അശ്വതി മറ്റുള്ളവരുടെ ദുഃഖം പോലും സ്വന്തം ദുഃഖമായി കൊണ്ടു നടന്നു വിഷമിക്കുന്ന സ്വഭാവരീതി നിയന്ത്രിക്കുന്നത് ഈ വർഷം നല്ലതാണ്. ഭാവിയെക്കുറിച്ച് ആവശ്യമില്ലാത്ത ആശങ്ക കൊണ്ടു നടക്കുന്ന സ്വഭാവരീതിയും നിങ്ങളെ സംബന്ധിച്ച് നല്ലതല്ല. ഓർമശക്തിയുടെ മികവ് മൂലം ജീവിതത്തിൽ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ

അശ്വതി മറ്റുള്ളവരുടെ ദുഃഖം പോലും സ്വന്തം ദുഃഖമായി കൊണ്ടു നടന്നു വിഷമിക്കുന്ന സ്വഭാവരീതി നിയന്ത്രിക്കുന്നത് ഈ വർഷം നല്ലതാണ്. ഭാവിയെക്കുറിച്ച് ആവശ്യമില്ലാത്ത ആശങ്ക കൊണ്ടു നടക്കുന്ന സ്വഭാവരീതിയും നിങ്ങളെ സംബന്ധിച്ച് നല്ലതല്ല. ഓർമശക്തിയുടെ മികവ് മൂലം ജീവിതത്തിൽ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി മറ്റുള്ളവരുടെ ദുഃഖം പോലും സ്വന്തം ദുഃഖമായി കൊണ്ടു നടന്നു വിഷമിക്കുന്ന സ്വഭാവരീതി നിയന്ത്രിക്കുന്നത് ഈ വർഷം നല്ലതാണ്. ഭാവിയെക്കുറിച്ച് ആവശ്യമില്ലാത്ത ആശങ്ക കൊണ്ടു നടക്കുന്ന സ്വഭാവരീതിയും നിങ്ങളെ സംബന്ധിച്ച് നല്ലതല്ല. ഓർമശക്തിയുടെ മികവ് മൂലം ജീവിതത്തിൽ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി 

 

ADVERTISEMENT

മറ്റുള്ളവരുടെ ദുഃഖം പോലും സ്വന്തം ദുഃഖമായി കൊണ്ടു നടന്നു വിഷമിക്കുന്ന സ്വഭാവരീതി നിയന്ത്രിക്കുന്നത് ഈ വർഷം നല്ലതാണ്. ഭാവിയെക്കുറിച്ച് ആവശ്യമില്ലാത്ത ആശങ്ക കൊണ്ടു നടക്കുന്ന സ്വഭാവരീതിയും നിങ്ങളെ സംബന്ധിച്ച് നല്ലതല്ല. ഓർമശക്തിയുടെ മികവ് മൂലം ജീവിതത്തിൽ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. മറ്റുള്ളവരുടെ ഇ൦ഗിതത്തിനും താൽപര്യത്തിനും വേണ്ടി സ്വന്തം തീരുമാനങ്ങൾ മാറ്റാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ന്യായവും ധർമവും വിട്ട് ഒരു കാര്യത്തിലും ഇടപെടാതിരിക്കാൻ ശ്രദ്ധിക്കണം. വളരെ അടുത്തുവരെ വന്നിട്ട് പല കാര്യങ്ങളും മാറിപ്പോകുന്നതിനുള്ള സാധ്യത ഈ വർഷവും ഉണ്ടാകും. ദുരഭിമാനം ഏറുന്ന സ്വഭാവരീതി ഉണ്ടാകാം. അതുകൊണ്ടു തന്നെ അത്യാവശ്യം ഉള്ള കാര്യം പോലും മറ്റുള്ളവരോടു ചോദിച്ച് നേടിയെടുക്കാൻ ശ്രമിക്കാറില്ല എന്നതും പോരായ്‌മയാണ്. ഇത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. 

 

ഭരണി 

 

ADVERTISEMENT

അധ്വാനശേഷി ഏറെ വേണ്ടി വരുന്ന വർഷമാണ് വരാൻ പോകുന്നത്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവ രീതി ഉണ്ടെങ്കിൽ നിയന്ത്രിക്കാൻ പരിശ്രമിക്കുക. എതിർപ്പുകൾ ധാരാളമായി വന്നു ചേരുന്നതിന് ഇടയായിത്തീരുന്ന വർഷമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് മനസ്സിലാക്കി കൂടുതൽ ക്ഷമയോടെ പ്രവർത്തിക്കാൻ ശ്രമിക്കുക. തടസ്സങ്ങൾ വരുമ്പോൾ പതറാതെ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും വേണ്ടി പണമിടപാടുകൾ നടത്താതിരിക്കാൻ ഈ വിഷുവർഷം ശ്രദ്ധിക്കുന്നത് നല്ലതാണ്. അലസതയിലേക്ക് വഴുതി പോകുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ കുറയ്ക്കാൻ ശ്രമിക്കുന്നതാണ് ഈ വർഷം ഏറ്റവും ഉചിതം. ഏതു പ്രവർത്തിയിലും ഉത്സാഹപൂർവം ഇടപെടാൻ ശ്രമിക്കുക.  

 

കാർത്തിക 

 

ADVERTISEMENT

മറ്റുള്ളവർക്ക് തോന്നാത്ത പല ആശയങ്ങളും നടപ്പിലാക്കാൻ കഴിയുന്ന വിഷുവർഷമാണ് വരാൻ പോകുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങൾക്കു വേണ്ടി പണം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് ഏറെ നല്ലതാണ്. ധനവിനിയോഗം ആവശ്യമുള്ള കാര്യങ്ങൾ ഏറ്റെടുക്കും മുൻപ് രണ്ടുവട്ടം ആലോചിക്കണം. ആത്മവിശ്വാസക്കൂടുതൽ കൊണ്ട് അമിത ബാധ്യത ഏറ്റെടുക്കരുത്. വിശ്വസിച്ച് ഏൽപ്പിക്കുന്ന കാര്യങ്ങൾ സത്യസന്ധതയോടെ ചെയ്‌തു തീർക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. കൊടുക്കൽ വാങ്ങലുകളിൽ കൃത്യനിഷ്‌ഠ പുലർത്താൻ ശ്രമിക്കുക. മറ്റുള്ളവരുടെ വാക്ക് കേട്ട് സ്വന്തം പ്രവർത്തനങ്ങളിൽ ഇടയ്ക്കിടെ മാറ്റം വരുത്തുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ തിരുത്തുക. കുടുംബ ബന്ധത്തിന് കൂടുതൽ ശ്രദ്ധ പുലർത്തണം. ഇല്ലെങ്കിൽ തെറ്റിധാരണയുടെ പേരിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നുണ്ട്. 

