ഈ 8 നക്ഷത്രക്കാർക്ക് നേട്ടത്തിന്റെ നാളുകൾ, ധനുമാസ സമ്പൂർണഫലം
ധനുമാസം 1 മുതൽ 30 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി ഏർപ്പെടുന്ന ചില സംരംഭങ്ങളിൽ നിന്നും നേട്ടങ്ങളുണ്ടാകും എന്നാൽ ദാമ്പത്യ ജീവിതത്തിൽ ചില ക്ലേശാനുഭവങ്ങൾക്ക് ഇടവരാം. വിട്ടുവീഴ്ചകൾ വേണ്ടിവരും.
ധനുമാസം 1 മുതൽ 30 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി ഏർപ്പെടുന്ന ചില സംരംഭങ്ങളിൽ നിന്നും നേട്ടങ്ങളുണ്ടാകും എന്നാൽ ദാമ്പത്യ ജീവിതത്തിൽ ചില ക്ലേശാനുഭവങ്ങൾക്ക് ഇടവരാം. വിട്ടുവീഴ്ചകൾ വേണ്ടിവരും.
ധനുമാസം 1 മുതൽ 30 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി ഏർപ്പെടുന്ന ചില സംരംഭങ്ങളിൽ നിന്നും നേട്ടങ്ങളുണ്ടാകും എന്നാൽ ദാമ്പത്യ ജീവിതത്തിൽ ചില ക്ലേശാനുഭവങ്ങൾക്ക് ഇടവരാം. വിട്ടുവീഴ്ചകൾ വേണ്ടിവരും.
ധനുമാസം 1 മുതൽ 30 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
അശ്വതി
ഏർപ്പെടുന്ന ചില സംരംഭങ്ങളിൽ നിന്നും നേട്ടങ്ങളുണ്ടാകും എന്നാൽ ദാമ്പത്യ ജീവിതത്തിൽ ചില ക്ലേശാനുഭവങ്ങൾക്ക് ഇടവരാം. വിട്ടുവീഴ്ചകൾ വേണ്ടിവരും. വിദ്യാർഥികൾ അലസത ഒഴിവാക്കണം. ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായങ്ങളും ലഭിക്കും. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചിലതടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കാം. പഴയ സാമ്പത്തിക ബാധ്യതകൾ കൊടുത്തു തീർക്കും.
ഭരണി
സന്താനങ്ങളുടെ ഗുണാനുഭവങ്ങളിൽ സന്തോഷിക്കാനിടവരും. ബന്ധുജന സൗഖ്യം, സ്ഥാനപ്രാപ്തി തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകാം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ധനനഷ്ടത്തിന് ഇടയുള്ളതിനാൽ സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധ പുലർത്തണം. അന്യരിൽ അമിത വിശ്വാസം നന്നല്ല. ദുർവാശി കലഹങ്ങൾക്ക് കാരണമാകുന്നതിനാൽ അത് ഒഴിവാക്കാൻ ശ്രമിക്കണം. വാഹനം, യന്ത്രം എന്നിവ കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ പാടില്ല.
കാർത്തിക
വ്യാപാര രംഗത്ത് ഗുണദോഷ സമ്മിശ്ര ഫലങ്ങൾക്ക് ഇടവരും. മറവി മൂലം പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. വാടക വീട്ടിൽ താമസിക്കുന്നവർക്ക് വീട് മാറേണ്ട അവസ്ഥയുണ്ടാകും. സ്വന്തം വാക്കുകളുടെ പിഴവു നിമിത്തം പദവി നഷ്ടവും മാനഹാനിയും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിച്ച് സംസാരിക്കുക.
രോഹിണി
യുക്തിപൂർവമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും. വിശ്വസ്തരായ സുഹൃത്തുക്കൾ മുഖേന നേട്ടം ഉണ്ടാകും. ഗൃഹത്തിൽ വാസ്തുപരമായ മാറ്റങ്ങൾ വരുത്തും. മംഗള വേളയിൽ വച്ച് മഹത് വ്യക്തികളെ പരിചയപ്പെടാൻ അവസരമുണ്ടാകും. ദേഹ സംരക്ഷണത്തിന്റെ ഭാഗമായി പോഷകാഹാര ക്രമങ്ങൾ പാലിക്കും. പ്രധാന കാര്യങ്ങൾക്കായി ധാരാളം യാത്രകൾ ചെയ്യേണ്ടി വരും.
