ഒരു വർഷത്തെ (ഓരോ കൂറുകാരുടെയും) സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): വർഷത്തിന്റെ ആദ്യ പകുതി ഗുണദോഷസമ്മിശ്രം ആണ്. പാഴ്ചെലവ് അധികരിക്കും. തലവേദന, നേത്രരോഗം ഇവ അവഗണിക്കരുത്. മറ്റുള്ളവരിൽ നിന്നും ചതി

ഒരു വർഷത്തെ (ഓരോ കൂറുകാരുടെയും) സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): വർഷത്തിന്റെ ആദ്യ പകുതി ഗുണദോഷസമ്മിശ്രം ആണ്. പാഴ്ചെലവ് അധികരിക്കും. തലവേദന, നേത്രരോഗം ഇവ അവഗണിക്കരുത്. മറ്റുള്ളവരിൽ നിന്നും ചതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷത്തെ (ഓരോ കൂറുകാരുടെയും) സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): വർഷത്തിന്റെ ആദ്യ പകുതി ഗുണദോഷസമ്മിശ്രം ആണ്. പാഴ്ചെലവ് അധികരിക്കും. തലവേദന, നേത്രരോഗം ഇവ അവഗണിക്കരുത്. മറ്റുള്ളവരിൽ നിന്നും ചതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷത്തെ (ഓരോ കൂറുകാരുടെയും) സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): വർഷത്തിന്റെ ആദ്യ പകുതി ഗുണദോഷസമ്മിശ്രം ആണ്. പാഴ്ചെലവ് അധികരിക്കും. തലവേദന, നേത്രരോഗം ഇവ അവഗണിക്കരുത്. മറ്റുള്ളവരിൽ നിന്നും ചതി പറ്റാതെ നോക്കണം. പുതിയ പദ്ധതികളോ മനോ രഹസ്യങ്ങളോ ആരുമായും പങ്കിടരുത്. ആദ്യപകുതിക്കു ശേഷം പലതരത്തിൽ ഭാഗ്യാനുഭവങ്ങൾ കടന്നുവരും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. പല തരത്തിൽ ധനവരവ് പ്രതീക്ഷിക്കാം. ജോലിയിൽ പ്രമോഷൻ. വിദ്യാർഥികൾക്ക് പഠന വിജയം. കച്ചവട വിജയം ഉണ്ടാകും. ഗൃഹനിർമാണ പ്രവൃത്തി പുരോഗമിക്കും. പുതിയ ഗൃഹം, വാഹനം ഇവ സ്വന്തമാക്കും.

ADVERTISEMENT

ഇടവക്കൂറ് (കാർത്തിക, 3/4 രോഹിണി, മകയിരം 1/2) ഗുണദോഷസമ്മിശ്രം. ദൈവാധീനം വർധിപ്പിക്കണം. ലോൺ, കടബാധ്യത, ജാമ്യം ഇവയിൽ ചെന്നു പെടരുത്. ഈശ്വരപ്രാർഥനയാലും ക്ഷമയോടെയും പ്രവർത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാകും. അതേ സമയം ഭയപ്പാടോടെ എല്ലാത്തിൽ നിന്നും അകന്നു നിൽക്കുന്നത് തിരിച്ചടിയുണ്ടാക്കും. ഉദാസീന ബുദ്ധി പാടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. പങ്കാളിയുടെ സഹായ സഹകരണം എല്ലാ കാര്യത്തിലും ഉണ്ടാവും. പലതരം ബുദ്ധിമുട്ടുകൾ നേരിടുമെങ്കിലും ബുദ്ധിപൂർവമുള്ള നീക്കങ്ങളിലൂടെ പരിഹരിച്ചാൽ വിജയിക്കാൻ കഴിയും.

