ഈ വിഷുവർഷം ഓരോ നാളുകാർക്കും എങ്ങനെ? സമ്പൂർണ വിഷുഫലം
കൊല്ലവർഷം 1198 മീനമാസം 31 ന് (2023 ഏപ്രിൽ 14 ) വെള്ളിയാഴ്ച ഉദിച്ച് 21 നാഴിക 35 വിനാഴികയ്ക്ക് തിരുവോണം നക്ഷത്രത്തിൽ മകരക്കൂറിൽ മേട വിഷു സംക്രമം. വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ഗുണദോഷ
കൊല്ലവർഷം 1198 മീനമാസം 31 ന് (2023 ഏപ്രിൽ 14 ) വെള്ളിയാഴ്ച ഉദിച്ച് 21 നാഴിക 35 വിനാഴികയ്ക്ക് തിരുവോണം നക്ഷത്രത്തിൽ മകരക്കൂറിൽ മേട വിഷു സംക്രമം. വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ഗുണദോഷ
കൊല്ലവർഷം 1198 മീനമാസം 31 ന് (2023 ഏപ്രിൽ 14 ) വെള്ളിയാഴ്ച ഉദിച്ച് 21 നാഴിക 35 വിനാഴികയ്ക്ക് തിരുവോണം നക്ഷത്രത്തിൽ മകരക്കൂറിൽ മേട വിഷു സംക്രമം. വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ഗുണദോഷ
കൊല്ലവർഷം 1198 മീനമാസം 31 ന് (2023 ഏപ്രിൽ 14 ) വെള്ളിയാഴ്ച ഉദിച്ച് 21 നാഴിക 35 വിനാഴികയ്ക്ക് തിരുവോണം നക്ഷത്രത്തിൽ മകരക്കൂറിൽ മേട വിഷു സംക്രമം. വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം
അശ്വതി
ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടും. വിദേശത്ത് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അപൂർവ നേട്ടങ്ങൾ വന്നുചേരും. വീട്ടമ്മമാർക്ക് നൂതന വസ്ത്രാഭരണങ്ങൾ ലഭിക്കുന്നതിന് സാധ്യത കാണുന്നു. സംഭാഷണത്തിൽ ആത്മനിയന്ത്രണം പാലിച്ചില്ലെങ്കിൽ കുടുംബപരമായ വിഷമതകൾ വരാം. പരസ്യങ്ങളിൽ ഭ്രമിച്ച് ചൂഷണത്തിനിരയാവാതിരിക്കാൻ ശ്രദ്ധിക്കണം. ഉന്നതസ്ഥാനീയരുമായി യാദ്യശ്ചികമായി അടുത്തു പരിചയപ്പെടുവാനവസരം ലഭിക്കുകയും അതുവഴി ഭാവിയിൽ ഗുണാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. മംഗളകർമ്മങ്ങൾക്ക് ബന്ധുക്കളുടെ സഹകരണം കൂടും.
ഭരണി
പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനും ക്രമേണ പുരോഗതി ഉണ്ടാകാനും സാധിക്കും. കുടുംബപരമായ പ്രത്യേകിച്ചും വസ്തുവകകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനും അതിൽ നിന്നും ശത്രുക്കളുണ്ടാകാനും ഇടവരാം. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. പുതിയ ബന്ധങ്ങൾ ഉണ്ടാകും. അവിവാഹിതർ വിവാഹ ബന്ധത്തിൽ ഏർപ്പെടും. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. സൈനികർ പോലീസുകാർ ഇവർക്ക് ജോലിഭാരം കൂടാനിടയുണ്ട്. വാഹനത്തിൽ നിന്നും ധനനഷ്ടങ്ങൾക്ക് സാദ്ധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധവേണം
Read also: ശിവകുടുംബ സങ്കൽപത്തിലുള്ള അപൂർവക്ഷേത്രം, ആഗ്രഹസാഫല്യത്തിനായി ഇങ്ങനെ ദർശനം നടത്തിയാൽ
കാർത്തിക
അപ്രതീക്ഷിതമായി ധനം വന്നുചേരുമെങ്കിലും പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം വിദേശത്ത് നിന്നും ഗുണാനുഭവങ്ങൾക്ക് സാഹചര്യമുണ്ടാകും. തൊഴിൽ രംഗത്ത് പലവിധ തടസ്സങ്ങൾ വന്നു ചേരാൻ സാധ്യത ഉള്ളതിനാൽ വളരെ ജാഗ്രത പാലിക്കണം. ഉദ്യോഗാർത്ഥികൾക്ക് നിരാശാബോധം അധികമാവാതെ ശ്രദ്ധിക്കണം. വീട് വാങ്ങുന്നത് ശ്രദ്ധിച്ച് നടത്തണം. വസ്തു വാഹനാദികൾ നേടിയെടുക്കുന്നതിനുള്ള സാഹചര്യമുണ്ടാകുന്നതാണ്. പുതിയ കരാറുകളിൽ ഒപ്പു വയ്ക്കേണ്ട സാഹചര്യമുണ്ടാകും. ഉദരരോഗം ചെറുതായി ബുദ്ധിമുട്ടിക്കും
രോഹിണി
ധനപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ വളരെ ആലോചിച്ച് ചെയ്യണം. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചാടരുത്. കുടുംബത്തിൽ ഭാഗം വയ്പ്പു പോലെ വളരെ പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാകും. വിശിഷ്ട വ്യക്തികളുടെ സൽക്കാരങ്ങളിൽ ഭാഗമാകും. അഗ്നി, വൈദ്യുതി എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകടം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ധനപരമായി വഞ്ചിക്കപ്പെടാനിടയുള്ളതിനാൽ ശ്രദ്ധ അനിവാര്യമാണ്. സഹോദരസഹായം പ്രതീക്ഷിക്കാം
മകയിരം
ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടും. മനസ്സിനെ അസ്വസ്ഥമാക്കുന്ന വിഷയങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ഗുണകരമായ മാറ്റങ്ങൾ പലതും വന്നു ചേരും. നൂതന മേഖലയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. ഗൃഹനിർമ്മാണം നടത്തുന്നവർ അമിതവ്യയമുണ്ടാകാതെ ശ്രദ്ധിക്കണം. അവിചാരിതമായി ഒരു പുതിയ സൗഹ്യദമോ ആത്മബന്ധമോ ഉണ്ടായേക്കാം. നൂതന ഗൃഹോപകരണങ്ങൾ വാങ്ങാൻ അവസരം വന്നുചേരും. മക്കളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമാകും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. അയൽക്കാരുമായി കലഹത്തിന് പോവരുത്
തിരുവാതിര
ആഗ്രഹിക്കുന്ന രീതിയിൽ പല കാര്യങ്ങളും നടക്കും. വിവാഹകാര്യത്തിൽ തീരുമാനമാകും. ജോലിയിൽ ഉയർച്ച വന്നുചേരും. ഉദ്യോഗസ്ഥർക്ക് സ്ഥാനപ്രാപ്തിയുണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല പുരോഗതി കൈവരുന്നതാണ്. കലാകാരൻമാർക്ക് അപൂർവ നേട്ടങ്ങൾക്കും അവസരങ്ങൾക്കും സാധ്യത. കുടുംബ സ്വത്ത്തർക്കം രമ്യമായി പരിഹരിക്കും. സംഭാഷണത്തിൽ ആത്മനിയന്തണം പാലിക്കണം
പുണർതം
പ്രതിസന്ധി ഘട്ടങ്ങളെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കാൻ സാധിക്കുന്നതാണ്. ബന്ധുക്കളും സുഹൃത്തുക്കളും മൂലം ധനപരമായ നേട്ടങ്ങളുണ്ടാകും. ജനങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ സാമൂഹ്യരംഗത്ത് പ്രവർത്തിക്കും. സ്വന്തം നിഷ്കളങ്കത വഞ്ചിക്കപ്പെടാവുന്നതിനാൽ മുൻകരുതലുകൾ വേണം. ഔദ്യോഗിക രംഗത്തും കച്ചവട രംഗത്തും തന്റെതായ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് ശോഭിക്കും. ആരോഗ്യപരമായ ചില പ്രയാസങ്ങളുണ്ടാകും. ശത്രു ശല്യവും തസ്കര ശല്യവും ഉണ്ടാകുന്നതിനാൽ വളരെ ശ്രദ്ധിക്കുക.
