സാമ്പത്തിക നേട്ടം, വിദേശയാത്ര, സ്വർണാഭരണ ലാഭം; ഈ രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ
സാമ്പത്തിക നേട്ടം, വിദേശയാത്ര, സ്വർണാഭരണാദി ലാഭം; ഈ രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ- Weekly Zodiac Prediction by P B Rajesh, 2023 November 12 to 18
സാമ്പത്തിക നേട്ടം, വിദേശയാത്ര, സ്വർണാഭരണാദി ലാഭം; ഈ രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ- Weekly Zodiac Prediction by P B Rajesh, 2023 November 12 to 18
സാമ്പത്തിക നേട്ടം, വിദേശയാത്ര, സ്വർണാഭരണാദി ലാഭം; ഈ രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ- Weekly Zodiac Prediction by P B Rajesh, 2023 November 12 to 18
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഒരു അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്ന കാലമാണിത്. പ്രവർത്തനരംഗത്ത് സമാധാന അന്തരീക്ഷം നിലനിൽക്കും. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. തീർത്ഥയാത്ര നടത്തും. വരുമാനം തൃപ്തികരമാണ്. കുറച്ചുകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): കുറേ കാലമായി കാത്തിരുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. വീട്ടിൽസമാധാനം ഉണ്ടാകും. യാത്രകൾ കൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വലിയ തുകകൾ കൈവശം വന്നു ചേരും. നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വസ്തു തിരിച്ചിട്ടാനുള്ള സാധ്യത തെളിയും.
മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഈശ്വരാധീനമുള്ള കാലമായതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകും. തൊഴിൽ മേഖലയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാനും സ്ഥലം മാറ്റ നും സാധ്യത കാണുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കാൻ ഇടവരാം. പുതിയ ജോലി ലഭിക്കും .പുണ്യസ്ഥലം സന്ദർശിക്കാൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് നടക്കും. ബന്ധുക്കളുടെ സഹായം ഉണ്ടാകും.
കർക്കടകം രാശി– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പ്രവർത്തനരംഗത്ത് അനുകൂലമായ പല പരിവർത്തനങ്ങളും ഉണ്ടാവും. യാത്രകൾ ആവശ്യമായി വരും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരികയോ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.
ചിങ്ങം രാശി– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): സാമ്പത്തിക പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. ആരോഗ്യനില തൃപ്തികരമാകും. അവിചാരിതമായ ചില തടസ്സങ്ങൾ നേരിടേണ്ടതായി വരും. ബന്ധുക്കളോടൊത്ത് തീർഥയാത്ര നടത്തും. വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. പുണ്യകർമൾ അനുഷ്ഠിക്കാൻ കഴിയും.
കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. വിദേശത്ത് യാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അത് നടക്കും. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. പ്രാർഥനകൾ മുടങ്ങാതെ ചെയ്യുക. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക നഷ്ടം വരാനിടയുണ്ട്. ചെയ്യാത്ത കാര്യങ്ങൾ ചെയ്തതായി ആരോപിക്കപ്പെടും.
തുലാം രാശി–Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ചെറിയ യാത്രകൾക്ക് സാധ്യതയുള്ള പല വഴികളിലൂടെ പണം വന്നുചേരും. എന്നാൽ സ്വന്തം ആവശ്യത്തിനുള്ള ചെലവ് അധികമാകും. വിദേശത്തുള്ള മക്കളോടൊപ്പം താമസിക്കാനുള്ള അവസരം ഉണ്ടാകും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതാകും. ചിലർക്ക് പുതിയ വാഹനം വാങ്ങാൻ സാധിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും.
വൃശ്‌ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ചെയ്യുന്ന പ്രവർത്തിയിൽ നിന്നെല്ലാം നേട്ടം ഉണ്ടാക്കാൻ സാധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പങ്കാളിയെ കൊണ്ട് നേട്ടം ഉണ്ടാകും. മക്കളോട് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യമുള്ളസമയമാണെന്ന് ബോധ്യമാകും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.വിദ്യാർഥികൾ പഠനത്തിൽ മികവ് തെളിയിക്കും.
ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ധനപരമായി കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പലവട്ടം പരിശ്രമിച്ചിട്ടും നടക്കാതിരുന്ന ഒരു കാര്യം നേടിയെടുക്കും. വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. കുടുംബജീവിതം ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കും. പെട്ടന്നുള്ള യാത്ര ആവശ്യമാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. അംഗീകാരങ്ങളും ബഹുമതിയും ലഭിക്കും.
മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാൻ കഴിയും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. എതിരാളികളെ വശത്താക്കാൻ കഴിയും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. കലാമൽസരങ്ങളിൽ വിജയിക്കും. സാഹിത്യകാരന്മാർക്കും മാധ്യമപ്രവർത്തകർക്കും കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം രാശി– Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും.നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹാരിക്കും. പ്രധാനപ്പെട്ട ചില തീരമാനങ്ങളെടുക്കും. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാൻ കഴിയും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും.ആരോഗ്യം തൃപ്തികരമാണ്. പഴയകാല സുഹൃത്തിനെ കണ്ടു മുട്ടും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. അച്ഛന്റെ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.
മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ഈശ്വരാധീനമുള്ള സമയമാണ്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. വരുമാന വർധനവ് പ്രതീക്ഷിക്കാം. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. പങ്കാളിത്ത ബിസിനസ്സിൽ വിള്ളൽ ഉണ്ടാകാം. ചലച്ചിത്ര പ്രവർത്തകർക്ക് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. അപേക്ഷിച്ചിട്ടുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. ആഴ്ചയുടെ ആരംഭത്തേക്കാൾ മികച്ചത് ആയിരിക്കും അവസാനം.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337