അശ്വതി: വിദ്യാർഥികൾക്ക് മികച്ച വാരം. ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുന്നവാൻ സാധിക്കും.. ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം. ഭരണി: വിദ്യാര്‍ഥികൾക്ക് അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകൾ

അശ്വതി: വിദ്യാർഥികൾക്ക് മികച്ച വാരം. ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുന്നവാൻ സാധിക്കും.. ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം. ഭരണി: വിദ്യാര്‍ഥികൾക്ക് അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: വിദ്യാർഥികൾക്ക് മികച്ച വാരം. ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുന്നവാൻ സാധിക്കും.. ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം. ഭരണി: വിദ്യാര്‍ഥികൾക്ക് അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: വിദ്യാർഥികൾക്ക് മികച്ച വാരം. ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുന്നവാൻ സാധിക്കും.. ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം.

ഭരണി: വിദ്യാര്‍ഥികൾക്ക് അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകൾ വരുന്നതിനാൽ കയ്യിൽ പണം തങ്ങുകയില്ല. മുതിർന്ന ബന്ധുക്കളുമായി അഭിപ്രായഭിന്നത. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.

ADVERTISEMENT

കാർത്തിക: കര്‍മരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവും.

രോഹിണി: മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. മാനസിക സംഘർഷങ്ങൾ കൂടും. ജീവിത പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കണം.

മകയിരം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. സാമ്പത്തികമായും തൊഴിൽപരമായും വാരം നന്ന്. വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. മത്സര പരീക്ഷകളിൽ വിജയിക്കുവാന്‍ സാധ്യത.

തിരുവാതിര : യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങൾ വിജയിക്കും.

ADVERTISEMENT

പുണർതം:  തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങൾ മുന്നോട്ടു നീക്കുവാൻ കഴിയും. മാനസിക സംഘർഷം ശമിക്കും. കുടുംബസൗഖ്യവർധന. ബിസിനസിൽ പുരോഗതി. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. സാമ്പത്തിക വിഷമതകൾ മറികടക്കും.

പൂയം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. വാക് സാമർഥ്യം കൊണ്ട് കാര്യസാധ്യം. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിലിൽ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്‍പം ആശ്വാസം ലഭിക്കും.

ആയില്യം : വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. അഭിപ്രായഭിന്നതകള്‍ ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും. ചെറിയ വീഴ്ച, പരിക്ക് എന്നിവയ്‌ക്ക് സാധ്യത. കാര്യവിജയം നേടും.

മകം: പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ദമ്പതികൾ തമ്മില്‍ ഐക്യം വർധിക്കും. കടബാധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും. നിരാശ വിട്ടുമാറും.

ADVERTISEMENT

പൂരം: പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. തൊഴില്‍ രഹിതർക്ക് ജോലിസാധ്യത. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്‍ധിക്കും. വാതജന്യ രോഗസാധ്യത.

ഉത്രം : ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. ആഡംബര ചെലവുകള്‍ വര്‍ധിക്കും. മനസിന് ശാന്തത നൽകുന്ന വാർത്തകൾ കേൾക്കും. ലഹരി വസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. മത്സരപരീക്ഷകളില്‍ വിജയ സാധ്യത. ഗൃഹനിര്‍മാണത്തില്‍ ചെലവുകള്‍ വര്‍ധിക്കും.

അത്തം: സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. തൊഴിൽപരമായി സ്വദേശം വിട്ടു നിൽക്കേണ്ട അവസ്ഥയുണ്ടാകും. മുൻപ് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളിൽ നിന്നുള്ള നേട്ടം സന്തോഷം നൽകും. കര്‍മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങൾ വഴി സഹായം ലഭിക്കും.

ചിത്തിര: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. കൂട്ടുകാർ നിമിത്തം കാര്യവിജയം. മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. പൊതുപ്രവര്‍ത്തനങ്ങളിൽ വിജയം.

ചോതി : ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ‍‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

വിശാഖം : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. പണമിടപാടുകളില്‍ ചെറിയ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും.

അനിഴം: സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും. ബന്ധുക്കൾക്കായി പണം ചെലവിടും.

തൃക്കേട്ട : മാനസിക അസംതൃപ്‌തി വർധിക്കും. സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. മത്സരപ്പരീക്ഷകളിൽ വിജയിക്കുവാന്‍ സാധിക്കും.

മൂലം : കാർഷിക മേഖലയിൽ നിന്ന് നേട്ടങ്ങളുണ്ടാകും. വ്യവഹാരങ്ങളിൽ വിജയം, ധനപരമായ വരവ് കുറഞ്ഞിരിക്കും. മംഗളകർമങ്ങളില്‍ സംബന്ധിക്കും. സുഹൃത്തുക്കളുമായി ചേർന്ന് യാത്രകൾ.

പൂരാടം : അലച്ചില്‍ വര്‍ധിക്കും. കാര്യവിജയം കൈവരിക്കും. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മാറ്റി വെച്ച കാര്യങ്ങളിൽ പുരോഗതി. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും.

ഉത്രാടം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. തൊഴിൽരംഗത്ത് പുതിയ സ്ഥാനലബ്ധിയുണ്ടാകും. ബിസിനസിൽ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. രോഗശമനം ഉണ്ടാകും.

തിരുവോണം : കുടുംബാംഗങ്ങളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാ ശ്രമം വിജയിക്കും. ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി പണം മുടക്കും. കളഞ്ഞു പോയ രേഖകൾ തിരികെ കിട്ടും.

അവിട്ടം : പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. ബന്ധുക്കളുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും.

ചതയം : കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. സ്വപ്രയത്നത്താൽ കാര്യവിജയം നേടും. തൊഴിൽരംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

പൂരുരുട്ടാതി: കുടുംബസുഖം കുറഞ്ഞിരിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതാവിന് രോഗാരിഷ്ടതകൾക്ക് സാധ്യത.

ഉത്തൃട്ടാതി: തൊഴിൽ രഹിതർക്ക് അനുകൂല ഉത്തരവുകൾ ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. മുതിർന്നവരിൽ നിന്നും സഹായം ലഭിക്കും. ദാമ്പത്യപരമായ കലഹങ്ങൾ അവസാനിക്കും.

രേവതി: അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സകുടുംബം ദീർഘയാത്രകൾ നടത്തും.

English Summary:

Weekly Star Prediction by Sajeev Sastharam, 2024 February 25 to March 02