പൂയം
കഠിനാദ്ധ്വാനത്താൽ ജീവിത നിലവാരം വർധിക്കും. ഔദ്യോഗിക കാര്യങ്ങളെച്ചൊല്ലി മേലുദ്യോഗസ്ഥൻമാരിൽ നിന്നും അപ്രീതിയുണ്ടാക്കാൻ സാധ്യത. വിശ്വാസവഞ്ചനയ്ക്ക് സാധ്യതയുള്ളതിനാൽ ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. ഗൃഹത്തിൽ അറ്റകുറ്റപണികൾ നടത്തുവാൻ നല്ല തുക ചെലവാകും. വിവാഹാലോചനകൾക്ക് തടസ്സവും കാലതാമസവും നേരിടും. അപകട ദുരിതങ്ങളിൽ നിന്ന് ഈശ്വരാനുഗ്രഹത്താൽ രക്ഷപ്രാപിക്കും. പ്രതിസന്ധികൾ പുഷ്പം പോലെ നേരിട്ട് വിജയം വരിക്കാൻ ശ്രമിക്കുക.
ആയില്യം
താൽപര്യപ്പെടുന്ന കാര്യങ്ങളിൽ പൂർണത കൈവരിക്കാൻ അഹോരാത്രം പ്രവർത്തിക്കേണ്ടിവരും. ബിസിനസ്സിൽ പണച്ചെലവുകൾ വർധിക്കും. വരുമാന മാർഗ്ഗങ്ങൾ പലതും തടസപ്പെടാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ ബന്ധുക്കളുമായി രമ്യതയിലെത്താൻ പല വിട്ടുവീഴ്ചയ്ക്കും തയ്യാറാകും. ആത്മാർത്ഥമായും ശുഷ്കാന്തിയോടും പ്രവർത്തിക്കുക വഴി ജോലി ചെയ്യുന്ന സ്ഥാപനം ഔന്നത്യത്തിലെത്തും. രാഷ്ട്രീയക്കാർ ലക്ഷ്യബോധത്തോടു കൂടി പ്രവർത്തിക്കുക വഴി ഗുണാനുഭവം ഉണ്ടാകും. അപവാദ പ്രചരണത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക
മകം
ദീർഘകാല സ്വപ്നങ്ങൾ പലതും സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ വീട് വാങ്ങുന്നതിന് അവസരം വരും. വിവാഹാലോചനകൾ സാഫല്യത്തിലെത്തും. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് അനുകൂലമായ മാറ്റങ്ങൾ വന്നു ചേരും. ഉദ്യോഗസ്ഥർക്ക് വളരെ ഗുണകരമായ സ്ഥാനചലനമാണ് വരുന്നത്. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. വീട്ടന്മമാർക്ക് അഭീഷ്ടങ്ങൾ സാധിക്കും നഷ്ടപെട്ടുവെന്ന് കരുതിയ സാധനങ്ങൾ തിരികെ ലഭിക്കാനിടയാകും.
പൂരം
ഭാഗ്യാനുഭവങ്ങളും കാര്യനിവൃത്തിയും കർമ്മ വിജയവും നേടാൻ കഴിയുന്ന കാലമാണിത്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കും. വ്യവഹാരങ്ങളിൽ വിജയമുണ്ടാകും. ഭാവി സുരക്ഷിതമാക്കാൻ ബുദ്ധിപൂർവ്വം നിക്ഷേപങ്ങൾ നടത്തും തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. ഗൃഹനിർമ്മാണം, ഭൂമിലാഭം എന്നിവയും ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. തീർത്ഥയാത്രകളും വിനോദ യാത്രകളും സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടാക്കും. വിദേശയാത്രാ പരിശ്രമങ്ങൾ സഫലീകരിക്കും. ദമ്പതികൾ പരസ്പരം കൂടുതൽ അടുക്കും.
