സാമ്പത്തിക നേട്ടം, സ്വർണാഭരണ ലാഭം; അപ്രതീക്ഷിത നേട്ടങ്ങൾ ഈ കൂറുകാർക്ക്
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. കലാപരമായ പ്രവർത്തനങ്ങളിൽ ശോഭിക്കും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. യാത്രകൾ സന്തോഷകരമായി തീരും. ബന്ധുക്കളുമായി ഒത്തു ചേരാനുള്ള സാധ്യത കാണുന്നു. ഉന്നത അധികാരികളുടെ സഹായം
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. കലാപരമായ പ്രവർത്തനങ്ങളിൽ ശോഭിക്കും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. യാത്രകൾ സന്തോഷകരമായി തീരും. ബന്ധുക്കളുമായി ഒത്തു ചേരാനുള്ള സാധ്യത കാണുന്നു. ഉന്നത അധികാരികളുടെ സഹായം
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. കലാപരമായ പ്രവർത്തനങ്ങളിൽ ശോഭിക്കും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. യാത്രകൾ സന്തോഷകരമായി തീരും. ബന്ധുക്കളുമായി ഒത്തു ചേരാനുള്ള സാധ്യത കാണുന്നു. ഉന്നത അധികാരികളുടെ സഹായം
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. കലാപരമായ പ്രവർത്തനങ്ങളിൽ ശോഭിക്കും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. യാത്രകൾ സന്തോഷകരമായി തീരും. ബന്ധുക്കളുമായി ഒത്തു ചേരാനുള്ള സാധ്യത കാണുന്നു. ഉന്നത അധികാരികളുടെ സഹായം ലഭിക്കും. നിസാരമായ അസുഖങ്ങൾ വരാനിടയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ആഘോഷങ്ങളിൽ പങ്കെടുത്തു കൊണ്ടായിരിക്കും ഈയാഴ്ച തുടങ്ങുന്നത്. ധനസ്ഥിതി മെച്ചപ്പെടും. ഉപരിപഠനത്തിന് അനുകൂലമായ കാലമാണ്. പുണ്യ കർമങ്ങൾ അനുഷ്ഠിക്കും. മനസ്സമാധാനം കുറയാൻ ഇടയുണ്ട്. മക്കളുടെ ആവശ്യങ്ങൾ കൂടി വരും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. പൊതുവേ ഭാഗ്യമുള്ള സമയമായി അനുഭവപ്പെടും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും.
മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): നേരത്തെ തീരുമാനിച്ചിരുന്ന യാത്രകൾ നടത്തും. ചെലവുകൾ വർധിക്കാൻ ഇടയുണ്ട്. തൊഴിൽ രംഗത്ത് ബുദ്ധിമുട്ടുകൾ വർധിക്കും. പല കാര്യങ്ങൾക്കും പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായിവരും. ദൈവാധീനം കൊണ്ട് വലിയ ദോഷങ്ങൾ ഒഴിവായി കിട്ടും. ആരോഗ്യം തൃപ്തികരമാണ്. വിദേശത്തുനിന്ന് ചില സഹായങ്ങൾ പ്രതീക്ഷിക്കാം. ഭാഗ്യ ദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാകാം.
കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ഒരു വാരമാണ്. ദീർഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ സഫലമാകും. വരുമാനത്തിൽ വർധനവ് പ്രതീക്ഷിക്കാം. വീട് നിർമിക്കാനായി ഭൂമി വാങ്ങാൻ സാധിക്കും. തൊഴിൽരംഗത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. ഉദ്യോ ഗാർഥികൾക്ക് നിയമനം ലഭിക്കും. പങ്കു കച്ചവടം ലാഭകരമാകും. അവിവാഹിതരുടെ വിവാഹ കാര്യം തീരുമാനമാകും.
ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ചില സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകുമെങ്കിലും മറ്റ് ചിലരുമായി അഭിപ്രായ ഭിന്നതയോ തർക്കമോ ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സ്വന്തം പ്രയത്നങ്ങൾക്ക് അനുസൃതമായ പ്രതിഫലം ലഭിക്കും. ആഴ്ചയുടെ അവസാനം ചെറിയ യാത്രകൾക്കും യോഗം കാണുന്നു. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. കുടും ബത്തിൽ സമാധാനം നിലനിൽക്കും.
കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത തെളിയും. നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ച് പിടിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. നിക്ഷേപങ്ങളിൽ നിന്നും വലിയ നേട്ടം പ്രതീക്ഷിക്കാം. ഔദ്യോഗിക യാത്രകൾ ഗുണകരമായി മാറും. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും.
തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ആഴ്ചയുടെ തുടക്കത്തിൽ പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരാം. എന്നാൽ പിന്നീട് ചില ഭാഗ്യ അനുഭവങ്ങൾ ഉണ്ടാവുകയും തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. കുറച്ചുകാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ വിജയകരമായി നേടിയെടുക്കും. എതിരാളികളെ വശത്താക്കാൻ കഴിയും.
വൃശ്‌ചിക രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണ്. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. മനഃക്ലേശം വിട്ടുമാറും. പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെടും. നിർത്തി വച്ചിരുന്ന ബിസിനസുകൾ പുനരാരംഭിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. ദീർഘ യാത്രകൾ ചെയ്യേണ്ടതായി വരും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട ഒരു വാരമാണിത്. ടെൻഷനും മഃനക്ലേശവും ഉണ്ടാകും. എതിരാളികളിൽ നിന്നും ഉപദ്രവങ്ങൾക്കും സാധ്യത കാണുന്നു. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. കലാരംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും.
മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): എല്ലാ കാര്യത്തിനും കൂടുതൽ ഉത്സാഹം തോന്നും. വിവാഹാദി മംഗള കർമങ്ങളിൽ പങ്കെടുക്കും. വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്ര നടത്തും. ഉപരിപഠനത്തിന് കാലതാമസം നേരിടും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. നിയമപ്രശ്ന ങ്ങളുമായി ബന്ധപ്പെടേണ്ടി വരും. രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. നിർഭാഗ്യം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാകാം.
കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും എല്ലാം നിലനിൽക്കുന്ന ഒരു കാലമാണിത്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം സഹായം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ എല്ലാവരുമായി മാറും. എന്നാൽ ഓഹരി ഇടപാടിൽ നഷ്ടം വരാം. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ചില കുഴപ്പങ്ങൾ ഉണ്ടാകാൻ ഇവിടെയുണ്ട്.
മീനം രാശി- Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. സഹോദരനെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ നടക്കും. പൊതുവെ അഭിവാദ്യങ്ങൾ ഉള്ള കാലമാണ്. സാമ്പത്തിക നില ഭദ്രമായി തുടരും. പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. വിദേശത്ത് ജോലി തേടുന്നവർക്ക് നിയമനം ലഭിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും.