ധനുമാസത്തിലെ സമ്പൂർണ നക്ഷത്രഫലം : കാണിപ്പയ്യൂർ
അശ്വതി വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിൽ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. പുണ്യതീർഥയാത്രകൾക്ക് മാറ്റിവെച്ച പണം ധർമപ്രവൃത്തികൾക്ക് വിനിയോഗിക്കുന്നത് ആശ്വാസത്തിനും മനസ്സമാധാനത്തിനും വഴിയൊരുക്കും. മക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. ആദ്ധ്യാത്മികാത്മീയ
അശ്വതി വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിൽ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. പുണ്യതീർഥയാത്രകൾക്ക് മാറ്റിവെച്ച പണം ധർമപ്രവൃത്തികൾക്ക് വിനിയോഗിക്കുന്നത് ആശ്വാസത്തിനും മനസ്സമാധാനത്തിനും വഴിയൊരുക്കും. മക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. ആദ്ധ്യാത്മികാത്മീയ
അശ്വതി വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിൽ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. പുണ്യതീർഥയാത്രകൾക്ക് മാറ്റിവെച്ച പണം ധർമപ്രവൃത്തികൾക്ക് വിനിയോഗിക്കുന്നത് ആശ്വാസത്തിനും മനസ്സമാധാനത്തിനും വഴിയൊരുക്കും. മക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. ആദ്ധ്യാത്മികാത്മീയ
അശ്വതി
വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിൽ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. പുണ്യതീർഥയാത്രകൾക്ക് മാറ്റിവെച്ച പണം ധർമപ്രവൃത്തികൾക്ക് വിനിയോഗിക്കുന്നത് ആശ്വാസത്തിനും മനസ്സമാധാനത്തിനും വഴിയൊരുക്കും. മക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. ആദ്ധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള സാധ്യത കാണുന്നു.
ഭരണി
വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുക വഴി പുതിയ പല അവസരങ്ങള്‍ക്കും തുടക്കം കുറിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും. വിദേശത്ത് വസിക്കുന്ന ബന്ധുമിത്രാദികൾ വിരുന്നുവരാനുള്ള സാഹചര്യം കാണുന്നുണ്ട്. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാഹചര്യമുണ്ടാകും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കുന്നതിനാൽ ആശ്വാസമാകും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ഗൃഹത്തിൽ നിന്നും കുറച്ചു കാലം വിട്ടുനിൽക്കേണ്ടതായ സാഹചര്യം ഉണ്ടാകും. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥന്റെയും സഹകരണത്താൽ ഒരു വിഭാഗത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാനിടവരും.
കാർത്തിക
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകുമെങ്കിലും പരിശീലനത്തിന്റെ ഭാഗമായി മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ദൂരദേശത്തായിരിക്കും അവസരം ലഭിക്കുവാനിടയുള്ളത്. ചെലവിനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പകർച്ചവ്യാധി പിടിപെടുവാനിടയുണ്ട്. നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരുവാനിടയുണ്ട്. വ്യാപാര വിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ട യാത്രകളും ചർച്ചകളും സംഘടിപ്പിക്കുവാനും ഊർജസ്വലമാക്കുവാനും സാധിയ്ക്കും.
രോഹിണി
നിസ്സാരകാര്യങ്ങൾക്കു പോലും തടസ്സങ്ങൾ ഉണ്ടാകുവാനിടയുള്ളതിനാൽ സമയബന്ധിതമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾക്ക് കാലതാമസം നേരിടും. സ്വന്തം ചുമതലകൾ മറ്റുളളവരെ ഏല്പിക്കുന്നത് അബദ്ധമാകും. അമിതവേഗതയിലുള്ള വാഹനഉപയോഗം ഉപേക്ഷിക്കണം. കൂട്ടുകെട്ടുകളിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരുവാനിടയുണ്ട്. ബന്ധുമിത്രാദികളുടെ പല ആവശ്യങ്ങളും നിർവഹിക്കുവാനിട വരുന്നതിനാൽ സ്വന്തം കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടതായി വരും.
