മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക) 2021 ഏപ്രിൽ 6 വരെ വ്യാഴം പത്തിലും അതിനു ശേഷം 2021 സെപ്റ്റംബർ 14 വരെ പതിനൊന്നിലും ശനി പത്തിലും രാഹു രണ്ടിലും കേതു എട്ടിലും ആകുന്നതുകൊണ്ട് 2021 ഗുണദോഷസമ്മിശ്രമായി കാണുന്നു. ഏപ്രിൽ 6 വരെ ഉദ്യോഗത്തിന് ഭംഗം വരാം. കാര്യതടസം ഉണ്ടാകും. ധനനഷ്ടങ്ങൾ,

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക) 2021 ഏപ്രിൽ 6 വരെ വ്യാഴം പത്തിലും അതിനു ശേഷം 2021 സെപ്റ്റംബർ 14 വരെ പതിനൊന്നിലും ശനി പത്തിലും രാഹു രണ്ടിലും കേതു എട്ടിലും ആകുന്നതുകൊണ്ട് 2021 ഗുണദോഷസമ്മിശ്രമായി കാണുന്നു. ഏപ്രിൽ 6 വരെ ഉദ്യോഗത്തിന് ഭംഗം വരാം. കാര്യതടസം ഉണ്ടാകും. ധനനഷ്ടങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക) 2021 ഏപ്രിൽ 6 വരെ വ്യാഴം പത്തിലും അതിനു ശേഷം 2021 സെപ്റ്റംബർ 14 വരെ പതിനൊന്നിലും ശനി പത്തിലും രാഹു രണ്ടിലും കേതു എട്ടിലും ആകുന്നതുകൊണ്ട് 2021 ഗുണദോഷസമ്മിശ്രമായി കാണുന്നു. ഏപ്രിൽ 6 വരെ ഉദ്യോഗത്തിന് ഭംഗം വരാം. കാര്യതടസം ഉണ്ടാകും. ധനനഷ്ടങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ADVERTISEMENT

2021 ഏപ്രിൽ 6 വരെ വ്യാഴം പത്തിലും അതിനു ശേഷം 2021 സെപ്റ്റംബർ 14 വരെ പതിനൊന്നിലും ശനി പത്തിലും രാഹു രണ്ടിലും കേതു എട്ടിലും ആകുന്നതുകൊണ്ട് 2021 ഗുണദോഷസമ്മിശ്രമായി കാണുന്നു. ഏപ്രിൽ 6 വരെ ഉദ്യോഗത്തിന് ഭംഗം വരാം. കാര്യതടസം ഉണ്ടാകും. ധനനഷ്ടങ്ങൾ, മനോദുഖങ്ങള്‍, ശത്രു വിരോധങ്ങള്‍, വാതജന്യമായ രോഗങ്ങൾ, ഗുരുജന വിയോഗ ദുഖങ്ങൾ, അലസത എന്നിവയുണ്ടാവാം. ഏപ്രിൽ 6 ന് ശേഷം ഈശ്വരാധീനത്താൽ കാര്യങ്ങൾക്ക് മാറ്റം വരും. പ്രമോഷൻ, വിവാഹം മുതലായ മംഗളകര്‍മ്മങ്ങൾ നടക്കുകയും സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം കിട്ടുകയും ചെയ്യും. പരീക്ഷ എഴുതിയിരിക്കുന്ന ആളുകൾക്ക് വിജയം കാണുന്നു. ഗുണദോഷ സമ്മിശ്ര ഫലം ആണ് മേടക്കൂറുകാർക്ക്.

ജനനതിയതി പ്രകാരം 2021 പുതുവർഷം നിങ്ങൾക്കെങ്ങനെ?

