വ്യാഴം രാശി മാറുമ്പോൾ; ദോഷ ശമനത്തിന് പരിഹാരങ്ങൾ ഇങ്ങനെ
ഗ്രഹങ്ങൾ ഓരോ രാശി മാറുമ്പോൾ അതുവരെ ദുരിതം അനുഭവിച്ചിരുന്നവർക്ക് അതിന് പരിഹാരമുണ്ടാവുകയും നല്ല കാലമായി തീരുകയും ചെയ്യുന്നു. നല്ലസമയം ആയിരുന്നവർക്ക് മോശം സമയം ആയി മാറാനും സാധ്യതയുണ്ട്. വ്യാഴം ഒരു വർഷമാണ് ഒരു രാശിയിൽസഞ്ചരിക്കുന്നത്. അതായത് ഒരു വർഷം കഴിഞ്ഞാണ് അടുത്ത രാശിയിലേക്ക് പ്രവേശിക്കുക. 12
ഗ്രഹങ്ങൾ ഓരോ രാശി മാറുമ്പോൾ അതുവരെ ദുരിതം അനുഭവിച്ചിരുന്നവർക്ക് അതിന് പരിഹാരമുണ്ടാവുകയും നല്ല കാലമായി തീരുകയും ചെയ്യുന്നു. നല്ലസമയം ആയിരുന്നവർക്ക് മോശം സമയം ആയി മാറാനും സാധ്യതയുണ്ട്. വ്യാഴം ഒരു വർഷമാണ് ഒരു രാശിയിൽസഞ്ചരിക്കുന്നത്. അതായത് ഒരു വർഷം കഴിഞ്ഞാണ് അടുത്ത രാശിയിലേക്ക് പ്രവേശിക്കുക. 12
ഗ്രഹങ്ങൾ ഓരോ രാശി മാറുമ്പോൾ അതുവരെ ദുരിതം അനുഭവിച്ചിരുന്നവർക്ക് അതിന് പരിഹാരമുണ്ടാവുകയും നല്ല കാലമായി തീരുകയും ചെയ്യുന്നു. നല്ലസമയം ആയിരുന്നവർക്ക് മോശം സമയം ആയി മാറാനും സാധ്യതയുണ്ട്. വ്യാഴം ഒരു വർഷമാണ് ഒരു രാശിയിൽസഞ്ചരിക്കുന്നത്. അതായത് ഒരു വർഷം കഴിഞ്ഞാണ് അടുത്ത രാശിയിലേക്ക് പ്രവേശിക്കുക. 12
ഗ്രഹങ്ങൾ ഓരോ രാശി മാറുമ്പോൾ അതുവരെ ദുരിതം അനുഭവിച്ചിരുന്നവർക്ക് അതിന് പരിഹാരമുണ്ടാവുകയും നല്ല കാലമായി തീരുകയും ചെയ്യുന്നു. നല്ലസമയം ആയിരുന്നവർക്ക് മോശം സമയം ആയി മാറാനും സാധ്യതയുണ്ട്. വ്യാഴം ഒരു വർഷമാണ് ഒരു രാശിയിൽസഞ്ചരിക്കുന്നത്. അതായത് ഒരു വർഷം കഴിഞ്ഞാണ് അടുത്ത രാശിയിലേക്ക് പ്രവേശിക്കുക. 12 രാശിയിലൂടെ വ്യാഴം സഞ്ചരിക്കുന്ന കാലത്തിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്നു പറയുന്നത്. 2024 മേയ് 1ന് മേടം രാശിയിൽ നിന്നും വ്യാഴം ഇടവം രാശിയിലേക്ക് സംക്രമിച്ചു. മേയ് 2 മുതൽ ഒരു വർഷത്തേക്ക് ഉള്ള ഫലങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. നവഗ്രഹ പ്രതിഷ്ഠയുള്ള ഇടത്ത് വ്യാഴ ഗ്രഹത്തിന് അർച്ചന നടത്തുകയും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും ദക്ഷിണാ മൂർത്തിക്കും വഴിപാടുകൾ ചെയ്യുന്നതും മഞ്ഞ വസ്ത്രം ദാനം ചെയ്യുന്നതും മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നതുമെല്ലാം വ്യാഴ ഗ്രഹദോഷ പരിഹാരമാണ്.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4): വ്യാഴം രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നതു കൊണ്ട് സാമ്പത്തിക പുരോഗതിയും പഠന പുരോഗതിയും പരീക്ഷയിൽ ഉന്നത വിജയവും, ഉപരിപഠനത്തിനുള്ള അവസരവും ഉണ്ടാകും. ലേഖകന്മാർക്കും സാഹിത്യകാരന്മാർക്കും അധ്യാപകർക്കും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ദീർഘ കാലമായി അനുഭവിച്ചു കൊണ്ടിരുന്ന ക്ലേശങ്ങൾക്ക് പരിഹാരം ഉണ്ടാകും. ശമ്പള വർധന, ബിസിനസിൽ ലാഭം എന്നിവ ഉണ്ടാകും പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.
