മീനം 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം. അശ്വതി : ദൈവാധീനം വർധിപ്പിക്കണം. അവനവനിൽ നിഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപ്പിച്ചാൽ അബദ്ധമാകും. പ്രതീക്ഷിക്കാത്ത ചിലരിൽ നിന്നു സഹായം ലഭിക്കും. കുടുംബത്തിൽ കലഹം

മീനം 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം. അശ്വതി : ദൈവാധീനം വർധിപ്പിക്കണം. അവനവനിൽ നിഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപ്പിച്ചാൽ അബദ്ധമാകും. പ്രതീക്ഷിക്കാത്ത ചിലരിൽ നിന്നു സഹായം ലഭിക്കും. കുടുംബത്തിൽ കലഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനം 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം. അശ്വതി : ദൈവാധീനം വർധിപ്പിക്കണം. അവനവനിൽ നിഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപ്പിച്ചാൽ അബദ്ധമാകും. പ്രതീക്ഷിക്കാത്ത ചിലരിൽ നിന്നു സഹായം ലഭിക്കും. കുടുംബത്തിൽ കലഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനം 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം.

 

ADVERTISEMENT

അശ്വതി : ദൈവാധീനം വർധിപ്പിക്കണം. അവനവനിൽ നിഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപ്പിച്ചാൽ അബദ്ധമാകും. പ്രതീക്ഷിക്കാത്ത ചിലരിൽ നിന്നു സഹായം ലഭിക്കും. കുടുംബത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക. മന: സന്തോഷം നൽകുന്ന പ്രവൃത്തനങ്ങളിൽ മുഴുകുക. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാവാതെ നോക്കണം.

 

ഭരണി: സംസാരത്തിൽ നിയന്ത്രണം വേണം. യാത്രകൾ കഴിയുന്നതും ഒഴിവാക്കുക. തക്കസമയത്ത് ചെയ്യുന്ന പ്രവൃത്തികൾക്ക് നല്ല ഫലം തരും. ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.  പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെങ്കിലും ഈശ്വരാധീനത്താൽ വിജയിക്കും. തൊടുന്നതെല്ലാം വിജയിക്കുന്നതിനാൽ അസൂയക്കാരെ കരുതിയിരിക്കുക. അകന്നിരുന്ന ബന്ധുക്കൾ അടുക്കുന്നതിൽ  വളരെ സൂക്ഷിക്കുക. ആഹാരപദാർത്ഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

 

ADVERTISEMENT

കാർത്തിക: കിട്ടാതെ കിടന്ന ധനം കൈവശം വരാൻ സാധ്യത. വിവാഹം, ഉദ്യോഗം, പ്രണയം ഇവ അനുഭവഭേദ്യമാവും. കലാരംഗത്തുള്ളവർക്ക് അംഗീകാരം, നേട്ടങ്ങൾ. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കുടുംബ പ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം, ഭവനഭാഗ്യം. കൂടെ നിൽക്കുന്നവരിൽ നിന്ന് ചതി പറ്റാതെ നോക്കണം. കർമ്മഗുണം, സന്താന ഗുണം ഇവയും പ്രതീക്ഷിക്കാം. 

 

രോഹിണി: ആത്മാർത്ഥ സുഹൃത്തുക്കളെ പിണക്കാതെ നോക്കുക. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് മനോദു:ഖം വാങ്ങരുത്. ധന ഇടപാടിൽ ജാഗ്രത വേണം. അലസത ഒഴിവാക്കണം. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം, ഭാഗ്യാനുഭവങ്ങൾ, വിദേശയോഗം. മത്സരങ്ങളിൽ വിജയ സാധ്യതയും ഉണ്ടാവും. ഗൃഹത്തിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാവും. പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കും. പുതിയ പല തീരുമാനങ്ങളും എടുക്കുകയും നടപ്പിലാക്കുകയും ചെയ്യും. 

 

ADVERTISEMENT

മകയിരം:നിയമ കുരുക്കിൽ പെടാതെ സൂക്ഷിക്കുക. തൊഴിൽപരമായി ചില ചതികളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ദൈവാധീനം വർധിപ്പിക്കണം. ലോൺ, കടബാധ്യത, ജാമ്യം ഇവയിൽ ചെന്നുപെടരുത്. റിയൽ എസ്റ്റേറ്റ്, ഊഹ കച്ചവടം ഇവയിൽ നഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം. ധനപരമായ ഇടപാടിൽ ജാഗ്രത. ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ വേണം. ഈശ്വര പ്രാർഥന മുടക്കരുത്. വാക്കുകളിലും പ്രവർത്തിയിലും ക്ഷമ വേണം. ബുദ്ധിപരമായി പ്രവർത്തിച്ചാൽ ഭാഗ്യാനുഭവം ഉണ്ടാവും. പങ്കാളിയുടെ പിന്തുണ ആത്മവിശ്വാസം നൽകും. 

 

തിരുവാതിര: ആരോഗ്യത്തിൽ ശ്രദ്ധ വേണം. ബന്ധുക്കൾ അകൽച്ച കാണിക്കും. പുതിയ സൗഹൃദങ്ങൾ  കൂടുതൽ ഗുണമാണ്. ജീവിത നൈരാശ്യം അനുഭവപ്പെടും. ഏത് കാര്യവും നന്നായി ആലോചിച്ച് ചെയ്യുക. ജീവിത പങ്കാളിയുമായി അനാവശ്യ വാക്ക് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. വാദപ്രതിവാദം, മദ്ധ്യസ്ഥത, ജാമ്യം ഇവ പാടില്ല. യാത്രകൾ കഴിയുന്നതും കുറയ്ക്കുക. ഏതൊരു കാര്യവും ആലോചിച്ചിട്ടും നന്നായി ആസൂത്രണം ചെയ്തും നടത്തിയാൽ വിജയിക്കും.

 

പുണർതം: കുടുംബത്തിൽ ശാന്തി കൈവരും. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഒപ്പം നിൽക്കുന്നവരെ നിരീക്ഷിക്കുക. ശാരിരീകമായ അലട്ടലുകൾ ഇടയ്ക്കിടെ ഉണ്ടായി കൊണ്ടിരിക്കും. ധന വിനിമയത്തിൽ നിയന്ത്രണം വേണം. ലോൺ ലഭിക്കാൻ തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വര പ്രാർഥന ചെയ്യണം.  ഭൂമിസംബദ്ധമായ പ്രശ്നങ്ങൾ നയപരമായി സംസാരിച്ച് തീരുമാനത്തിൽ എത്തണം. വിലപിടിപ്പുള്ള വസ്തുക്കൾ കളഞ്ഞു പോകാതിരിക്കാൻ ശ്രദ്ധവേണം. അപകടങ്ങളിൽ നിന്ന് ഈശ്വരാധീനത്താൽ രക്ഷപ്രാപിക്കാനിടയാകും. 

 

പൂയം: ജോലി ലഭിക്കും. വിവാഹം തടസ്സം നീങ്ങും. യാത്രകളിൽ ശ്രദ്ധ പുലർത്തുക. പുതിയ കച്ചവട ശ്രമങ്ങൾ പൂർണ്ണമായും ഫലം തരും. കഷ്ടതകൾ മാറി തുടങ്ങും. കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കും. കലാ പ്രവർത്തകർക്ക് സമൂഹത്തിൽ മതിപ്പുയരും. സന്താനങ്ങൾ ഉണ്ടാവാനുള്ള ചികിത്സകൾ ഫലിക്കും. ശത്രുപീഢ കരുതിയിരിക്കുക. മക്കളുടെ തടസപ്പെട്ട വിദേശയോഗം ഫലം കാണും. പ്രണയ സാഫല്യം. വിഷബാധാ സാഹചര്യങ്ങളെ കരുതി ഒഴിവാക്കണം.

 

ആയില്യം : ജാമ്യം, മധ്യസ്ഥത എന്നിവ ഒഴിവാക്കുക. ശത്രുക്കളിൽ നിന്ന് ഉപദ്രവം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. കച്ചവടത്തിൽ ഗുണാനുഭവങ്ങൾ വന്നു തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നുചേരും. വിവാഹം നടക്കാനിടയാകും.  തടസ്സപ്പെട്ട് കിടന്നിരുന്ന വിദേശയാത്രാപരിപാടികൾ സഫലീക്യതമാവും. വരുമാന മാർഗ്ഗങ്ങൾ വർധിക്കും. ഗ്രഹനിർമ്മാണം തുടങ്ങും. വാതസംബന്ധമായ അസുഖം അവഗണിക്കരുത്.

 

മകം: സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ ഉണ്ടാവാം. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ ഈശ്വര പ്രാർഥന ചെയ്യണം. ഉദ്യോഗസ്ഥർ ജോലികൾ സംയമനത്തോടെ ചെയ്യുക. ബന്ധുക്കൾ വഴി സഹായം. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത വരാതെ നോക്കണം. വാഹന കാര്യങ്ങളിൽ ശ്രദ്ധ വേണം. വളരെ കാലങ്ങൾക്ക് ശേഷം ആത്മാർത്ഥ സുഹ്യത്തിനെ കണ്ടുമുട്ടും. 