 

രോഹിണി 

 

കളങ്കമില്ലാതെ എല്ലാവരെയും സ്നേഹിക്കുന്ന മനഃസ്ഥിതി നിങ്ങൾക്കുണ്ടാകാം. അതുകൊണ്ടു തന്നെ പലപ്പോഴും ചതിവും അമളിയും ഉണ്ടാകുന്നതിനും ഇടയായേക്കാം. ആളുകളെ സൽക്കരിക്കുന്നതിനും സൽക്കരിക്കപ്പെടുന്നതിനും ഏറെ താൽപര്യമുള്ള വ്യക്തിത്വമാണ് നിങ്ങളുടേത്. ആഡംബരം കുറയ്ക്കാനും സാമ്പത്തിക മിതത്വം പാലിക്കാനും ഈ വിഷുവർഷം ശ്രദ്ധിക്കുക. അടുത്തുവരെ വന്നിട്ട് പല കാര്യങ്ങളും നഷ്ടപ്പെട്ടു പോകുന്നതിന് സാധ്യതയുള്ള വിഷുവർഷമാണ് വരുന്നത്. തടസ്സങ്ങൾ വരുമ്പോൾ പതറാതെ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ ശ്രദ്ധിക്കുക. അടുക്കും ചിട്ടയും ജീവിതത്തിൽ കൂടുതൽ പുലർത്താൻ പരിശ്രമിക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങി ഒരു കാര്യത്തിലും തീരുമാനമെടുക്കരുത്.  

 

മകയിരം 

 

സ്വന്തം അഭിപ്രായങ്ങളെ യുക്തിപൂർവം അവതരിപ്പിക്കുന്നതിന് നല്ല കഴിവ് നിങ്ങളെ സംബന്ധിച്ച് ഉണ്ടാകും. പെട്ടെന്ന് പ്രവർത്തനങ്ങൾ ആരംഭിച്ച് പെട്ടെന്ന് തന്നെ നിർത്തുന്ന സ്വഭാവരീതി നിയന്ത്രിക്കാൻ നോക്കുക. അപ്രതീക്ഷിതമായ ചെലവുകൾ ജീവിതത്തിൽ ഉണ്ടാകാൻ ഈ വിഷു വർഷം സാധ്യതയുണ്ട്. അടുക്കും ചിട്ടയുമില്ലാതെ ജോലികൾ ചെയ്യുന്ന സ്വഭാവരീതി നിയന്ത്രിക്കാൻ നോക്കുക. ഒരേ സമയം പല കാര്യങ്ങൾ ഏറ്റെടുക്കുന്നത് അബദ്ധമാകാനിടയുണ്ട്. എല്ലാ കാര്യത്തിലും ഒരുതരം രഹസ്യസ്വഭാവം സൂക്ഷിക്കുന്ന സ്വഭാവരീതി കണ്ടേക്കാം. ഉറ്റവരോടു പോലും തുറന്നു സംസാരിക്കാൻ മടി തോന്നാം. കുടുംബജീവിതത്തിൽ തെറ്റിധാരണ ഉണ്ടാകാതെ നോക്കുക. ന്യായമായ മാർഗം വിട്ട് പെരുമാറാതെ നോക്കുന്നത് ഉചിതമാണ്. ജീവിതത്തിൽ എല്ലായ്‌പ്പോഴും ഒരു അരക്ഷിതബോധം നിലനിൽക്കും. അത്തരം ആവശ്യമില്ലാതെയുള്ള ചിന്തകൾ നിയന്ത്രിക്കുന്നത് നല്ലതാണ്. നിരാശ തോന്നിയ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാവി ജീവിതത്തെ നോക്കികാണരുത്.  

 

 തിരുവാതിര 

 

ആരും അധികം നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാത്ത സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. സഹായിക്കുന്നതു പോലും കൈകടത്തൽ എന്ന നിലയിൽ വ്യാഖ്യാനിക്കാതിരിക്കാൻ നോക്കുക. ഒന്നും മറച്ചു വയ്ക്കാതെ വളച്ചുകെട്ടൊന്നും ഇല്ലാതെ സംസാരിക്കുന്ന സ്വഭാവരീതി ഉണ്ടാകാം. അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ ആകാതെ ശ്രദ്ധിക്കുക. ക്ലേശം അനുഭവിക്കുന്ന ആളുകളോട് ഏറെ ദയവു കാട്ടുന്ന സ്വഭാവരീതിയും നിങ്ങളുടെ പ്രത്യേകതയാണ്. അത് ചതിവുകളിലേക്ക് പോകാതിരിക്കാൻ ഈ വിഷുവർഷം ശ്രദ്ധിക്കുക. കുടുംബബന്ധങ്ങളിൽ ചെറിയ അസ്വാരസ്യങ്ങൾ സംഭവിക്കാനിടയുള്ള കാലമാണ്. വാക്കുകളുടെ മൂർച്ച കുറയ്ക്കാനും നയപരമായ രീതി പിന്തുടരാനും ശ്രമിക്കുക. തർക്കങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവായി നിൽക്കുക. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വെറുതെ ചിന്തിച്ച് സമയം കളയുന്ന സ്വഭാവരീതിയും ഉണ്ടാകാം. ഈ വർഷം അത് നിയന്ത്രിക്കാൻ ശ്രമിക്കുക. കഴിവതും വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. 

