മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4 ): പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4 ): പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4 ): പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4 ): പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. മാസമധ്യം കഴിഞ്ഞു മനസിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും അന്യജന സഹായത്താൽ കാര്യവിജയം. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവിൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.

ADVERTISEMENT

ഇടവക്കൂർ (കാർത്തിക3/4, രോഹിണി, മകയിരം 1/2): കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടും. ധനപരമായി അനുകൂല സമയമല്ല. കർമരംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബസൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി. മംഗളകർമങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം, പരീക്ഷാ വിജയം ഇവ കാണുന്നു. മാസത്തിന്റെ പകുതി പിന്നിടുമ്പോൾ വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.

ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.

മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4): ഉത്തരവാദിത്വങ്ങൾ വർധിക്കും. മനസിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കുന്ന കാലമാണ്. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ബിസിനസിൽ മികവ് പുലർത്തും. മേലാധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകൾക്ക് ശമനമുണ്ടാകും. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. കഫ–ജന്യ രോഗങ്ങൾ പിടിപെടും. സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. ബിസിനസിൽ പുരോഗതി. മാനസിക മായ സംതൃപ്തി കൈവരിക്കും. പ്രവർത്തനങ്ങളിൽ വിജയം.

ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക.

ADVERTISEMENT

കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം): താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. ബന്ധുജന സഹായം ലഭിക്കും. മാനസിക സുഖവർധന. പ്രവർത്തനങ്ങളിൽ നേട്ടം. വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. മനസിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃകസ്വത്തിന്റെ അനുഭവം ഉണ്ടാവും. മാസമധ്യം കഴിഞ്ഞാൽ കൂടുതലായി യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗ സാധ്യത. സുഹൃത്തുക്കളുമായി സംഗമം. ഗൃഹനിർമാണത്തിൽ പുരോഗതി. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസിമാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം1/4): ബന്ധുക്കൾ തമ്മിൽ ഭിന്നത. സഞ്ചാരക്ലേശം വർധിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും. ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം. കർമരംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം, യാത്രകൾ ഇവ കാണുന്നു. സുഹൃദ് സഹായം വർധിക്കും. സന്താനങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർധിക്കും. തൊഴിൽപരമായ അധിക യാത്രകൾ. രോഗദുരിതത്തിൽ ശമനം. പൂർവിക സ്വത്തിന്റെ ലാഭം. ഗൃഹനിർമാണത്തിൽ പുരോഗതി. സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക. അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം. പഠനത്തിൽ ശ്രദ്ധ വർധിക്കും. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാ ശ്രമം വിജയിക്കും. സദ്കാര്യങ്ങൾക്കായി പണം മുടക്കേണ്ടിവരും. തൊഴില്‍ രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.

ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല, വെണ്ണ ഇവ നൽകുക. നാളിൽ പാൽപായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.

ADVERTISEMENT

കന്നിക്കൂർ ( ഉത്രം3/4, അത്തം, ചിത്തിര 1/2): അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖ വർധനയ്ക്ക് ഭംഗം. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്രകൾ വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. ദാമ്പത്യ ഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തു തീര്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടതകൾ ഉണ്ടാവാം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.

ഗുണവർധനയ്ക്കും ദോഷശമനത്തിനുമായി ധർമശാസ്താ ഭജനം നടത്തുക. ശനിയാഴ്ചകളിൽ വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): വ്യവഹാരവിജയമുണ്ടാവും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടി വരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കാർഷിക മേഖലയില്‍ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത.

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ നാമജപം നടത്തുക. നാളിൽ ദേവീ ക്ഷേത്രത്തിൽ ജയദുർഗാമന്ത്ര പുഷ്പാഞ്ജലി നടത്തുക.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട): പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്‍പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും.

ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4): മംഗളകർമങ്ങളിൽ പങ്കെടുക്കും. മാതാവിന് അരിഷ്ടതകളുണ്ടാവും. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താൽപര്യം വര്‍ധിക്കും. ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർധിക്കും. പഠനത്തിൽ ശ്രദ്ധ കുറയും. തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും. തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളിൽ വിജയിക്കും. കർമരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാധ്യത്തിനുള്ള തടസ്സം മറികടക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മുൻകാല സമ്പാദ്യങ്ങളിൽ നിന്ന് ധനലാഭം. സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. മാസം പകുതി കഴിഞ്ഞാൽ ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിൽരംഗം ഇടയ്ക്കിടെ അശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. വ്യാഴാഴ്ചകളിൽ നെയ് വിളക്ക് കത്തിച്ചു തൊഴുതു പ്രാർഥിക്കുക.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ആരോഗ്യപരമായി അനുകൂല സമയമാണ്. വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും. സുഹൃദ് സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അവർ സ്വയം ഒഴിഞ്ഞു പോകും. യാത്രകൾ വേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും. വാഹന വിൽപനയിലൂടെ ധനലാഭം. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ സാധിക്കും. ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. നിത്യേന ലളിതാസഹസ്രനാമധ്യാന ഭാവത്തിൽ ദേവിയെ സ്മരിച്ച് ഭവനത്തിൽ നെയ് വിളക്ക് കൊളുത്തുക.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): ബന്ധുജന സഹായം ലഭിക്കും. മനസിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗസാധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ബന്ധുഗുണവർധന. ആഡംബര വസ്തുക്കളിൽ താല്‍പര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വര്‍ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

ദോഷ ശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് ആലോചന. വാഗ്ദാനങ്ങൾ നൽകി അബദ്ധത്തിൽ ചാടാതെ ശ്രദ്ധിക്കുക. വാക്കുകൾസൂക്ഷിച്ച് ഉപയോഗിക്കുക. വിശ്രമം കുറയും. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ സംബന്ധിക്കും. അധിക യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായി പൊതുവെ അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകൾ അലട്ടും. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ഉണ്ടാകും. കുടുംബ സൗഖ്യ വർധന. മാനസികമായ സംതൃപ്തി, ജീവിത സൗഖ്യം ഇവ കൈവരിക്കും. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കർമരംഗത്ത് നേട്ടങ്ങൾ.

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.

English Summary:

Monthly Star Prediction by Sajeev Sastharam, 1199 Meenam