ഉത്രം
സ്വന്തം ബുദ്ധിയും പ്രതിഭയും ഉപയോഗിച്ച് മുന്നേറാൻ സാധിക്കും. കർമ്മരംഗത്ത് നിലനിന്നിരുന്ന പ്രയാസങ്ങൾ ഏറെക്കുറെ പരിഹരിക്കും. സർക്കാർ ജീവനക്കാർക്ക് പ്രമോഷനും സ്ഥലം മാറ്റവും ലഭിക്കും. പണമിടപാടിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടി വരും. കച്ചവടാവശ്യങ്ങൾക്കു വേണ്ടി ദൂരയാത്രകൾ ചെയ്യേണ്ടി വരും. മറ്റുള്ളവരെ അമിതമായി വിശ്വസിച്ച് പ്രവർത്തിക്കുന്നത് നഷ്ടങ്ങൾക്കിടയാക്കും. ബന്ധുജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. കുടുംബ സ്വത്ത് വീതം വയ്ക്കാനിടവരും
അത്തം
ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകും. ഏതു കാര്യത്തിലും ജാഗ്രത ഉണ്ടാകണം. ലോൺ, കടബാധ്യത, ജാമ്യം ഇവയിൽ ചെന്നു ചാടരുത്. സാമ്പത്തികമായ ചൂഷണങ്ങൾക്ക് നിന്ന് കൊടുക്കരുത്. മുതലെടുക്കാൻ ശ്രമിക്കുന്നവരിൽ നിന്നും അകന്നു നിൽക്കണം. കർമ്മരംഗത്ത് കഴിവ് തെളിയിക്കുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടിവരും. ഒരു കാര്യത്തിനും അധിക തിടുക്കം കാണിക്കരുത്. മേലധികാരികളോടും സഹപ്രവർത്തകരോടും നയപരമായി പെരുമാറുക. അസുഖങ്ങളെ അവഗണിക്കരുത്. ആരോഗ്യ കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ അലസത വെടിയണം. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ കാലതാമസം നേരിടും.
Read also: വിവാഹ സമയം എപ്പോൾ? വിവാഹ തടസ്സത്തിന് കാരണം ഇതാവാം
ചിത്തിര
പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിക്കും. കാർഷിക രംഗത്ത് നേട്ടമുണ്ടാകും.വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. മുൻകോപം നിയന്ത്രിക്കണം. അനുഭവ സമ്പന്നമായ വ്യക്തികളുടെ നിർദ്ദേശം വളരെ ഗുണം ചെയും. ദൂരയാത്രകൾ കഴിയുന്നതും ഒഴിവാക്കുക. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കണം. വിഷജന്തുക്കളിൽ നിന്നും കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ നോക്കണം. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ ഉന്നതിക്ക് വേണ്ടി അശ്രാന്തം പരിശ്രമിക്കും. പ്രാർത്ഥന , ധ്യാനം, യോഗ എന്നിവയിലൂടെ ധാരാളം ഗുണങ്ങൾ ഉണ്ടാകും. അതുമൂലം അനാവശ്യ ചിന്തകൾ മനസ്സിൽ നിന്നും വിട്ടൊഴിയും
ചോതി
നല്ല സമയമാണ്. സമസ്ത മേഖലകളിലും ഐശ്വര്യപ്രദമായ നേട്ടങ്ങൾ കൈവരിക്കും. ശാരീരിക പ്രതിസന്ധികളിൽ നിന്നും മോചനം നേടും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും. ദാമ്പത്യ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. തൊഴിൽ അന്വേഷകർക്കും വിദ്യാർത്ഥികൾക്കും ഗുണാനുഭവങ്ങൾ ഉണ്ടാകും. വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യം കൂടും . ഗ്യഹനിർമ്മാണത്തിന് ആരംഭം കുറിക്കും. അകന്നു നിൽക്കുന്ന സുഹ്യത്തുക്കളും ബന്ധുക്കളും അനുകൂല സ്ഥിതി പ്രകടമാക്കും. ആത്മീയ കാര്യങ്ങളിൽ മുന്നിട്ട് പ്രവർത്തിക്കും.