 

പുണർതം 

 

ഏതു കാര്യത്തിലും ദൃഢനിശ്ചയശീലം പുലർത്താൻ ശ്രമിക്കുക. ചെറിയ കാര്യം കൊണ്ട് തന്നെ പിണങ്ങുന്ന സ്വഭാവരീതി അൽപം നിയന്ത്രിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ കഴിവതും വേദനിപ്പിക്കാതെ മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിത്വമാണ്. എന്നാൽ അറിയാതെ പറയുന്ന കാര്യങ്ങൾ പോലും വിവാദങ്ങൾ ആയി മാറുന്നതിനുള്ള സാധ്യത നിങ്ങളെ സംബന്ധിച്ച് ഉണ്ടാകും. അഭിപ്രായപ്രകടനം നടത്തുമ്പോൾ ജാഗ്രത പുലർത്തുക. മറ്റുള്ളവരുടെ നിയന്ത്രണത്തിൽ കഴിയരുത് എന്നാഗ്രഹിക്കുന്ന വ്യക്തിത്വമാണ്. അപ്രതീക്ഷിതമായ ചെലവുകൾ ഉണ്ടാകുന്നതിന് ഇടയായി തീരുന്ന വിഷുവർഷമാണ്. രഹസ്യമായ സമ്പാദ്യങ്ങൾ ഉണ്ടാക്കി വയ്ക്കാൻ ശ്രമിക്കുന്നത് ഗുണകരമാണ്. സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങൾ വന്നു ചേരും. നീതിന്യായങ്ങൾ വിട്ടു സഞ്ചരിക്കുന്നവരുമായുള്ള സംയുക്ത സംരഭങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. 

 

പൂയം 

 

ഏതു കാര്യവും മറ്റുള്ളവർക്ക് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞ് ഫലിപ്പിക്കാൻ നല്ല കഴിവ് നിങ്ങളെ സംബന്ധിച്ച് ഉണ്ട്. പുറമേ വിനയവും നയവും പ്രകടിപ്പിക്കുമെങ്കിലും സ്വന്തം തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന വ്യക്തിത്വമായിരിക്കും. ആരെയും അധികം വകവച്ചു കൊടുക്കുന്ന സ്വഭാവരീതിയല്ല ഉള്ളത്. ദേഷ്യം നിയന്ത്രിക്കുക എന്നതാകും ഈ വിഷുവർഷം നിങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. മുൻകോപം മൂലം നടത്തുന്ന പ്രതികരണങ്ങൾ വിചാരിക്കാത്ത തിരിച്ചടികൾക്ക് കാരണമാകും. തനിക്ക് പരിഗണന കിട്ടാത്ത ചുറ്റുപാടുകളിൽ നിന്ന് കഴിവതും ഒഴിഞ്ഞ് മാറി നടക്കാൻ ശ്രമിക്കും. എതിർപ്പുകൾക്ക് കീഴടങ്ങാതെ അവസാന നിമിഷം വരെ പൊരുതുന്ന സ്വഭാവ രീതിയും നിങ്ങളുടെ പ്രത്യേകതയാണ്. തർക്കങ്ങളിൽ കൃത്യമായ മറുപടി നൽകി വിജയിക്കാൻ ഏറെ കഴിവുകൾ ഉണ്ടാകും. കഴിവുകൾ വിവേകപൂർവം ഉപയോഗിച്ചാൽ അനുകൂലഫലങ്ങൾ അനുഭവത്തിൽ വരുന്ന വിഷുവർഷമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

 

ആയില്യം 

 

വരും വരായ്കകളെക്കുറിച്ച് നല്ല പോലെ ആലോചിച്ച് മാത്രം പ്രവർത്തിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. വ്യാപാര ഇടപാടുകളിൽ കൂടുതൽ കണിശത പുലർത്താൻ ശ്രദ്ധിക്കുന്നത് ഏറെ ഗുണകരമാണ്. പണം ചെലവഴിക്കുന്ന കാര്യത്തിൽ അൽപം മിതത്വം വരുന്നത് നിങ്ങളെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. കുടുംബബന്ധങ്ങളിൽ നില നിന്നിരുന്ന അസ്വാരസ്യങ്ങൾ ഒഴിവാക്കാനുള്ള അവസരം വന്നു ചേരും. അസാധാരണമായ ചില ആഗ്രഹങ്ങൾ വച്ചു പുലർത്തുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ഏതു കാര്യവും ആരംഭിക്കാൻ അൽപം ഭയം തോന്നുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ഇതു മൂലം പല മികച്ച അവസരങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. അത് നിയന്ത്രിക്കാനായി ശ്രമിക്കുന്നത് ഈ വർഷം നല്ലതാണ്. സ്വന്തം കഴിവുകൾകൊണ്ട് തന്നെ കർമമേഖലയിൽ ശോഭിക്കുന്നതിന് സാധിക്കും. ഏതു കാര്യവും നിങ്ങളെ വിശ്വസിപ്പിച്ച് ഏൽപ്പിക്കാൻ സാധിക്കും. സത്യസന്ധതയോടെയും വിശ്വസ്തതയോടെയും ചെയ്‌തു തീർക്കാൻ പരിശ്രമിക്കുക. 

