശാസ്ത്രം, സുറിയാനി ഭാഷ എന്നിവയിൽ വിദ്യാഭ്യാസം നേടി. പിന്നീട് പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം ഒരു ഡീക്കനായി (കോറൂയോ) വാഴിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം, പമ്പക്കുടയിലെ കോനാട്ട് മൽപ്പാനിൽ നിന്നും അന്ത്യോഖയിലെ യൂയാക്കിം മാർ കൂറിലോസിൽ നിന്നും അദ്ദേഹം തന്റെ വേദശാസ്ത്ര പരിശീലനം തുടർന്നു.

ADVERTISEMENT

1865-ൽ 17-ാം വയസ്സിൽ മാർ കൂറിലോസ്, ഡീക്കൻ ഗീവർഗീസിനെ വൈദികനായി വാഴിച്ചു. അതേ വർഷം തന്നെ അദ്ദേഹത്തെ കോർഎപ്പിസ്‌കോപ്പ ആയി ഉയർത്തി. അദ്ദേഹത്തിന്റെ വിശ്വാസവും ഭക്തിയും മെത്രാപ്പൊലീത്തയെ അത്ഭുതപ്പെടുത്തി. കർശനമായ സന്യാസജീവിതം നയിക്കാൻ അദ്ദേഹം വെട്ടിക്കൽ ദയറായിലേക്ക് താമസം മാറ്റി. 1872-ൽ, പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അദ്ദേഹത്തെ റമ്പാൻ പദവിയിലേക്ക് ഉയർത്തി. പ്രാർത്ഥനയ്ക്കും ഉപവാസത്തിനും അദ്ദേഹം സ്വയം സമർപ്പിച്ചു. ഇത് ദൈവീക മനുഷ്യനായി സ്വയം ശുദ്ധീകരിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ദയറായിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പലരെയും ആകർഷിച്ചു, കുടുംബങ്ങളുള്ളവർ പോലും ദയറായിൽ താമസിക്കാൻ തുടങ്ങി. ഗീവർഗീസ് റമ്പാൻ അവരിൽ പലരെയും അവരുടെ കുടുംബങ്ങളുടെ നന്മയ്ക്കായി നിരുത്സാഹപ്പെടുത്തുകയും ഞായറാഴ്ചകളിലും മറ്റ് വിശുദ്ധ ദിനങ്ങളിലും ദയറായിൽ വരാൻ അവരെ ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം പ്രാർത്ഥനയിൽ വളർന്നു, അദ്ദേഹത്തിന്റെ സമയം മിക്കവാറും പ്രാർത്ഥനാമുറിയിൽ ചെലവഴിച്ചിരുന്നതിനാൽ സന്ദർശകർക്ക് അദ്ദേഹത്തെ അപൂർവമായി മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ. പുരാതന സുറിയാനി ഗ്രന്ഥങ്ങളുടെ പകർപ്പുകൾ എഴുതാൻ അദ്ദേഹം വളരെ താല്പര്യം കാണിച്ചിരുന്നു, നോമ്പിനോട് അദ്ദേഹത്തിന് വളരെയധികം ആവേശം ഉണ്ടായിരുന്നു, ആത്മീയ വളർച്ചയ്ക്കായി അത് അദ്ദേഹം ഫലപ്രഥമായി ഉപയോഗിച്ചു. 

1875-ൽ, പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് ബാവാ മലങ്കര സന്ദർശിച്ചു. ഗീവർഗീസ് റമ്പാൻ അദ്ദേഹത്തിന്റെ സെക്രട്ടറിയും വ്യാഖ്യാതാവുമായിരുന്നു, സഭയോടുള്ള ഗീവർഗീസിന്റെ ഭക്തിയും പ്രതിബദ്ധതയും കൊണ്ട് അദ്ദേഹം പാത്രിയർക്കീസിന്റെ മനസ്സു കീഴടക്കി. 1876 ഡിസംബർ 10-ന് പാത്രിയർക്കീസ് ബാവാ, ഗീവറുഗീസ് റമ്പാനെ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് എന്ന നാമത്തിൽ മെത്രാപ്പൊലീത്ത പദവിയിലേക്ക് ഉയർത്തി. അപ്പോൾ അദ്ദേഹത്തിന് 28 വയസ്സ് മാത്രമായിരുന്നു പ്രായം.