ഇടവം: (കാർത്തിക 3/4രോഹിണി, മകയിരം 1/2): 12ൽ സഞ്ചരിച്ചിരുന്ന വ്യാഴം ജന്മത്തിലേക്ക് വരുന്നത് അല്പം ആശ്വാസം നൽകുന്നതാണ്. എന്നാൽ അലച്ചിലുകൾ വർധിക്കുകയും ചെയ്യും. കുടുംബ ജീവിതം സന്തോഷകരമാകും. അനാവശ്യ ചെലവ് നിയന്ത്രിക്കാൻ സാധിക്കും. മക്കൾ മൂലം ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകും. മാത്രമല്ല അവരെ കൊണ്ട് ചില സന്തോഷങ്ങൾക്കും സാധ്യതയുണ്ട്. അവിവാഹിതരുടെ വിവാഹം നടക്കും.
മിഥുനം: (മകയിരം1/2, തിരുവാതിര, പുണർതം3/4): 11ൽ നിന്ന് 12ലേക്ക് മാറുന്ന വ്യാഴം ചിലവുകളും ദുരിതങ്ങളും വർധിപ്പിക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നോക്കുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. മക്കൾക്കു വേണ്ടിയുള്ള ചിലവുകളും ആവശ്യങ്ങളും വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും.
കർക്കടകം: (പുണർതം1/4, പൂയം, ആയില്യം): വ്യാഴം 11ൽ സഞ്ചരിക്കുന്ന കാലം കഴിഞ്ഞ 12 വർഷത്തിലേക്കും വച്ച് ഏറ്റവും ഉത്തമമായുള്ളതാണ്. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. ദീർഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ കഴിയും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സന്താനഭാഗ്യത്തിനും അനുകൂലമായ കാലമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് വിജയിക്കും.
ചിങ്ങം: (മകം, പൂരം, ഉത്രം1/4): ഭാഗ്യ സ്ഥലത്തുനിന്ന് കർമ സ്ഥാനത്തേക്ക് മാറുന്ന വ്യാഴം തൊഴിൽപരമായ ചില ബുദ്ധിമുട്ടുകൾക്ക് കാരണമാകാം.നിലവിലെ ജോലി മാറാതിരിക്കുന്നതാണ് ഉത്തമം. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. പുണ്യകർമങ്ങൾ അനുഷ്ഠിക്കുന്നതും തീർഥയാത്ര നടത്തുന്നതും ദോഷങ്ങൾക്ക് പരിഹാരമാകും.
കന്നി: (ഉത്രം, അത്തം, ചിത്തിര 1/2): ദുരിത ഭാവത്തിൽ നിന്ന് വ്യാഴം ഭാഗ്യ സ്ഥാനത്തേക്ക് മാറുമ്പോൾ സാമ്പത്തികമായി നേട്ടങ്ങളും സന്താനഭാഗ്യവും പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി കൈവരിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. ഭാഗ്യം കൊണ്ട് പലകാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും.
