നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28) ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ കുറഞ്ഞ വർഷമാണിത്. തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടും. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ അനുകൂലമായി മാറും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. സന്തതി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഭാഗ്യം തെളിയും. ആരോഗ്യം

നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28) ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ കുറഞ്ഞ വർഷമാണിത്. തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടും. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ അനുകൂലമായി മാറും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. സന്തതി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഭാഗ്യം തെളിയും. ആരോഗ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28) ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ കുറഞ്ഞ വർഷമാണിത്. തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടും. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ അനുകൂലമായി മാറും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. സന്തതി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഭാഗ്യം തെളിയും. ആരോഗ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28)

ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ കുറഞ്ഞ വർഷമാണിത്. തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടും. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ അനുകൂലമായി മാറും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. സന്തതി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഭാഗ്യം തെളിയും. ആരോഗ്യം തൃപ്തികരം ആണ്. കുടുംബജീവിതം സന്തോഷകരമാകും. പുതിയ ജോലി ലഭിക്കും. മകളുടെ വിവാഹം നടക്കാനിടയുണ്ട്. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരം. സാമ്പത്തിക നില മെച്ചപ്പെടും. കർമരംഗത്ത് അനുകൂല സാഹചര്യമാണ്. വിദേശയാത്രയ്ക്ക് അവസരം ലഭി ക്കും. പുതിയ പ്രണയം ആരംഭിക്കും. മറ്റുള്ളവരുടെ ആദരവ് നേടും. വീട് പുതുക്കി പണിയും. അപകടങ്ങളിൽ നിന്നും രക്ഷപെടും.

ADVERTISEMENT

 

നമ്പര്‍ 2 (ജനന തീയതി 2,11,20, 29)

ഈ സംഖ്യയുടെ അധിപൻ ചന്ദ്രനാണ്. തുടക്കം കുറച്ചു ഭാഗ്യം ഉള്ള സമയമാണ്. എന്നാൽ രണ്ടാം പാദത്തിൽ പലകാര്യങ്ങൾക്കും മാറ്റം ഉണ്ടാകും. തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. മകന് ഉദ്യോഗം ലഭിക്കും. വിദ്യാർഥികൾക്ക് ആഗ്രഹിച്ചിടത്ത് തന്നെ ഉപരിപഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാനും തീർഥയാത്ര നടത്താനും യോഗമുണ്ട്. ബന്ധുക്കളുടെ സഹായം ലഭിക്കും. കലാസാഹിത്യ രംഗത്ത് ശോഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ ഒന്നും ഇടപെടാതിരിക്കുക. വർഷാവസാനം പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങരുത്. പ്രായാധിക്യം ഉള്ളവർക്ക് വാതസംബന്ധമായ രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. 

 

ADVERTISEMENT

നമ്പര്‍ 3 (ജനന തീയതി 3,12,21,30)

ഈ സംഖ്യയുടെ അധിപൻ വ്യാഴം ആണ്. പൊതുവേ ഗുണകരമായ വർഷമാണിത്. പല വഴികളിലൂടെ പണം വന്നു ചേരും. ധാരാളം യാത്രകൾ ആവശ്യമായി വരും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കും. ബഹുമതിയും അംഗീകാരവും ലഭിക്കും. പുതിയ വീട് വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കുടുംബ ജീവിതം തൃപ്തികരം ആണ്. കുറച്ചു കാലമായി പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ നടക്കും. നഷ്ടപ്പട്ട സ്ഥാനമാനങ്ങൾ തിരിച്ചു പിടിക്കും. ആരോഗ്യം തൃപ്തികമാണ്. വരുമാനം മെച്ചപ്പെടും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. മൽസരങ്ങളിൽ നേട്ടം ഉണ്ടാകും. പുതിയ വാഹനം വാങ്ങും. ചിലർക്ക് വിദേശയാത്രയ്ക്കും സാധ്യത കാണുന്നു. എടുത്ത വായ്പകൾ അടച്ചു തീർക്കാൻ കഴിയും. പുതിയ വീട്ടിലേക്ക് താമസം മാറാനും ഇടയുണ്ട്. 

 

നമ്പര്‍ 4 (ജനന തീയതി 4,13,22,31)

ADVERTISEMENT

ഈ സംഖ്യയുടെ അധിപൻ രാഹു ആണ്. വളരെ നേട്ടങ്ങൾ ഉണ്ടാകുന്ന ദൈവാധീനം ഉള്ള ഒരു വർഷമാണിത്. ധനസ്ഥിതി മെച്ചപ്പെടും. തീർഥയാത്ര നടത്തും. ഏറെക്കാലമായി കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനം ഉണ്ടാകാൻ യോഗം കാണുന്നു. തൊഴിൽ അന്വേഷകർക്ക് വിദേശത്ത് ജോലി ലഭിക്കും. അപകടങ്ങൾ തരണം ചെയ്യും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ് 2023. പ്രവർത്തന രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വർഷാവസാനം തീർഥയാത്ര നടത്തും. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കും. ചിലവുകൾ വർദ്ധിക്കും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നില നിൽക്കും. വീട് മോടിപിടിപ്പിക്കാനും സാധ്യത കാണുന്നു. പകർച്ച വ്യാധികൾ പിടിപെടാതെ സൂക്ഷിക്കുക.

