മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധാരാളം യാത്രകൾ ചെയ്യാൻ ഇടവരും. മേലധികാരിയുടെ പ്രീതി നേടും. ചിലർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉപരിപഠനത്തിന് ചേരും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ ഇടയുണ്ട്. പുതിയ ഒരു വീട് വാങ്ങാൻ സാധ്യത കാണുന്നു. സ്വർണാഭരണങ്ങൾ

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധാരാളം യാത്രകൾ ചെയ്യാൻ ഇടവരും. മേലധികാരിയുടെ പ്രീതി നേടും. ചിലർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉപരിപഠനത്തിന് ചേരും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ ഇടയുണ്ട്. പുതിയ ഒരു വീട് വാങ്ങാൻ സാധ്യത കാണുന്നു. സ്വർണാഭരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധാരാളം യാത്രകൾ ചെയ്യാൻ ഇടവരും. മേലധികാരിയുടെ പ്രീതി നേടും. ചിലർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉപരിപഠനത്തിന് ചേരും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ ഇടയുണ്ട്. പുതിയ ഒരു വീട് വാങ്ങാൻ സാധ്യത കാണുന്നു. സ്വർണാഭരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധാരാളം യാത്രകൾ ചെയ്യാൻ ഇടവരും. മേലധികാരിയുടെ പ്രീതി നേടും. ചിലർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉപരിപഠനത്തിന് ചേരും. പുതിയ  തൊഴിൽ അവസരങ്ങൾ  ലഭിക്കാൻ ഇടയുണ്ട്. പുതിയ ഒരു വീട് വാങ്ങാൻ സാധ്യത കാണുന്നു. സ്വർണാഭരണങ്ങൾ വാങ്ങും. കുടുംബത്തിൽ സമാധാനവും സന്തോഷവും നില നിൽക്കും.

ഇടവം രാശി-Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പുതിയ ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും ആരോഗ്യം തൃപ്തികരമായി തുടരും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. അവിവാഹിതരുടെ വിവാഹാലോചനകൾ നീണ്ടുപോകും. വരുമാനം വർOfക്കും. ദീർഘകാലമായി പരിശ്രമിക്കുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും.

ADVERTISEMENT

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): സാമ്പത്തിക നില മെച്ചപ്പെടും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കും ബന്ധുക്കളുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ നിറവേറും. ജോലി മാറ്റത്തിന് സാധ്യത കാണുന്നു. 

കർക്കടകം രാശി– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): മംഗള കർമങ്ങളിൽ പങ്കെടുക്കും. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമായി തുടരും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കലാരംഗത്ത് ശോഭിക്കാൻ അവസരം ലഭിക്കും.

ചിങ്ങം രാശി– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഗൃഹനിർമാണം ആരംഭിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും ഔദ്യോഗികരംഗത്ത് ശോഭിക്കാൻ കഴിയും. ആരോഗ്യം സൂക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. വിദേശയാത്രക്കുള്ള പരിശ്രമങ്ങൾ പുരോഗമിക്കും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):  പുതിയ ചുമതലകൾ ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും. പുതിയ  ബന്ധുക്കളെ ലഭിക്കും. വാത രോഗങ്ങൾ ശല്യം ചെയ്യും. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. വിദേശത്ത് നിന്ന് ചില സഹായങ്ങൾ പ്രതീക്ഷിക്കാം. ആരോപണങ്ങൾ കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

ADVERTISEMENT

തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പൊതുവേ ഈശ്വരാധീനുമുള്ള കാലമാണ്. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കും. വിവാഹ കർമ്മങ്ങളിൽ പങ്കെ ടുക്കും.ആരോഗ്യം ശ്രദ്ധിക്കണം. രാഷ്ട്രീയ രംഗത്ത് ശോഭിക്കാൻ കഴിയും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. പുതിയ സംരംഭങ്ങൾ പുരോഗമിക്കും. 

വൃശ്‌ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മക്കളുടെ കാര്യങ്ങളിൽ ആശങ്ക വേണ്ട. പ്രവർത്തന രംഗത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും അംഗീകാരങ്ങൾ ലഭിക്കും. തീർത്ഥയാത്ര നടത്തും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകും.

ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. ഗൃഹ നിർമാണം ആരംഭിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ആഴ്ചയുടെ തുടക്കത്തേക്കാൾ മികച്ചതായിരിക്കും അവസാനം. സാമ്പത്തിക നില ഭദ്രമാണ്.

മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ):  സ്ഥാനക്കയറ്റം സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാവുന്ന വാരമാണിത്. ആത്മീയ കാര്യങ്ങളോട് താല്പര്യം വർധിക്കും. തീർഥയാത്രയ്ക്കും സാധ്യതയുണ്ട്. നിയമ പ്രശ്നങ്ങളിൽ  തീരുമാനം നീണ്ടു പോകും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. നിർത്തി വച്ചിരുന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. പുതിയ ബിസിനസ് അവസരങ്ങൾ ഉണ്ടാകും.

ADVERTISEMENT

കുംഭം രാശി Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെടും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ചിലർക്ക് വിദേശ വാസത്തിനു യോഗമുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പഠനകാര്യങ്ങളിൽ അലസരാകും. ഭൂമി വാങ്ങാനുള്ള തീരുമാനം മാറ്റി വയ്ക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുതിയ ബിസിനസ് തുടങ്ങാൻ സാധിക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടാനും സാധ്യതയുണ്ട്. പൂർവികസ്വത്ത് ലഭിക്കും. ബിസിനസ് വികസി പ്പിക്കാൻ സാധിക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസരാവാൻ ഇടയുണ്ട്. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. ബന്ധുക്കളുടെ സഹായം ഉണ്ടാകും. കലാരംഗത്ത് ശോഭിക്കാൻ കഴിയും.

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

English Summary:

Weekly Zodiac Prediction by P B Rajesh, 2023 November 05 to 11