 

പൂരം: രാഷ്ട്രീയക്കാർ വിശ്വാസവഞ്ചനക്ക് സാധ്യതയുള്ളതിനാൽ കരുതിയിരിക്കുക. ധനപരമായി പാഴ്ചെലവ് നിയന്ത്രിക്കുക. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടരുത്. ഭൂമിസംബന്ധമായി നഷ്ടം വരാതെ നോക്കണം. കഠിന്വാദ്ധാനത്താൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് വിജയം കൈവരിക്കാൻ സാധിക്കും. ആരുമായും വാക്ക് തർക്കത്തിന് പോവരുത്.

 

ഉത്രം: സഹപ്രവർത്തകരിൽ നിന്നും കളത്ര കുടുംബത്തിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ശത്രുതകൾ രമ്യതയിൽ പരിഹരിക്കാൻ നോക്കണം. ബന്ധുക്കളെ പിണക്കരുത്. വാക്കുകൾക്ക് നിയന്ത്രണം വരുത്തണം. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത്. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ജോലിസ്ഥലത്ത് എല്ലാവരോടും വിനയത്തോടെയും നയപരമായും പെരുമാറുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത് . ധനനഷ്ടം, അപവാദം ഇവ കരുതിയിരിക്കുക.

 

അത്തം: മാസത്തിന്റെ ആദ്യ പകുതി ചില ഭാഗ്യങ്ങൾ കൈവരും. വിശ്വസിച്ചവർ അകലുമ്പോൾ വൈഷമ്യങ്ങൾ ഉണ്ടായേക്കാം. കർമ്മ രംഗത്ത് വ്യക്തിപരമായ നേട്ടമുണ്ടാകും. സൗഹൃദങ്ങൾ വഴി ധനസഹായം ലഭിക്കും. ഭാഗ്യാനുഭവങ്ങൾ വർധിക്കും. ഗാർഹിക പ്രശ്നങ്ങളിൽ നിന്നും മുക്തി നേടും. എവിടെയും പ്രത്യേക പരിഗണന ലഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ നിരീക്ഷണം വേണ്ടിവരും. പ്രണയബന്ധങ്ങൾ പൂർവ്വാധികം ശക്തമാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. മാതൃതുല്യരായവർക്ക് ചില രോഗങ്ങൾ അലട്ടിയേക്കാം. 

 

ചിത്തിര:നിയമപ്രശ്നങ്ങൾ നിന്ന് ഒഴിഞ്ഞു നിൽക്കുക .ബിസിനസ്സിൽ ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് നേട്ടം കൈവരിക്കാൻ സാധിക്കും. ധനപരമായി അപ്രതീക്ഷിത നേട്ടം. കൃഷിയിൽ വർധന ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത തെളിയും. കലാരംഗത്ത് അവസരങ്ങൾ വർധിക്കും. പിതൃസ്വത്തിൽ തർക്കം. ബന്ധുക്കളുമായി നയപരമായി പെരുമാറുക.  വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. ധനം വന്നുചേരുമെങ്കിലും ചെലവ് നിയന്ത്രണ വിധേയമാക്കണം. വാക്ക് പാലിക്കാൻ കഴിയാതെ വരും.

 

ചോതി: സ്വത്ത് കാര്യത്തിൽ തർക്കവിതർക്കങ്ങൾ പരിഹരിക്കും. പുതിയ നിർമ്മാണ പ്രോജക്ടിൽ പങ്കാളിയാകും. വിദഗ്ദ ചികിത്സയിൽ മാറ്റം വരുത്തും. കഠിനാദ്ധ്വാനത്താൽ മത്സരങ്ങളിൽ വിജയ സാധ്യത കാണുന്നു. വിദ്യാർത്ഥികൾ അലസത ഒഴിവാക്കണം. അന്യരുടെ കാര്യത്തിൽ ഇടപെട്ട് മനോദുഃഖത്തിന് ഇടവരുത്തരുത്. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ശത്രുക്കളെ കരുതിയിരിക്കുക. ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ കൂടുതൽ ഉണ്ടാവില്ല .