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

ADVERTISEMENT

 

ഇടവക്കൂറുകാർക്ക് ഏപ്രിൽ 6 വരെ വ്യാഴം ഒമ്പതിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ പത്തിലും ശനി ഒമ്പതിലും രാഹു ജന്മത്തിലും കേതു ഏഴിലും ആകുന്നതു കൊണ്ട് 2021 പുതിയ കൂട്ടു സംരംഭങ്ങൾ തുടങ്ങാനുള്ളതായ  സാധ്യതയും ദാമ്പത്യ ക്ലേശങ്ങളും വാതരോഗ പീഡകൾ ഉണ്ടാകുവാനും സാധ്യത . വിദ്യാർത്ഥികളായിട്ടുള്ള ആളുകൾക്ക് വിദ്യാ ഗുണപ്രാപ്തിയും വസ്തു വാഹന ലാഭവും ഗൃഹസുഖവും പിതൃസ്വത്ത് ലഭിക്കാനുള്ള ഇടയും അലസത നിമിത്തം കഷ്ടനഷ്ടങ്ങള്‍ വരാനുള്ളതായ സാധ്യതയും അഗ്നി ഭീതിയും സ്വജന വിയോഗ ദുഖങ്ങളും ഫലമായിട്ട് വരുന്നുണ്ട്.

 

മിഥുനക്കൂറ്

ADVERTISEMENT

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

 

മിഥുനക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം എട്ടിലും  അതിന് ശേഷം സെപ്റ്റംബർ 14 വരെ ഒമ്പതിലും ശനി എട്ടിലും  രാഹു പന്ത്രണ്ടിലും കേതു ആറിലും ആകയാൽ ഈ വരുന്ന വർഷം സാമ്പത്തികമായിട്ട് നേട്ടവും ബഹുമതികളും പുരസ്കാരങ്ങളും ലഭിക്കാനുള്ള ഇട കാണുന്നുണ്ട്. ഉദ്യോഗലബ്ധിയും സ്വജനപ്രീതിയും വ്യാപാരാധികളിൽ താൽക്കാലികമായ നേട്ടങ്ങളും കാണുന്നു. അഗ്നിഭീതിയുണ്ടാകാൻ സാധ്യതയുണ്ട്. ഞരമ്പ് സംബന്ധമായിട്ടുള്ള വ്യാധികളുണ്ടാകും. കോടതി കേസുകളും തർക്കങ്ങളും ഉണ്ടാകും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആൾക്കാർ പ്രത്യേകമായി ശ്രദ്ധിക്കുക.

 

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

 

കർക്കടകക്കറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം ഏഴിലും അതിനു ശേഷം സെപ്റ്റംബര്‍ 14 വരെ എട്ടിലും ശനി ഏഴിലും രാഹു പതിനൊന്നിലും കേതു അഞ്ചിലും ആകുന്നതു കൊണ്ട് പൊതുവേ ദോഷാധിക്യമുള്ള വർഷമായിട്ട് കാണുന്നു. കണ്ടകശനി നിൽക്കുന്ന കൂറുകാരാണ്, ശ്രദ്ധിക്കുക. ദാമ്പത്യ ക്ലേശങ്ങളുണ്ടാകും. അധിക ചെലവുകൾ, രോഗപീഡകൾ, സ്ഥാനമാറ്റം മൂലം ക്ലേശങ്ങൾ എന്നിവ അനുഭവിക്കാം. വർഷാവസാനം ഗൃഹസുഖവും വിവാഹബന്ധങ്ങളും ബന്ധുജനപ്രീതിയും സുഹൃത്തുക്കൾ മുഖാന്തരം സഹായ ഗുണം കിട്ടാനുള്ള സാധ്യതകൾ എന്നിവ 2021 ൽ കർക്കടകക്കൂറുകാരുടെ ഫലമായിട്ട് കാണുന്നു.

 

ചിങ്ങക്കൂറ്

(മകം, പൂരം. ഉത്രം 15 നാഴിക)

 

ചിങ്ങക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം ആറിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ 7 ലും ശനി ആറിലും രാഹു പത്തിലും കേതു 4 ലും ആകുന്നതു കൊണ്ട് ഈ വരുന്ന വര്‍ഷം ബഹുമതികളും പരീക്ഷ്യാതികളിൽ വിജയങ്ങളും വിദേശയാത്രാ ഗുണം, ഗുരുജന വിയോഗദുഖങ്ങൾ, ഭൂമി സംബന്ധമായ വിവാദങ്ങൾ, രോഗാദി കഷ്ടതകൾ, വസ്തു ഗൃഹ വാഹന ലാഭം, ഉദര രോഗങ്ങൾ, സ്ഥാനമാറ്റങ്ങൾ, ധനനഷ്ടങ്ങളും ഫലമായിട്ട് വരുന്നു. വർഷാവസാനം ഗുണമുണ്ടാകും. സെപ്റ്റംബർ 14 ന് ശേഷം സന്തോഷ വാർത്തകൾ ശ്രവിക്കാനും ധനലാഭത്തിനൊക്കെയുള്ള സാധ്യതകള്‍ ഉണ്ട്.

 

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

 

കന്നിക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം അഞ്ചിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ ആറിലും ശനി അഞ്ചിലും രാഹു ഒമ്പതിലും കേതു മൂന്നിലും ആകുന്നതു കൊണ്ട് വർഷാദ്യം ഗുണകരമായിട്ടുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണം നടക്കും. ശത്രുജയം, വ്യാപാര നേട്ടങ്ങൾ എന്നിവയ്ക്കും സാധ്യത. വർഷമധ്യത്തിലായിട്ട് സന്താനങ്ങൾക്കുള്ള അരിഷ്ടതകളും ആശുപത്രിവാസവും പിതൃജന വിയോഗ ദുഖങ്ങളും അലച്ചിലും ഉണ്ടാവാം.  വർഷാവസാനം ഗുണദോഷ സമ്മിശ്ര ഫലങ്ങളും അനുഭവിക്കുക. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

 

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

 

തുലാക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം നാലിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ അഞ്ചിലും ശനി നാലിലും രാഹു എട്ടിലും കേതു രണ്ടിലും സഞ്ചരിക്കുന്നുണ്ട് . ഈ വർഷം ഈ കൂറുകാർക്ക് പൊതുവേ കഷ്ടനഷ്ടങ്ങളും വ്യാപാര നഷ്ടങ്ങളും ശത്രു വിരോധങ്ങളും അനുകൂലമല്ലാത്ത സ്ഥാനമാറ്റങ്ങളും മംഗളകർമ്മത്തിൽ കാര്യ വിഘ്നങ്ങളും ഉണ്ടാവാം. വിവാഹം മുതലായിട്ടുള്ള കാര്യങ്ങള്‍ക്ക് തടസ്സങ്ങൾ നേരിടാം. രോഗപീഡകൾ ഉണ്ടാവാം. വർഷമധ്യം പുത്ര ലാഭം , പിതൃ ഗുണം, പുണ്യതീര്‍ത്ഥ സ്നാനം എന്നിവ അനുഭവിക്കാനുള്ള സാധ്യതയും  തുലാക്കൂറുകാരെ സംബന്ധിച്ച് കാണുന്നുണ്ട്.

 

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

 

വൃശ്ചികകൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം മൂന്നിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ നാലിലും ശനി മൂന്നിലും രാഹു ഏഴിലും കേതു ജന്മത്തിലും ആകുന്നതുകൊണ്ട് ഗുണദോഷസമ്മിശ്ര ഫലമാണ് കാണുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. പരീക്ഷാദികളിൽ വിജയം കാണുന്നു. വിദേശ ഭാഗ്യ ഗുണം, സ്വജനങ്ങളിൽ നിന്ന് വിരോധങ്ങൾ , വാതരോഗങ്ങൾ, പുതിയ വ്യാപാരസംരംഭങ്ങള്‍ തുടങ്ങാനുള്ള ഇടവരിക, വിവാഹത്തിന് മുടക്കങ്ങള്‍ എന്നിവ കാണുന്നു. വർഷാവസാനം അലച്ചിലിന് അലച്ചിലിനിടയാവും . പൊതുവെ ഗുണദോഷമിശ്ര ഫലങ്ങള്‍ കാണുന്നു.