മകയിരം
അമിത ചെലവ് നിയന്ത്രണ വിധേയമാക്കണം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിയ്ക്കുവാനുള്ള മന:സ്ഥിതിയും ക്ഷമയും ആർജിക്കണം. കുടുംബ ഭൂമി സംബന്ധമായ തർക്കങ്ങൾക്കിടയാകുമെങ്കിലും പുതിയ ഗൃഹം വാങ്ങുവാനുള്ള അവസരം വന്നു ചേരുന്നതാണ്.
തിരുവാതിര
സാമ്പത്തിക നേട്ടം, ഭക്ഷ്യ സമൃദ്ധി, സ്ഥാനലബ്ധി, അംഗീകാരം തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് ഇടവരും. എന്നാൽ ധനനഷ്ടത്തിനും അവസരം ഉണ്ടാകും. ശത്രുപീഡകളും അനുഭവിക്കാനിടവരും. പുതിയ ചില സുഹൃദ് ബന്ധങ്ങളിലൂടെ ദുശ്ശീലങ്ങൾക്ക് വഴിപ്പെടാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. വിചാരിച്ച കാര്യങ്ങളിൽ ചിലത് സാധിക്കും. മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങളും ഉണ്ടാകും. ബന്ധുക്കളിൽ ചിലരുമായി വിരോധമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.
പുണർതം
സാമ്പത്തിക നില മെച്ചപ്പെടും. ബുദ്ധിക്കും വാക്കിനും നിപുണത വർധിക്കും. കാര്യജയം, മന:സന്തോഷം സന്താനങ്ങൾക്ക് ഉയർച്ച തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകും. കുടുംബത്തിൽ ബന്ധുജന സമാഗമങ്ങൾ പ്രതീക്ഷിക്കാം. നിലവിലുള്ള തടസ്സങ്ങൾ ഒഴിവായി മെച്ചപ്പെട്ട വിവാഹാലോചനകൾ വരും. ആത്മീയ കാര്യങ്ങളിൽ താല്‍പര്യം വർധിക്കും. വിശിഷ്ട വ്യക്തികളുമായി പരിചയപ്പെടാൻ അവസരമുണ്ടാകും. വിഷഭയം വരാതിരിക്കാൻ ശ്രദ്ധിക്കണം.
പൂയം
കർമരംഗം മെച്ചപ്പെടും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും സാധിക്കും. പ്രണയം വിവാഹത്തിൽ കലാശിക്കും. മാനസികമായി അകന്നു പോയ ബന്ധങ്ങൾ പുന:സ്ഥാപിക്കുവാനും വ്യവഹാരങ്ങളിൽ ഏർപ്പെട്ട് വിജയിക്കുവാനും സാധിക്കും. സൽകീർത്തിയും അധികാര പദവികളും വർധിക്കുകയും സുപ്രധാന കാര്യങ്ങൾ നിറവേറ്റാനുള്ള അവസരങ്ങൾ വന്നു ചേരുകയും ചെയ്യും.
ആയില്യം
പുതിയ തൊഴിൽ മേഖലകൾ അനായാസമായി കണ്ടെത്തി സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുന്നതാണ്. ജീവിത ചുറ്റുപാടിൽ സുഖ സൗകര്യങ്ങൾ വർധിപ്പിക്കുവാനും സാഹിത്യ കലാരംഗങ്ങളിൽ ശോഭിക്കാനും സൽകീർത്തി വർധിക്കാനും ഇടയാകുന്നതാണ്. നാൽകാലികളിൽ നിന്നുള്ള വരുമാന മാർഗം വർധിക്കും. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പരീക്ഷയിൽ വിജയിക്കാൻ കഴിയും.