 

മകം 

 

തുറന്ന മനസ്സോടെ ആരുടെയും പ്രശ്നങ്ങളിൽ ഇടപെടുന്ന സ്വഭാവരീതി നിങ്ങളെ സംബന്ധിച്ച് ഉണ്ടാകും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ചതിവു പറ്റുന്നതിനുള്ള സാധ്യതയുണ്ട്. അത്തരം സാധ്യതകളെ ഒഴിവാക്കാൻ ഈ വിഷുവർഷം പരിശ്രമിക്കുക. ഇടയ്ക്കിടെ മാറുന്ന സ്വഭാവരീതി നിങ്ങളുടെ പ്രശ്നമാണ്. ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ ഉറച്ചു നിൽക്കാൻ കഴിവതും ഈ  വർഷം ശ്രമിക്കുന്നത് നല്ലതാണ്. പെരുമാറ്റത്തിലെ ഈ ചഞ്ചലത്വം കുടുംബബന്ധങ്ങളെ ദോഷകരമായി ബാധിക്കാം. നല്ല കഴിവുള്ള വ്യക്തിത്വമാണ് നിങ്ങളെ സംബന്ധിച്ച് ഉള്ളത്. അതുകൊണ്ട് ഏതു കാര്യത്തിന്റെയും പിൻനിരയിൽ ഒതുങ്ങി പോകാതെ നോക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. ചെറിയ വിഷമങ്ങളെ വലുതാക്കി കാണിക്കുന്ന സ്വഭാവരീതിയും നിയന്ത്രിക്കുന്നത് ഏറെ നല്ലതാണ്. കഴിവതും പ്രകോപനം ഉണ്ടാകുന്ന തരത്തിൽ സംസാരിക്കാതെ ശ്രദ്ധിക്കുക. 

 

 പൂരം 

 

ഏതു പ്രവർത്തനങ്ങളിലും ബുദ്ധിപൂർവം ഇടപെടാൻ ശ്രമിക്കുന്നതാണ് ഏറെ ഉത്തമം. ആരോടെങ്കിലും പിണക്കം തോന്നിയാൽ ഏറെക്കാലം അതു മനസ്സിൽ കൊണ്ടു നടക്കുന്ന സ്വഭാവവും കുറച്ചൊക്കെ നിയന്ത്രിക്കുന്നതാണ് ഉചിതം. മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടുള്ള സുഖസൗകര്യങ്ങൾ വേണ്ടെന്നു വയ്ക്കാൻ ശ്രമിക്കുന്നത് നല്ലത്. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് ഈ വർഷം ഏറെ നേട്ടം ഉണ്ടാക്കും. പങ്കു ചേർന്നുള്ള ബിസിനസുകളിൽ അലസത വരാതെ മുന്നോട്ടു പോകാൻ നോക്കുക. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ പരിഹരിക്കാൻ ഇറങ്ങിതിരിക്കുന്നതു മൂലം ഏറെ നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ഈ വർഷം സ്വന്തം കാര്യങ്ങൾക്കായി കൂടി സമയം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഏറെ ഉചിതം. സ്വന്തം ആവശ്യങ്ങൾ തുറന്നു പറയുന്നതിലുള്ള മടി ഉപേക്ഷിക്കണം. 

 

ഉത്രം 

 

നീതിക്കും ന്യായത്തിനും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. അസത്യമായ കാര്യങ്ങൾ കഴിവതും പറയാതിരിക്കാൻ നോക്കുന്നത് നല്ലതാണ്. പുതിയ ആശയങ്ങൾ മനസ്സിൽ തോന്നുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ഇത് എല്ലാം പ്രാവർത്തികമാകണമെന്നില്ലെന്ന് സ്വയം ബോധ്യപ്പെടുക. അല്ലാത്ത പക്ഷം മാനസിക സംഘർഷം വർധിക്കാൻ കാരണമാകും. സ്വന്തം വ്യക്തിത്വം ആരുടെ മുന്നിലും അടിയറവ് വയ്ക്കാതെ നോക്കുക. ഏതു കാര്യത്തെയും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാൻ ശ്രദ്ധിക്കുക. ഒരേ സമയം ഒന്നിലധികം കർമങ്ങളിൽ ഏർപ്പെടാതെ നോക്കുന്നതാണ് ഏറ്റവും നല്ലത്. താൽക്കാലിക പരിഹാരമെന്ന നിലയിൽ പോലും ആരുടെയും മുന്നിൽ ആദർശം അടിയറവു വയ്ക്കരുത് എന്ന് ചിന്തിക്കുന്ന പ്രകൃതമാണ്. പ്രവർത്തനങ്ങളെ മറ്റൊരവസരത്തിലേക്ക് മാറ്റി വയ്ക്കുന്ന സ്വഭാവരീതി നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഒരു കാര്യവും നടപ്പാക്കാൻ കഴിയാതെ വന്നേക്കാം. 

 

അത്തം 

 

ഏതു കാര്യത്തിലും ദൃഢനിശ്ചയ ശീലം പുലർത്താൻ പരിശ്രമിക്കുന്നത് നല്ലതാണ്. സൗഹൃദം നിലനിർത്താനായി എന്തു വിട്ടുവീഴ്‌ചയും ചെയ്യുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. അത് മറ്റുള്ളവർ ചൂഷണം ചെയ്യാതെ ഈ വർഷം  ശ്രമിക്കുക. ആവശ്യമില്ലാതെയുള്ള ചെലവുകൾ കഴിവതും നിയന്ത്രിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. അങ്ങോട്ടു കയറി ആരോടും പരിചയം സ്ഥാപിക്കാൻ ശ്രമിക്കാറില്ല. എന്നാൽ പരിചയപ്പെടുന്നവരോട് ഏറെ ആത്മാർഥത കാണിക്കുന്ന സ്വഭാവമാണ് ഉള്ളത്. മറ്റുള്ളവരുടെ കാര്യത്തിനുവേണ്ടി ജീവിതത്തിലെ നല്ല അവസരങ്ങൾ ഇല്ലാതാക്കി കളയാതെ നോക്കുക. സ്വന്തം പ്രയത്നത്താൽ തന്നെ ജീവിതവിജയം നേടുന്നതിന് സാധിക്കും. എല്ലാ കാര്യത്തിലും രഹസ്യ സ്വഭാവം പുലർത്താൻ ശ്രമിക്കുക. മറ്റുള്ളവരെ നിരൂപണം ചെയ്യുന്ന സ്വഭാവരീതി നിങ്ങളെ സംബന്ധിച്ച് ഉണ്ടാകും. എന്നാൽ നിങ്ങളെ ആരും നിരൂപണം ചെയ്യുന്നത് സഹിക്കാത്ത രീതിയും ഉണ്ടാകാം. 