വിശാഖം
ഗുണദോഷ സമ്മിശ്ര ഫലം. ഗ്യഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കുടുംബത്തിൽ സമാധാനം നിലനിർത്താൻ പ്രതികരണം കുറയ്ക്കണം. മാതാപിതാക്കളുമായുള്ള ബന്ധം ഊഷ്മളമാക്കി ഗുരുത്വം നേടണം. ജോലിഭാരം കൂടുന്നതിനാൽ വിശ്രമമില്ലാത്ത അവസ്ഥ വരും. ഉദ്യോഗസ്ഥർ മേലധികാരികളുടെ താക്കീത് വാങ്ങാതെ സൂക്ഷിക്കുക. പ്രതിസന്ധികളും എതിർപ്പുകളും തരണം ചെയ്യാൻ കഴിയും. ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് അർഹമായ ഫലം ലഭിക്കും. യാദ്യച്ഛികമായി ചില സന്തോഷാനുഭവങ്ങൾ തേടി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനുള്ള പുതിയ സാധ്യതകൾ നല്ല പോലെ വിനിയോഗിക്കണം. വിദ്യാർത്ഥികൾക്ക് തടസ്സങ്ങൾ നേരിടുമെങ്കിലും പരിഹരിക്കപ്പെടും.
അനിഴം
വരുമാനത്തിലധികം ചെലവ് വന്നുപെടും. പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം ബിസിനസ്സിൻ വളരെ ശ്രദ്ധ ആവശ്യമാണ് ബന്ധുജനഗുണം ഉണ്ടാകും . എല്ലാ കാര്യങ്ങളിലും മന്ദഗതി അനുഭവപ്പെടും വിദ്യാർത്ഥികൾ ശ്രദ്ധയോടെ പുതിയ പഠനത്തിലേക്ക് പ്രവേശിക്കണം. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം . ഗിരോരോഗം ഉദരരോഗം ഇവകളാൽ ബുദ്ധിമുട്ട് അനുഭവിക്കാനിടയുണ്ട്. വീഴ്ച ചതവ് ഇവ വരാതെ നോക്കണം. ഭൂമി സംബദ്ധമായ ക്രയവിക്രയങ്ങൾ പ്രതീക്ഷിച്ചത്ര ഫലം ലഭിച്ചെന്നു വരില്ല. ഗൃഹസംബന്ധമായ പണികൾ പൂർത്തിയാക്കാൻ അല്പം കൂടുതൽ സമയം എടുക്കും
തൃക്കേട്ട
ധനലാഭ സാദ്ധ്യതയുണ്ടെങ്കിലും ചെലവുകൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. നിലവിലുള്ള ജോലിക്ക് പുറമെ മറ്റു ജോലികളിലും ഏർപ്പെടേണ്ട സാഹചര്യം സംജാതമാവും ബുദ്ധിമുട്ടുകളെ തരണം ചെയ്തു കൊണ്ട് മുന്നേറുവാനുള്ള ശക്തി കൈവരും . പല സങ്കീർണ പ്രശ്നങ്ങളും സ്വന്തം ബുദ്ധി വൈഭവം കൊണ്ടു തന്നെ പരിഹരിക്കപ്പെടും. സാംക്രമിക രോഗങ്ങൾ വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ നടത്തണം. ബന്ധുജനങ്ങളുമായും സഹപ്രവർത്തകരുമായുള്ള ബന്ധങ്ങൾ നല്ല പോലെ ശ്രദ്ധയോടെ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തികമായ ചൂഷണങ്ങൾക്ക് നിന്നു കൊടുക്കരുത്. മുതലെടുക്കാൻ ശ്രമിക്കുന്നവരിൽ നിന്നും അകന്നു നിൽക്കണം
മൂലം
കാര്യവിജയമുണ്ടാകും. തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കും. വിദ്യാർത്ഥികൾക്ക് വളരെ ഗുണാനുഭവങ്ങൾ ലഭിക്കും. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. രോഗശാന്തിയുണ്ടാകും. സന്താനങ്ങൾക്ക് കൂടുതൽ ഗുണാനുഭവങ്ങൾ ഉണ്ടാകും .സന്താനങ്ങളാൽ കീർത്തി വർധിക്കും. അതിഥി സൽക്കാരം നടത്തും. കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും. കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. അവിചാരിതമായി ഒരു പുതിയ സൗഹ്യദമോ ആത്മബന്ധമോ ഉണ്ടായേക്കാം.