മകം
നിയന്ത്രണമില്ലാത്ത ചിന്തകളാൽ മനോദുരിതത്തിന് സാധ്യത. ദൈവീകപരമായ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കുക വഴി മാനസിക സമ്മർദത്തിൽ നിന്നും മോചനം കിട്ടും. ജനോപകാര പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും. സാമൂഹ്യ സംഘടനകളുമായി ബന്ധം മെച്ചപ്പെടും. മറ്റുള്ളവരുടെ ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. മക്കളുടെ ആരോഗ്യകാര്യത്തിലും നല്ല ശ്രദ്ധ വേണം.
പൂരം
ഭക്ഷണത്തിലെ ശ്രദ്ധക്കുറവുമൂലമുള്ള ആനാരോഗ്യം കരുതിയിരിക്കണം. സ്ഥാന ഭ്രംശം, ഉദരരോഗം ബന്ധുക്കളെ പറ്റിയുള്ള ദുഃഖം എന്നിവ മനോവേദന ഉണ്ടാക്കും. സാമ്പത്തികപരമായി മുമ്പുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള അവസരങ്ങൾ ലഭിക്കും. കൃഷി, കന്നുകാലി വളർത്തൽ, സ്വയം തൊഴിലുകൾ എന്നിവയെല്ലാം സമ്മിശ്ര ഫലം നൽകും. സ്വത്ത് സംബന്ധമായ ചില രേഖകൾ കൈവശം വന്നു ചേരാനിടയുണ്ട്.
ഉത്രം
ഈശ്വരഭജനം, അധ്വാനം, കൃത്യനിഷ്ഠ എന്നീ കാര്യങ്ങളിൽ ഉറച്ചുനിൽക്കുക വഴി ഗുണാനുഭവം ഉണ്ടാകും. വ്യവസായികളിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ആദ്യനാളുകളിൽ അനുഭവപ്പെടുമെങ്കിലും നീണ്ടു നിൽക്കുകയില്ല. ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കുടുംബബന്ധങ്ങൾ വിട്ടു പോവാതെ നോക്കണം. വീടുമാറി താമസിക്കാനിടയുണ്ട്. വീഴ്ച, ചതവ് ഇവ വരാതിരിക്കാൻ ശ്രദ്ധിക്കണം.
അത്തം
കാര്യങ്ങളിൽ അല്‍പം വേഗത കുറയുമെങ്കിലും ആഗ്രഹിച്ച ഫലങ്ങൾ നൽകും. ചെറിയ ചെറിയ യാത്രകൾ വേണ്ടി വരും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. മൂത്രാശയ രോഗവും വാതരോഗവും അവഗണിക്കരുത്. വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പൂർവിക സ്വത്ത് ക്രയവിക്രയം ചെയ്യാൻ ആലോചിക്കും. കടബാധ്യത അധികരിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണ്ടിവരും.
ചിത്തിര
ഗൃഹത്തിൽ നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം വന്നു ചേരും. അനാവശ്യ ചിന്തകൾ വഴി തെറ്റിക്കാം. ആരോപണങ്ങൾ കരുതിയിരിക്കണം. കൂട്ടുബിസിനസ്സിൽ പുതിയ ആശയം വിജയിക്കാനിടയാക്കും. ചില പ്രധാന രേഖകളിൽ ഒപ്പുവയ്ക്കേണ്ടതായി വരും. ത്വക് രോഗത്തിനും അസ്ഥി സംബന്ധമായ രോഗത്തിനും ചികിത്സ തേടേണ്ടി വരും. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്താൻ സാധിക്കും.
ചോതി
ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ചില കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഏറെക്കാലമായി നിലനിന്നിരുന്ന ആശങ്കകൾക്ക് സമാധാനം കണ്ടുതുടങ്ങും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഗവൺമെന്റിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടും. കലാരംഗത്തുള്ളവർക്ക് പേരും പ്രശസ്തിയും വർധിക്കും.
