1199 ഇടവമാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ മാസഫലം
ഇടവം1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: ഔദ്യോഗിക തലത്തിൽ ഉണ്ടായിരുന്ന അധികാരങ്ങൾ കുറയും. പ്രതികൂല സാഹചര്യങ്ങളെ തന്മയത്വത്തോടെ അതിജീവിക്കുക. ചതിയിൽ പെട്ട് ആത്മദു:ഖം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി
ഇടവം1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: ഔദ്യോഗിക തലത്തിൽ ഉണ്ടായിരുന്ന അധികാരങ്ങൾ കുറയും. പ്രതികൂല സാഹചര്യങ്ങളെ തന്മയത്വത്തോടെ അതിജീവിക്കുക. ചതിയിൽ പെട്ട് ആത്മദു:ഖം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി
ഇടവം1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: ഔദ്യോഗിക തലത്തിൽ ഉണ്ടായിരുന്ന അധികാരങ്ങൾ കുറയും. പ്രതികൂല സാഹചര്യങ്ങളെ തന്മയത്വത്തോടെ അതിജീവിക്കുക. ചതിയിൽ പെട്ട് ആത്മദു:ഖം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി
ഇടവം1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി: ഔദ്യോഗിക തലത്തിൽ ഉണ്ടായിരുന്ന അധികാരങ്ങൾ കുറയും. പ്രതികൂല സാഹചര്യങ്ങളെ തന്മയത്വത്തോടെ അതിജീവിക്കുക. ചതിയിൽ പെട്ട് ആത്മദു:ഖം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ചെലവിനങ്ങൾക്ക് നിർബന്ധ നിയന്ത്രണം ഏർപ്പെടുത്തുക. ഈശ്വര പ്രാർഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരു പരിധിവരെ ഒഴിവാകും.
ഭരണി: ഗൃഹാന്തരീക്ഷവും മനസ്സും അല്‍പം അശാന്തിജനകമായി അനുഭവപ്പെടും. ബന്ധുജനങ്ങളുമായോ സുഹൃത്തുക്കളുമായോ അല്‍പം അകൽച്ച അനുഭവപ്പെടും. ചില സമയം കലഹം വരെ ഉണ്ടാകാം. മുൻകോപവും ക്ഷമയില്ലായ്മയും പല ദോഷങ്ങൾക്കും ഇടവരുത്തും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം.
കാർത്തിക: പൊതുവെ ദേഷ്യം വർധിച്ചുള്ള അവസ്ഥ സംജാതമാകും. ചെലവുകൾ അധികരിച്ചു വരും. വാഹന ഉപയോഗം ശ്രദ്ധിക്കണം. വിവാദങ്ങളിൽ ചെന്നു ചാടരുത്. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിച്ചാൽ ഗുണാനുഭവം ഉണ്ടാകും. രക്ത രോഗങ്ങളെ കരുതിയിരിക്കണം.
രോഹിണി: അത്ര സുഖാധിക്യമായ സമയമായി അനുഭവപ്പെടില്ല. തൊഴിൽ ആയാസം വർധിക്കാം. സാമ്പത്തിക ലാഭമുള്ള ബിസിനസുകൾ കൈവിട്ട് പോവാതെ സൂക്ഷിക്കണം. മറ്റുള്ളവരുടെ ചതിയിലൂടെ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. നേട്ടങ്ങൾക്കായി വലിയ തോതിൽ ചെലവ് ചെയ്യേണ്ടതായിവരും. എടുത്തു ചാട്ടം വേണ്ട.
മകയിരം: ക്രമാതീതമായ യാത്രകൾ കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടി വരും. സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. പ്രവർത്തനങ്ങളിൽ ഉൻമേഷം തോന്നാമെങ്കിലും അവസരങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടും. ഭഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
തിരുവാതിര: ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ വിഷമങ്ങൾ അനുഭവപ്പെടാം. ഈശ്വരാനുഗ്രഹം കൂടുതലുണ്ടെങ്കിലും പ്രാർഥന കൈവിടാതെ സൂക്ഷിക്കണം. ഹൃദോഗം, അലർജി, പകർച്ചവ്യാധികൾ ഇവകൾ ശ്രദ്ധിക്കണം.