മകയിരം
വ്യവസ്ഥകൾ പാലിച്ചു ചെയ്യുന്ന കാര്യങ്ങളിൽ ജീവിതപങ്കാളിയുടെ ആശയങ്ങൾ അവലംബിക്കുന്നത് ഉന്മേഷത്തിനും ഉണർവിനും ഉദ്ദേശിച്ച ലക്ഷ്യപ്രാപ്തിയ്ക്കും ഉപകരിക്കുവാൻ സാധ്യത കാണുന്നു. പലപ്പോഴും അസുഖങ്ങൾ ഉണ്ടോ എന്ന ചിന്തകൾ ഉണ്ടാകുമെങ്കിലും ജോലിയുടെ സ്വഭാവമനുസരിച്ച് ഈ അസുഖങ്ങളെപ്പറ്റി മറന്നു പോകുവാനും സാധ്യത കാണുന്നു. ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം വിജയം കൈവരിക്കും.
തിരുവാതിര
ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. പരസ്പരവിശ്വാസത്താൽ കാർഷികമായ പുതിയ മേഖലകൾക്ക് തുടക്കം കുറിയ്ക്കുവാനിടയുണ്ട്. വിദേശത്ത് നിന്നും ജന്മനാട്ടിൽ വന്നവർക്ക് പുനർനിയമനം ലഭിക്കുമെങ്കിലും കുടുംബാംഗങ്ങളെ ഒന്നര വർഷത്തിനു ശേഷം മാത്രമേ കൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ. സഹകരണപ്രസ്ഥാനങ്ങൾക്ക് സാരഥ്യം വഹിയ്ക്കുവാനിടവരും. ഔദ്യോഗികമായി അധികാരപരിധി വർധിക്കുവാനിടയുണ്ട്.
പുണർതം
അറിവുള്ളതിനേക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിക്കുന്നതിനാൽ പലരുടേയും മിഥ്യാധാരണകൾ ഒഴിവാക്കുവാൻ സഹായിക്കും. കഴിഞ്ഞമാസം പ്രതീക്ഷിച്ച പല തൊഴിലവസരങ്ങളും ഈ മാസത്തിൽ വന്നുചേരുവാനിടയുണ്ട്. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കുവാൻ സാഹചര്യം കാണുന്നു. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാധിയ്ക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകുന്നതുവഴി ആശ്വാസവും സമാധാനവും ഉണ്ടാകും. ജോലിയോടൊപ്പം മാതാപിതാക്കളുടെ ആവശ്യങ്ങൾ കൂടി നിവൃത്തിക്കുവാനിടയുണ്ട്. വിപണനമേഖലകള്‍ വിപുലമാക്കുവാൻ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിയ്ക്കുവാനിടവരും. മംഗള കർമങ്ങളിൽ പങ്കെടുക്കുവാനിടവരും.
പൂയം
ഗുരുകാരണവന്മാർ നിർദേശിയ്ക്കുന്ന കാര്യങ്ങൾ ജീവിതയാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതിനാൽ സർവാത്മനാ സ്വീകരിക്കുന്നതു വഴി പല എതിർപ്പുകളേയും അതിജീവിയ്ക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടായിത്തീരും. നീതിയുക്തവും സത്യസന്ധവുമായ നിലപാട് സ്വീകരിച്ച് പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുവാനുള്ള സാഹചര്യം വന്നു ചേരും. അർഥവ്യാപ്തിയോടുകൂടിയ കാര്യങ്ങൾ തനതായ മൂല്യങ്ങളോടു കൂടി നിവൃത്തിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കൃതാര്‍ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും.