വിശാഖം
വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാകും. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യത. സംഭവ ബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കാർഷിക മേഖലയിൽ കൂടുതൽ പ്രയത്നിക്കുവാൻ തയാറാകും ഭക്ഷ്യ വിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടിൽ സൂക്ഷ്മതയും ശ്രദ്ധയും വേണം. ഗുരുവിന്റെ ഉപദേശം ലക്ഷ്യപ്രാപ്തി നേടാൻ ഉപകരിക്കും.
അനിഴം
മേലധികാരികളിൽ നിന്നും അതൃപ്തി വചനങ്ങൾ കേൾക്കുവാൻ ഇടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്. അശ്രാന്ത പരിശ്രമത്താൽ പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞു മാറി അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. വിദ്യാർഥികൾക്ക് അലസത, ശ്രദ്ധക്കുറവ്, അനുസരണമില്ലായ്മ എന്നിവ വർധിക്കാതെ നോക്കണം. ഈശ്വര പ്രാർഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
ത്യക്കേട്ട
നിസ്സാരകാര്യങ്ങൾക്ക് പോലും കൂടുതൽ പരിശ്രമം വേണ്ടി വരും. സംഘാടനാ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിയ്ക്കുവാനിടവരും. പ്രവൃത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും. ഭൂമിയിൽ നിന്നുള്ള ആദായം വേണ്ടത്ര ലഭിച്ചെന്ന് വരില്ല. ബന്ധുവിന്റെ ഉപദേശത്താൽ തെറ്റിദ്ധാരണകൾ ഉപേക്ഷിച്ച് ദാമ്പത്യ ബന്ധം പുന: സ്ഥാപിക്കും. ഏർപ്പെട്ട ചില കരാറുകളിൽ നിന്ന് പിൻമാറേണ്ടി വരും.
മൂലം
ശരീരത്തിൽ മുറിവ് പറ്റാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. നിയമപരമായി ചില പ്രശ്നങ്ങൾ വന്നു ചേരാനിടയുള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. കൂട്ടു ബിസിനസ്സിൽ വാക് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കാം. ശത്രുക്കൾ, തസ്കരൻമാർ എന്നിവരെ കൊണ്ട് പലവിധ ക്ലേശങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിൽ നല്ല ശ്രദ്ധ വേണം. ഗൃഹനിർമാണ കാര്യങ്ങൾ മന്ദഗതിയിലാവാനിടയുണ്ട്.
പൂരാടം
കണ്ണിനും വയറിനും ചെറിയ അസുഖങ്ങൾ ഉണ്ടാവാൻ സാധ്യത. തൊഴിൽ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ അവലംബിക്കും. മോശം കൂട്ടുകെട്ടിൽ നിന്നും പിൻമാറുവാനുള്ള യുക്തി ഭാവിയിലേക്ക് ഗുണകരമാകും. ശത്രുതാ മനോഭാവത്തിലായിരുന്ന പലരും അവരുടെ സ്വാർഥ താല്‍പര്യങ്ങൾക്കായി മിത്രങ്ങളായി നടിക്കും. പാർശ്വ ഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. ഏതൊരു കാര്യങ്ങൾക്കും ഒന്നിൽ കൂടുതൽ പ്രാവശ്യം പ്രയത്നിക്കേണ്ടി വരും.
ഉത്രാടം
അധികാരികളുടെ അപ്രീതിയോ അനിഷ്ടമോ കാരണം മനോവിഷമം ഉണ്ടാവാം. എല്ലാവരോടും നയപരമായി പെരുമാറുക വഴി ഗുണാനുഭവം ഉണ്ടാവും. കർത്തവ്യങ്ങൾ സമഗ്രമായി വിശകലനം ചെയ്ത് നടപ്പാക്കാൻ ഉത്സാഹിക്കും. ശത്രുക്കളുടെ എതിർപ്പുകൾ മനോബലത്താൽ അതിജീവിക്കും. ദാനധർമം നടത്താൻ അവസരം വന്നു ചേരും. പിതാവിന്റെ അപ്രിയത്തിന് സാധ്യത.