പുണർതം: കഠിന വിഷമങ്ങൾ അകന്നു നിൽക്കും. കാര്യങ്ങൾ താമസിച്ചാണെങ്കിലും നടത്തപ്പെടും. നന്നായി പരിശ്രമിച്ച് കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി തീർക്കാൻ സാധിക്കും. വ്യക്തിത്വമുള്ള സമീപനം മൂലം സർവകാര്യ വിജയം നേടുന്നതാണ്. സാമ്പത്തിക ആരോപണങ്ങളിൽ നിന്നും രക്ഷ നേടും.
പൂയം: വളരെ ഗുണാനുഭവങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നുണ്ട്. സാമ്പത്തികരംഗത്ത് പുരോഗതി ഉണ്ടാവും. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. വിവിധങ്ങളായ കർമമണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.
ആയില്യം : ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവർക്ക് ലക്ഷ്യ പ്രാപ്തി വന്നു ചേരും. സാഹിത്യകാരൻമാർ കലാകാരൻമാർ ഇവർക്ക് തന്റെ പ്രവർത്തനങ്ങളുടെ അധികാരലബ്ധി കാണുന്നുണ്ട്. ഉന്നത വ്യക്തികളിൽ നിന്നും സഹായം ലഭിക്കും. അസൂയാലുക്കളെ കരുതിയിരിക്കണം രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകും.
മകം: ഗൃഹനിർമാണത്തിന് ആഗ്രഹിക്കുന്നവർക്കും പരിശ്രമിക്കുന്നവർക്കും അതിന് അനുകൂല സമയം. തൊഴിൽ രംഗം ശോഭനം. വിദ്യാർഥികൾക്കും മത്സരാർഥികൾക്കും ഈ സമയം വളരെ ഗുണാനുഭവങ്ങളുടെ ലഭ്യത കാണുന്നു. സാമ്പത്തിക ക്രയവിക്രയം ശ്രദ്ധിച്ച് ചെയ്യണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്.
പൂരം: തൊഴിൽരംഗവും സാമ്പത്തികവും അഭിവൃദ്ധിപ്പെടും. ഗൃഹനിർമാണത്തിന്റെ പ്രാഥമിക നടപടിയുമായി നീങ്ങാൻ സാധിക്കും. കച്ചവടക്കാർക്കും മറ്റ് എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നവർക്കും ഭേദപ്പെട്ട കാലമായിരിക്കും
ഉത്രം: യുക്തമായ തീരുമാനങ്ങൾക്ക് ജീവിത പങ്കാളിയുടെ നിർദേശം സ്വീകരിക്കുകയാവും നല്ലത്. സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. ബന്ധുക്കളെ പിണക്കരുത്.
അത്തം: സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത്. അനാവശ്യ ചിന്തകൾ ഒഴിവാക്കുക. യുക്തിപൂർവമായ ഇടപെടലുകളാൽ മാനഹാനി ഒഴിവാകും. വ്യർഥമായ വ്യാമോഹങ്ങളും വാക്കുകളും ഒഴിവാക്കണം. രക്ത സമർദ- കരൾ- മൂത്രാശയ രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം.
ചിത്തിര: അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ഭൂമി ക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകും. അധികച്ചെലവ് നിയന്ത്രിക്കണം. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ മാതാപിതാക്കളുടെ വാക്കുകൾ ഉപകരിക്കും.
ചോതി: ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നു ചേരുമെങ്കിലും വിദഗ്ധ നിർദേശം സ്വീകരിക്കുകയാവും നല്ലത്. മാതാപിതാക്കളുടെ അനുഗ്രഹത്താൽ ആഗ്രഹസാഫല്യമുണ്ടാകും. ആരോഗ്യസംരംക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും.
വിശാഖം: ഔദ്യോഗികമായി അധ്വാനഭാരവും യാത്രാ ക്ലേശവും വർധിക്കും. അപ്രധാനപരമായ കാര്യങ്ങളിൽ ഇടപ്പെട്ടാൽ അപകീർത്തിയുണ്ടാകും. ആത്മവിശ്വാസക്കുറവിനാൽ ഊഹ കച്ചവടത്തിൽ നിന്നും പിൻമാറും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.
അനിഴം :സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിവാകും. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹനശക്തിയും വേണ്ടി വരും. യുക്തിപൂർവമുള്ള സമീപനത്താൽ തൊഴിൽ മണ്ഡലങ്ങളിലുള്ള ക്ഷയാവസ്ഥകൾ പരിഹരിക്കാൻ കഴിയും.
തൃക്കേട്ട: വൈദ്യനിർദേശത്താൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. മുൻകോപം നിയന്ത്രിക്കുക. അല്ലെങ്കിൽ പല പരാജയങ്ങളും വന്നു ചേരും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർഥികൾ അലസത വെടിയണം.