 

ചിത്തിര 

 

ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിച്ച് കടബാധ്യതകൾ ഉണ്ടാകാതെ നോക്കുക. ചെറിയ എതിർപ്പുകൾ കൊണ്ട് പ്രവർത്തനം ഉപേക്ഷിക്കുന്നത് നല്ല രീതിയല്ല. ദുരഭിമാനബോധം അൽപം കുറയ്ക്കുന്നത് നല്ലതാണ്. ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർത്ത് ദുഃഖിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കുന്നതാണ് ഈ വർഷം ഏറ്റവും ഉചിതമാകുക. ഊഹിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ നല്ല കഴിവുള്ള വ്യക്തിത്വമാണ് നിങ്ങൾക്കുള്ളത്. അത് ജീവിതത്തിൽ പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ നോക്കുക. ക്ലേശം സഹിക്കാനുള്ള കഴിവ് നിങ്ങളെ സംബന്ധിച്ച് കുറവാണ്. അസഹിഷ്‌ണുത ഒഴിവാക്കാൻ ബോധപൂർവം ശ്രമിക്കുക. ചെറിയ കാര്യംകൊണ്ട്  ആശങ്ക ഉണ്ടാകാതെ നോക്കുന്നത് നല്ലതാണ്. വിദ്യാഭ്യാസ മേഖലയിൽ വിജയങ്ങൾക്ക് അവസരമൊരുങ്ങുന്ന കാലമാണ്. 

 

 ചോതി 

 

ആരെയും അധികം ആശ്രയിക്കാതെ ജീവിക്കുന്നതിന് സാധിക്കുന്ന സ്വഭാവരീതി നിങ്ങളെ സംബന്ധിച്ച് ഉണ്ടാകും. ചെറിയ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വേദനിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. അഭിമാനക്ഷതം ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്നത് ഏറെ ഗുണകരമാണ്. ബുദ്ധിസാമർഥ്യം കൊണ്ട് ഏറെ മുൻപന്തിയിലെത്തുന്നതിന് ഈ വിഷുവർഷം നിങ്ങളെക്കൊണ്ടു സാധിക്കും. അലസത കാണിക്കുന്നവരെ വല്ലാതെ ശാസിക്കുന്ന രീതിയും നിങ്ങളിൽ ഉണ്ടാകാം. ഏകാന്തത ഇഷ്ടപ്പെടുന്ന സ്വഭാവരീതി നിങ്ങൾക്ക് ഉണ്ടായേക്കാം. മറ്റുള്ളവരൊക്കെ സ്വന്തം സഹായം തേടി വരണമെന്ന് ആഗ്രിഹിക്കുന്ന വ്യക്തിത്വമാണ് നിങ്ങളെ സംബന്ധിച്ച് ഉള്ളത്. ജീവിത ക്ലേശങ്ങളെ മറ്റുള്ളവരെ അറിയിക്കാതെ കൊണ്ടു നടക്കുന്ന സ്വഭാവ രീതിയും നിയന്ത്രിക്കുക. 

 

 വിശാഖം 

 

അസ്ഥിരമായ ചിന്താഗതി ഉണ്ടെങ്കിൽ അത് തിരുത്താൻ ശ്രമിക്കണം. സ്വാർഥ ചിന്ത ഉണ്ടെങ്കിൽ അത് കുറയ്ക്കാൻ നോക്കുന്നത് ഏറ്റവും നല്ലതാണ്. ആഢംബര കാര്യങ്ങൾക്കുവേണ്ടി വീണ്ടുവിചാരമില്ലാതെ പണം ചെലവഴിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. കഴിവിൽ കവിഞ്ഞുള്ള ആഗ്രഹങ്ങളെക്കുറിച്ച് സ്വപ്‌നം കാണുന്നത് പിന്നീട് പലപ്പോഴും വേദന ഉണ്ടാക്കും.  ഉള്ള്  തുറന്ന് വിശ്വസിക്കുന്ന ആളുകളിൽ നിന്നു തന്നെ പലപ്പോഴും ചതിവ് പറ്റിയേക്കാം. ഈ വർഷം അത് ഏറ്റവുമധികം ശ്രദ്ധിക്കുക. മറ്റുള്ളവർക്ക് ഉപദേശങ്ങൾ നൽകുമെങ്കിലും പലപ്പോഴും സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ കഴിയാറില്ല. പെട്ടെന്ന് ക്ഷോഭിക്കുന്ന സ്വഭാവം നിങ്ങളിൽ ഉണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. സ്വയം ഒറ്റപ്പെട്ടു മാറി നിൽക്കുന്ന രീതിയിൽ നിന്നു മാറി മറ്റുള്ളവരുമായി പരമാവധി പൊരുത്തപ്പെട്ടു പോകുന്ന ജീവിതശൈലി രൂപപ്പെടുത്താൻ പ്രത്യേകം ശ്രമിക്കുക.  

 

 അനിഴം 

 

സ്വന്തം പെരുമാറ്റം കൊണ്ട് മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുന്നതിന് സാധിക്കും. പരസ്‌പര വിരുദ്ധമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രമിക്കുക. മറ്റുള്ളവരെല്ലാം മോശക്കാരാണെന്ന ചിന്ത ഉണ്ടെങ്കിൽ ഒഴിവാക്കുന്നത് നല്ലതാണ്. അതിരു കടന്ന ആത്മവിശ്വാസം പലപ്പോഴും അബദ്ധങ്ങൾക്കു വഴിയൊരുക്കാം. കുഴപ്പം പിടിച്ച കാര്യങ്ങൾ നിങ്ങളെ ഏൽപ്പിച്ചാൽ കൃത്യമായ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും. തർക്കങ്ങളിൽ നിന്നു ബോധപൂർവം ഒഴിവാകാൻ ശ്രദ്ധിക്കുക. കുടുംബ അന്തരീക്ഷത്തിന് കൂടുതൽ മൂല്യവും പരിഗണനയും നൽകാൻ ശ്രമിക്കണം. ചെറിയ എന്തെങ്കിലും മോശമായ കാര്യങ്ങൾ ഉണ്ടായാലും അതേക്കുറിച്ച് ചിന്തിച്ച് മനോവേദന ഉണ്ടാക്കുന്ന രീതി നിയന്ത്രിക്കാൻ നോക്കുക. എത്ര അടുത്തു സഹകരിച്ചാലും എല്ലാവരുമായും ചെറിയ അകൽച്ച പാലിക്കും. ചെറിയ വിഷമങ്ങളെ പോലും വലുതാക്കി കാണിക്കുന്ന രീതി മാറ്റാൻ നോക്കുക. സാമ്പത്തിക രംഗത്ത് പുരോഗതി നേടാനുള്ള അവസരങ്ങൾ ഈ വർഷം പ്രതീക്ഷിക്കാം. 

