മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാനും അനുകൂലമായ കാലമാണിത്. ജലദോഷം, നീരുവീഴ്ച തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. പങ്കാളിയെ സഹായിക്കാൻ തയാറാകും. വായ്പകൾ തിരിച്ചടക്കാൻ

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാനും അനുകൂലമായ കാലമാണിത്. ജലദോഷം, നീരുവീഴ്ച തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. പങ്കാളിയെ സഹായിക്കാൻ തയാറാകും. വായ്പകൾ തിരിച്ചടക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാനും അനുകൂലമായ കാലമാണിത്. ജലദോഷം, നീരുവീഴ്ച തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. പങ്കാളിയെ സഹായിക്കാൻ തയാറാകും. വായ്പകൾ തിരിച്ചടക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാനും അനുകൂലമായ കാലമാണിത്. ജലദോഷം, നീരുവീഴ്ച തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. പങ്കാളിയെ സഹായിക്കാൻ തയാറാകും. വായ്പകൾ തിരിച്ചടക്കാൻ സാധിക്കും. പഴയകാല സഹപ്രവർത്തകരെ കണ്ടുമുട്ടും. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. മക്കളിൽ നിന്നും പ്രതീക്ഷിച്ച സന്തോഷവാർത്ത ലഭിക്കും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. വീട് മോടി പിടിപ്പിക്കാൻ സാധിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. പുതിയ സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കുക. ധനസ്ഥിതി തൃപ്തികരമായി തുടരും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. തീർഥയാത്രയിൽ പങ്കെടുക്കും. ബിസിനസ് രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വലിയ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു വാരമാണിത്. പുതിയ ജോലി നേടാനാകും. പങ്കാളിയിൽ നിന്നും വലിയ സഹായങ്ങൾ ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കും. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കും.

ADVERTISEMENT

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. ഇഷ്ടപ്പെട്ട വാഹനം വാങ്ങാൻ സാധിക്കും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ ഇടയുണ്ട്. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. പല പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കും. പങ്കാളിയുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. തൊഴിൽമാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വിദേശത്തുനിന്നും സന്തോഷകരമായ വാർത്ത എത്തിച്ചേരും. ദൈവാധീനം കുറഞ്ഞ കാലമാണ്. വരുമാനം വർധിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

ADVERTISEMENT

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ചില ഭാഗ്യങ്ങൾ ഉണ്ടാകാൻ ഇടയുള്ള കാലമാണ്. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. വരവിലും അധികമായ ചെലവുകൾ വന്നു ചേരും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി മാറും.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വളരെയധികം ഈശ്വരാധീനമുള്ള കാലമാണ്. തുടങ്ങുന്ന കാര്യങ്ങളെല്ലാം പൂർത്തിയാക്കാൻ സാധിക്കും. ആഴ്ചയുടെ ആരംഭം അത്ര ഗുണകരമല്ലെങ്കിലും പിന്നിലുള്ള ദിവസങ്ങൾ ശുഭകരമായി മാറും. ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. സാമ്പത്തിക നില മെച്ചപ്പെടും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പ്രണയിതാക്കൾക്ക് സന്തോഷിക്കാവുന്ന കാലമാണിത്. പല കാര്യങ്ങളും അനുകൂലമായി മാറി വരുന്നതായി അനുഭവപ്പെടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. ഒരുപാട് പണം കൈവശം വന്നു ചേരാൻ സാധ്യത കാണുന്നുണ്ട്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വാഹനത്തിനായി കൂടുതൽ പണം മുടക്കേണ്ടി വരും. ശത്രുക്കളെ കരുതിയിരിക്കുക.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഈശ്വരാധീനം ഏറ്റവും അനുകൂലമായ വാരമാണ്. വീട് നിർമിക്കാനായി ഭൂമി വാങ്ങും. നിക്ഷേപങ്ങളിൽ നിന്നും വലിയ നേട്ടങ്ങൾ തിരിച്ചു കിട്ടും. മകളുടെ വിവാഹകാര്യം തീരുമാനമാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): സ്ഥാനക്കയറ്റം ലഭിക്കാനോ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനോ ഇടയാകും. പങ്കാളികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ കഴിയും. വീട് നിർമാണം ആരംഭിക്കും. പൊലീസ് സ്റ്റേഷനുമായോ കോടതിയുമായോ ബന്ധപ്പെടേണ്ടി വരാം. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. കായിക രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കും. തീരുമാനിച്ചിരുന്ന യാത്രകൾ വിജയകരമായി പൂർത്തിയാക്കും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ധാരാളം യാത്രകൾ ചെയ്യാൻ സാധ്യത കാണുന്നു. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. അസുഖങ്ങൾ പൂർണമായി വിട്ടുമാറും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.

English Summary:

Weekly Zodiac Prediction by P B Rajesh 2024 May 12 to 18