തുലാം: (ചിത്തിര 1/2, ചോതി, വിശാഖം 3/4): ഏഴാം ഭാവത്തിൽ നിന്നും എട്ടിലേക്ക് പോകുന്ന വ്യാഴം കഷ്ട കാലത്തിന്റെ സൂചനയാണ്. ദൈവാധീനം ഏറ്റവും കുറഞ്ഞ കാലമാണിത്. സാമ്പത്തിക നഷ്ടവും ബാധ്യതകളും വന്നുചേരാം. അപകട സാധ്യതകളും തള്ളിക്കളയാൻ പറ്റില്ല. പുതിയ കാര്യങ്ങൾ ഒന്നും തുടങ്ങാതിരിക്കുക. പ്രാർ ത്ഥനകളും വഴിപാടുകളും ദാനധർമങ്ങളും നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരമാകും. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട): ആറിലെ വ്യാഴം ഏഴിലേക്ക് വരുന്നത് വളരെ നല്ലതാണ്. കുടുംബജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളുമുണ്ടാകും. പുതിയ പല അവസരങ്ങളും ലഭിക്കും ഈശ്വരാധീനമുള്ള കാലമാണ്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും. പുണ്യകർമങ്ങളിൽ പങ്കെടുക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 1/4): അഞ്ചിലെ വ്യാഴം ആറിലേക്ക് സഞ്ചരിക്കുന്നത് മൂലം പലകാര്യങ്ങളും മന്ദഗതിയിൽ ആവും. സാമ്പത്തിക ഞെരുക്കത്തിനും ഇടയുണ്ട്. പൊതുവേ ദൈവാധീനം കുറഞ്ഞ കാലമായതുകൊണ്ട് ഒരു കാര്യത്തിന് തന്നെ പലവട്ടം പരിശ്രമിക്കേണ്ടതായി വരാം. മക്കളെ കൊണ്ടുള്ള ക്ലേശങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. മഹാവിഷ്ണു ക്ഷേത്രത്തിലും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും വഴിപാടുകളും മറ്റും നടത്തുന്നത് ദോഷ പരിഹാരമാണ്.
മകരം: (ഉത്രാടം, തിരുവോണം, അവിട്ടം 1/2): നാലിൽ നിന്ന് വ്യാഴം അഞ്ചിലേക്ക് മാറുമ്പോൾ സ്ഥാനക്കറ്റവും സാമ്പത്തികം നേട്ടവുമാണ് ഉണ്ടാവുക. കുട്ടികളില്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാനാകും. പരീക്ഷയിൽ മികച്ച വിജയം നേടും. എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന ദൈവാധീനമുള്ള കാലമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കുകയും ചെയ്യും.
കുംഭം: (അവിട്ടം, ചതയം, പൂരുരുട്ടാതി): മൂന്നിൽ നിന്ന് നാലിലേക്ക് വ്യാഴം മാറുമ്പോൾ കുടുംബത്തിൽ സമാധാനം ഉണ്ടാകും പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. ആഗ്രഹിച്ച വാഹനം വാങ്ങാൻ കഴിയും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. പൊതുവേ ദൈവാധീനമുള്ള കാലമാണ്. ധനപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യാം.
മീനം: (പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി): രണ്ടിൽനിന്ന് വ്യാഴം മൂന്നിലേക്ക് പോകുന്നത് സാമ്പത്തിക ക്ലേശങ്ങൾക്കും ചില ദുഃഖങ്ങൾക്കും എല്ലാം കാരണമാകും. ഒരു വർഷം ദൈവാധീനം കുറഞ്ഞ ഒരു കാലമാണ്. പുതിയ സംരംഭങ്ങൾക്കൊന്നും ഈ സമയം അനുകൂലമല്ല. വിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലോ പ്രാർത്ഥനകളും വഴിപാടുകളും നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരമാണ്.