 

വിശാഖം: പുതിയ തൊഴിലവസരങ്ങൾ തേടിവരും. വിദേശ യോഗം. ഇടപാടുകളിൽ നിയമപരമായ ജാഗ്രത പുലർത്തുക.പൊതുപ്രവർത്തകർക്ക് അംഗീകാരം , ഗൃഹം സ്വന്തമാക്കാൻ കഴിയും സന്താനത്തിന് മേൻമയുള്ള ജോലി കിട്ടും: വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക . ഉപരി പഠനത്തിനുള്ള തടസ്സം മാറും .കുടുംബ ഭദ്രതയ്ക്കായി പ്രവർത്തിക്കും .ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാമനോഭാവം കൈക്കൊള്ളുക . ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക .

 

അനിഴം: പരീക്ഷാജയം. സൗഹൃദങ്ങൾ വഴി സൗഭാഗ്യങ്ങൾ. തൊഴിൽ ഭാഗ്യം, സന്താനങ്ങൾ മുഖേന നേട്ടം എന്നിവ ഉണ്ടാകും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ഉപരിപഠനം വിജയകരമായി പൂർത്തിയാക്കും. ബന്ധുക്കളിൽ നിന്ന് ഉപദ്രവമുണ്ടാകാതെ നോക്കണം. ശത്രുക്കളെ കരുതിയിരിക്കുക. ഗ്യഹപരമായ പ്രശ്നങ്ങൾ സംസാരിച്ച് ഒത്തു തീർപ്പാകും. സന്തോഷകരമായ കൂടിച്ചേരലുകൾ നടക്കും. ദാമ്പത്യസുഖം, കാലങ്ങളായി അലട്ടിയിരുന്ന ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവും.

 

തൃക്കേട്ട: ധനകാര്യങ്ങളിൽ ഉന്നതി. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് പഴി വാങ്ങരുത്. അന്യദേശവാസം ഗുണകരം. പ്രശ്നങ്ങളെ നയപരമായി ഒഴിവാക്കുക. യാത്രകൾ ഗുണകരമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. പുതിയ പ്രണയബന്ധങ്ങൾക്ക് സാദ്ധ്യത. പ്രണയം വിവാഹത്തിൽ കലാശിക്കും. പരീക്ഷയിൽ വിജയ സാധ്യത കൂടും. കടങ്ങൾ തീർക്കാൻ സാധിക്കും. സർക്കാർ സഹായങ്ങൾ ലഭിക്കും. രോഗങ്ങൾ അവഗണിക്കരുത്. 

 

മൂലം: അപരിചിതരെ കണ്ണടച്ച് വിശ്വസിക്കരുത്. സന്താനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധ വേണം. ലോൺ, കട ബാധ്യത, ജാമ്യം ഇവയിൽ ചെന്നുപെടരുത്. ധനപരമായ ഇടപാടിൽ ജാഗ്രത വേണം. രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർകൂടെ നിന്നവരിൽ നിന്നും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പ്രശ്നങ്ങളിൽ ബന്ധു, സുഹൃത് സഹായം ലഭിക്കും. വാശി ഉപേക്ഷിക്കുക. വീഴ്ച, മുറിവ്, ചതവ്, കലഹം ഇവവരാതെ നോക്കണം.

 

പൂരാടം: തീർത്ഥാടനങ്ങൾ നടത്തും. ധന ഇടപാടുകളിൽ നിയമപരിരക്ഷ ഉറപ്പുവരുത്തുക. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. കുടുംബധനം കൈവശം വരാം. ജോലിഭാരം കുറയ്ക്കണം. ബിസിനസിൽ ചതിപ്പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. അസമയത്തെ യാത്രകൾ വേണ്ട. മദ്ധ്യസ്ഥത, ജാമ്യം ഇവപാടില്ല. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊളുക. മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.

 

ഉത്രാടം: മധ്യസ്ഥത, ജാമ്യം, ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കുക. ധനപരമായ ഇടപാടിൽ ജാഗ്രത. ഉദ്യോഗസ്ഥർ ആരോപണ വിധേയരാകാതിരിക്കാൻ ശ്രദ്ധിക്കുക. അകന്ന് നിന്ന ബന്ധങ്ങൾ പുതുക്കും. അപ്രതീക്ഷിതമായ അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യത. ഒപ്പം നിൽക്കുന്നവർ കൂറ് മാറാൻ ഇടയുണ്ട്. കർമ്മമേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തണം. ഈശ്വരാധീനം വർധിപ്പിക്കുക. വിദ്യാർത്ഥികൾ പഠിപ്പിൽ കൂടുതൽ ശ്രദ്ധിക്കുക.

