മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഈ രാശിക്കാർക്ക് മാസത്തിന്റെ ആദ്യ പകുതി അത്ര ഗുണകരമായിരിക്കില്ല എങ്കിലും രണ്ടാം പകുതി വളരെയധികം നേട്ടങ്ങൾ ഉണ്ടാകാൻ സഹായകരമാണ്. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വായ്പകൾ വാങ്ങേണ്ടതായി വരും. വാഹനത്തിന് റിപ്പയർ ആവശ്യമായിവരും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഈ രാശിക്കാർക്ക് മാസത്തിന്റെ ആദ്യ പകുതി അത്ര ഗുണകരമായിരിക്കില്ല എങ്കിലും രണ്ടാം പകുതി വളരെയധികം നേട്ടങ്ങൾ ഉണ്ടാകാൻ സഹായകരമാണ്. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വായ്പകൾ വാങ്ങേണ്ടതായി വരും. വാഹനത്തിന് റിപ്പയർ ആവശ്യമായിവരും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഈ രാശിക്കാർക്ക് മാസത്തിന്റെ ആദ്യ പകുതി അത്ര ഗുണകരമായിരിക്കില്ല എങ്കിലും രണ്ടാം പകുതി വളരെയധികം നേട്ടങ്ങൾ ഉണ്ടാകാൻ സഹായകരമാണ്. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വായ്പകൾ വാങ്ങേണ്ടതായി വരും. വാഹനത്തിന് റിപ്പയർ ആവശ്യമായിവരും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഈ രാശിക്കാർക്ക് മാസത്തിന്റെ ആദ്യ പകുതി അത്ര ഗുണകരമായിരിക്കില്ല എങ്കിലും രണ്ടാം പകുതി വളരെയധികം നേട്ടങ്ങൾ ഉണ്ടാകാൻ സഹായകരമാണ്. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വായ്പകൾ വാങ്ങേണ്ടതായി വരും. വാഹനത്തിന് റിപ്പയർ ആവശ്യമായിവരും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. കുടുംബ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. പുണ്യ സ്ഥലങ്ങളിൽ സന്ദർശിക്കാൻ സാധിക്കും. ഗ്രന്ഥകാരൻമാർക്ക് അനുകൂലമായ കാലമാണ്. പങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. ഭവന നിർമാണം ആരംഭിക്കും.

ADVERTISEMENT

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി): നല്ലതും ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണിത് ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും .പല തടസ്സങ്ങളും താനെ ഒഴിവാകും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. ദീർഘകാല കരാറുകളിൽ ഒപ്പിടും. ശത്രുക്കളുടെ ഉപദ്രവങ്ങൾ കരുതിയിരിക്കുക. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): മാസത്തിന്റെ ആദ്യപകുതി ഗുണകരം ആണെങ്കിലും പിന്നീട് പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്. സാമ്പത്തിക ക്ലേശത്തിനും സാധ്യത കൂടുതലാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. നേരത്തെ പൂർത്തിയാക്കാൻ വിട്ടുപോയ പ്രവർത്തികൾ പൂർത്തിയാക്കാൻ സാധിക്കും. ഉന്നതരായ ചില വ്യക്തികളുമായി ബന്ധം സ്ഥാപിക്കും.

ADVERTISEMENT

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വളരെയധികം ഭാഗ്യമുള്ള ഒരു കാലമായി അനുഭവപ്പെടും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. രോഗങ്ങൾ പൂർണമായി വിട്ടുമാറും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. തെറ്റും ശരിയും മനസ്സിലാക്കി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തും. ശത്രുക്കളുടെ ശല്യം വർധിക്കാൻ ഇടയുണ്ട്. ഓഹരി ഇടപാടുകൾ ലാഭകരമാകും. വിലപിടിച്ച ചില ഗൃഹോപകരണങ്ങൾ വാങ്ങും.

കന്നി (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കാൻ സാധ്യത ഉണ്ട്. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. നേരത്തെ തീരുമാനിച്ച യാത്രകൾക്ക് തടസ്സം നേരിടും. കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായം ഭിന്നത ഉണ്ടാകാൻ സാധ്യതയുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾക്ക് മാറ്റം ഉണ്ടാവില്ല. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ADVERTISEMENT

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന സമയമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പൊതുവേ ദൈവാധീനമുള്ള കാലമാണ്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുകയും അതു മൂലം നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. വരുമാനത്തിൽ വർധനവ് ഉണ്ടാകും. സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിൽ സമാധാനം ഉണ്ടാകും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ദൈവിക കാര്യങ്ങളോട് താല്‍പര്യം വർധിക്കും. ബിസിനസിൽ ശക്തമായ മത്സരം നേരിടും. കടബാധ്യതയിൽ നിന്നും മോചനം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. സൈനികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികൾ ലഭിക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ബന്ധുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാകും. അധിക ചെലവുകൾ നിയന്ത്രിക്കും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. സാമ്പത്തിക നില മെച്ചപ്പെടും. അലസത വിട്ടുമാറും. ദൂരദേശ ത്തുനിന്നും ചില സഹായങ്ങൾ ലഭിക്കും. കർമരംഗം പുഷ്ടിപെടും. ചെയ്യാത്ത കാര്യത്തിന് കുറ്റം കേൾക്കേണ്ടിവരും. ആഗ്രഹിച്ച കാര്യങ്ങൾ ഭംഗിയായി നടത്താൻ സാധിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ഔദ്യോഗിക രംഗത്ത് കൂടുതൽ അധികാരങ്ങൾ ലഭിക്കും. വിനോദയാത്രയിൽ പങ്കെടുക്കും. വീട് നിർമാണം ആരംഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂലമായ കാലമല്ല. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്രട്ടാതി, രേവതി): പൂർവിക സ്വത്ത് കൈവശം വന്നുചേരും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ചെലവുകൾ വർധിക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കാൻ കഴിയും. സുഹൃത്തുക്കളുടെ സഹായം ലഭിക്കില്ല. ജോലിയിൽ അല്‍പം കൂടി ശ്രദ്ധിക്കുക. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.

English Summary:

February- Monthly Star Prediction by P.B Rajesh