പൂരാടം
പല സൗഭാഗ്യങ്ങളും തേടിയെത്തും. അപ്രതീക്ഷിത ധനലാഭവും ബിസിനസ്സിൽ ഉയർച്ചയും ഉണ്ടാകും. വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കും. പുതിയ വാഹനം വാങ്ങുവാനുള്ള തയ്യാറെടുപ്പുകൾ നടത്തും. ഭാര്യാഭർത്താക്കർമാരുടെ ഇടയിൽ ഐക്യത നിലനിൽക്കും വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉണർവും ഉത്സാഹവും ജനിക്കും. സന്താനങ്ങളിൽ നിന്നും നല്ല രീതിയിൽ സഹായങ്ങൾ ലഭിക്കും. സന്താനങ്ങളുമായി ഒത്തുചേരാനും ഒന്നിച്ചു താമസിക്കാനും അവസരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് തൊഴിലന്വേഷണത്തിന് അനുയോജ്യ സമയമാണ്. ഉന്നതരുമായുള്ള ബന്ധം നിലനിർത്തും. അവസരം സമർത്ഥമായി വിനിയോഗിക്കും.
ഉത്രാടം
ഗുണദോഷ സമ്മിശ്ര ഫലം സ്വപ്രയത്നം കൊണ്ട് ധനലാഭം ഉണ്ടാവും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ ശ്രമിക്കണം. ദുർജ്ജന സംസർഗം ദോഷം ചെയ്യും. വീടുപണിക്ക് പണം ചെലവാകും. വസ്തുക്കൾ വാങ്ങാൻ ആലോചിക്കും. യാത്രാ ക്ലേശവും മനോവിഷമവും ഉണ്ടാകുന്ന കാലമാണ്. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രമാണങ്ങളിലും രേഖകളിലും ഒപ്പിടുന്നത് സൂക്ഷിച്ചു വേണം. കഠിനാദ്ധ്വാനത്തിലൂടെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടും. കുടുംബ സ്വത്തിൽ അവകാശം കിട്ടും. അപവാദത്തിന് സാദ്ധ്യതയുള്ളതിനാൽ മുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം . വിഷജന്തുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ നോക്കണം
തിരുവോണം
ചെറിയ സാമ്പത്തിക പ്രതിസന്ധികൾ അനുഭവപ്പെടും. ബമ്പുക്കൾ ശത്രുതയോടെ പെരുമാറുമ്പോൾ നയപരമായി അങ്ങോട്ടു സംസാരിച്ച് പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം. ഉദര സംബദ്ധമായ ചില അസ്വസ്ഥത ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വയ്ക്കുക. ഒരു കാര്യത്തിലും എടുത്തു ചാടരുത്. വേണ്ടത്ര ആലോചന ഇല്ലാതെ ചെയ്യുന്ന പ്രവൃത്തികളിലൂടെ പലതരത്തിലുള്ള വിഷമങ്ങൾ ഉണ്ടാവും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അർപ്പണ മനോഭാവം സ്ഥിരോത്സാഹം ഇവയുടെ ഫലമായി ക്രമേണ വിജയം കൈവരിക്കും. ആഭരണം വിലപിടിപ്പുള്ള വസ്തുക്കൾ ഇവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം
അവിട്ടം
അർഹതപ്പെട്ടത് കുറച്ച് വൈകുമെങ്കിലും വന്നു ചേരും. ശത്രുക്കളിൽ നിന്നും കള്ളൻമാരിൽ നിന്നും ഉപദ്രവം ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ സാധ്യതയുണ്ട്. കഴിവതും വാക്കുതർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. സ്വന്തം ആരോഗ്യ ശ്രദ്ധയും വേണം. യാത്രകൾ കഴിവതും കുറക്കുക. ഔദ്യോഗിക തലത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും. ജാഗ്രതയോടെ മുന്നോട്ടു പോവുക. പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ഷമാപൂർവം പെരുമാറണം . വീട് വാങ്ങുന്നതിനുള്ള ശ്രമം ശ്രദ്ധിച്ചു നടത്തണം
Read also : ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്
ചതയം
നല്ല രീതിയിൽ ഈശ്വരാധീനം നിലനിർത്തേണ്ടതുണ്ട്. നാമജപങ്ങളിലൂടെ വലിയ സമയദോഷത്തെ തരണം ചെയ്യാം. സൗഹ്യദങ്ങൾ കുടുംബ ബന്ധങ്ങൾ എന്നിവിടങ്ങളിൽ ശൈഥില്യം വരാതിരിക്കാൻ മുൻകരുതലുകൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾ ശ്രദ്ധിക്കണം. ചില പുതിയ ചിന്തകൾക്കും തുടക്കങ്ങൾക്കും സാധ്യതയുണ്ട്. വിദ്യയിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ഭയപ്പെടേണ്ടതില്ല. പുറം രാജ്യങ്ങളിൽ പോയി പഠിക്കാനുള്ള അവസരം ലഭിക്കും. കഠിനാദ്ധ്വാനത്തിലൂടെ പലതും നേടിയെടുക്കും.
