മിഥുനമാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ മാസഫലം - കാണിപ്പയ്യൂർ
അശ്വതി നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിൽ ചേരും. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ അഹോരാത്രം പ്രയത്നിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കഴിവും അറിവും പ്രാപ്തിയും അവസരവും വന്നുചേർന്നാലും തൃപ്തിയായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല.
അശ്വതി നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിൽ ചേരും. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ അഹോരാത്രം പ്രയത്നിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കഴിവും അറിവും പ്രാപ്തിയും അവസരവും വന്നുചേർന്നാലും തൃപ്തിയായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല.
അശ്വതി നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിൽ ചേരും. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ അഹോരാത്രം പ്രയത്നിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കഴിവും അറിവും പ്രാപ്തിയും അവസരവും വന്നുചേർന്നാലും തൃപ്തിയായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല.
അശ്വതി: നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിൽ ചേരും. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ അഹോരാത്രം പ്രയത്നിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കഴിവും അറിവും പ്രാപ്തിയും അവസരവും വന്നുചേർന്നാലും തൃപ്തിയായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല.
ഭരണി: വർഷങ്ങളായി അധഃപതിച്ചുകിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്കു പുനർജീവൻ നൽകുവാൻ സാധിക്കും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകുന്നതിനാൽ ഉദ്ദേശിച്ച വിഷയത്തിൽ വിദേശത്ത് ഉപരിപഠനത്തിനു ചേരും. ഉദ്യോഗത്തിൽ അധികാരപരിധിയും ചുമതലകളും കൂടും. മുൻകോപം നിയന്ത്രിക്കണം.
കാർത്തിക: ഉദ്യോഗമുപേക്ഷിച്ചോ ഉദ്യോഗത്തോടനുബന്ധമായോ ഉപരിപഠനത്തിനു ചേരുവാനിടവരും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. മംഗളകർമങ്ങളിലും വിരുന്നുസൽക്കാരത്തിലും സജീവമായി പങ്കെടുക്കും. സമാനമനസ്കരുമായി സംയുക്ത കൃഷി രീതിക്കു തുടക്കം കുറിക്കും.
രോഹിണി: ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെങ്കിലും അമിതമായ ആത്മപ്രശംസ ഉപേക്ഷിക്കണം. വിദേശബന്ധമുള്ള വ്യാപാര– വിതരണമേഖല പുനരാരംഭിക്കും. ഉദ്ദേശിച്ച വിഷയത്തിൽ നിന്നു വ്യതിചലിച്ച് ഉപരിപഠനത്തിനു ചേരേണ്ടിവരും. നൂതന കൃഷിരീതി അവലംബിക്കും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയിക്കും. മംഗളകർമങ്ങളിലും വിരുന്നുസൽക്കാരത്തിലും പങ്കെടുത്ത് ഉന്നതരെ പരിചയപ്പെടുവാൻ അവസരമുണ്ടാകും.
മകയിരം: സുദീർഘമായ ചർച്ചയിലൂടെ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ വന്നുചേരും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. കരാർ ജോലികളിൽ അധ്വാനഭാരവും അവിചാരിതച്ചെലവുകളും കൂടും ആരോഗ്യം തൃപ്തികരമായതിനാൽ യാത്രകൾ പുനരാരംഭിക്കും. ചർച്ചകൾ വിജയിക്കും. കലാകായിക മേഖലകളിൽ പ്രവർത്തിക്കുന്നവർ പുതിയ പരിശീലനം തുടങ്ങിവയ്ക്കും.
തിരുവാതിര: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയായ വിഷയത്തിനു ചേരും. മേലധികാരി ചെയ്തുവച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനും തിരുത്തുവാനുമിടവരും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടി വരും. മംഗളകർമങ്ങളിലും വിരുന്നുസൽക്കാരത്തിലും സജീവസാന്നിധ്യം വേണ്ടിവരും.