ആയില്യം
പല കാര്യങ്ങൾക്കും പ്രാരംഭത്തിൽ തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും നിഷ്കർഷയോടുകൂടിയ പ്രവർത്തനങ്ങൾ കൊണ്ടും മേലധികാരികളും അനുഭവജ്ഞാനമുള്ളവരും നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചു ചെയ്യുന്ന പ്രവൃത്തികളിൽ എല്ലാം തന്നെ അഭൂതപൂർവമായ വളർച്ച അനുഭവപ്പെടാനിടയുണ്ട്. അസുഖങ്ങളുടെ അവസ്ഥ മനസ്സിലാക്കി യാത്ര ചെയ്തുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും ഈ മാസം മാറിനിൽക്കേണ്ടതായ സാഹചര്യം ഉണ്ടാകുവാനിടയുണ്ട്.
മകം
ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും. അന്യദേശത്ത് വസിക്കുന്ന പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ യാത്ര പുറപ്പെടുവാൻ സാഹചര്യം കാണുന്നു. വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ചചെയ്യുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും അവസരം വന്നു ചേരും. മുൻകോപം നിയന്ത്രിക്കണം. പുതിയ പാഠ്യപദ്ധതിക്ക് ചേരുവാനുള്ള അവസരം വന്നു ചേരും. നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും.
പൂരം
നിലവിലുള്ള ഉദ്യോഗത്തോടൊപ്പം ലാഭശതമാനവ്യവസ്ഥയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നിരവധികാര്യങ്ങൾ നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ചെയ്തു തീർക്കും. ഉത്തേജന മരുന്നുകൾ ഒഴിവാക്കി പ്രകൃതിജീവന ഔഷധരീതികൾ അവലംബിക്കും. വാസ്തവവിരുദ്ധമായ തോന്നലുകൾ ഒഴിവാക്കി വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. ആരാധനാലയദർശനം നടത്തുവാനും മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനും സാധിക്കും.
ഉത്രം
സമയബന്ധിതമായി ചെയ്തുതീർക്കേണ്ടതായ പ്രവൃത്തികളിൽ അനുകൂലമായ വിജയവും പ്രതീക്ഷിച്ചതിലുപരി സാമ്പത്തികനേട്ടവും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും. കാർഷികമായ മേഖലകളിൽ നിന്നും ആദായം വർധിക്കും. കലാകായികമത്സരങ്ങൾക്ക് നേതൃത്വം നൽകുവാനോ പരിശീലനം തുടങ്ങിവയ്ക്കുവാനോ സാധ്യത കാണുന്നു. മാതാവിനും മാതൃബന്ധികൾക്കും അസുഖങ്ങൾ ഉണ്ടാകുവാനിടയുള്ളതിനാൽ ഇനിയുള്ള കാലം ജന്മനാട്ടിൽ ഗൃഹം നിർമിച്ച് താമസിക്കുവാൻ ആലോചന നടത്തും. പ്രായോഗികവിജ്ഞാനവും പ്രവർത്തനക്ഷമതയും പുതിയ ആശയങ്ങൾക്ക് വഴിയൊരുക്കുവാൻ സാധ്യത കാണുന്നു.
അത്തം
അസുലഭനിമിഷങ്ങളെ അവിസ്മരണീയമാക്കുവാൻ അവസരം വന്നു ചേരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വാഹനം മാറ്റി വാങ്ങുവാനിടവരും. സത്യാവസ്ഥകൾ ബോധിപ്പിച്ച് ചെയ്യുന്ന പ്രവൃത്തികളിൽ മേലധികാരിയുടേയും സഹപ്രവർത്തകരുടേയും മിഥ്യാധാരണകൾ ഒഴിവാക്കുവാൻ സാധിക്കുന്നതാണ്. ആശയവിനിമയങ്ങളിൽ പുതിയതായ തൊഴിൽമേഖലകൾ തുടങ്ങുവാനുള്ള ആശയമുദിക്കും.
