മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, തർക്കം, നഷ്ടം, ശത്രുശല്യം, ധനതടസ്സം, ബിസിനസിൽ നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം.തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം ഇവ

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, തർക്കം, നഷ്ടം, ശത്രുശല്യം, ധനതടസ്സം, ബിസിനസിൽ നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം.തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, തർക്കം, നഷ്ടം, ശത്രുശല്യം, ധനതടസ്സം, ബിസിനസിൽ നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം.തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, തർക്കം, നഷ്ടം, ശത്രുശല്യം, ധനതടസ്സം, ബിസിനസിൽ നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ബിസിനസ് ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസകരമായ നിമിഷങ്ങൾ പങ്കിടാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. പല സാഹചര്യങ്ങളിലും ഒഴിവാക്കപ്പെടുന്നതായി അനുഭവപ്പെടാം. സുഹൃത്തുക്കൾ അകലാം. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. 

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച അനുകൂലം. കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ഉല്ലാസ യാത്രകൾക്കു സാധ്യത. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, പരീക്ഷാപരാജയം, മനഃപ്രയാസം, ബിസിനസിൽ നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. സഹപ്രവർത്തകർ ദ്വേഷിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, നഷ്ടം, പ്രവർത്തനപരാജയം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.  

ADVERTISEMENT

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, വരുമാനക്കുറവ്, യാത്രാവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ബിസിനസിൽ ആദായം കുറയാം. വാക്കുകൾ പാലിക്കാതിരിക്കാം. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. നല്ല സന്ദേശങ്ങൾ ലഭിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാം. ചികിത്സകൾ വിജയിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. മേലധികാരിയുമായി അഭിപ്രായവ്യത്യാസങ്ങൾ വന്നു ചേരാം. സഹപ്രവർത്തകർ മൂലം വൈഷമ്യങ്ങൾ വന്നു േചരാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. 

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):ഞായറാഴ്ച അനുകൂലം. കാര്യവിജയം, അവിചാരിത ധനയോഗം, ബിസിനസിൽ വർധനവ് ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. മേലധികാരിയില്‍ നിന്ന് അനുമോദനങ്ങൾ ലഭിക്കാം. സഹപ്രവർത്തകരാൽ സന്തോഷ അനുഭവങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, ശരീരസുഖക്കുറവ്, ചെലവ്, ധനതടസ്സം, യാത്രാപരാജയം, മനഃപ്രയാസം, പരീക്ഷാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ പരാജയപ്പെടാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, പാഴ്െചലവ്, ശത്രുശല്യം ഇവ കാണുന്നു.  

ADVERTISEMENT

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ബിസിനസിൽ വർധനവ്, അനുകൂലസ്ഥലംമാറ്റ യോഗം, സ്ഥാനക്കയറ്റം, മത്സരവിജയം, പരീക്ഷാവിജയം, ശത്രുക്ഷയം ഇവ കാണുന്നു. നടക്കാതിരുന്ന കാര്യങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പാഴ്ചെലവ് കുറയാം. വരുമാനം വർധിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. മേലധികാരിയുമായി സന്തോഷം പങ്കിടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതൽ പ്രതികൂലം. കാര്യപരാജയം, ശരീരസുഖക്കുറവ്, അലച്ചിൽ, പാഴ്ചെലവ്, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. 

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പ്രതികൂലം. കാര്യതടസ്സം, ഉദരവൈഷമ്യം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പ്രതീക്ഷകൾ വർധിക്കാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ധനതടസ്സം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.  

ADVERTISEMENT

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം, ഉപയോഗസാധനനഷ്ടം, അപമാനം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. തിങ്കളാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, സ്ഥാനക്കയറ്റം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം. വരുമാനം വർധിക്കാം.  വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. സഹപ്രവർത്തകരാൽ സന്തോഷ അനുഭവങ്ങൾ വന്നു ചേരാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. 

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):ഞായറാഴ്ച അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സുഖലോലുപ വസ്തുക്കൾ ലഭിക്കാം. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, ശത്രുശല്യം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. വേണ്ടപ്പെട്ടവര്‍ അകലാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാപരാജയം, മനഃപ്രയാസം,  ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. കോടതിവ്യവഹാരങ്ങളിൽ വിജയം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ ജോലി ലഭിക്കാൻ അവസരം വന്നു ചേരാം. 

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, ശത്രുക്ഷയം, ആരോഗ്യം, സുഹൃദ്സമാഗമം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, അഭിമാനക്ഷതം, ശരീരക്ഷതം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. 

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.  

കുംഭം ‌(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):ഞായറാഴ്ച അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, ശരീരക്ഷതം, മനഃപ്രയാസം, തൊഴിൽ മാന്ദ്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. സഹപ്രവർത്തകർ ദ്വേഷിക്കാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം,   അംഗീകാരം, തൊഴിൽ ലാഭം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

English Summary:

Weekly Professional predictions in Malayalam for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.