പുണർതം: ചികിത്സ ഫലിക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തനങ്ങളും ആഗ്രഹിക്കുന്ന ആശയങ്ങളും ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നുചേരും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം, കാര്യനിർവഹണ ശക്തി തുടങ്ങിയവ പ്രവർത്തന ക്ഷമതയ്ക്കു വഴിയൊരുക്കും. സുതാര്യവും നീതി യുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. കലാകായിക രംഗങ്ങളിൽ ശോഭിക്കും. വ്യവസ്ഥകൾ പാലിക്കുന്നതിനാൽ പ്രവർത്തന വിജയമുണ്ടാകും.
പൂയം: വരവും ചിലവും തുല്യമായിരിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും വേണ്ടിവരും. കുടുംബത്തിലെ ചില സാഹചര്യങ്ങളാൽ മംഗള കർമങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരും.
ആയില്യം: നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. കലാകായിക രംഗങ്ങളിൽ പരിശീലനം തുടങ്ങും. അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറണം. അധികാര പരിധി വർധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കുവാൻ അനുമതി തേടും. ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങളിൽ നിഷ്പക്ഷമാനോഭാവം സ്വീകരിക്കുകയാണു നല്ലത്.
മകം: ഈശ്വരപ്രാർഥനകളാലും വിദഗ്ധചികിത്സകളാലും സന്താന സൗഭാഗ്യത്തിന് ഇടവരും. അതുല്യപ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. കർമമേഖലകളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. വിദേശത്തു വസിക്കുന്ന മക്കൾ ഓണത്തോടനുബന്ധമായി വരുന്നുണ്ടെന്നറിഞ്ഞതിനാൽ ആശ്വാസമാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും.
പൂരം: ശാസത്രീയ– പ്രായോഗികവശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. വിതരണ – വിപണന – വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകും. വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും.
ഉത്രം: ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടു കൂടിയ ശമ്പള വർധനയോടു കൂടി ലഭിക്കും. സ്ഥിതിഗതികൾ വിലയിരുത്തി പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ ചേരും. പൂർവിക സ്വത്ത് ഭാഗംവയ്ക്കുന്നതിൽ വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും.
അത്തം: ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കുന്നതുവഴി മിച്ചം വയ്ക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. വ്യാപാര വിപണനമേഖലകളിൽ പുതിയ പ്രചരണരീതി അവലംബിക്കും.
ചിത്തിര: പിതാവിനും പിതൃബന്ധുക്കൾക്കും അരിഷ്ടകാലമാണ്. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനു യോഗമുണ്ട്. കുടുംബസമേതം വിദേശത്തു സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കല, സാഹിത്യം, സംഗീതം എന്നീ മേഖലകളിൽ അവസരം വന്നുചേരും.
ചോതി: ധാരാളം കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും കൂടും. വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ധർമപ്രവൃത്തികളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സഹകരിക്കും.
വിശാഖം: ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയിക്കും. ആശ്രയിച്ചുവരുന്നവർക്ക് അഭയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. ഉപരിപഠനത്തിനു ചേരാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കാൻ വിദേശയാത്ര പുറപ്പെടും.
അനിഴം: പണം കടം കൊടുക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. എല്ലാ കാര്യങ്ങളിലുമുള്ള അമിതാവേശം ഉപേക്ഷിക്കണം. മനസ്സാക്ഷിക്കു യോജിക്കാത്ത ഉദ്യോഗം ഉപേക്ഷിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും. സുഹൃത്ത് ഏറ്റെടുത്ത തൊഴിൽ മേഖലകളുടെ ചുമതലകൾ ഏറ്റെടുക്കും.
തൃക്കേട്ട: സുരക്ഷിതമായ തൊഴിലവസരം വന്നുചേരും. വ്യാപാരം തുടങ്ങാനുള്ള തീരുമാനം വേണ്ടെന്നുവയ്ക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം. ഉപരിപഠനത്തിനു ഗവ. വിദ്യാലയത്തിൽ പ്രവേശനം ലഭിക്കും.