പൂരൂരുട്ടാതി
ഉയർന്ന വിദ്യാഭ്യാസം ലഭിക്കുന്നതിന് അവസരം ലഭിക്കും. ഗൃഹത്തിൽ വിവാഹം തുടങ്ങിയ മംഗളകർമ്മങ്ങൾ നടക്കാനും. ബുദ്ധിപൂർവമായ ഇടപെടലുകൾ കാരണം ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കാനും യോഗമുണ്ട്. പിത്യക്കളെയും ഗുരു ജനങ്ങളെയും ആദരിക്കാൻ അവസരം ഉണ്ടാകും. വാക്സാമർത്ഥ്യവും ഔദാര്യവും മറ്റുള്ളവരുടെ പ്രശംസയ്ക്ക് കാരണമാകും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾ പിന്നീട് മാറ്റേണ്ടതായ സാഹചര്യമുണ്ടാകും. വസ്തു സംബന്ധമായി വാത പ്രതിവാദങ്ങൾക്ക് സാദ്ധ്യത. യാത്രകളിൽ തടസ്സങ്ങൾ നേരിടാനിടയുള്ളതിനാൽ ശ്രദ്ധ ആവശ്യമാണ്. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം.
ഉത്ത്യട്ടാതി
ധനപരമായി നല്ല പുരോഗതി ഉണ്ടാവും വ്യാപാര വ്യവസായ രംഗങ്ങളിലുള്ളവർക്ക് പുരോഗതി. ഭൂമി വാങ്ങാൻ സാധിക്കും. വിവാഹം നടക്കും. ആഢംബരവസ്തുക്കൾ ലഭിക്കും വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. സൽസന്താനഭാഗ്യവും ഉണ്ടാവും. കലാകാരൻമാർക്ക് അവിസ്മരണീയമായ നേട്ടം പുതിയ അവസരങ്ങൾ ഇവയൊക്കെ ഉണ്ടാകും. കുടുംബ സമേതം തീർത്ഥാടനം നടത്തുവാൻ സാധ്യത കാണുന്നു. പിടിവാശിയും മുൻകോപവും ഉപേക്ഷിക്കണം. ഗൃഹനിർമ്മാണം നടത്തുന്നവർ അധികവ്യയമുണ്ടാകാതെ സൂക്ഷിക്കണം.
രേവതി
കാര്യങ്ങൾ നേടിയെടുക്കാൻ ഭാഗ്യദേവത കടാക്ഷിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും സാധിക്കും കുടുംബത്തിൽ ശ്രേയസ്സും ഉയർച്ചയും ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. എന്നാൽ ധനമിടപാടുകൾ സൂക്ഷിച്ചു നടത്തണം വിദ്യാർത്ഥികൾക്ക് അനുകൂല മാറ്റങ്ങൾ വരും. ജോലിക്കാർക്ക് അനുകൂല സ്ഥലം മാറ്റമോ സ്ഥാനക്കയറ്റമോ ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. സംഭാഷണങ്ങളിൽ കരുതലും നിയന്ത്രണവും വേണം. ആലോചനക്കുറവും അശ്രദ്ധ നിമിത്തവും ചില ബുദ്ധിമുട്ടുകൾ ഉടലെടുക്കുന്നതിന് സാധ്യത. വളരെ പഴയ സ്നേഹബന്ധം വീണ്ടും വന്നു ചേരുന്നതിന് സാധ്യത. വിവാഹാലോചനകളിൽ ഫലമുണ്ടാകും,
ലേഖിക
ജ്യോതിഷി പ്രഭാസീന. സി.പി.
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി - 676741
കണ്ണൂർ ജില്ല
ഫോ : 9961442256
Email ID: prabhaseenacp@gmail.com
Content Summary : Vishu Star Prediction 2023 by Prabha Seena