ചിത്തിര
ആസൂത്രിത പദ്ധതികളാണെങ്കിലും അഹോരാത്രം പ്രയത്നിക്കേണ്ടതായ സാഹചര്യം ഉണ്ടായിത്തീരും. സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറുകയാണ് നല്ലത്. വ്യാപാരമേഖലയിൽ ചില മേഖലകളെല്ലാം തൽക്കാലം ഒഴിവാക്കി കൂടുതൽ വിറ്റുവരവുള്ള മേഖലകൾ പുനർജീവൻ നൽകുവാനുള്ള അവസരത്തിന് ക്രമാനുഗതമായ പുരോഗതി ഉണ്ടായിത്തീരും. പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ ഫലങ്ങൾ ഉണ്ടായിത്തീരും.
ചോതി
നിഷ്ഠകൾ പാലിച്ച് പുതിയ കർമമേഖലകൾക്ക് തുടക്കം കുറിയ്ക്കും. പൂർവികമായ സ്വത്ത് രേഖാപരമായി ലഭിയ്ക്കുവാനിടവരും. മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടി വരും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇനിയുള്ള കാലം ജന്മനാട്ടിൽ താമസിയ്ക്കുവാനുള്ള തീരുമാനം കൈക്കൊള്ളുവാനിട വരും. പദ്ധതിസമർപ്പിക്കുന്നതിൽ അനുകൂലമായ പ്രതികരണം വന്നു ചേരും.
വിശാഖം
വിവിധങ്ങളും വ്യത്യസ്തങ്ങളുമായ വ്യാപാരങ്ങൾ വന്നുചേരുമെങ്കിലും സമയബന്ധിതമായി ചെയ്തു തീർക്കേണ്ടതും സംയുക്തസംരംഭങ്ങൾ അല്ലാത്തതുമായുള്ള കർമമണ്ഡലങ്ങളിൽ മാത്രം ഇടപെടുന്നത് ഗുണകരമായിരിക്കും. ശാസ്ത്രീയ പ്രായോഗികവശം സമന്വയിപ്പിച്ച് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. പ്രവർത്തനങ്ങള്‍ക്കും പ്രയത്നങ്ങൾക്കും അന്തിമനിമിഷത്തിൽ ഫലമുണ്ടാകും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും.
അനിഴം
കർക്കശബുദ്ധികളെല്ലാം ഒഴിവാക്കി സമത്വഭാവനയോടുകൂടിയുള്ള ചിന്തകളും സമന്വയത്തോടുകൂടിയ ആശയങ്ങളും അനുകൂലമായ വിജയത്തിന് വഴിയൊരുക്കുവാനിടയുണ്ട്. വാക്കും പ്രവൃത്തിയും ഫലപ്രദമാക്കിതീർക്കുവാൻ സാധിക്കും. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അനുകൂലമായ അവസരങ്ങൾ വന്നു ചേരും. അനുഭവജ്ഞാനമുള്ളവരുടെ വാക്കുകൾക്കനുസരിച്ച് കർമമണ്ഡലങ്ങള്‍ക്ക് മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും.
തൃക്കേട്ട
പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നും യുക്തിപൂർവം പിന്മാറുവാൻ തീരുമാനിയ്ക്കും. അതിർത്തിതർക്കം പരിഹരിച്ച് അർഹമായ സ്വത്ത് ലഭിയ്ക്കുവാനിടയുണ്ട്. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ അവസരം വന്നു ചേരും. ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കുന്ന പദ്ധതികളിൽ അനുകൂലമായ അവസരം വന്നു ചേരും. പ്രവർത്തനമേഖലയിൽ നിന്നും പുരോഗതിയുണ്ടാകുന്നതു വഴി സാമ്പത്തികനേട്ടം ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരുന്നവിധത്തിൽ ബഹുരാഷ്ട്രസ്ഥാപനത്തിൽ ജോലി അവസരം വന്നു ചേരുവാനിടയുണ്ട്.
