അശ്വതി : അനാരോഗ്യം മൂലം വിഷമിക്കും. വിദേശസഞ്ചാരകാര്യത്തിൽ അവിചാരിത തടസ്സം. തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസ്സങ്ങൾ. ബിസിനസിൽ ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അവിചാരിത ധനനഷ്ടം നേരിടും. ഭരണി: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ആവശ്യങ്ങൾക്ക് പണം കടം വാങ്ങേണ്ടിവരും.

അശ്വതി : അനാരോഗ്യം മൂലം വിഷമിക്കും. വിദേശസഞ്ചാരകാര്യത്തിൽ അവിചാരിത തടസ്സം. തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസ്സങ്ങൾ. ബിസിനസിൽ ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അവിചാരിത ധനനഷ്ടം നേരിടും. ഭരണി: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ആവശ്യങ്ങൾക്ക് പണം കടം വാങ്ങേണ്ടിവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : അനാരോഗ്യം മൂലം വിഷമിക്കും. വിദേശസഞ്ചാരകാര്യത്തിൽ അവിചാരിത തടസ്സം. തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസ്സങ്ങൾ. ബിസിനസിൽ ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അവിചാരിത ധനനഷ്ടം നേരിടും. ഭരണി: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ആവശ്യങ്ങൾക്ക് പണം കടം വാങ്ങേണ്ടിവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : അനാരോഗ്യം മൂലം വിഷമിക്കും. വിദേശസഞ്ചാരകാര്യത്തിൽ അവിചാരിത തടസ്സം. തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസ്സങ്ങൾ. ബിസിനസിൽ ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അവിചാരിത ധനനഷ്ടം നേരിടും.

ഭരണി: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ആവശ്യങ്ങൾക്ക് പണം കടം വാങ്ങേണ്ടിവരും. യാത്രകള്‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ സാധ്യത. വിവാഹ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കും.

ADVERTISEMENT

കാർത്തിക: മാതാവിനോ മാതൃതുല്യരായവർക്കോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകൾ. ആശുപത്രി വാസം. ബിസിനസിൽ ഉദ്ദേശിച്ച ധനലാഭം ഉണ്ടാവുകയില്ല. യാത്രകൾ കൊണ്ട് നേട്ടം കൈവരിക്കും. ബന്ധുക്കൾ നിമിത്തം നേട്ടം.

രോഹിണി: സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. തൊഴിൽപരമായ ഉത്തരവാദിത്തം വര്‍ധിക്കും. ലോട്ടറി, ഊഹക്കച്ചവടം എന്നിവയിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിവാഹ ആലോചനകൾ തീരുമാനത്തിൽ എത്തുകയില്ല.

മകയിരം: നാട്ടിലേക്ക് തിരികെ പോരേണ്ടി വരാം. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. അവിചാരിത ധനലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

തിരുവാതിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വർധിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. തെഴിൽരംഗത്ത് ഉന്നത സ്ഥാനലബ്ധി.

ADVERTISEMENT

പുണർതം: മംഗളകർമങ്ങളിൽ സംബന്ധിക്കും. സ്നേഹിക്കുന്നവരില്‍ നിന്ന് എതിര്‍പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

പൂയം: വിജയം ഉറപ്പാക്കിയിരുന്ന കാര്യങ്ങളിൽ തിരിച്ചടികള്‍ നേരിടും. തൊഴില്‍പരമായി മാറ്റം. തൊഴിലുമായി ബന്ധപ്പെട്ട് അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം നടത്തും. ബിസിനസ്സിൽ ചെറിയ നേട്ടങ്ങൾ.

ആയില്യം: ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം മൂലം ശത്രു വർധന. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. ബാങ്ക് ലോൺ പാസായിക്കിട്ടും.

മകം : ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കും. ധനപരമായ വിഷമതകൾ. ലഹരിവസ്തുക്കളിൽ താല്‍പര്യം വർധിക്കും. സുഹൃദ് ബന്ധങ്ങളിൽ ഭിന്നതകൾ. അസമയത്തെ യാത്രകൾ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല.

ADVERTISEMENT

പൂരം: ബന്ധുജന സഹായത്തിൽ കുറവ്. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും. സർക്കാർ ജീവനക്കാര്‍ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യം തീരുമാനത്തിലെത്തും.

ഉത്രം: പ്രേമബന്ധങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം കടം നൽകേണ്ടി വരും.

അത്തം: വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് ജനസമ്മിതി വർധിക്കും. രോഗബാധയ്ക്ക് ഔഷധ സേവ വേണ്ടിവരും.

ചിത്തിര: സഞ്ചാരക്ലേശം വർധിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഭൂമി വില്‍പനയിൽ നിന്ന് ധനലാഭത്തിനു സാധ്യത.

ചോതി: സന്താനങ്ങൾക്കായി പണം മുടക്കും. സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുന്ന അനുഭവമുണ്ടാകും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിർപ്പുകളെ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും.

വിശാഖം: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ഒന്നിലധികം മാർഗങ്ങളിൽ ധനലാഭം.

അനിഴം: രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും. ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും. വിശ്രമം കുറയും. നേത്രരോഗ സാധ്യത.

തൃക്കേട്ട: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം. പിതൃ സ്വത്തിന്റെ അനുഭവമുണ്ടാകും

മൂലം: മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. ജോലിക്കാർക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, സൗന്ദര്യ വസ്തുക്കളിൽ നിന്ന് അലർജി പിടിപെടുവാൻ സാധ്യത.

പൂരാടം: കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും വിട്ടു നിൽകുവാൻ ശ്രദ്ധിക്കുക . പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന ലക്ഷ്യം കാണും.

ഉത്രാടം: ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. മുൻകാല നിക്ഷേപങ്ങൾ ഉപകാരപ്പെടും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.

തിരുവോണം: ബന്ധുക്കൾ വഴി കാര്യലാഭം. സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാതെ ശ്രദ്ധിക്കുക.

അവിട്ടം: അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള വാരമാണ്. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാൻ സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാത്തവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക. കടം വീട്ടി പണയ ഉരുപ്പടികൾ തിരികെയെടുക്കുവാൻ കഴിയും.

ചതയം: വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസിൽ ചെറിയ തിരിച്ചടികൾ. വാഹനത്തിന് പണച്ചെലവ്.

പൂരുരുട്ടാതി: മറ്റുള്ളവർ സഹായിക്കുക വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.

ഉത്തൃട്ടാതി: ബന്ധുക്കൾക്കായി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. ഭവനത്തിൽ അറ്റകുറ്റപ്പണികൾക്കു സാധ്യത. തൊഴിൽ രംഗത്ത് വിഷമതകൾ നേരിടും

രേവതി: ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. ബിസിനസിൽ പണം മുടക്കേണ്ടി വരും.

English Summary:

Weekly Star Prediction by Sajeev Sastharam, 2024 March 31 to April 06