തിരുവോണം
സുഖസൗകര്യങ്ങൾക്കു വേണ്ടി ധനം ചെലവിടും. അവമതി, രോഗം, വാക് തർക്കം, ശതുക്കളെ കൊണ്ട് പീഡ എന്നിവ കരുതിയിരിക്കണം. പ്രധാന കാര്യങ്ങൾക്കായി ധാരാളം യാത്ര ചെയ്യും. വിശ്വസ്തരായ പരിചാരകരിൽ നിന്നും നേട്ടങ്ങളുണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളുമായി കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. വാക്കുകളിൽ ഏറെ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം. പ്രേമകാര്യങ്ങളിൽ എതിർപ്പുകൾ രൂക്ഷമാകാനിടയുണ്ട്.
അവിട്ടം
സന്തുഷ്ടമായ ഗാർഹിക അന്തരീക്ഷം ഉണ്ടാകും. ബിസിനസ്സ് കാര്യങ്ങൾക്ക് വേണ്ടിയും വിവരശേഖരണാർഥവും വിനോദത്തിനായും യാത്രകൾ നടത്തും. പുതിയ ചില കർമം തുടങ്ങുന്നതിന് പദ്ധതി രൂപീകരിക്കും. മാതാപിതാക്കളുമായി നല്ല ബന്ധം പുലർത്തും. അനുകൂലമായ സ്ഥിരോത്സാഹം കൈവരിക്കും. ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് പഠിപ്പിൽ ഏറെ ശ്രദ്ധിക്കാൻ സാധിക്കും.
ചതയം
ശ്രേഷ്ഠമായ കർമസിദ്ധിയും സ്ഥാനബഹുമാനാദികളും രോഗമുക്തിയും ഫലം. എല്ലാ തൊഴിലുകളിലൂടെയും സാമ്പത്തിക വർധനവ് ഉണ്ടാകും. മേലധികാരികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. സംരംഭങ്ങളിലും ഊഹകച്ചവടത്തിലും വിജയപ്രാപ്തി ഉണ്ടാകും. സാമൂഹ്യ സംഘടനയുമായി ബന്ധം ഉറപ്പിക്കും. വിദ്യാർഥികൾക്ക് ഗുണാനുഭവ സാധ്യത.
പൂരൂരുട്ടാതി
പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കാൻ അവസരമുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച മേലധികാരികളോട് ആദരവു തോന്നും. ജനസ്വാധീനം വർധിക്കും. സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുവാൻ സാധിക്കുന്നതിൽ ആത്മാഭിമാനം തോന്നും. ശിരോരോഗങ്ങളും നേത്രരോഗങ്ങളും ബുദ്ധിമുട്ടിച്ചേക്കാം.
ഉത്തൃട്ടാതി
പലതരത്തിൽ സന്തോഷാനുഭവങ്ങൾ, ധനാഗമം, കുലത്തിന് പ്രസിദ്ധി എന്നിവയുണ്ടാകും. ഉയർന്ന സ്ഥാനമാനങ്ങളോ സ്ഥാനക്കയറ്റമോ ഉന്നത വ്യക്തിത്വങ്ങളുമായി സഹകരിക്കാനോ സഹവസിക്കാനോ അവസരം എന്നിവയും ഉണ്ടാകും. ഗൃഹത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. അഴിമതി ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. ആപൽഘട്ടത്തിൽ നിന്നും ബന്ധുക്കളെ രക്ഷിയ്ക്കേണ്ടതായി വരും.
രേവതി
സാമ്പത്തിക പുരോഗതിയുണ്ടാകയാൽ ഗൃഹനിർമാണം പുനരാംരംഭിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ ധനം തിരികെ ലഭിക്കാനുള്ള സാഹചര്യം വന്നു ചേരും. ഔദ്യോഗികമായി മുടങ്ങികിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. പിതൃസ്വത്ത് അധീനതയിൽ വരും. സന്താനങ്ങൾ മുഖേന സന്തോഷം ലഭിക്കും. വിരുന്നുകളിൽ പങ്കെടുക്കും.
ലേഖിക
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി.ഒ : മമ്പറം - 670741
വഴി : പിണറായി - കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
Phone: 9961442256
Content Summary : Monthly Prediction in Dhanu by Prabha Seena