മൂലം
ഉപഭോക്താവിന്റെ അഭിപ്രായം മാനിച്ച് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാൻ തീരുമാനിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിയ്ക്കുവാനിടയുണ്ട്. സൽകീർത്തിയും സജ്ജനപ്രീതിയും വർധിയ്ക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകുവാനിടയുണ്ട്. കർമമണ്ഡലങ്ങളിൽ പുതിയ ആശയം അവലംബിക്കുവാനിടയുണ്ട്. വ്യാപാര വിപണന വിതരണമേഖലകളിൽ നൂതന ആശയങ്ങൾ അവലംബിക്കുന്നതു വഴി ക്രമാനുഗതമായ വളർച്ച അനുഭവപ്പെടാനിടയുണ്ട്.
പൂരാടം
അവഗണിക്കപ്പെട്ട പ്രവർത്തനമണ്ഡലങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ പ്രതീക്ഷിച്ചതിലുപരി നേട്ടം ഉണ്ടാകുവാനിടയുണ്ട്. ജീവിതനിലവാരം വർധിക്കുന്നതിനാൽ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതുവാനിടയുണ്ട്. ഉദ്യോഗത്തിൽ സ്ഥാനകയറ്റം ഉണ്ടാകുവാനിടയുണ്ട്. അഭൂതപൂർവമായ വളർച്ച എല്ലാ മേഖലകളിലും അനുഭവയോഗ്യമാകുന്നതാണ്. അർപ്പണമനോഭാവത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ വിജയം കൈവരിക്കും.
ഉത്രാടം
ഔദ്യോഗികമായി ചുമതലകൾ വർധിക്കുന്ന വിഭാഗം ഏറ്റെടുക്കേണ്ടതായി വരും. വ്യാപാരമേഖലയിൽ പുതിയ ആശയങ്ങൾക്ക് തുടക്കം കുറിയ്ക്കുവാനുള്ള ആശയം ഉണ്ടാകുമെങ്കിലും പണം മുതൽമുടക്കിയാൽ പ്രതീക്ഷിച്ച നേട്ടം ലഭിയ്ക്കുകയില്ല എന്ന നിർദേശത്താൽ പിന്മാറുവാനാണ് സാധ്യത കാണുന്നത്. അശ്രാന്തപരിശ്രമത്താൽ അനുഭവഫലം ഉണ്ടാകുവാനിടയുണ്ട്. പരിമിതികൾ മനസ്സിലാക്കി ജീവിതം നയിക്കുവാൻ തയാറാകുന്ന ജീവിതപങ്കാളിയോട് ആദരവു തോന്നുവാനിടവരും. വ്യക്തിപ്രഭാവത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാനിടവരും.
തിരുവോണം
വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. പലപ്പോഴും സഹപ്രവർത്തകരുടെ ജോലി കൂടി ചെയ്തു തീർക്കേണ്ടി വരുന്നതിനാൽ ഗൃഹത്തിൽ വൈകിയെത്തുവാനിടവരും. പലപ്പോഴും അറിവുള്ള കാര്യങ്ങളാണെങ്കിൽ പോലും വേണ്ടരീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കാത്തതിനാൽ അവസരങ്ങൾ നഷ്ടപ്പെടുവാനിടയുണ്ട്. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ ഉപരിപഠനത്തിന് ചേരുവാൻ തീരുമാനിക്കും.
അവിട്ടം
അസുലഭ നിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരം ഉണ്ടാകും. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുവാൻ ത്യാഗം സഹിക്കേണ്ടി വരും. മക്കളുടെ സാമീപ്യവും സംരക്ഷണവും ആശ്വാസത്തിന് യോഗം കാണുന്നു. ക്ഷമയോടു കൂടിയുള്ള സമീപനം പാലിച്ച് ചെയ്യുന്ന പ്രവൃത്തികളിൽ എല്ലാം തന്നെ വിജയം കൈവരിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ അവലംബിക്കുന്നത് ഗുണകരമായിത്തീരും.