മൂലം: അനുചിതപ്രവൃത്തികളിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. വിദേശബന്ധമുള്ള വ്യാപാരമേഖലയിൽ പണം മുടക്കും. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. പൂർണതയില്ലാത്ത പദ്ധതികളിൽ പരാജയമുണ്ടാകും. അശ്രദ്ധകൊണ്ട് അബദ്ധങ്ങൾ വന്നു ചേരാതിരിക്കാൻ പ്രത്യേക കരുതൽ വേണം.
പൂരാടം: ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ മൂലം ലക്ഷ്യപ്രാപ്തി നേടും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യവും അവസരങ്ങളും വന്നുചേരും. ഐശ്വര്യമുള്ള വീട്ടിലേക്കു മാറിത്താമസിക്കും. ഭരണസംവിധാനത്തിലെ അപാകതകളും അബദ്ധങ്ങളും പരിഹരിക്കും.
ഉത്രാടം: ഉപരിപഠനത്തിനു സ്വകാര്യ സ്വാശ്രയ വിദ്യാലയത്തെ ആശ്രയിക്കേണ്ടി വരും. സമചിത്തതയോടു കൂടിയ സമീപനശൈലി സ്വീകരിക്കണം. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും അകപ്പെടാതെ സൂക്ഷിക്കണം. ദേഹാസ്വാസ്ഥ്യങ്ങൾ മൂലം വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിലേക്കു തിരിച്ചുവരും.
തിരുവോണം: വ്യാപാര– വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. വിദേശ ഉദ്യോഗം ലഭിക്കുമെങ്കിലും ശമ്പളം കൃത്യസമയത്തു ലഭിക്കാൻ കാലതാമസമനുഭവപ്പെടും. വൻതോതിൽ മുതൽ മുടക്കിയുള്ള തൊഴിൽ മേഖലകളിൽ നിന്നു പിന്മാറുകയാണു നല്ലത്. വാഗ്വാദങ്ങൾ, അമിതമായ ആത്മവിശ്വാസം, പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയവ ഒഴിവാക്കുന്നതാണു നല്ലത്.
അവിട്ടം: മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. ഔദ്യോഗിക ചുമതലകൾ കൂടുമെങ്കിലും പിന്നീട് സുഗമമാകും.
ചതയം: അലസതയും ഉദാസീനമനോഭാവവും കൂടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹകരിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
പൂരുരുട്ടാതി: അതിശയോക്തി കലർന്ന സംസാരശൈലിയിൽ ബന്ധുവിനെ സംശയിക്കാനിടവരും. ആഭരണവും വാഹനവും മാറ്റിവാങ്ങും. അശരണരായവർക്ക് ആശ്രയം നൽകുന്നതിൽ ആത്മസംതൃപ്തി തോന്നും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. ആത്മവിശ്വാസം കൂടും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല വിജയം ഉണ്ടാകും.
ഉത്തൃട്ടാതി: ഓദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. പുരാണം, ഇതിഹാസം, ഭാരതീയ ശാസ്ത്രങ്ങൾ, ആധ്യാത്മികം തുടങ്ങിയവയിൽ താല്പര്യം കൂടും. ദാമ്പത്യ ഐക്യത്തിനായി വിട്ടുവീഴ്ചമനോഭാവം വേണ്ടി വരും. നഷ്ടപ്പെട്ടു എന്ന് കരുതുന്ന രേഖകളും ആഭരണങ്ങളും തിരിച്ചു കിട്ടും. യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും.
രേവതി: പൂർവിക സ്വത്ത് മക്കൾക്ക് ഭാഗം വച്ചു നൽകുവാനിടവരും. വസ്തു നിഷ്ഠമായ സമീപനം വ്യക്തമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. മക്കളുടെ സൽപ്രവൃത്തികളാൽ സന്തോഷവും ആത്മാഭിമാനവും തോന്നും. ഭാരതീയ ശാസ്ത്രങ്ങളിൽ താൽപര്യം കൂടും.