ADVERTISEMENT

മെത്രാപ്പൊലീത്താമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു പരുമല തിരുമേനി. അതുകൊണ്ടുതന്നെ ‘കൊച്ചു തിരുമേനി’ എന്ന് അദ്ദേഹം അറിയപ്പെട്ടു. മാർ ഗ്രിഗോറിയോസിനെ നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി നിയമിച്ചതോടെ അദ്ദേഹം പരുമലയിൽ ഒരു ആശ്രമം സ്ഥാപിച്ച് താമസിക്കുകയും സഭയ്ക്കായി ഡീക്കന്മാരെയും പുരോഹിതന്മാരെയും പരിശീലിപ്പിക്കുകയും ചെയ്തു. മാർ ഗ്രിഗോറിയോസ് ഒരു ദീർഘദർശിയായിരുന്നു, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. തിരുവല്ലയിലെ സിറിയൻ ഇംഗ്ലീഷ് സ്കൂൾ (ഇപ്പോൾ 'എം‌ജി‌എം ഹയർ സെക്കൻഡറി സ്കൂൾ' എന്നറിയപ്പെടുന്നു) പരുമല തിരുമേനിയുടെ സ്വപ്നമായിരുന്നു. താഴ്ന്ന ജാതിക്കാർക്കിടയിൽ സുവിശേഷം പ്രസംഗിക്കുന്നതിലും അദ്ദേഹം താല്പര്യം കാണിച്ചു. സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും അത് പരിഹരിക്കുന്നതിന് പ്രയത്നിക്കുകയും ചെയ്ത ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. ദരിദ്രരും പീഡിതരുമായവർക്ക് വിദ്യാഭ്യാസം നൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

1895-ൽ മാർ ഗ്രിഗോറിയോസ് വിശുദ്ധനാട് സന്ദർശിച്ചു. ജറുസലമിലേക്കുള്ള തീർത്ഥാടന വേളയിൽ, അദ്ദേഹം സെന്റ് മാർക്കിന്റെ ആശ്രമത്തിൽ (മാർക്കോസിന്റെ മാളിക) താമസിക്കുകയും യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തു. മടങ്ങിയെത്തിയ അദ്ദേഹം മലങ്കരയിലെ എല്ലാ ഇടവകകളിൽ നിന്നും സംഭാവനകൾ ശേഖരിച്ച് ഒരു വെള്ളി കുരിശ് നിർമ്മിക്കുകയും ജറുസലമിലെ ദേവാലയത്തിന് സമർപ്പിക്കുകയും ചെയ്തു. തന്റെ തീർത്ഥാടനാനുഭവങ്ങൾ വിവരിക്കുന്ന 'ഊർശ്ലേം യാത്രാവിവരണം' എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചു. മലയാളത്തിൽ ഇത്തരത്തിലുള്ള ആദ്യ പുസ്തകമാണിത്.