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണര്‍തം 3/4): വർഷത്തിന്റെ ആദ്യപകുതി കൂടുതൽ ഗുണമാണ്. സൽപ്രവൃത്തികളിലൂടെ ശ്രദ്ധ നേടും. കർമ പദ്ധതികൾ ആവിഷ്ക്കരിക്കും. സന്താനങ്ങൾ ഉണ്ടാവാനുള്ള ചികിത്സ ഫലിക്കും. മക്കളുടെ തടസപ്പെട്ട വിദ്യാഭ്യാസ കാര്യങ്ങൾ വഴിയെ നടക്കും. ആദ്യ പകുതിക്കുശേഷം ഏതൊരു കാര്യവും ആലോചിച്ചും നന്നായി ആസൂത്രണം ചെയ്തും നടത്തുക. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായാൽ തക്കതായ ചികിത്സ നൽകണം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വരുമെങ്കിലും തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വരപ്രാർഥന ചെയ്യണം. വാദപ്രതിവാദം, മധ്യസ്ഥത, ജാമ്യം ഇവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): വർഷത്തിന്റെ ആദ്യ പകുതിയിൽ ചില വൈഷമ്യങ്ങൾ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. നല്ല ശ്രദ്ധ പുലർത്തുക. ഉപയോഗശൂന്യമായ ജോലി ചെയ്ത് സമയം കളയരുത്. വിഷജന്തുക്കളിൽ നിന്നും ഉപദ്രവം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആദ്യപകുതിക്കു ശേഷം എല്ലാ ശ്രമങ്ങളും പൂർണമായും ഫലം തരും. കഷ്ടതകൾ മാറി നന്മകൾ വർധിക്കാൻ തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും. വിവാഹം നടക്കും. കോടതി വിധികൾ അനുകൂലമാവും. തടസ്സപ്പെട്ടു കിടന്നിരുന്ന വിദേശയാത്രാ പരിപാടികൾ സഫലീകൃതമാവും. കടബാധ്യത തീർക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): വർഷത്തിന്റെ ആദ്യപകുതി കൂടുതൽ ഗുണാനുഭവം പ്രതീക്ഷിക്കാം. സൽപ്രവൃത്തികളിലൂടെ ശ്രദ്ധ നേടും. വിവാഹം, പ്രണയം, ദാമ്പത്യസുഖം ഇവയെല്ലാം അനുഭവിക്കാൻ യോഗം. ആദ്യ പകുതിക്കുശേഷം എത്ര ബുദ്ധിമുട്ടുള്ള കാര്യം വന്നാലും പ്രതീക്ഷ കൈവെടിയാതെ ക്ഷമയോടെ പ്രവർത്തിച്ചാൽ വിജയം വരിക്കാൻ കഴിയും. കൂടെ ഈശ്വര പ്രാർഥനയും വിട്ടുവീഴ്ചാ മനോഭാവവും കൈക്കൊള്ളുക. ആരോഗ്യകാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. കടബാധ്യത തീർക്കാൻ ബുദ്ധിപരമായി ശ്രമിക്കണം. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്.

ADVERTISEMENT

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര1/2): ആദ്യ പകുതി പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പ്രതിസന്ധികളെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കാൻ ശ്രമിക്കണം. നിരാശ വേണ്ട, കാര്യങ്ങൾ ക്രമേണ നേരെയാവും. ആദ്യ പകുതിക്കുശേഷം ഗുണാനുഭവം കൈവരും. കർമരംഗത്ത് വ്യക്തിപരമായ നേട്ടമുണ്ടാകും. ഭാഗ്യാനുഭവം വർധിക്കും. ജോലിയിൽ പ്രത്യേക പരിഗണന ലഭിക്കും. ഉപരിപഠന സാധ്യത തെളിയും. കലാരംഗത്ത് അവസരങ്ങൾ വർധിക്കും. പുതിയ നിർമാണ പ്രൊജക്ടിൽ പങ്കാളിയാകും. ഗൃഹം സ്വന്തമാക്കാൻ കഴിയും. മുൻകാലത്തെ പല നഷ്ടങ്ങളും നികത്താൻ കഴിയും.

തുലാക്കൂറ് (ചിത്തിര1/2, ചോതി, വിശാഖം 3/4): ആദ്യ പകുതി കൂടുതൽ ഗുണാനുഭവം നൽകി ബുദ്ധിമുട്ട് ഇല്ലാതെ കടന്നു പോകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇടവരും. ഭാഗ്യാനുഭവങ്ങൾ, ഉന്നത പഠന വിജയം, കർമരംഗത്ത് പുതിയ സാധ്യതകൾ എന്നിവ ഉണ്ടാവും. ആദ്യ പകുതിക്കു ശേഷം എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. ആരോഗ്യകാര്യം നന്നായി ശ്രദ്ധിക്കണം. വിവാഹാലോചനകൾക്ക് തടസ്സം വരാം. ദാമ്പത്യ കലഹം ഒഴിവാക്കണം. ജോലി ഭാരം കുറയ്ക്കണം. തൊഴിൽപരമായും ധന ക്രയവിക്രയപരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു കാര്യവും കൃത്യമായി മനസ്സിലാകാതെ ഊഹിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ചെയ്യരുത്. നന്നായി പ്രാർഥന വ്രതം ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട): വർഷത്തിന്റെ ആദ്യപകുതി എല്ലാ കാര്യങ്ങളിലും അലസത വരാൻ സാധ്യത. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണം. അലർജി ശ്വാസകോശ രോഗങ്ങൾ ഇവ അവഗണിക്കരുത്. വരവിനേക്കാൾ ചെലവ് അധികരിക്കും. കുടുംബ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം. ആദ്യ പകുതിക്കു ശേഷം ധനപരമായി അപ്രതീക്ഷിത വർധന ഉണ്ടാകും. മംഗല്യ ഭാഗ്യം. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം. വിദേശ യാത്രയ്ക്ക് അവസരവും സർക്കാർ സഹായങ്ങളും ലഭിക്കും. അകന്ന് നിന്ന ബന്ധങ്ങൾ പുതുക്കും. ബിസിനസിൽ ലാഭം കൂടും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): വർഷത്തിന്റെ ആദ്യ പകുതി ചിരകാലമായ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടും. വിവാഹം, ഉദ്യോഗം, പ്രണയം ഇവയെല്ലാം അനുഭവയോഗ്യമാകും. വിവിധതരം സ്രോതസ്സുകളിൽ നിന്നും ധനം ലഭിക്കും. അത് ഉചിതമായ രീതിയിൽ നിക്ഷേപിക്കണം. ആദ്യ പകുതിക്കു ശേഷം കഠിനാധ്വാനത്താൽ നേട്ടം കൈവരിക്കാൻ സാധിക്കും. ഒരു കാര്യത്തിലും ഉറച്ചു നിൽക്കാത്തത് കാരണം വിശ്വാസത്തകർച്ച തുടങ്ങിയ ചില ദോഷാനുഭവങ്ങൾ സംഭവിക്കും. കഴിയുന്നതും മറ്റുള്ളവരുമായും കലഹിക്കരുത്. എല്ലാവരുമായുള്ള നയപരമായ പെരുമാറ്റം ഗുണം ചെയ്യും.