 

തിരുവോണം: വിചാരിക്കുന്ന പോലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികൾ അലസത ഒഴിവാക്കണം. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുക. വിലപിടിപ്പുള്ള സാധനങ്ങൾ രേഖകൾ നഷ്ടപ്പെടുതിരിക്കാൻ ശ്രദ്ധിക്കുക. അസ്ഥിസംബന്ധമായി അസുഖം ഉള്ളവർ തക്കതായ ചികിത്സ ചെയ്യണം. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധ വേണം

 

അവിട്ടം: ഊഹകച്ചവടത്തിൽ വിജയം .ഉദ്യോഗസ്ഥർ മേലധികാരികളുടെ താക്കീത് വരാതെ സൂക്ഷിക്കുക. കർമ്മരംഗത്ത് ഗുണാനുഭവങ്ങൾ ഉണ്ടാവും. വിദ്യാർത്ഥികൾക്കും ഈശ്വരാധീനത്താൽ ആഗ്രഹിക്കുന്ന പഠനപുരോഗതി നേടുവാൻ സാധിക്കുന്നതാണ്. വിവാഹ കാര്യങ്ങളിൽ തടസ്സം മാറും.  ക്ഷമയോടെ  പെരുമാറുന്നത് ശീലിക്കുക. അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. സഹപ്രവർത്തകരിൽ നിന്നും സഹായ സഹകരണം ഉണ്ടാവും. 

 

ചതയം : അപ്രതീക്ഷിത യാത്രകൾ ഉണ്ടാവും. ആരോഗ്യനില മെച്ചപ്പെടും. പുതിയ സൗഹൃദങ്ങൾ ഗുണകരം. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിവാഹം, ഉദ്യോഗം, പ്രണയം ഇവയെല്ലാം അനുഭവയോഗ്യമാവും. കടംമാറിവരും. രാഷ്ട്രീയ സാമൂഹ്യ-കലാരംഗത്തുള്ളവർക്ക് അംഗീകാരം.  തൊഴിലിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യം വരാം.  പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം, ഭവനഭാഗ്യം. 

 

പൂരൂരുട്ടാതി: ധനനഷ്ടം വരാതിരിക്കാനും വില കൂടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാനും നല്ല ശ്രദ്ധ വേണം. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്. കലാരംഗത്ത് എതിരാളികളുടെ അണിയറനീക്കങ്ങൾ സൂക്ഷിക്കുക. സഹോദര സ്ഥാനീയരുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെട്ട് ബന്ധങ്ങൾ അകലാൻ സാധ്യത ഉള്ളതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ വേണം. 

 

ഉത്ത്യട്ടാതി :നിയമ പ്രശ്നങ്ങളിൽ നിന്ന് ഒഴിയണം. ജാമ്യം മധ്യസ്ഥത ഇവ പാടില്ല. വാക്കിലും പ്രവർത്തിയിലും ക്ഷമ വേണം. കുടുംബ വഴക്കുകൾ ഒത്തുതീർപ്പാക്കണം. പുതിയ അവസരങ്ങൾ ഗുണകരമായി മാറ്റണം. വിശ്വസ്തരിൽ നിന്ന് ചതി വരാതെ സൂക്ഷിക്കണം.  മന:സംയമനത്തോടെ പ്രശ്നങ്ങളെ നേരിട്ടാൽ വിജയിക്കാൻ കഴിയും. ശ്രദ്ധയും ഈശ്വര പ്രാർത്ഥനയും വിട്ടുവീഴ്ച ഇല്ലാതെ കൊണ്ടു നടക്കണം. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. കലാ സാഹിത്യ പ്രവർത്തകർക്ക് പ്രശസ്തിയും അംഗീകാരവും കിട്ടും. 

 

രേവതി:വളരെ ശ്രദ്ധയോടെ ചുവട് വയ്ക്കേണ്ട കാലം. എന്ത് കാര്യവും നന്നായി ആലോചിച്ച് ചെയ്യുക. ജീവിത പങ്കാളിയുമായി അനാവശ്യ വാഗ്ദാനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. അനാവശ്യ കൂട്ടുകെട്ടിൽ നിന്ന് ഒഴിയുക.  മുറിവ്, ചതവ് വരാതെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി ധനം വന്നുചേരുമെങ്കിലും.  

ധൂർത്ത് പാടില്ല. ഈശ്വരാധീനം വർധിപ്പിക്കുക.

 

ലേഖിക

ജ്യോതിഷി പ്രഭാസീന സി.പി. 

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി : പിണറായി .

കണ്ണൂർ ജില്ല 

ഫോ: 9961442256 

Email ID: prabhaseenacp@gmail.com

 

Content Summary : Monthly Prediction in Meenam 1198 by Prabha Seena