 

തൃക്കേട്ട 

 

സരസമായി സംസാരിക്കുന്നതു മൂലം ശ്രദ്ധേയമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് സാധിക്കും. സഹനശക്തി കൂടുതൽ പുലർത്താൻ ഈ വിഷുവർഷം ശ്രമിക്കുന്നത് ഏറെ ഗുണകരമാണ്. സ്വന്തം നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത പ്രകൃതമായിരിക്കും. സ്വന്തം അഭിപ്രായത്തോട് യോജിക്കാത്തവരോട് പെട്ടന്നു  കയർത്തു സംസാരിക്കുന്ന സ്വഭാവരീതി നിയന്ത്രിക്കുക. മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ പോലും നിങ്ങൾക്കു മേലുള്ള നിയന്ത്രണം ആണെന്ന് ചിന്തിക്കുന്ന രീതി ഉണ്ടാകാം. ഇത്തരം അതിരുകടന്ന വിചാരങ്ങൾ പലപ്പോഴും ബന്ധങ്ങളെ ദോഷകരമായി ബാധിക്കാം. ഏതെങ്കിലും ഒരു കാര്യം വേണമെന്നു തീർച്ചപ്പെടുത്തിയാൽ എന്ത് ത്യാഗവും ചെയ്‌തും അത് നടപ്പാക്കാൻ ശ്രമിക്കും. തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ അലസത പുലർത്താതിരിക്കാൻ നോക്കുന്നതും ഏറെ ഗുണകരമാണ്. 

 

മൂലം 

 

പിശുക്ക് അൽപം  ഏറിയ സ്വഭാവരീതി ഉണ്ടെങ്കിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. ഇല്ലാത്ത കാര്യങ്ങൾ സ്വയം സങ്കൽപ്പിച്ച് മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെടുന്ന രീതി ഒഴിവാക്കാൻ ശ്രമിക്കുക. എല്ലാ കാര്യത്തിലും സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായങ്ങൾ നിങ്ങളിൽ ഉണ്ടാകും. കടബാധ്യതകൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കുക. ഏതു കാര്യവും വേഗത്തിൽ ഗ്രഹിക്കുന്നതിനുള്ള സാമർഥ്യം നിങ്ങളിൽ ഉണ്ടാകും. ആരോടും സഹായം അഭ്യർഥിക്കുന്നത്  നിങ്ങളെ സംബന്ധിച്ച് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. അത്യാഗ്രഹം അൽപം കൂടുതലാണെങ്കിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. ശാരീരികമായ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ പ്രതീക്ഷിക്കാവുന്ന വിഷുവർഷമാണ് വരുന്നത്.  

 

പൂരാടം 

 

ഏതു കാര്യത്തിലും നേതൃത്വപരമായ പങ്ക് വഹിക്കാൻ നല്ല കഴിവ് നിങ്ങളെ സംബന്ധിച്ച് ഉണ്ടാകും. എത്ര നല്ല കാര്യങ്ങൾ സംഭവിച്ചാലും അതേക്കുറിച്ച് പറയാതെ ചെറിയ കഷ്ടപ്പാടുകൾ മാത്രം പെരുപ്പിച്ച് അവതരിപ്പിക്കാതെ നോക്കുക. സ്വന്തം പ്രയത്നം കൊണ്ട് തന്നെ ജീവിതത്തിൽ വലിയ ഉയർച്ച നേടുന്നതിന് സാധിക്കും. ചില കാര്യങ്ങൾ പെട്ടെന്ന് ആരംഭിച്ച് പെട്ടെന്നു തന്നെ അവസാനിപ്പിക്കുന്ന പ്രവണത ഉണ്ടെങ്കിൽ നിയന്ത്രിക്കുക. സ്നേഹം കൊണ്ട് മറ്റുള്ളവരോട് പറയുന്ന ചില കാര്യങ്ങൾ പോലും തെറ്റിധരിക്കപ്പെടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അതിനാൽ  തുറന്നടിച്ചുള്ള സംസാരരീതി നിയന്ത്രിക്കുന്നത് നല്ലതാണ്. സ്വന്തം ജീവിതത്തിൽ മറ്റുള്ളവരുടെ ഇടപെടൽ ഒട്ടും ഇഷ്ടമല്ലാത്ത സ്വഭാവരീതിയും നിങ്ങൾക്കുണ്ടാകാം. എന്നാൽ സംശയം തോന്നുന്ന കാര്യങ്ങളിൽ വിശ്വസ്‌തരായവരോട് കൂടിയാലോചന നടത്താൻ മടി കാട്ടരുത്. എടുത്തു ചാട്ടം മൂലം മുൻപ് ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഇത് സഹായകരമാകും.   