 

നമ്പര്‍ 5 (ജനന തീയതി 5,14,23)

ഈ സംഖ്യയുടെ അധിപൻ ബുധൻ ആണ്. ഏറെ കാലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാകും. നഷ്ടപ്പട്ട സ്ഥാനമാനങ്ങൾ തിരിച്ചു പിടിക്കും. ആരോഗ്യം തൃപ്തികരമാണ്. വരുമാനം മെച്ചപ്പെടും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. മൽസരങ്ങളിൽ നേട്ടം ഉണ്ടാകും. പുതിയ വാഹനം വാങ്ങും. വരുമാനം വർ ദ്ധിക്കും. ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കും. ആരോഗ്യം തൃപ്തികരമാണ്. പൂർവിക സ്വത്ത് കൈവശം വന്നുചേരും. പുതിയ വീട്ടിൽ താമസം തുടങ്ങും. സുഹൃത്തുക്കൾ സഹായിക്കും. എല്ലാ കാര്യങ്ങളും വിജയിപ്പിക്കും. ചിലർ പുതിയ വാഹനം വാങ്ങും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അപകടം ഉണ്ടാവാനുള്ള സാധ്യതകളും കാണുന്നു. 

 

നമ്പര്‍ 6 (ജനന തീയതി 6,15,24)

ഈ സംഖ്യയുടെ അധിപൻ ശുക്രൻ ആണ്. വർഷത്തിന്റെ ആരംഭത്തിൽ തൊഴിൽ രംഗത്ത് പല പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ പീന്നീട് വളരെ നല്ല കാലമാണ്. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വരുമാനം വർദ്ധിക്കും. ബിസിനസ് വികസിപ്പിക്കും. പുതിയ കരാറുകളിൽ ഒപ്പ് വയ്ക്കും. വീടോ വാഹന മോ ഈ വർഷം വാങ്ങും. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. വ്യാപാരം വർദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാകും. വർഷാരംഭത്തിൽ കുറച്ചു ക്ലേശങ്ങൾ ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടും. കാർഷിക രംഗത്ത് കൂടുതൽ നേട്ടം കൈവരിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പേരും പെരുമയും വർദ്ധിക്കും. ദൈവാധീനം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.

 

നമ്പര്‍ 7 (ജനന തീയതി 7,16,25)

ഈ സംഖ്യയുടെ അധിപൻ കേതു ആണ്. വ്യാപാരം വികസിപ്പിക്കും. ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന വർഷമാണിത്. ഉദ്ദേശിച്ച വിവാഹം നടക്കും. സഹോദര സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. പൂർവിക സ്വത്തുക്കൾ കൈ വശം വന്നു ചേരും. പുതിയ വർഷം വളരെ നല്ലതാണ്. അവിവാഹിതരുടെ വിവാഹം നടക്കും. വ്യാപാരത്തിൽ ലാഭം കുറയും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരം. വാഹനം വാങ്ങും. കാർഷിക മേഖലയിൽ നിന്നുള്ള ആദായം വർദ്ധിക്കും. 

 

നമ്പര്‍ 8 (ജനന തീയതി 8,17,26)

ഈ സംഖ്യയുടെ അധിപൻ ശനി ആണ്. പൊതുവേ ഗുണകരമായ വർഷമാണിത്. സർക്കാർ ജീവനക്കാർക്ക് സ്ഥാനകയറ്റം ലഭിക്കും. വ്യാപാരത്തിൽ ലാഭം കുറയും. ആരോഗ്യം ശ്രദ്ധിക്കുക. പഠനകാര്യങ്ങളിൽ കൂടുതൽ ഉൽസാഹം തോന്നും. വീട് വിട്ട് നിൽക്കേണ്ടി വരും. ചിലർ പുതിയ വാഹനം  വാങ്ങും. സാമ്പത്തിക നിലയിൽ ഉയർച്ച നേടും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. മാധ്യമ രംഗത്ത് ശോഭിക്കും. വീട് മോടി പിടിപ്പിക്കും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ വിജയിക്കും. അയൽപക്കവുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കും. 

 

നമ്പര്‍ 9 (ജനന തീയതി 9,18,27)

ഈ സംഖ്യയുടെ അധിപൻ ചൊവ്വ ആണ്. ഗുണദോഷ സമ്മിശ്രമായ വർഷമാണിത്. പുതിയ പ്രേമ ബന്ധങ്ങൾ ഉടലെടുക്കും. ചിലരുടെ വിവാഹവും നടക്കും. തൊഴിൽ തേടുന്നവർക്ക് നാട്ടിൽ തന്നെ ജോലി കിട്ടും. ആരോഗ്യ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കുടുബ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകും. സ്ഥാനമാനങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. മക്കൾക്ക് ജോലി ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. വായ്പകൾ അനുവദിച്ചു കിട്ടും. വർഷത്തിന്റെ അവസാനം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും. യാത്രകൾ ഗുണകരമായിത്തീരും. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികൾ ലഭിക്കും. 

 

ലേഖകൻ      

Dr. PB. Rajesh      

Rama Nivas, Poovathum parambil, 

Near ESI  Dispensary Eloor East ,  

Udyogamandal.P.O,    Ernakulam 683501

email : rajeshastro1963@gmail.com  

Phone : 9846033337...

 

Content Summary: Numerology, Yearly Prediction 2023 as Per Your Birthdate by PB Rajesh