ഈ കൂറുകാർക്ക് മഹാഭാഗ്യം; സമ്പൂർണ വിഷുഫലം 2023 ഒറ്റനോട്ടത്തിൽ
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പലതും വിട്ടു മാറും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വാഹനം
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പലതും വിട്ടു മാറും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വാഹനം
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പലതും വിട്ടു മാറും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വാഹനം
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പലതും വിട്ടു മാറും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വാഹനം വാങ്ങും.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2):ഔദ്യോഗികരംഗത്ത് ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു. വിദേശ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം സന്തോഷകരമായി മാറും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. സർക്കാർ ജീവനക്കാർക്ക് സ്ഥലമാറ്റം ഉണ്ടാകാം. ചിലവുകൾ വർധിക്കും.
മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4 ):12 വർഷമായി ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ പോലും ഈ വർഷം നടക്കും. വരുമാനം മെച്ചപ്പെടും. കഴിഞ്ഞ നാളുകളിൽ അനുഭവിച്ച ദുരിതങ്ങൾ പൂർണമായും ഒഴിവാകും. പുതിയ വീട് വാങ്ങാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.
കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം ):ജോലി ഭാരം വർധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക. അകന്നു കഴിഞ്ഞ ദമ്പതികൾ തമ്മിൽ ഒന്നിക്കും. ഉദ്യോഗസ്ഥർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4): ദൈവാധീനമുള്ള കാലമായതിനാൽ പല ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.
കന്നിക്കൂർ(ഉത്രം3/4,അത്തം,ചിത്തിര1/2): ഗുണദോഷ സമ്മിശ്രമായ വർഷമാണിത്. ദൈവാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും പുണ്യകർമങ്ങളും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല കാലമല്ല. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. മക്കൾക്ക് വേണ്ടിയുള്ള ചിലവുകൾ വർധിക്കാൻ ഇടയുണ്ട്.
തുലാക്കൂർ (ചിത്തിര1/2, ചോതി, വിശാഖം 3/4): ഈശ്വരാധീനമുള്ള വർഷമാണ്. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്. സന്താന ഭാഗ്യം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാനും സാധ്യതയുണ്ട്. പുതിയ ബിസിനസുകൾ വിജയിപ്പിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികമാണ്.
വൃശ്ചികക്കൂർ (വിശാഖം1/4, അനിഴം, തൃക്കേട്ട):വിദേശയാത്രക്ക് അനുകൂലമായ വർഷമാണ്. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. അപവാദം കേൾക്കാൻ ഇടയുണ്ട്. പ്രാർഥന മുടങ്ങാതെ നടത്തുക.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4): സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബജീവിതം സന്തോഷകരമാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. വരുമാനം വർധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ദൈവാധീനമുളള സമയമായതിനാൽ പല പ്രതിസന്ധികളും തരണം ചെയ്യാൻ കഴിയും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നുണ്ട്. വിദ്യാർഥികൾ പഠനത്തിൽ അലസരാവാൻ ഇടയുണ്ട്. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കുംഭക്കൂർ: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4):സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം ചെയ്യാൻ. ചിലർക്ക് ദൂരദിക്കിലേക്ക് സ്ഥലമാറ്റം ലഭിക്കാൻ ഇടയുണ്ട്. പുണ്യകർമ്മങ്ങളും പ്രാർഥനകളും മുടങ്ങാതെ അനുഷ്ഠിക്കുക. വിദേശത്ത് ഉദ്യോഗം ലഭിക്കാൻ സാധ്യത കാണുന്നു. പല കാര്യങ്ങളിലും അലസത തോന്നാൻ ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
മീനക്കൂർ: (പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി): കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. മുടങ്ങി കിടന്ന ഒരു കാര്യം പുനരാരംഭിക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. പുണ്യകർമ്മങ്ങളോട് ആഭിമുഖ്യം വർധിക്കും. ആരോഗ്യം തൃപ്തികരമാണ്. എതിരാളികളെ വശത്താക്കാൻ കഴിയും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Vishu Prediction 2023 by P B Rajesh