 

ഉത്രാടം 

 

ഒരു കാര്യം നിശ്ചയിച്ച് ഉറപ്പിച്ചാൽ എന്ത് ത്യാഗം സഹിച്ചും അത് നേടിയെടുക്കാൻ ശ്രമിക്കും. സ്നേഹിതർക്കു വേണ്ടി എല്ലാം മറന്ന് പെരുമാറുന്ന സ്വഭാവരീതി ഉണ്ടാകും. എന്നാൽ ധാരാളം പേർ കൂടെ ഉണ്ടാകുമെങ്കിലും ആരെയും കണ്ണുമടച്ച് വിശ്വസിക്കില്ല. ജീവിതത്തിൽ കൂടുതൽ അടുക്കും ചിട്ടയും പുലർത്താൻ ശ്രമിക്കുക. ഭാവിയെക്കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് വിഷമിക്കുന്നത് ഒട്ടും നല്ലതല്ലെന്ന് സ്വയം തിരിച്ചറിയുകയും വേണം. ആരുടെയും നിയന്ത്രണത്തിൽ അധികം ജോലി ചെയ്യുന്നത് ഇഷ്ടമില്ലാത്ത സ്വഭാവരീതി ആയിരിക്കും എതിർപ്പിന്റെ പേരിൽ കർമമേഖല ഉപേക്ഷിക്കാതെ കഴിയാവുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതാകും ഈ വിഷുവർഷം അഭികാമ്യമായ കാര്യം. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ പരിശ്രമിക്കുന്നത് നല്ലതാണ്. മറ്റുള്ളവർക്ക് വേണ്ടി വാദിക്കാനിറങ്ങി സ്വയം അബദ്ധത്തിൽ ചാടുന്ന സാഹചര്യങ്ങൾ കരുതിയിരിക്കുക. 

 

തിരുവോണം 

 

ഏതു കാര്യത്തിലും കണക്കുകൾ സൂക്ഷിക്കാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനമാണ്. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടു പിടിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ നിയന്ത്രിക്കുക. ആരെയും അന്ധമായി വിശ്വസിക്കുന്ന രീതിയല്ല നിങ്ങളുടേത്. അതുകൊണ്ട് തന്നെ വളരെ അടുത്ത സൗഹൃദങ്ങൾ അധികകാലം ഉണ്ടാകാറില്ല എന്ന പ്രശ്നമുണ്ട്. ഉള്ള കാര്യം നേരിട്ടു തന്നെ സംസാരിക്കും എന്നതിനാൽ വെറുതെ ശത്രുക്കൾ ഉണ്ടാകും. കുഴപ്പം പിടിച്ച കാര്യങ്ങളിൽ മധ്യസ്ഥം വഹിച്ച് പരിഹാരം കാണാൻ ശ്രമിക്കും. ആർക്കും ഉപദ്രവം ചെയ്യില്ല. എങ്കിലും നിർബന്ധബുദ്ധി അൽപം കൂടുതൽ ഉണ്ടാകും. ഇത് അഹങ്കാരമായി മറ്റുള്ളവർ തെറ്റിധരിക്കാനും സാധ്യത കൂടുതലാണ് താൽക്കാലിക ലാഭത്തിൽ മാത്രം ദൃഷ്ടിയൂന്നി പ്രവർത്തിക്കുന്നത് ഈ വർഷമെങ്കിലും നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ദീർഘകാല പദ്ധതികൾക്ക് തുടക്കമിടാനുള്ള അവസരം ഈ വിഷുവർഷം പ്രതീക്ഷിക്കാം. 

 

അവിട്ടം 

 

വ്യാപാരമേഖലയിൽ കൂടുതൽ കണിശത പുലർത്താൻ പരിശ്രമിക്കുന്നത് ഏറെ നേട്ടം ചെയ്യും. സാമ്പത്തിക രംഗത്ത് കടുത്ത അച്ചടക്കം പുലർത്തിയേ മതിയാകൂ. പുതിയ വരുമാന മാർഗങ്ങൾക്ക് അവസരമൊരുങ്ങുന്ന വിഷുവർഷമാണിത് എന്നിരുന്നാലും ചെലവിൽ പ്രത്യേക ശ്രദ്ധ പുലർത്തിയേ മതിയാകൂ. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ കരുതൽ വേണം. ശരിയല്ലെന്ന് തോന്നുന്ന സൗഹൃദങ്ങൾ ഉപേക്ഷിക്കാൻ വിമുഖത കാട്ടരുത്. തെറ്റാണെന്ന് തോന്നിയാലും സ്വന്തം പ്രവർത്തനത്തെ ന്യായീകരിക്കുന്ന സ്വഭാവ രീതി മാറ്റാൻ ഈ വിഷുവർഷം പരിശ്രമിക്കുക. പുതിയ വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനം ഉണ്ടാകും. അവസരവാദപരമായി പെരുമാറുന്ന രീതി ഉണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കുന്നത് നല്ലതാണ്. അഭിമാനത്തിന് കോട്ടം വരാതെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. 

 

ചതയം 

 

ആരുടേയും മേൽക്കോയ്‌മ അധികം വകവച്ചു കൊടുക്കുന്ന രീതിയല്ല ഉള്ളത്. ഇത് പലപ്പോഴും കർമമേഖലയിലും ബന്ധുജനങ്ങളുടെ ഇടയിലും അസ്വാരസ്യങ്ങൾക്ക് കാരണമാകാം. ഏതു പ്രവർത്തി ഏറ്റെടുത്താലും യന്ത്രം പോലെ പ്രവർത്തിച്ച് വിജയത്തിൽ കൊണ്ടുവരുന്നതിനുള്ള കഴിവ് നിങ്ങളെ സംബന്ധിച്ചുണ്ട്. പക്ഷേ, മിക്ക കാര്യങ്ങളിലും പ്രാരംഭശങ്കയും നിങ്ങൾക്കുണ്ടാകും. ഇത് കഴിവിനൊത്ത പല അവസരങ്ങളും നഷ്ടപ്പെടുത്തുമെന്ന് തിരിച്ചറിയുക. സമൂഹത്തിൽ തന്നെ മാന്യമായ സ്ഥാനം ഇല്ലാത്തവരുമായുള്ള അടുപ്പം ഒഴിവാക്കുന്നത് ഉചിതമാകും. ഏതു കാര്യത്തിനും സഹായി കൂടെ വേണമെന്ന ചിന്ത ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ഗുണകരം. സ്വന്തമായി തന്നെ കാര്യങ്ങൾ ചെയ്യുന്നതിനുള്ള കഴിവ് ശരിക്കും നിങ്ങൾക്കുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങളെ പോലും അഭിമാനക്ഷതമായി കാണാതെ മുന്നോട്ടു പോകാൻ നോക്കുക. ആരുമറിയാതെ അൽപം നിക്ഷേപം മാറ്റി വയ്ക്കാൻ ശ്രമിക്കുന്നത് പ്രയോജനകരമാകും. 