സഹമെത്രാനായ മാർ യൂലിയോസിന്റെ വിയോഗത്തെത്തുടർന്ന്, മാർ ഗ്രീഗോറിയോസ് തുമ്പമൺ ഭദ്രാസനത്തിന്റെയും ചുമതല വഹിച്ചു. പിന്നീട്, കൊല്ലം ഭദ്രാസനാധിപനായും ചുമതല വഹിച്ചു. മലങ്കര സഭയുടെ തെക്കൻഭാഗം മുഴുവൻ അദ്ദേഹത്തിന്റെ ചുമതലയിലായിുന്നു. 1902-ൽ, 54-ാം വയസിൽ തിരുമേനിക്ക് ഗുരുതരമായ രോഗബാധയുണ്ടായി. സഭാ നേതാക്കൾ തിരുമേനിയുടെ ചികിത്സയെക്കുറിച്ച് വളരെയധികം കരുതലെടുത്തിരുന്നെങ്കിലും, തന്റെ അന്ത്യം അകലെയല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരു ദിവസം അദ്ദേഹം തീയതി അന്വേഷിക്കുകയും ഉത്തരം കേട്ടപ്പോൾ, ‘യേശുവേ, ഞാൻ ഇനിയും രണ്ട് ദിവസം കൂടി കഷ്ടപ്പെടണമല്ലോ’ എന്ന് പറയുകയും ചെയ്തു. മറ്റു മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സാധാരണക്കാരും അദ്ദേഹത്തിനു സമീപം പ്രാർത്ഥനകൾ ചൊല്ലിയും ഗീതങ്ങൾ ആലപിച്ചും ചെഴവഴിച്ചു. ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് എന്ന നാമത്തിൽ അറിയപ്പെട്ട പരുമല തിരുമേനി 1902 നവംബർ 2 ന് സ്വർഗ്ഗസ്ഥനായി. മരണത്തിന് മുമ്പ് അദ്ദേഹം നിർദേശിച്ച സ്ഥലത്ത് കബറടക്കി.

ദൈവം പരിശുദ്ധാത്മാവിലൂടെ മാനവരാശിക്ക് നൽകിയിരിക്കുന്ന ഒരു ദാനമാണ് വിശുദ്ധി. ജീവിതത്തിൽ വിശുദ്ധിയോടെ ജീവിക്കാനുള്ള ശ്രമം അനിവാര്യമാണ്. വിശുദ്ധീകരണം തന്നെ പരിശുദ്ധ ത്രിത്വത്തിന്റെ പ്രവൃത്തിയാണ്. പ്രശസ്ത ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞനായ ബിഷപ്പ് കലിസ്റ്റോസ് വെയർ ഇങ്ങനെ പറഞ്ഞു: "വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടാലും ഇല്ലെങ്കിലും, ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനിക്ക് സ്വകാര്യമായി സഭയിലെ ഏതൊരു അംഗത്തിന്റെയും പ്രാർത്ഥനകൾ ആവശ്യപ്പെടാൻ സ്വാതന്ത്ര്യമുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട വിശ്വാസിയായ ഒരു കുട്ടിക്ക് ദൈവമാതാവിന്റെയും വിശുദ്ധരുടെയും മാത്രമല്ല, തന്റെ അമ്മയുടെയും അച്ഛന്റെയും മധ്യസ്ഥത ആവശ്യപ്പെട്ട് തന്റെ പ്രാർത്ഥനകൾ അവസാനിപ്പിക്കുന്നത് തികച്ചും സാധാരണമായിരിക്കും. എന്നിരുന്നാലും, പൊതു ആരാധനയിൽ, സഭ സാധാരണയായി വിശുദ്ധരായി ഔദ്യോഗികമായി പ്രഖ്യാപിച്ചവരുടെ മധ്യസ്ഥത മാത്രമേ യാചിക്കാറുള്ളു."

പരുമല തിരുമേനിയുടെ മധ്യസ്ഥതയ്ക്കായുള്ള പ്രാർത്ഥന: "ദൈവത്തിന് പ്രസാദമുള്ള പരിശുദ്ധ പരുമല ഗ്രിഗോറിയോസ് പിതാവേ, എന്റെ ആത്മാവിന്റെ വേഗത്തിലുള്ള സഹായിയും മധ്യസ്ഥനുമായ അങ്ങിലേക്ക് ഞാൻ തിരിയുന്നതിനാൽ, ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ".

English Summary:

Saint Gregorios of Parumala is a perfect image of Christ