ADVERTISEMENT

മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2): വർഷത്തിന്റെ ആദ്യ പകുതി പല കാര്യങ്ങളിലും തടസ്സം, അലസത, വിരക്തി ഉണ്ടാകും. ചെലവുകൾ വർധിക്കുന്നതിനാൽ സാമ്പത്തിക വിഷമതകൾ കൂടും. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപിക്കരുത്. വൈദ്യ നിർദേശത്താൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. അധികച്ചെലവ് നിയന്ത്രിക്കണം. വാക്ക് ദോഷം വരാതെ നോക്കണം. ആദ്യ പകുതിശേഷം പല തരത്തിലും ഭാഗ്യാനുഭവം പ്രതീക്ഷിക്കാം വിദ്യാർഥികൾക്ക് പഠന വിജയം, തൊഴിലിൽ അഭിവൃദ്ധി, സന്താനങ്ങൾക്ക് ഉയർച്ച, ബിസിനസിൽ അഭിവൃദ്ധി ഇത്യാദി ഗുണാനുഭവം ഉണ്ടാവും.

കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4 ): പ്രാർഥന, ജപം നന്നായി ചെയ്യുക. കൂടെ എല്ലാ കാര്യങ്ങളും ക്ഷമയോടെയും ശ്രദ്ധാപൂർവവും ചെയ്യുക. സ്ത്രീകൾ വഴി കലഹത്തിനും ദാമ്പത്യ ക്ലേശത്തിനും സാധ്യതയുണ്ട്. ശ്രദ്ധിച്ചാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കാം. മോശം കൂട്ടുകെട്ടുകൾ കാരണം മാനഹാനിയും മറ്റ് ദോഷാനുഭവങ്ങളും വരാതെ നോക്കണം. കുടുംബത്തിൽ സ്വത്ത് തർക്കം പരിഹരിക്കുന്നതിന് ബന്ധുക്കൾ നടത്തുന്ന ഒത്തുതീർപ്പ് ശ്രമത്തോട് മുഖം തിരിക്കരുത്. ഗൂഢമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണം. ഉത്തരവാദിത്വമുള്ള ജോലികൾ ഏറ്റെടുക്കേണ്ടി വരും. കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യുക. അപമാനത്തിന് ഇടയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി ഒഴിവാക്കണം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി): ആദ്യ പകുതി കൂടുതൽ ഗുണാധിക്യം. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. അപ്രതീക്ഷിതമായി ധനം വന്നു ചേരും. പൂർവികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിൻതുടരുവാൻ തയാറാകുന്നത് നിലനില്‍പിന് വഴിയൊരുക്കും. സൗഹൃദ സദസ്സിൽ ആദരവുണ്ടാകും. സന്താനഭാഗ്യത്തിന് വിദഗ്ദ്ധമായ ചികിത്സയും വിശ്രമവും ഈശ്വര പ്രാർഥനകളും ഉപകരിക്കും. പകുതിക്കു ശേഷം വിദ്യാർഥികൾക്ക് പഠനങ്ങളിലും പരീക്ഷകളിലും തടസ്സങ്ങൾ അനുഭവപ്പെടും. ഗൃഹനിർമാണ പ്രവൃത്തി മന്ദഗതിയിലാവും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിച്ച് ഈശ്വര പ്രാർഥനയിലൂടെ മുന്നോട്ട് പോവുക.

ജ്യോതിഷി പ്രഭാസീന .സി.പി.
ഹരിശ്രീ
പി.ഒ : മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
Email ID prabhaseenacp@gmail.com
ഫോ :9961442256

English Summary:

2024 Yearly Prediction by Prabhaseena C P