ചതയം
ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിയ്ക്കും. ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് ഫലപ്രാപ്തി ഉണ്ടാകുന്നതു വഴി ബൃഹത്സംരംഭങ്ങൾ ഏറ്റെടുക്കാനിടവരും. ഉദ്യോഗത്തിൽ ഉന്നതാധികാരസ്ഥാനം ഉണ്ടാകുന്നതു വഴി പല ആനുകൂല്യങ്ങളും വർധിക്കുവാനിടയുണ്ട്. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിയ്ക്കുവാനുള്ള അവസരം ലഭിക്കും. കാർഷികമായ മേഖലകളിൽ നിന്നും ആദായം വർധിക്കുന്നതിനാൽ വിപുലമാക്കുന്നതിനെപ്പറ്റി ആലോചിക്കും. നിശ്ചയദാർഢ്യത്തോടുകൂടിയുള്ള പ്രവർത്തനങ്ങളിൽ അനുകൂലമായ ഫലം ഉണ്ടാകുവാനിടയുണ്ട്.
പൂരുരുട്ടാതി
വാഹനം മാറ്റിവാങ്ങാനിടയുണ്ട്. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പുത്രപൗത്രാദിസംരക്ഷണത്താൽ ആശ്വാസമുണ്ടാകും. അർധമനസ്സോടുകൂടി ഏറ്റെടുക്കുന്ന കർമപദ്ധതികള്‍ എല്ലാം തന്നെ ശുഭപരിസമാപ്തിയിലെത്തിക്കുവാൻ സാധിക്കും. ഉദ്യോഗത്തോടൊപ്പം ആധുനിക സംവിധാനം അവലംബിച്ച് പാഠ്യപദ്ധതിയ്ക്ക് ചേരുവാനിടവരും. കാലാനുസൃതമായ മാറ്റങ്ങൾ കർമമണ്ഡലങ്ങൾക്ക് വരുത്തുന്നതു വഴി ഏതൊരു വിപരീത സാഹചര്യത്തേയും അതിജീവിയ്ക്കുവാൻ സാധിക്കും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരത്തിലും പങ്കെടുക്കാനിടവരും.
ഉത്തൃട്ടാതി
പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കര്‍മമണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടം ഉണ്ടാകും. കഴിഞ്ഞവർഷം നിർത്തിവച്ച ഗൃഹനിർമാണം പുനരാരംഭിയ്ക്കും. വിദേശത്ത് കൂടുതൽ ആനുകൂല്യമുള്ള ഉദ്യോഗം ലഭിക്കുന്നതു വഴി സ്വീകരിക്കുവാനിടവരും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ ഫലം കണ്ടു തുടങ്ങും. ഗവൺമെന്റിനോട് ബന്ധപ്പെട്ട ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പുതിയ കരാറുജോലികളിൽ ഒപ്പു വയ്ക്കുവാനുള്ള സാധ്യത കാണുന്നു.
രേവതി
എല്ലാ വിഷയങ്ങളിലും അനുകൂലമായ വിജയം കൈവരിക്കുന്നതിനാൽ ആശ്വാസത്തിന് യോഗം കാണുന്നു. പരസ്പരവിശ്വാസത്തോടു കൂടി സഹകരണപ്രസ്ഥാനത്തിന് തുടക്കം കുറിയ്ക്കുവാനിടവരും. ശമ്പളവർധനവോടു കൂടി മറ്റൊരു ഉദ്യോഗത്തിന് സാധ്യത കാണുന്നു. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഉല്പന്നങ്ങൾ കൂടുതൽ ഉല്പാദിപ്പിക്കുവാൻ സാഹചര്യങ്ങൾ ഉണ്ടാകുന്നതിനാൽ വ്യവസായം വിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നും തല്‍ക്കാലം പിന്മാറും.
English Summary : Monthly Prediction in Dhanu 1197 by Kanippayyur