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

 

ധനുക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം രണ്ടിലുണ്ട്, അതിനു ശേഷം സെപ്റ്റംബർ 14 വരെ മൂന്നില്, ശനി രണ്ടില്, രാഹു ആറില്, കേതു പന്ത്രണ്ടിലും ആകുന്നതു കൊണ്ട് ധനനഷ്ടങ്ങൾ, അധിക ചെലവ്, വാക്കുകൊണ്ടുള്ള ശത്രുബാധ, കുടുംബാഭിവൃദ്ധിക്കുറവ്, സുഹൃത്തുക്കളാൽ ചതി പറ്റുക, പക്ഷാഘാതം, എല്ലു തേയ്മാനം മുതലായിട്ടുള്ള രോഗങ്ങൾ, വാഹനാപകടങ്ങൾ, വിഷഭോജനം എന്നിവയുണ്ടാവാം.

 

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

 

മകരക്കൂറുകാർക്ക് ഏപ്രിൽ 6 വരെ വ്യാഴം ജന്മത്തിലും അതിന് ശേഷം സെപ്റ്റംബർ 14 വരെ രണ്ടിലും ശനി ജന്മത്തിലും രാഹു അഞ്ചിലും കേതു പതിനൊന്നിലും ആകുന്നതുകൊണ്ട് രോഗാദികളാൽ കഷ്ടനഷ്ടങ്ങളും അപവാദം  കേൾക്കാനുള്ളതായ ഇടവരികയും അർഹമായ പദവിക്ക് നഷ്ടം, വർഷമധ്യം കേസിൽ വിജയമുണ്ടാകും വാക്കിന് ദൃഡതയും സ്വീകാര്യതയും കൈവരും. ധനലാഭം മുതലായ കാര്യങ്ങൾ വർഷമധ്യത്തിലും. വർഷാവസാനം ഇഷ്ട ജനങ്ങളാൽ ചതി പറ്റുകയും, ആരോഗ്യ നഷ്ടവും ഫലമായിട്ട് വരുന്നുണ്ട്. പൊതുവെ മകരക്കൂറുകാർ   സൂക്ഷിക്കേണ്ട സമയമാണ്.

 

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

 

കുംഭക്കൂറുകാർക്ക് ഏപ്രിൽ 6 വരെ വ്യാഴം പന്ത്രണ്ടിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ ജന്മത്തിലും ശനി പന്ത്രണ്ടിലും രാഹു നാലിലും കേതു പത്തിലും ആകുന്നതുകൊണ്ട് വർഷമധ്യത്തിൽ ഗുണാനുഭവങ്ങളും കാര്യവിജയവും ആരോഗ്യപുഷ്ടിയും വർഷാവസാനം അതികഠിനമായ ദുഖം, അംഗവൈകല്യങ്ങൾ, അപവാദം എന്നിവ കേൾക്കാനുള്ളതായ ലക്ഷണങ്ങളും, വിരഹദുഖത്തിനുള്ള ഇടയും കാണുന്നു. ജോലിയിൽ വളരെ ശ്രദ്ധിക്കേണ്ട വർഷം കൂടിയാണ്.

 

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

 

മീനക്കൂറുകാർക്ക് ഏപ്രിൽ 6 വരെ വ്യാഴം പതിനൊന്നിലുണ്ട്, അതിന് ശേഷം സെപ്റ്റംബർ 14 വരെ പന്ത്രണ്ടിലാണ് വരിക, ശനി പതിനൊന്നിൽ, രാഹു മൂന്നിൽ, കേതു ഒമ്പതിൽ അതുകൊണ്ട് ഈ വർഷാദ്യം അനുകൂലസ്ഥിതിയുണ്ടാകും. ഗൃഹപുഷ്ഠിയുണ്ടാകും. പരീക്ഷാധികളിൽ ഉന്നതവിജയമുണ്ടാകും. വർഷമധ്യത്തിൽ കാര്യതടസങ്ങൾ, കഷ്ടതകൾ, വർഷാവസാനം ഗുരുജനവിയോഗദുഖങ്ങൾ, സ്വജനാപത്ത് മുതലായിട്ടുള്ള ഫലങ്ങളാണ് മീനക്കൂറുകാരെ കാത്തിരിക്കുന്നത്.

 

English Summary : New Year Prediction 2021 by Pramod Paniker