 

പൂരൂരുട്ടാതി 

 

വീട്ടിൽ ശാന്തിയും സമാധാനവും എപ്പോഴും പുലരണം എന്ന് ചിന്തിക്കുന്ന സ്വഭാവരീതി ഉണ്ട്. അത് കൂടുതൽ ഊഷ്‌മളമായി  തന്നെ തുടരാൻ ശ്രദ്ധിക്കുക. മറ്റുള്ളവർക്ക് ഗുരുതരം എന്ന്  തോന്നാത്ത പല കാര്യങ്ങളും വലിയ ഗൗരവത്തിൽ എടുക്കുന്നത് തിരുത്താൻ ശ്രമിക്കുന്നത് നല്ലതാണ്. സ്വന്തം അഭിപ്രായത്തെ മറ്റുള്ളവരുടെ മുന്നിൽ അടിച്ചേൽപിക്കാൻ കഴിവതും ശ്രമിക്കരുത്. എല്ലാം നൂറു ശതമാനം കൃത്യമായി നടക്കണമെന്ന് ആഗ്രഹിക്കുന്ന രീതി ഉണ്ടാകാം. വിട്ടുവീഴ്ചാ മനോഭാവം ഇല്ലാത്ത പെരുമാറ്റം കുടുംബബന്ധങ്ങളെ സാരമായി ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ന്യായം വിട്ട് ഒരു ധനസമ്പാദനവും വേണ്ട എന്ന് ശഠിക്കുന്ന സ്വഭാവം ഉണ്ടാകാം. എന്നാൽ പണം ചെലവാക്കുന്ന കാര്യത്തിൽ ഈ അച്ചടക്കം കുറവാണ് താനും. ഇത് പ്രതീക്ഷിക്കാത്ത കടക്കെണികളിലേക്ക് നയിക്കാം. എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കാൻ ആഗ്രഹിക്കുന്നവരാകാം. ജോലിക്കൊപ്പം നടത്തുന്ന പഠനത്തിൽ നിന്ന് നേട്ടം കൊയ്യാനുള്ള അവസരം പ്രതീക്ഷിക്കാവുന്ന വിഷുവർഷമാണ്. 

 

ഉത്രട്ടാതി 

 

മാനസികമായ ആക്രമണങ്ങളെ ഏറെ ഭയത്തോടു കൂടി കാണുന്ന രീതി നിങ്ങളിൽ ഉണ്ട്. കുറച്ചുകൂടി ധൈര്യം സംഭരിച്ച് സാഹചര്യങ്ങളെ നേരിടാൻ ശ്രമിക്കുക. ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടാൽ ഉത്സാഹഹീനരാകുന്ന സ്വഭാവവും നിയന്ത്രിക്കുക. ആളുകളോട് വലിയ വിശ്വാസം കാട്ടുന്നതുമൂലം ഇടയ്ക്കിടെ അമളി പറ്റുന്നതിന് ഇടയുണ്ട്. അതിനാൽ കണ്ണുമടച്ച് എല്ലാവരെയും വിശ്വസിക്കുന്നത് നിയന്ത്രിക്കുക. ചെയ്യേണ്ട ജോലികളെ മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കാൻ ശ്രമിക്കുന്നത് നല്ലതല്ല. പണം കൈവശം ഇല്ലെങ്കിൽ കടം വാങ്ങി കാര്യങ്ങൾ നടത്തുന്ന സ്വഭാവവും ഒന്ന് മാറ്റാൻ ശ്രമിക്കുന്നത് ഈ വർഷം നല്ലതാണ്. ഉയർച്ച താഴ്ചകൾ ജീവിതത്തിന്റെ ഭാഗമാണ്. താഴ്ച വരുമ്പോൾ പതറാതെ കൂടുതൽ ഉയർച്ചയ്ക്ക് പരിശ്രമിക്കുക. അടുത്ത ബന്ധുക്കളും ജീവിതപങ്കാളിയുമായി ഇടയ്ക്കിടെ അഭിപ്രായ ഭിന്നത ഉണ്ടാകാൻ ഇടയുണ്ട്. ദേഷ്യസ്വഭാവം കുറയ്ക്കുക. 

 

രേവതി 

 

ചെറിയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടുന്ന സ്വഭാവം നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. മാറി വരുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ മടി കാട്ടുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. മനസ്സിൽ ഏറെ പദ്ധതികൾ ഉണ്ടെങ്കിലും ഒന്നിനും തുടക്കമിടാനുള്ള ഉത്സാഹം പലപ്പോഴും കാണിക്കാറില്ല. സ്ഥിരോത്സാഹം പുലർത്താനായാൽ ഏറെ നേട്ടങ്ങളുടെ വാതിൽ തുറന്നു തരുന്ന വിഷുവർഷമാണ് മുന്നിലെത്തിയിരിക്കുന്നത്. മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത സ്വഭാവരീതിയും നിങ്ങളുടെ പ്രത്യേകതയാണ്. പിശുക്ക് അൽപം ഏറിയ സ്വഭാവം ഉണ്ടാകാം. സ്വന്തം ബുദ്ധിമുട്ടുകൾ മറ്റുള്ളവരോട് പറയാനുള്ള ദുരഭിമാന ചിന്ത മുന്നിട്ടു നിൽക്കും. അതൊഴിവാക്കി ഉറ്റവരുമായും സഹപ്രവർത്തകരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. എതിർപ്പുകളെ തന്റേടത്തോടെ നേരിടാൻ ഈ വിഷുവർഷം ശ്രമിക്കുക.

English Summary : Vishu Prediction 2021 by Hari Pathanapuram