ജനുവരി മാസം നിങ്ങൾക്കെങ്ങനെ? അപ്രതീക്ഷിത നേട്ടങ്ങൾ ഈ കൂറുകാർക്ക്
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): സാമ്പത്തിക നില തൃപ്തികരമായി തുടരും. താല്പര്യമില്ലാത്ത ദിക്കിലേക്ക് സ്ഥലം മാറ്റം ഉണ്ടാകാം. പങ്കാളിയുമായി ഉണ്ടായ അഭിപ്രായഭിന്നതപരിഹരിക്കും .പ്രതീക്ഷിക്കുന്ന പോലെ ചില കാര്യങ്ങൾ നടക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശത്രുക്കളുടെ ഉപദ്രവങ്ങൾ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): സാമ്പത്തിക നില തൃപ്തികരമായി തുടരും. താല്പര്യമില്ലാത്ത ദിക്കിലേക്ക് സ്ഥലം മാറ്റം ഉണ്ടാകാം. പങ്കാളിയുമായി ഉണ്ടായ അഭിപ്രായഭിന്നതപരിഹരിക്കും .പ്രതീക്ഷിക്കുന്ന പോലെ ചില കാര്യങ്ങൾ നടക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശത്രുക്കളുടെ ഉപദ്രവങ്ങൾ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): സാമ്പത്തിക നില തൃപ്തികരമായി തുടരും. താല്പര്യമില്ലാത്ത ദിക്കിലേക്ക് സ്ഥലം മാറ്റം ഉണ്ടാകാം. പങ്കാളിയുമായി ഉണ്ടായ അഭിപ്രായഭിന്നതപരിഹരിക്കും .പ്രതീക്ഷിക്കുന്ന പോലെ ചില കാര്യങ്ങൾ നടക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശത്രുക്കളുടെ ഉപദ്രവങ്ങൾ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): സാമ്പത്തിക നില തൃപ്തികരമായി തുടരും. താല്പര്യമില്ലാത്ത ദിക്കിലേക്ക് സ്ഥലം മാറ്റം ഉണ്ടാകാം. പങ്കാളിയുമായി ഉണ്ടായ അഭിപ്രായഭിന്നതപരിഹരിക്കും .പ്രതീക്ഷിക്കുന്ന പോലെ ചില കാര്യങ്ങൾ നടക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശത്രുക്കളുടെ ഉപദ്രവങ്ങൾ കരുതിയിരിക്കണം. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ മികച്ചതായിരിക്കും.
ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. മേലുദ്യോഗസ്ഥരുടെ എതിർപ്പ് നേരിടേണ്ടി വരാം. മനസ്സമാധാനം കുറയാൻ ഇടയുണ്ട്. തീർത്ഥയാത്ര നടത്തും. മാസാവസാനം കൂടുതൽ ഗുണകരമാകും. അബദ്ധങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ധാരാളം പണം കൈവശം വന്നുചേരും.
മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ നീണ്ടു പോകാം. പങ്കാളികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാം. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. വീട് വിട്ടുകഴിയേണ്ടി വരും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. മാസാവസാനം അത്ര നന്നല്ല.
കർക്കടകം (പുണർതം അവ സാന കാൽഭാഗം, പൂയം, ആയില്യം): ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പങ്കാളിയുടെ സ്വത്ത് അനുഭവിക്കാൻ അവിവാഹിതരുടെ വിവാഹകാര്യം തീരുമാനമാകും. സഹോദരങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കാം. പല കാര്യങ്ങളും പൂർണ്ണ ശ്രദ്ധനൽകാൻ കഴിയാതെ വരാം. വീടുവിട്ട് കഴിയേണ്ട സാഹചര്യം ഉണ്ടാകും. രാത്രി കാലങ്ങളിൽ വാഹനം ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധനൽകുക.
കന്നി (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കുടുംബത്തോടുള്ള ഉത്തരവാദിത്തം കുറയാതെ ചെയ്യുക. രോഗബാധയ്ക്ക് ഇടയുണ്ട്. ക്രയവിക്രയങ്ങളിൽ കൂടുതൽ നേട്ടമുണ്ടാകും. വിദേശത്തുനിന്ന് സാമ്പത്തിക സഹായം ഉണ്ടാകും. ബിസിനസ് രംഗത്ത് പുതിയ ശൈലി കൊണ്ടുവരും. സ്വർണാഭരണങ്ങളും മറ്റും സമ്പാദിക്കാൻ കഴിയും. ശത്രുക്കളെ പരാജയപ്പെടുത്തും
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.കുടുംബജീവിതം സന്തോഷംനിറഞ്ഞതായിരിക്കും.കുറച്ചു കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കലഹങ്ങളും വാക്ക് തർക്കങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. സാമ്പത്തിക പുരോഗതിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും.പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പ്രണയിതാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും.ആരോഗ്യ സ്ഥിതി മെച്ചപ്പെടും. പേരും പെരുമയും വർധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ ചെയ്യാൻ കഴിയും. സൈനി കരംഗത്തുള്ളവർക്ക് ബഹുമതികൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വിദേശയാത്രക്ക് സാധ്യത തെളിയും. ചീത്ത കൂട്ടുകെട്ടുകൾ ദോഷം ചെയ്യും. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഭൂമിയോ വീടോ വാങ്ങാൻ സാധിക്കും. ശത്രുക്കളെ കരുതിയിരിക്കുക
മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): മാസത്തിന്റെ തുടക്കം അത്ര ഗുണകരമല്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾശോഭനമായി മാറുന്നതാണ്. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും പ്രണയിതാക്കൾ എതിർപ്പുകളെ അവഗണിച്ച് കൊണ്ട് വിവാഹിതരാകും. പേരിന് കോട്ടം ഉണ്ടാകുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. തൊഴിൽ രംഗത്ത് നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. രാഷ്ട്രീയ പ്രവർത്തകർക്ക് നേതൃസ്ഥാനത്തേക്ക് ഉയരാൻ സാധിക്കും. വാഹനത്തിൽ നിന്നുള്ള ആദായം വർധിക്കും.
മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം,ഉത്രട്ടാതി, രേവതി): ഔദ്യോഗിക രംഗത്ത് കൂടുതൽ അധികാരങ്ങൾ ലഭിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തികനില ഭദ്രമായി തുടരും. പങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടാകാം. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. ഗവേഷണരംഗത്ത് ശോഭിക്കും .ദൂരസ്ഥലങ്ങളിലേക്ക് കുടുംബ സമേതം വിനോദയാത്ര ചെയ്യും. .ശുഭാപ്തി വിശ്വസത്തോടെ എല്ലാ കാര്യങ്ങളെയും നേരിടും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337