മൂലം: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. വിദ്യാർഥികൾ അലസത വെടിയണം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും. സമയം വെറുതെ കളയരുത്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം.
പൂരാടം: വേണ്ടപ്പെട്ട ചിലർ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കുന്നതിൽ തളരാൻ പാടില്ല. കഠിനാധ്വാനത്താൽ ജീവിത നിലവാരം വർധിക്കും. ഉദരസംബന്ധമായ രോഗം ശല്യം ചെയ്തേക്കും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം.
ഉത്രാടം :മക്കളുടെ പല വിധത്തിലുള്ള ആവശ്യങ്ങൾക്കും പ്രയത്നം കൂടുതൽ വേണ്ടി വരും. പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഭക്ഷ്യവിഷബാധ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.
തിരുവോണം: സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. മേലധികാരികളുടെ ദേഷ്യത്തിന് പാത്രീഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജോലി തിരക്ക് കാരണം വിശ്രമം കുറവായിരിക്കും. വിഷജന്തുക്കളിൽ നിന്നും ആപത്ത് വരാതിരിക്കാൻ ശ്രദ്ധ വേണം. ബുദ്ധിപൂർവം പ്രവർത്തിച്ച് വ്യാപാരത്തിൽ വിജയം വരിക്കാൻ നോക്കണം.
അവിട്ടം: അൽപം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കാര്യങ്ങളോടു വിമുഖത കാണിക്കും. അല്‍പം മടിയും അലട്ടും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക വഴി പ്രശ്നങ്ങൾ വഷളാവില്ല. അശ്രദ്ധയാൽ അനർഥങ്ങളെ ക്ഷണിച്ചു വരുത്തരുത്.
ചതയം: തൊഴിൽ രംഗത്ത് നല്ല രീതിയിൽ പുരോഗതിയുണ്ടാകാമെങ്കിലും പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ബന്ധുക്കളെ കൊണ്ടോ പരിസര വാസികളെ കൊണ്ടോ സംഘർഷാവസ്ഥകളെ നേരിടേണ്ടതായി വരും. ആത്മീയമായ ഉണർവുകൾ ഈ കാലത്തിന്റെ അതിജീവനത്തിന് മുതൽ കൂട്ടാകും.
പൂരൂരുട്ടാതി: മെഷീൻ ജോലികൾ ചെയ്യുന്നവർ വളരെ ശ്രദ്ധിക്കണം. എന്നാൽ തൊഴിൽ, സാമ്പത്തിക മറ്റ് ഇതര അവസ്ഥകൾക്ക് അഭിവൃദ്ധിയുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. പങ്കാളിയുമായി ചില രമ്യതക്കുറവുകളോ തൃപ്തി ഇല്ലായ്മയോ അനുഭവപ്പെടാം.
ഉത്തൃട്ടാതി: വിദ്യാഭ്യാസം ചെയ്യുന്നവർക്ക് വളരെ നല്ല സമയം. പുതിയ കോഴ്സുകൾക്ക് പ്രവേശന ലഭ്യത കാണുന്നു. പുണ്യ സ്ഥലകൾ സന്ദർശിക്കും. വിദ്യാർഥികൾക്കും മത്സരപരീക്ഷയെ അഭിമുഖീകരിക്കുന്നവർക്കും ആഗ്രഹിക്കുന്ന രീതിയുള്ള ഫല ലബ്ധി. അർഥപൂർണമായ കാര്യങ്ങൾക്ക് ആത്മാർഥമായി പ്രവർത്തിക്കും. ഭക്ഷണത്തിലുള്ള ശ്രദ്ധക്കുറവ് രോഗങ്ങൾക്ക് ഇടയാക്കും. പിതൃസ്വത്ത് കൈവരും.
രേവതി: ഇഷ്ടപ്പെട്ട പങ്കാളിയുമായി വിവാഹം നടക്കും. വ്യവഹാരങ്ങളിൽ അനുകൂല വിജയം വരിക്കും. സഹോദര സ്ഥാനീയരുടെ സഹായം കൈപ്പറ്റും. പുതിയ വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. വശ്യമായ പെരുമാറ്റവും ഊർജസ്വലമായ മാനസിക വ്യാപാരവും സമൂഹത്തിൽ മാന്യമായ സ്ഥാനം നേടി തരും.
ജ്യോതിഷി പ്രഭാസീന. സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി -670741
ഫോ :9961442256
Email ID: prabhaseenacp@gmail.com